Psalms - സങ്കീർത്തനങ്ങൾ 31 | View All

1. യഹോവേ, ഞാന് നിന്നെ ശരണം പ്രാപിക്കുന്നു; ഞാന് ഒരുനാളും ലജ്ജിച്ചുപോകരുതേ; നിന്റെ നീതിനിമിത്തം എന്നെ വിടുവിക്കേണമേ.

1. In you, O LORD, I seek refuge; do not let me ever be put to shame; in your righteousness deliver me.

2. നിന്റെ ചെവി എങ്കലേക്കു ചായിച്ചു എന്നെ വേഗം വിടുവിക്കേണമേ. നീ എനിക്കു ഉറപ്പുള്ള പാറയായും എന്നെ രക്ഷിക്കേണ്ടതിന്നു കോട്ടയായും ഇരിക്കേണമേ;

2. Incline your ear to me; rescue me speedily. Be a rock of refuge for me, a strong fortress to save me.

3. നീ എന്റെ പാറയും എന്റെ കോട്ടയുമല്ലോ. നിന്റെ നാമംനിമിത്തം എന്നെ നടത്തി പാലിക്കേണമേ;

3. You are indeed my rock and my fortress; for your name's sake lead me and guide me,

4. അവര് എനിക്കായി ഒളിച്ചുവെച്ചിരിക്കുന്ന വലയില്നിന്നു എന്നെ വിടുവിക്കേണമേ; നീ എന്റെ ദുര്ഗ്ഗമാകുന്നുവല്ലോ.

4. take me out of the net that is hidden for me, for you are my refuge.

5. നിന്റെ കയ്യില് ഞാന് എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു; വിശ്വസ്തദൈവമായ യഹോവേ, നീ എന്നെ വീണ്ടെടുത്തിരിക്കുന്നു.
ലൂക്കോസ് 23:46, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:59, 1 പത്രൊസ് 4:19

5. Into your hand I commit my spirit; you have redeemed me, O LORD, faithful God.

6. മിത്ഥ്യാമൂര്ത്തികളെ സേവിക്കുന്നവരെ ഞാന് പകെക്കുന്നു; ഞാനോ യഹോവയില് ആശ്രയിക്കുന്നു.

6. You hate those who pay regard to worthless idols, but I trust in the LORD.

7. ഞാന് നിന്റെ ദയയില് ആനന്ദിച്ചു സന്തോഷിക്കുന്നു; നീ എന്റെ അരിഷ്ടതയെ കണ്ടു എന്റെ പ്രാണസങ്കടങ്ങളെ അറിഞ്ഞിരിക്കുന്നു.

7. I will exult and rejoice in your steadfast love, because you have seen my affliction; you have taken heed of my adversities,

8. ശത്രുവിന്റെ കയ്യില് നീ എന്നെ ഏല്പിച്ചിട്ടില്ല; എന്റെ കാലുകളെ നീ വിശാലസ്ഥലത്തു നിര്ത്തിയിരിക്കുന്നു.

8. and have not delivered me into the hand of the enemy; you have set my feet in a broad place.

9. യഹോവേ, എന്നോടു കൃപയുണ്ടാകേണമേ; ഞാന് കഷ്ടത്തിലായിരിക്കുന്നു; വ്യസനംകൊണ്ടു എന്റെ കണ്ണും പ്രാണനും ഉദരവും ക്ഷയിച്ചിരിക്കുന്നു.

9. Be gracious to me, O LORD, for I am in distress; my eye wastes away from grief, my soul and body also.

10. എന്റെ ആയുസ്സു ദുഃഖംകൊണ്ടും എന്റെ സംവത്സരങ്ങള് നെടുവീര്പ്പുകൊണ്ടും കഴിഞ്ഞുപോയിരിക്കുന്നു; എന്റെ അകൃത്യംനിമിത്തം എന്റെ ബലം ക്ഷീണിച്ചും എന്റെ അസ്ഥികള് ക്ഷയിച്ചും ഇരിക്കുന്നു.

10. For my life is spent with sorrow, and my years with sighing; my strength fails because of my misery, and my bones waste away.

11. എന്റെ സകലവൈരികളാലും ഞാന് നിന്ദിതനായിത്തീര്ന്നു; എന്റെ അയല്ക്കാര്ക്കും അതിനിന്ദിതന് തന്നേ; എന്റെ മുഖപരിചയക്കാര്ക്കും ഞാന് ഭയഹേതു വായ്ഭവിച്ചു; എന്നെ വെളിയില് കാണുന്നവര് എന്നെ വിട്ടു ഔടിപ്പോകുന്നു.

11. I am the scorn of all my adversaries, a horror to my neighbors, an object of dread to my acquaintances; those who see me in the street flee from me.

12. മരിച്ചുപോയവനെപ്പോലെ എന്നെ മറന്നുകളഞ്ഞിരിക്കുന്നു; ഞാന് ഒരു ഉടഞ്ഞ പാത്രംപോലെ ആയിരിക്കുന്നു.

12. I have passed out of mind like one who is dead; I have become like a broken vessel.

13. ചുറ്റും ഭീതി എന്ന അപശ്രുതി ഞാന് പലരുടെയും വായില്നിന്നു കേട്ടിരിക്കുന്നു; അവര് എനിക്കു വിരോധമായി കൂടി ആലോചനചെയ്തു, എന്റെ ജീവനെ എടുത്തുകളവാന് നിരൂപിച്ചു.

13. For I hear the whispering of many-- terror all around!-- as they scheme together against me, as they plot to take my life.

14. എങ്കിലും യഹോവേ, ഞാന് നിന്നില് ആശ്രയിച്ചു; നീ എന്റെ ദൈവം എന്നു ഞാന് പറഞ്ഞു.

14. But I trust in you, O LORD; I say, You are my God.

15. എന്റെ കാലഗതികള് നിന്റെ കയ്യില് ഇരിക്കുന്നു; എന്റെ ശത്രുക്കളുടെയും എന്നെ പീഡിപ്പിക്കുന്നവരുടെയും കയ്യില്നിന്നു എന്നെ വിടുവിക്കേണമേ.

15. My times are in your hand; deliver me from the hand of my enemies and persecutors.

16. അടിയന്റെമേല് തിരുമുഖം പ്രകാശിപ്പിക്കേണമേ; നിന്റെ ദയയാല് എന്നെ രക്ഷിക്കേണമേ.

16. Let your face shine upon your servant; save me in your steadfast love.

17. യഹോവേ, നിന്നെ വിളിച്ചപേക്ഷിച്ചിരിക്കകൊണ്ടു ഞാന് ലജ്ജിച്ചുപോകരുതേ; ദുഷ്ടന്മാര് ലജ്ജിച്ചു പാതാളത്തില് മൌനമായിരിക്കട്ടെ.

17. Do not let me be put to shame, O LORD, for I call on you; let the wicked be put to shame; let them go dumbfounded to Sheol.

18. നീതിമാന്നു വിരോധമായി ഡംഭത്തോടും നിന്ദയോടും കൂടെ ധാര്ഷ്ട്യം സംസാരിക്കുന്ന വ്യാജമുള്ള അധരങ്ങള് മിണ്ടാതെയായ്പോകട്ടെ.

18. Let the lying lips be stilled that speak insolently against the righteous with pride and contempt.

19. നിന്റെ ഭക്തന്മാര്ക്കും വേണ്ടി നീ സംഗ്രഹിച്ചതും നിന്നില് ആശ്രയിക്കുന്നവര്ക്കും വേണ്ടി മനുഷ്യ പുത്രന്മാര് കാണ്കെ നീ പ്രവര്ത്തിച്ചതുമായ നിന്റെ നന്മ എത്ര വലിയതാകുന്നു.

19. O how abundant is your goodness that you have laid up for those who fear you, and accomplished for those who take refuge in you, in the sight of everyone!

20. നീ അവരെ മനുഷ്യരുടെ കൂട്ടുകെട്ടില്നിന്നു വിടുവിച്ചു നിന്റെ സാന്നിധ്യത്തിന്റെ മറവില് മറെക്കും. നീ അവരെ നാവുകളുടെ വക്കാണത്തില്നിന്നു രക്ഷിച്ചു ഒരു കൂടാരത്തിന്നകത്തു ഒളിപ്പിക്കും.

20. In the shelter of your presence you hide them from human plots; you hold them safe under your shelter from contentious tongues.

21. യഹോവ വാഴ്ത്തപ്പെട്ടവന് ; അവന് ഉറപ്പുള്ള പട്ടണത്തില് തന്റെ ദയ എനിക്കു അത്ഭുതമായി കാണിച്ചിരിക്കുന്നു.

21. Blessed be the LORD, for he has wondrously shown his steadfast love to me when I was beset as a city under siege.

22. ഞാന് നിന്റെ ദൃഷ്ടിയില്നിന്നു ഛേദിക്കപ്പെട്ടുപോയി എന്നു ഞാന് എന്റെ പരിഭ്രമത്തില് പറഞ്ഞു. എങ്കിലും ഞാന് നിന്നെ വിളിച്ചപേക്ഷിച്ചപ്പോള് എന്റെ യാചനയുടെ ശബ്ദം നീ കേട്ടു.

22. I had said in my alarm, I am driven far from your sight. But you heard my supplications when I cried out to you for help.

23. യഹോവയുടെ സകലവിശുദ്ധന്മാരുമായുള്ളോരേ, അവനെ സ്നേഹിപ്പിന് ; യഹോവ വിശ്വസ്തന്മാരെ കാക്കുന്നു; അഹങ്കാരം പ്രവര്ത്തിക്കുന്നവന്നു ധാരാളം പകരം കൊടുക്കുന്നു.

23. Love the LORD, all you his saints. The LORD preserves the faithful, but abundantly repays the one who acts haughtily.

24. യഹോവയില് പ്രത്യാശയുള്ള ഏവരുമേ, ധൈര്യപ്പെട്ടിരിപ്പിന് ; നിങ്ങളുടെ ഹൃദയം ഉറെച്ചിരിക്കട്ടെ.
1 കൊരിന്ത്യർ 16:13

24. Be strong, and let your heart take courage, all you who wait for the LORD.



Shortcut Links
സങ്കീർത്തനങ്ങൾ - Psalms : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102 | 103 | 104 | 105 | 106 | 107 | 108 | 109 | 110 | 111 | 112 | 113 | 114 | 115 | 116 | 117 | 118 | 119 | 120 | 121 | 122 | 123 | 124 | 125 | 126 | 127 | 128 | 129 | 130 | 131 | 132 | 133 | 134 | 135 | 136 | 137 | 138 | 139 | 140 | 141 | 142 | 143 | 144 | 145 | 146 | 147 | 148 | 149 | 150 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |