Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. പ്രബോധനം ഇഷ്ടപ്പെടുന്നവന് പരിജ്ഞാനം ഇഷ്ടപ്പെടുന്നു; ശാസന വെറുക്കുന്നവനോ മൃഗപ്രായന് .
1. Whoever loves discipline, loves knowledge, stupid are those who hate correction.
2. ഉത്തമന് യഹോവയോടു പ്രസാദം പ്രാപിക്കുന്നു; ദുരുപായിക്കോ അവന് ശിക്ഷ വിധിക്കുന്നു.
2. The honest obtains Yahweh's favour, the schemer incurs his condemnation.
3. ഒരു മനുഷ്യനും ദുഷ്ടതകൊണ്ടു സ്ഥിരപ്പെടുകയില്ല; നീതിമാന്മാരുടെ വേരോ ഇളകിപ്പോകയില്ല.
3. No one is made secure by wickedness, but nothing shakes the roots of the upright.
4. സാമര്ത്ഥ്യമുള്ള സ്ത്രീ ഭര്ത്താവിന്നു ഒരു കിരീടം; നാണംകെട്ടവളോ അവന്റെ അസ്ഥികള്ക്കു ദ്രവത്വം.
4. A capable wife, her husband's crown, a shameless wife, a cancer in his bones.
5. നീതിമാന്മാരുടെ വിചാരങ്ങള് ന്യായം, ദുഷ്ടന്മാരുടെ നിരൂപണങ്ങളോ ചതിവത്രെ.
5. The plans of the upright are honest, the intrigues of the wicked are full of deceit.
6. ദുഷ്ടന്മാര് പ്രാണഹാനി വരുത്തുവാന് പറഞ്ഞൊക്കുന്നു; നേരുള്ളവരുടെ വാക്കോ അവരെ വിടുവിക്കുന്നു.
6. The words of the wicked are snares to shed blood, what the honest say keeps them safe.
7. ദുഷ്ടന്മാര് മറിഞ്ഞുവീണു ഇല്ലാതെയാകും; നീതിമാന്മാരുടെ ഭവനമോ നിലനിലക്കും.
7. Once thrown down, the wicked are no more, but the house of the upright stands firm.
8. മനുഷ്യന് തന്റെ ബുദ്ധിക്കു ഒത്തവണ്ണം ശ്ളാഘിക്കപ്പെടുന്നു; വക്രബുദ്ധിയോ നിന്ദിക്കപ്പെടുന്നു.
8. Prudence wins praise, but a tortuous heart incurs only contempt.
9. മാന്യഭാവം നടിച്ചിട്ടും ഉപജീവനത്തിന്നു മുട്ടുള്ളവനെക്കാള് ലഘുവായി മതിക്കപ്പെട്ടിട്ടും ഒരു ഭൃത്യനുള്ളവന് ശ്രേഷ്ഠന് ആകുന്നു.
9. Better a common fellow who has a slave than someone who gives himself airs and has nothing to eat.
10. നീതിമാന് തന്റെ മൃഗത്തിന്റെ പ്രാണാനുഭവം അറിയുന്നു; ദുഷ്ടന്മാരുടെ ഉള്ളമോ ക്രൂരമത്രെ.
10. The upright has compassion on his animals, but the heart of the wicked is ruthless.
11. നിലം കൃഷി ചെയ്യുന്നവന്നു ആഹാരം സമൃദ്ധിയായി കിട്ടും; നിസ്സാരന്മാരെ പിന് ചെല്ലുന്നവനോ ബുദ്ധിഹീനന് .
11. Whoever works his land shall have bread and to spare, but no one who chases fantasies has any sense.
12. ദുഷ്ടന് ദോഷികളുടെ കവര്ച്ച ആഗ്രഹിക്കുന്നു; നീതിമാന്മാരുടെ വേരോ ഫലം നലകുന്നു.
12. The godless delights in the snare of the wicked, but the root of the upright bears fruit.
13. അധരങ്ങളുടെ ലംഘനത്തില് വല്ലാത്ത കണിയുണ്ടു; നീതിമാനോ കഷ്ടത്തില്നിന്നു ഒഴിഞ്ഞുപോരും.
13. In the sin of the lips lies a disastrous trap, but the upright finds a way out of misfortune.
14. തന്റെ വായുടെ ഫലത്താല് മനുഷ്യന് നന്മ അനുഭവിച്ചു തൃപ്തനാകും; തന്റെ കൈകളുടെ പ്രവൃത്തിക്കു തക്കവണ്ണം അവന്നു കിട്ടും.
14. Abundance of good things is the fruit of the lips; labour brings its own return.
15. ഭോഷന്നു തന്റെ വഴി ചൊവ്വായ്തോന്നുന്നു; ജ്ഞാനിയോ ആലോചന കേട്ടനുസരിക്കുന്നു.
15. Fools think the way they go is straight, the wise listens to advice.
16. ഭോഷന്റെ നീരസം തല്ക്ഷണം വെളിപ്പെടുന്നു; വിവേകമുള്ളവനോ ലജ്ജ അടക്കിവെക്കുന്നു.
16. The fool shows anger straightaway, the discreet conceals dislike.
17. സത്യം പറയുന്നവന് നീതി അറിയിക്കുന്നു; കള്ളസാക്ഷിയോ വഞ്ചന അറിയിക്കുന്നു.
17. To tell the truth is to further justice, a false witness is nothing but deceit.
18. വാളുകൊണ്ടു കുത്തുംപോലെ മൂര്ച്ചയായി സംസാരിക്കുന്നവര് ഉണ്ടു; ജ്ഞാനികളുടെ നാവോ സുഖപ്രദം.
18. Thoughtless words can wound like a sword, but the tongue of the wise brings healing.
19. സത്യം പറയുന്ന അധരം എന്നേക്കും നിലനിലക്കും; വ്യാജം പറയുന്ന നാവോ മാത്രനേരത്തേക്കേയുള്ളു.
19. Sincere lips endure for ever, the lying tongue lasts only a moment.
20. ദോഷം നിരൂപിക്കുന്നവരുടെ ഹൃദയത്തില് ചതിവു ഉണ്ടു; സമാധാനം ആലോചിക്കുന്നവര്ക്കോ സന്തോഷം ഉണ്ടു.
20. Deceit is in the heart of the schemer, joy with those who give counsels of peace.
21. നീതിമാന്നു ഒരു തിന്മയും ഭവിക്കയില്ല; ദുഷ്ടന്മാരോ അനര്ത്ഥംകൊണ്ടു നിറയും.
21. No harm can come to the upright, but the wicked are swamped by misfortunes.
22. വ്യാജമുള്ള അധരങ്ങള് യഹോവേക്കു വെറുപ്പു; സത്യം പ്രവര്ത്തിക്കുന്നവരോ അവന്നു പ്രസാദം.
22. Lying lips are abhorrent to Yahweh; dear to him those who make truth their way of life.
23. വിവേകമുള്ള മനുഷ്യന് പരിജ്ഞാനം അടക്കിവെക്കുന്നു; ഭോഷന്മാരുടെ ഹൃദയമോ ഭോഷത്വം പ്രസിദ്ധമാക്കുന്നു.
23. The discreet keeps knowledge hidden, the heart of fools proclaims their folly.
24. ഉത്സാഹികളുടെ കൈ അധികാരം നടത്തും; മടിയനോ ഊഴിയവേലെക്കു പോകേണ്ടിവരും.
24. For the diligent hand, authority; for the slack hand, forced labour.
25. മനോവ്യസനം ഹേതുവായി മനുഷ്യന്റെ മനസ്സിടിയുന്നു; ഒരു നല്ല വാക്കോ അതിനെ സന്തോഷിപ്പിക്കുന്നു.
25. Worry makes a heart heavy, a kindly word makes it glad.
26. നീതിമാന് കൂട്ടുകാരന്നു വഴികാട്ടിയാകുന്നു; ദുഷ്ടന്മാരുടെ വഴിയോ അവരെ തെറ്റി നടക്കുമാറാക്കുന്നു.
26. The upright shows the way to a friend; the way of the wicked leads them astray.
27. മടിയന് ഒന്നും വേട്ടയാടിപ്പിടിക്കുന്നില്ല; ഉത്സാഹമോ മനുഷ്യന്നു വിലയേറിയ സമ്പത്താകുന്നു.
27. The idle has no game to roast; diligence is anyone's most precious possession.
28. നീതിയുടെ മാര്ഗ്ഗത്തില് ജീവനുണ്ടു; അതിന്റെ പാതയില് മരണം ഇല്ല.
28. In the way of uprightness is life, the ways of the vengeful lead to death.