Proverbs - സദൃശ്യവാക്യങ്ങൾ 28 | View All

1. ആരും ഔടിക്കാതെ ദുഷ്ടന്മാര് ഔടിപ്പോകുന്നു; നീതിമാന്മാരോ ബാലസിംഹംപോലെ നിര്ഭയമായിരിക്കുന്നു.

1. The wicked flee when no one pursues; But the righteous are as bold as a lion.

2. ദേശത്തെ അതിക്രമംനിമിത്തം അതിലെ പ്രഭുക്കന്മാര് പലരായിരിക്കുന്നു; ബുദ്ധിയും പരിജ്ഞാനവും ഉള്ളവര് മുഖാന്തരമോ അതിന്റെ വ്യവസ്ഥ ദീര്ഘമായി നിലക്കുന്നു.

2. In rebellion, a land has many rulers, But order is maintained by a man of understanding and knowledge.

3. അഗതികളെ പീഡിപ്പിക്കുന്ന ദരിദ്രന് വിളവിനെ വെച്ചേക്കാതെ ഒഴുക്കിക്കളയുന്ന മഴപോലെയാകുന്നു.

3. A needy man who oppresses the poor Is like a driving rain which leaves no crops.

4. ന്യായപ്രമാണത്തെ ഉപേക്ഷിക്കുന്നവര് ദുഷ്ടനെ പ്രശംസിക്കുന്നു; ന്യായപ്രമാണത്തെ കാക്കുന്നവരോ അവരോടു എതിര്ക്കുംന്നു.

4. Those who forsake the law praise the wicked; But those who keep the law contend with them.

5. ദുഷ്ടന്മാര് ന്യായം തിരിച്ചറിയുന്നില്ല; യഹോവയെ അന്വേഷിക്കുന്നവരോ സകലവും തിരിച്ചറിയുന്നു.

5. Evil men don't understand justice; But those who seek the LORD understand it fully.

6. തന്റെ വഴികളില് വക്രനായി നടക്കുന്ന ധനവാനെക്കാള് പരമാര്ത്ഥതയില് നടക്കുന്ന ദരിദ്രന് ഉത്തമന് .

6. Better is the poor who walks in his integrity, Than he who is perverse in his ways, and he is rich.

7. ന്യായപ്രമാണത്തെ പ്രമാണിക്കുന്നവന് ബുദ്ധിയുള്ള മകന് ; അതിഭക്ഷകന്മാര്ക്കും സഖിയായവനോ അപ്പനെ അപമാനിക്കുന്നു.

7. Whoever keeps the law is a wise son; But he who is a companion of gluttons shames his father.

8. പലിശയും ലാഭവും വാങ്ങി സമ്പത്തു വര്ദ്ധിപ്പിക്കുന്നവന് അഗതികളോടു കൃപാലുവായവന്നു വേണ്ടി അതു ശേഖരിക്കുന്നു.

8. He who increases his wealth by excessive interest Gathers it for one who has pity on the poor.

9. ന്യായപ്രമാണം കേള്ക്കാതെ ചെവി തിരിച്ചുകളഞ്ഞാല് അവന്റെ പ്രാര്ത്ഥനതന്നെയും വെറുപ്പാകുന്നു.

9. He who turns away his ear from hearing the law, Even his prayer is an abomination.

10. നേരുള്ളവരെ ദുര്മ്മാര്ഗ്ഗത്തിലേക്കു തെറ്റിക്കുന്നവന് താന് കുഴിച്ച കുഴിയില് തന്നേ വീഴും; നിഷ്കളങ്കന്മാരോ നന്മ അവകാശമാക്കും.

10. Whoever causes the upright to go astray in an evil way, He will fall into his own trap; But the blameless will inherit good.

11. ധനവാന് തനിക്കുതന്നേ ജ്ഞാനിയായി തോന്നുന്നു; ബുദ്ധിയുള്ള അഗതിയോ അവനെ ശോധന ചെയ്യുന്നു.

11. The rich man is wise in his own eyes; But the poor who has understanding sees through him.

12. നീതിമാന്മാര് ജയഘോഷം കഴിക്കുമ്പോള് മഹോത്സവം; ദുഷ്ടന്മാര് ഉയര്ന്നുവരുമ്പോഴോ ആളുകള് ഒളിച്ചുകൊള്ളുന്നു.

12. When the righteous triumph, there is great glory; But when the wicked rise, men hide themselves.

13. തന്റെ ലംഘനങ്ങളെ മറെക്കുന്നവന്നു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന്നോ കരുണലഭിക്കും.
1 യോഹന്നാൻ 1:9

13. He who conceals his sins doesn't prosper, But whoever confesses and renounces them finds mercy.

14. എപ്പോഴും ഭയത്തോടിരിക്കുന്ന മനുഷ്യന് ഭാഗ്യവാന് ; ഹൃദയത്തെ കഠിനമാക്കുന്നവനോ അനര്ത്ഥത്തില് അകപ്പെടും.

14. Blessed is the man who always fears; But one who hardens his heart falls into trouble.

15. അഗതികളില് കര്ത്തൃത്വം നടത്തുന്ന ദുഷ്ടന് ഗര്ജ്ജിക്കുന്ന സിംഹത്തിന്നും ഇരതേടി നടക്കുന്ന കരടിക്കും തുല്യന് .

15. As a roaring lion or a charging bear, So is a wicked ruler over helpless people.

16. ബുദ്ധിഹീനനായ പ്രഭു മഹാ പീഡകനും ആകുന്നു; ദ്രവ്യാഗ്രഹം വെറുക്കുന്നവനോ ദീര്ഘായുസ്സോടെ ഇരിക്കും.

16. A tyrannical ruler lacks judgment. One who hates ill-gotten gain will have long days.

17. രക്തപാതകഭാരം ചുമക്കുന്നവന് കുഴിയിലേക്കു ബദ്ധപ്പെടും; അവനെ ആരും തടുക്കരുതു.

17. A man who is tormented by life blood will be a fugitive until death; No one will support him.

18. നിഷ്കളങ്കനായി നടക്കുന്നവന് രക്ഷിക്കപ്പെടും; നടപ്പില് വക്രതയുള്ളവനോ പെട്ടെന്നു വീഴും.

18. Whoever walks blamelessly is kept safe; But one with perverse ways will fall suddenly.

19. നിലം കൃഷിചെയ്യുന്നവന്നു ആഹാരം സമൃദ്ധിയായി കിട്ടും; നിസ്സാരന്മാരെ പിന് ചെല്ലുന്നവനോ വേണ്ടുവോളം ദാരിദ്ര്യം അനുഭവിക്കും.

19. One who works his land will have an abundance of food; But one who chases fantasies will have his fill of poverty.

20. വിശ്വസ്തപുരുഷന് അനുഗ്രഹസമ്പൂര്ണ്ണന് ; ധനവാനാകേണ്ടതിന്നു ബദ്ധപ്പെടുന്നവന്നോ ശിക്ഷ വരാതിരിക്കയില്ല.

20. A faithful man is rich with blessings; But one who is eager to be rich will not go unpunished.

21. മുഖദാക്ഷിണ്യം കാണിക്കുന്നതു നന്നല്ല; ഒരു കഷണം അപ്പത്തിന്നായും മനുഷ്യന് അന്യായം ചെയ്യും.

21. To show partiality is not good; Yet a man will do wrong for a piece of bread.

22. കണ്ണുകടിയുള്ളവന് ധനവാനാകുവാന് ബദ്ധപ്പെടുന്നു; ബുദ്ധിമുട്ടു വരുമെന്നു അവന് അറിയുന്നതുമില്ല.
1 തിമൊഥെയൊസ് 6:9

22. A stingy man hurries after riches, And doesn't know that poverty waits for him.

23. ചക്കരവാക്കു പറയുന്നവനെക്കാള് ശാസിക്കുന്നവന്നു പിന്നീടു പ്രീതി ലഭിക്കും.

23. One who rebukes a man will afterward find more favor Than one who flatters with the tongue.

24. അപ്പനോടോ അമ്മയോടോ പിടിച്ചുപറിച്ചിട്ടു അതു അക്രമമല്ല എന്നു പറയുന്നവന് നാശകന്റെ സഖി.

24. Whoever robs his father or his mother, and says, 'It's not wrong.' He is a partner with a destroyer.

25. അത്യാഗ്രഹമുള്ളവന് വഴക്കുണ്ടാക്കുന്നു; യഹോവയില് ആശ്രയിക്കുന്നവനോ പുഷ്ടി പ്രാപിക്കും.

25. One who is greedy stirs up strife; But one who trusts in the LORD will prosper.

26. സ്വന്തഹൃദയത്തില് ആശ്രയിക്കുന്നവന് മൂഢന് ; ജ്ഞാനത്തോടെ നടക്കുന്നവനോ രക്ഷിക്കപ്പെടും.

26. One who trusts in himself is a fool; But one who walks in wisdom, he is kept safe.

27. ദരിദ്രന്നു കൊടുക്കുന്നവന്നു കുറെച്ചല് ഉണ്ടാകയില്ല; കണ്ണു അടെച്ചുകളയുന്നവന്നോ ഏറിയൊരു ശാപം ഉണ്ടാകും.

27. One who gives to the poor has no lack; But one who closes his eyes will have many curses.

28. ദുഷ്ടന്മാര് ഉയര്ന്നുവരുമ്പോള് ആളുകള് ഒളിച്ചുകൊള്ളുന്നു; അവര് നശിക്കുമ്പോഴോ നീതിമാന്മാര് വര്ദ്ധിക്കുന്നു.

28. When the wicked rise, men hide themselves; But when they perish, the righteous thrive.



Shortcut Links
സദൃശ്യവാക്യങ്ങൾ - Proverbs : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |