Psalms - സങ്കീർത്തനങ്ങൾ 40 | View All

1. ഞാന് യഹോവെക്കായി കാത്തുകാത്തിരുന്നു; അവന് എങ്കലേക്കു ചാഞ്ഞു എന്റെ നിലവിളി കേട്ടു.

1. To the Chief Musician. A Psalm of David. I waited patiently for Jehovah; and He bowed down to me, and heard my cry.

2. നാശകരമായ കുഴിയില്നിന്നും കുഴഞ്ഞ ചേറ്റില്നിന്നും അവന് എന്നെ കയറ്റി; എന്റെ കാലുകളെ ഒരു പാറമേല് നിര്ത്തി, എന്റെ ഗമനത്തെ സ്ഥീരമാക്കി.

2. He brought me up also out of a horrible pit, out of the miry clay, and set my feet on a rock, and gave sureness to my steps.

3. അവന് എന്റെ വായില് പുതിയോരു പാട്ടുതന്നു, നമ്മുടെ ദൈവത്തിന്നു സ്തുതി തന്നേ; പലരും അതു കണ്ടു ഭയപ്പെട്ടു യഹോവയില് ആശ്രയിക്കും.
വെളിപ്പാടു വെളിപാട് 5:9, വെളിപ്പാടു വെളിപാട് 14:3

3. And He has put a new song in my mouth, praise to our God; many shall see it and fear, and shall trust in Jehovah.

4. യഹോവയെ തന്റെ ആശ്രയമാക്കിക്കൊള്ളുകയും നിഗളികളെയും വ്യാജത്തിലേക്കു തിരിയുന്നവരെയും ആദരിക്കാതിരിക്കയും ചെയ്യുന്ന മനുഷ്യന് ഭാഗ്യവാന് .

4. Blessed is the man who makes Jehovah his trust and does not turn to the proud, nor to those who turn aside to a lie.

5. എന്റെ ദൈവമായ യഹോവേ, നീ ചെയ്ത അത്ഭുതപ്രവൃത്തികളും ഞങ്ങള്ക്കു വേണ്ടിയുള്ള നിന്റെ വിചാരങ്ങളും വളരെയാകുന്നു; നിന്നോടു സദൃശന് ആരുമില്ല; ഞാന് അവയെ വിവരിച്ചു പ്രസ്താവിക്കുമായിരുന്നു; എന്നാല് അവ എണ്ണിക്കൂടാതവണ്ണം അധികമാകുന്നു.

5. O Jehovah my God, many things You have done, Your wonderful works and Your thoughts which are toward us; they cannot be set in order to You; I will declare and speak, for they are more than can be numbered.

6. ഹനനയാഗവും ഭോജനയാഗവും നീ ഇച്ഛിച്ചില്ല; നീ ചെവികളെ എനിക്കു തുളെച്ചിരിക്കുന്നു. ഹോമയാഗവും പാപയാഗവും നീ ചോദിച്ചില്ല.
എഫെസ്യർ എഫേസോസ് 5:2, എബ്രായർ 10:5-10

6. Sacrifice and offering You did not desire; My ears You have opened; burnt offering and sin offering You have not asked.

7. അപ്പോള് ഞാന് പറഞ്ഞു; ഇതാ, ഞാന് വരുന്നു; പുസ്തകച്ചുരുളില് എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു;

7. Then I said, Lo, I come, in the volume of the Book it is written of Me;

8. എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്വാന് ഞാന് പ്രിയപ്പെടുന്നു; നിന്റെ ന്യായപ്രമാണം എന്റെ ഉള്ളില് ഇരിക്കുന്നു.

8. I delight to do Your will, O My God; and Your Law is within My heart.

9. ഞാന് മഹാസഭയില് നീതിയെ പ്രസംഗിച്ചു; അധരങ്ങളെ ഞാന് അടക്കീട്ടില്ല; യഹോവേ, നീ അറിയുന്നു.

9. I have preached righteousness in the great congregation; lo, I have not kept back My lips, O Jehovah, You know.

10. ഞാന് നിന്റെ നീതിയെ എന്റെ ഹൃദയത്തില് മറച്ചുവെച്ചില്ല; നിന്റെ വിശ്വസ്തതയും രക്ഷയും ഞാന് പ്രസ്താവിച്ചു; നിന്റെ ദയയും സത്യവും ഞാന് മഹാസഭെക്കു മറെച്ചതുമില്ല.

10. I have not hidden Your righteousness within my heart; I have declared Your faithfulness and Your salvation; I have not hidden Your loving-kindness and Your truth from the great congregation.

11. യഹോവേ, നിന്റെ കരുണ നീ എനിക്കു അടെച്ചുകളയില്ല; നിന്റെ ദയയും സത്യവും എന്നെ നിത്യം പരിപാലിക്കും.

11. Do not withhold Your tender mercies from me, O Jehovah; let Your loving-kindness and Your truth always watch over me.

12. സംഖ്യയില്ലാത്ത അനര്ത്ഥങ്ങള് എന്നെ ചുറ്റിയിരിക്കുന്നു; മേല്പെട്ടു നോക്കുവാന് കഴിയാതവണ്ണം എന്റെ അകൃത്യങ്ങള് എന്നെ എത്തിപ്പിടിച്ചിരിക്കുന്നു; അവ എന്റെ തലയിലെ രോമങ്ങളിലും അധികം; ഞാന് ധൈര്യഹീനനായിത്തീര്ന്നിരിക്കുന്നു.

12. For evils without number have hemmed me in; my sins have taken hold on me, so that I am not able to look up; they are more than the hairs of my head, and my heart fails me.

13. യഹോവേ, എന്നെ വിടുവിപ്പാന് ഇഷ്ടം തോന്നേണമേ; യഹോവേ, എന്നെ സഹായിപ്പാന് വേഗം വരേണമേ.

13. Be pleased, O Jehovah, to deliver me; O Jehovah, make haste to help me.

14. എനിക്കു ജീവഹാനി വരുത്തുവാന് നോക്കുന്നവര് ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ; എന്റെ അനര്ത്ഥത്തില് സന്തോഷിക്കുന്നവര് പിന്തിരിഞ്ഞു അപമാനം ഏല്ക്കട്ടെ.

14. Let them be ashamed and humbled together, those who seek after my soul to destroy it; let them be driven backward and put to shame, those who wish me evil.

15. നന്നായി, നന്നായി എന്നു എന്നോടു പറയുന്നവര് തങ്ങളുടെ നാണംനിമിത്തം സ്തംഭിച്ചുപോകട്ടെ.

15. Let them be desolate as a reward for their shame, those who say to me, Aha, aha!

16. നിന്നെ അന്വേഷിക്കുന്ന എല്ലാവരും നിന്നില് ആനന്ദിച്ചു സന്തോഷിക്കട്ടെ; നിന്റെ രക്ഷയെ ഇച്ഛിക്കുന്നവര് യഹോവ മഹത്വമുള്ളവന് എന്നു എപ്പോഴും പറയട്ടെ.

16. Let all those who seek You rejoice and be glad in You, and the ones loving your salvation always say, Let Jehovah be magnified.

17. ഞാനോ എളിയവനും ദരിദ്രനും ആകുന്നു; എങ്കിലും കര്ത്താവു എന്നെ വിചാരിക്കുന്നു; നീ തന്നേ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; എന്റെ ദൈവമേ, താമസിക്കരുതേ.

17. But I am poor and needy; Jehovah will care for me; You are my help and my deliverer; O my God, do not wait.



Shortcut Links
സങ്കീർത്തനങ്ങൾ - Psalms : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102 | 103 | 104 | 105 | 106 | 107 | 108 | 109 | 110 | 111 | 112 | 113 | 114 | 115 | 116 | 117 | 118 | 119 | 120 | 121 | 122 | 123 | 124 | 125 | 126 | 127 | 128 | 129 | 130 | 131 | 132 | 133 | 134 | 135 | 136 | 137 | 138 | 139 | 140 | 141 | 142 | 143 | 144 | 145 | 146 | 147 | 148 | 149 | 150 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |