Exodus - പുറപ്പാടു് 23 | View All

1. വ്യാജവര്ത്തമാനം പരത്തരുതു; കള്ളസ്സാക്ഷിയായിരിപ്പാന് ദുഷ്ടനോടുകൂടെ ചേരരുതു.

1. You shall not spread a false report. You shall not join hands with the wicked to act as a malicious witness.

2. ബഹുജനത്തെ അനുസരിച്ചു ദോഷം ചെയ്യരുതു; ന്യായം മറിച്ചുകളവാന് ബഹുജനപക്ഷം ചേര്ന്നു വ്യവഹാരത്തില് സാക്ഷ്യം പറയരുതു

2. You shall not follow a majority in wrongdoing; when you bear witness in a lawsuit, you shall not side with the majority so as to pervert justice;

3. ദരിദ്രന്റെ വ്യവഹാരത്തില് അവനോടു പക്ഷം കാണിക്കരുതു.

3. nor shall you be partial to the poor in a lawsuit.

4. നിന്റെ ശത്രുവിന്റെ കാളയോ കഴുതയോ വഴിതെറ്റിയതായി കണ്ടാല് അതിനെ അവന്റെ അടുക്കല് തിരികെ കൊണ്ടുപോകേണം.
മത്തായി 5:44

4. When you come upon your enemy's ox or donkey going astray, you shall bring it back.

5. നിന്നെ ദ്വേഷിക്കുന്നവന്റെ കഴുത ചുമടിന് കീഴെ കിടക്കുന്നതു കണ്ടാല് അവനെ വിചാരിച്ചു അതിനെ അഴിച്ചുവിടുവാന് മടിച്ചാലും അഴിച്ചുവിടുവാന് അവന്നു സഹായം ചെയ്യേണം.
മത്തായി 5:44

5. When you see the donkey of one who hates you lying under its burden and you would hold back from setting it free, you must help to set it free.

6. നിങ്ങളുടെ ഇടയിലുള്ള ദരിദ്രന്റെ വ്യവഹാരത്തില് അവന്റെ ന്യായം മറിച്ചുകളയരുതു.

6. You shall not pervert the justice due to your poor in their lawsuits.

7. കള്ളക്കാര്യം വിട്ടു അകന്നിരിക്ക; കുറ്റമില്ലാത്തവനെയും നീതിമാനെയും കൊല്ലരുതു; ഞാന് ദുഷ്ടനെ നീതീകരിക്കയില്ലല്ലോ.

7. Keep far from a false charge, and do not kill the innocent and those in the right, for I will not acquit the guilty.

8. സമ്മാനം കാഴ്ചയുള്ളവരെ കുരുടാക്കുകയും നീതിമാന്മാരുടെ വാക്കുകളെ മറിച്ചുകളകയും ചെയ്യുന്നതുകൊണ്ടു നീ സമ്മാനം വാങ്ങരുതു.

8. You shall take no bribe, for a bribe blinds the officials, and subverts the cause of those who are in the right.

9. പരദേശിയെ ഉപദ്രവിക്കരുതുനിങ്ങള് മിസ്രയീംദേശത്തു പരദേശികളായിരുന്നതുകൊണ്ടു പരദേശിയുടെ അനുഭവം അറിയുന്നുവല്ലോ.

9. You shall not oppress a resident alien; you know the heart of an alien, for you were aliens in the land of Egypt.

10. ആറു സംവത്സരം നിന്റെ നിലം വിതെച്ചു വിളവു എടുത്തുകൊള്ക.

10. For six years you shall sow your land and gather in its yield;

11. ഏഴാം സംവത്സരത്തിലോ അതു ഉഴവുചെയ്യാതെ വെറുതെ ഇട്ടേക്ക; നിന്റെ ജനത്തിലെ ദരിദ്രന്മാര് അഹോവൃത്തി കഴിക്കട്ടെ; അവര് ശേഷിപ്പിക്കുന്നതു കാട്ടുമൃഗങ്ങള് തിന്നട്ടെ. നിന്റെ മുന്തിരിത്തോട്ടവും ഒലിവുവൃക്ഷവും സംബന്ധിച്ചും അങ്ങനെ തന്നേ ചെയ്ക.

11. but the seventh year you shall let it rest and lie fallow, so that the poor of your people may eat; and what they leave the wild animals may eat. You shall do the same with your vineyard, and with your olive orchard.

12. ആറു ദിവസം വേല ചെയ്ക; ഏഴാം ദിവസം നിന്റെ കാളയും കഴുതയും വിശ്രമിപ്പാനും നിന്റെ ദാസിയുടെ പുത്രനും പരദേശിയും ആശ്വസിപ്പാനും വേണ്ടി നീ സ്വസ്ഥമായിരിക്കേണം.

12. Six days you shall do your work, but on the seventh day you shall rest, so that your ox and your donkey may have relief, and your homeborn slave and the resident alien may be refreshed.

13. ഞാന് നിങ്ങളോടു കല്പിച്ച എല്ലാറ്റിലും സൂക്ഷ്മതയോടിരിപ്പിന് ; അന്യ ദൈവങ്ങളുടെ നാമം കീര്ത്തിക്കരുതു; അതു നിന്റെ വായില്നിന്നു കേള്ക്കയും അരുതു.

13. Be attentive to all that I have said to you. Do not invoke the names of other gods; do not let them be heard on your lips.

14. സംവത്സരത്തില് മൂന്നു പ്രാവശ്യം എനിക്കു ഉത്സവം ആചരിക്കേണം.

14. Three times in the year you shall hold a festival for me.

15. പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിക്കേണം; ഞാന് നിന്നോടു കല്പിച്ചതുപോലെ ആബീബ് മാസത്തില് നിശ്ചയിച്ച സമയത്തു ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നുക; അന്നല്ലോ നീ മിസ്രയീമില്നിന്നു പുറപ്പെട്ടു പോന്നതു. എന്നാല് വെറുങ്കയ്യോടെ നിങ്ങള് എന്റെ മുമ്പാകെ വരരുതു.

15. You shall observe the festival of unleavened bread; as I commanded you, you shall eat unleavened bread for seven days at the appointed time in the month of Abib, for in it you came out of Egypt. No one shall appear before me empty-handed.

16. വയലില് വിതെച്ച വിതയുടെ ആദ്യഫലമെടുക്കുന്ന കൊയ്ത്തുപെരുനാളും ആണ്ടറുതിയില് വയലില് നിന്നു നിന്റെ വേലയുടെ ഫലം കൂട്ടിത്തീരുമ്പോള് കായ്കനിപ്പെരുനാളും ആചരിക്കേണം.

16. You shall observe the festival of harvest, of the first fruits of your labor, of what you sow in the field. You shall observe the festival of ingathering at the end of the year, when you gather in from the field the fruit of your labor.

17. സംവത്സരത്തില് മൂന്നു പ്രാവശ്യം നിന്റെ ആണുങ്ങള് എല്ലാം കര്ത്താവായ യഹോവയുടെ മുമ്പാകെ വരേണം.

17. Three times in the year all your males shall appear before the Lord GOD.

18. എന്റെ യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടെ അര്പ്പിക്കരുതു; എന്റെ യാഗ മേദസ്സ് ഉഷ:കാലംവരെ ഇരിക്കയുമരുതു.

18. You shall not offer the blood of my sacrifice with anything leavened, or let the fat of my festival remain until the morning.

19. നിന്റെ ഭൂമിയുടെ ആദ്യവിളവുകളിലെ പ്രഥമഫലം നിന്റെ ദൈവമായ യഹോവയുടെ ആലയത്തില് കൊണ്ടുവരേണം. ആട്ടിന് കുട്ടിയെ തള്ളയുടെ പാലില് പാകം ചെയ്യരുതു.

19. The choicest of the first fruits of your ground you shall bring into the house of the LORD your God. You shall not boil a kid in its mother's milk.

20. ഇതാ, വഴിയില് നിന്നെ കാക്കേണ്ടതിന്നും ഞാന് നിയമിച്ചിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകേണ്ടതിന്നും ഞാന് ഒരു ദൂതനെ നിന്റെ മുമ്പില് അയക്കുന്നു.
മത്തായി 11:10, മർക്കൊസ് 1:2, ലൂക്കോസ് 7:27, യോഹന്നാൻ 14:11, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:38-39, 1 കൊരിന്ത്യർ 10:9

20. I am going to send an angel in front of you, to guard you on the way and to bring you to the place that I have prepared.

21. നീ അവനെ ശ്രദ്ധിച്ചു അവന്റെ വാക്കു കേള്ക്കേണം; അവനോടു വികടിക്കരുതു; അവന് നിങ്ങളുടെ അതിക്രമങ്ങളെ ക്ഷമിക്കയില്ല; എന്റെ നാമം അവനില് ഉണ്ടു.
യോഹന്നാൻ 14:11, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:38-39

21. Be attentive to him and listen to his voice; do not rebel against him, for he will not pardon your transgression; for my name is in him.

22. എന്നാല് നീ അവന്റെ വാക്കു ശ്രദ്ധയോടെ കേട്ടു ഞാന് കല്പിക്കുന്നതൊക്കെയും ചെയ്താല് നിന്നെ പകെക്കുന്നവരെ ഞാന് പകെക്കും; നിന്നെ ഞെരുക്കുന്നവരെ ഞാന് ഞെരുക്കും.
1 പത്രൊസ് 2:9

22. But if you listen attentively to his voice and do all that I say, then I will be an enemy to your enemies and a foe to your foes.

23. എന്റെ ദൂതന് നിനക്കു മുമ്പായി നടന്നു നിന്നെ അമോര്യ്യര്, ഹിത്യര്, പെരിസ്യര്, കനാന്യര്, ഹിവ്യര്, യെബൂസ്യര് എന്നിവരുടെ ദേശത്തേക്കു കൊണ്ടുപോകും; അവരെ ഞാന് നിര്മ്മൂലമാക്കും.

23. When my angel goes in front of you, and brings you to the Amorites, the Hittites, the Perizzites, the Canaanites, the Hivites, and the Jebusites, and I blot them out,

24. അവരുടെ ദേവന്മാരെ നമസ്കരിക്കരുതു; അവയെ സേവിക്കരുതു; അവരുടെ പ്രവൃത്തികള് പോലെ പ്രവര്ത്തിക്കരുതു; അവരെ അശേഷം നശിപ്പിച്ചു അവരുടെ വിഗ്രഹങ്ങളെ തകര്ത്തുകളയേണം.

24. you shall not bow down to their gods, or worship them, or follow their practices, but you shall utterly demolish them and break their pillars in pieces.

25. നിങ്ങളുടെ ദൈവമായ യഹോവയെ തന്നേ സേവിപ്പിന് ; എന്നാല് അവന് നിന്റെ അപ്പത്തെയും വെള്ളത്തെയും അനുഗ്രഹിക്കും; ഞാന് രോഗങ്ങളെ നിന്റെ നടുവില്നിന്നു അകറ്റിക്കളയും.

25. You shall worship the LORD your God, and I will bless your bread and your water; and I will take sickness away from among you.

26. ഗര്ഭം അലസുന്നവളും മച്ചിയും നിന്റെ ദേശത്തു ഉണ്ടാകയില്ല; നിന്റെ ആയുഷ്കാലം ഞാന് പൂര്ത്തിയാക്കും.

26. No one shall miscarry or be barren in your land; I will fulfill the number of your days.

27. എന്റെ ഭീതിയെ ഞാന് നിന്റെ മുമ്പില് അയച്ചു നീ ചെല്ലുന്നേടത്തുള്ള ജാതികളെ ഒക്കെയും അമ്പരപ്പിക്കയും നിന്റെ സകല ശത്രുക്കളെയും നിന്റെ മുമ്പില്നിന്നു ഔടിക്കയും ചെയ്യും.

27. I will send my terror in front of you, and will throw into confusion all the people against whom you shall come, and I will make all your enemies turn their backs to you.

28. നിന്റെ മുമ്പില്നിന്നു ഹിവ്യനെയും കനാന്യനെയും ഹിത്യനെയും ഔടിച്ചുകളവാന് ഞാന് നിനക്കു മുമ്പായി കടുന്നലിനെ അയക്കും.

28. And I will send the pestilence in front of you, which shall drive out the Hivites, the Canaanites, and the Hittites from before you.

29. ദേശം ശൂന്യമാകാതെയും കാട്ടുമൃഗം നിനക്കു ബാധയായി പെരുകാതെയും ഇരിപ്പാന് ഞാന് അവരെ ഒരു സംവത്സരത്തിന്നകത്തു നിന്റെ മുമ്പില് നിന്നു ഔടിച്ചുകളകയില്ല.

29. I will not drive them out from before you in one year, or the land would become desolate and the wild animals would multiply against you.

30. നീ സന്താനസമ്പന്നമായി ദേശം അടക്കുന്നതുവരെ ഞാന് അവരെ കുറേശ്ശ, കുറേശ്ശ നിന്റെ മുമ്പില് നിന്നു ഔടിച്ചുകളയും.

30. Little by little I will drive them out from before you, until you have increased and possess the land.

31. ഞാന് നിന്റെ ദേശം ചെങ്കടല്തുടങ്ങി ഫെലിസ്ത്യരുടെ കടല്വരെയും മരുഭൂമിതുടങ്ങി നദിവരെയും ആക്കും; ദേശത്തിലെ നിവാസികളെ നിങ്ങളുടെ കയ്യില് ഏല്പിക്കും; നീ അവരെ നിന്റെ മുമ്പില് നിന്നു ഔടിച്ചുകളയേണം.

31. I will set your borders from the Red Sea to the sea of the Philistines, and from the wilderness to the Euphrates; for I will hand over to you the inhabitants of the land, and you shall drive them out before you.

32. അവരോടു എങ്കിലും അവരുടെ ദേവന്മാരോടു എങ്കിലും നീ ഉടമ്പടി ചെയ്യരുതു.

32. You shall make no covenant with them and their gods.

33. നീ എന്നോടു പാപം ചെയ്വാന് അവര് ഹേതുവായിത്തീരാതിരിക്കേണ്ടതിന്നു അവര് നിന്റെ ദേശത്തു വസിക്കരുതു. നീ അവരുടെ ദേവന്മാരെ സേവിച്ചാല് അതു നിനക്കു കണിയായി തീരും.

33. They shall not live in your land, or they will make you sin against me; for if you worship their gods, it will surely be a snare to you.



Shortcut Links
പുറപ്പാടു് - Exodus : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |