Job - ഇയ്യോബ് 19 | View All

1. അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാല്

1. Job spoke next. He said:

2. നിങ്ങള് എത്രത്തോളം എന്റെ മനസ്സു വ്യസനിപ്പിക്കയും മൊഴികളാല് എന്നെ തകര്ക്കുംകയും ചെയ്യും?

2. How much longer are you going to torment me and crush me by your speeches?

3. ഇപ്പോള് പത്തു പ്രാവശ്യം നിങ്ങള് എന്നെ നിന്ദിച്ചിരിക്കുന്നു; എന്നോടു കാഠിന്യം കാണിപ്പാന് നിങ്ങള്ക്കു ലജ്ജയില്ല.

3. You have insulted me ten times already: have you no shame at maltreating me?

4. ഞാന് തെറ്റിപ്പോയതു വാസ്തവം എന്നു വരികില് എന്റെ തെറ്റു എനിക്കു തന്നേ അറിയാം.

4. Even if I had gone astray, my error would still be my own affair.

5. നിങ്ങള് സാക്ഷാല് എനിക്കു വിരോധമായി വലിപ്പം ഭാവിച്ചു എന്റെ അപമാനത്തെക്കുറിച്ചു എന്നെ ആക്ഷേപിക്കുന്നു എങ്കില്

5. But, whereas you take this superior attitude and claim that my disgrace is my own fault,

6. ദൈവം എന്നെ മറിച്ചുകളഞ്ഞു തന്റെ വലയില് എന്നെ കുടുക്കിയിരിക്കുന്നു എന്നറിവിന് .

6. I tell you that God has wronged me and enveloped me in his net.

7. അയ്യോ, ബലാല്ക്കാരം എന്നു ഞാന് നിലവിളിക്കുന്നു; കേള്പ്പോരില്ല; രക്ഷെക്കായി ഞാന് മുറയിടുന്നു; ന്യായം കിട്ടുന്നതുമില്ല.

7. If I protest against such violence, I am not heard, if I appeal against it, judgement is never given.

8. എനിക്കു കടന്നുകൂടാതവണ്ണം അവന് എന്റെ വഴി കെട്ടിയടെച്ചു, എന്റെ പാതകള് ഇരുട്ടാക്കിയിരിക്കുന്നു.

8. He has built an impassable wall across my path and covered my way with darkness.

9. എന്റെ തേജസ്സു അവന് എന്റെ മേല്നിന്നു ഊരിയെടുത്തു; എന്റെ തലയിലെ കിരീടം നീക്കിക്കളഞ്ഞു.

9. He has deprived me of my glory and taken the crown from my head.

10. അവന് എന്നെ ചുറ്റും ക്ഷയിപ്പിച്ചു; എന്റെ കഥകഴിഞ്ഞു; ഒരു വൃക്ഷത്തെപ്പോലെ എന്റെ പ്രത്യാശയെ പറിച്ചുകളഞ്ഞിരിക്കുന്നു.

10. He assails me from all directions to make me vanish; he uproots my hope as he might a tree.

11. അവന് തന്റെ കോപം എന്റെമേല് ജ്വലിപ്പിച്ചു എന്നെ തനിക്കു ശത്രുവായി എണ്ണുന്നു.

11. Inflamed with anger against me, he regards me as his foe.

12. അവന്റെ പടക്കൂട്ടങ്ങള് ഒന്നിച്ചുവരുന്നു; അവര് എന്റെ നേരെ തങ്ങളുടെ വഴി നിരത്തുന്നു; എന്റെ കൂടാരത്തില് ചുറ്റും പാളയമിറങ്ങുന്നു.

12. His troops have come in force, directing their line of advance towards me, they are now encamped round my tent.

13. അവര് എന്റെ സഹോദരന്മാരെ എന്നോടു അകറ്റിക്കളഞ്ഞു; എന്റെ പരിചയക്കാര് എനിക്കു അന്യരായിത്തീര്ന്നു.

13. He has alienated my brothers from me, my relatives take care to avoid me,

14. എന്റെ ബന്ധുജനം ഒഴിഞ്ഞുമാറി; എന്റെ ഉറ്റ സ്നേഹിതന്മാര് എന്നെ മറന്നുകളഞ്ഞു.

14. my intimate friends have gone away and the guests in my house have forgotten me.

15. എന്റെ വീട്ടില് പാര്ക്കുംന്നവരും എന്റെ ദാസികളും എന്നെ അന്യനായെണ്ണുന്നു; ഞാന് അവര്ക്കും പരദേശിയായ്തോന്നുന്നു.

15. My slave-girls regard me as an intruder, a stranger as far as they are concerned.

16. ഞാന് എന്റെ ദാസനെ വിളിച്ചു; അവന് വിളി കേള്ക്കുന്നില്ല. എന്റെ വായ്കൊണ്ടു ഞാന് അവനോടു യാചിക്കേണ്ടിവരുന്നു.

16. My servant does not answer when I call him, I am obliged to beg favours from him!

17. എന്റെ ശ്വാസം എന്റെ ഭാര്യകൂ അസഹ്യവും എന്റെ യാചന എന്റെ ഉടപ്പിറന്നവര്ക്കും അറെപ്പും ആയിരിക്കുന്നു.

17. My breath is unbearable to my wife, my stench to my own brothers.

18. പിള്ളരും എന്നെ നിരസിക്കുന്നു; ഞാന് എഴുന്നേറ്റാല് അവര് എന്നെ കളിയാക്കുന്നു.

18. Even the children look down on me, whenever I stand up, they start jeering at me.

19. എന്റെ പ്രാണസ്നേഹിതന്മാര് ഒക്കെയും എന്നെ വെറുക്കുന്നു; എനിക്കു പ്രിയരായവര് വിരോധികളായിത്തീര്ന്നു.

19. All my dearest friends recoil from me in horror: those I loved best have turned against me.

20. എന്റെ അസ്ഥി ത്വക്കിനോടും മാംസത്തോടും പറ്റിയിരിക്കുന്നു; പല്ലിന്റെ മോണയോടെ ഞാന് ശേഷിച്ചിരിക്കുന്നു.

20. My flesh is rotting under my skin, my bones are sticking out like teeth.

21. സ്നേഹിതന്മാരേ, എന്നോടു കൃപ തോന്നേണമേ, കൃപ തോന്നേണമേ; ദൈവത്തിന്റെ കൈ എന്നെ തൊട്ടിരിക്കുന്നു.

21. Pity me, pity me, my friends, since I have been struck by the hand of God.

22. ദൈവം എന്നപോലെ നിങ്ങളും എന്നെ ഉപദ്രവിക്കുന്നതെന്തു? എന്റെ മാംസം തിന്നു തൃപ്തിവരാത്തതു എന്തു?

22. Must you persecute me just as God does, and give my body no peace?

23. അയ്യോ എന്റെ വാക്കുകള് ഒന്നു എഴുതിയെങ്കില്, ഒരു പുസ്തകത്തില് കുറിച്ചുവെച്ചെങ്കില് കൊള്ളായിരുന്നു.

23. Will no one let my words be recorded, inscribed on some monument

24. അവയെ ഇരിമ്പാണിയും ഈയവുംകൊണ്ടു പാറയില് സദാകാലത്തേക്കു കൊത്തിവെച്ചെങ്കില് കൊള്ളായിരുന്നു.

24. with iron chisel and engraving tool, cut into the rock for ever?

25. എന്നെ വീണ്ടെടുക്കുന്നവന് ജീവിച്ചിരിക്കുന്നു എന്നും അവന് ഒടുവില് പൊടിമേല് നിലക്കുമെന്നും ഞാന് അറിയുന്നു.
1 യോഹന്നാൻ 2:28, 1 യോഹന്നാൻ 3:2

25. I know that I have a living Defender and that he will rise up last, on the dust of the earth.

26. എന്റെ ത്വക് ഇങ്ങനെ നശിച്ചശേഷം ഞാന് ദേഹരഹിതനായി ദൈവത്തെ കാണും.
യോഹന്നാൻ 19:30

26. After my awakening, he will set me close to him, and from my flesh I shall look on God.

27. ഞാന് തന്നേ അവനെ കാണും; അന്യനല്ല, എന്റെ സ്വന്തകണ്ണു അവനെ കാണും; എന്റെ അന്തരംഗം എന്റെ ഉള്ളില് ക്ഷയിച്ചിരിക്കുന്നു.
യോഹന്നാൻ 19:30

27. He whom I shall see will take my part: my eyes will be gazing on no stranger. My heart sinks within me.

28. നാം എങ്ങനെ അവനെ ഉപദ്രവിക്കുമെന്നും കാര്യത്തിന്റെ മൂലം എന്നില് കാണുന്നു എന്നും നിങ്ങള് പറയുന്നുവെങ്കില്

28. When you say, 'How can we confound him? What pretext can we discover against him?'

29. വാളിനെ പേടിപ്പിന് ; ക്രോധം വാളിന്റെ ശിക്ഷെക്കു ഹേതു; ഒരു ന്യായവിധി ഉണ്ടെന്നറിഞ്ഞുകൊള്വിന് .

29. You yourselves had best beware the sword, since the wrath bursts into flame at wicked deeds and then you will learn that there is indeed a judgement!



Shortcut Links
ഇയ്യോബ് - Job : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |