Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. മകനേ, കൂട്ടുകാരന്നു വേണ്ടി നീ ജാമ്യം നില്ക്കയോ അന്യന്നു വേണ്ടി കയ്യടിക്കയോ ചെയ്തിട്ടുണ്ടെങ്കില്,
1. My son, if you have put yourself as a trust for what your neighbor owes to another, or if you have made a promise for a stranger,
2. നിന്റെ വായിലെ വാക്കുകളാല് നീ കുടുങ്ങിപ്പോയി; നിന്റെ വായിലെ മൊഴികളാല് പിടിപ്പെട്ടിരിക്കുന്നു.
2. you have been trapped with the words of your lips. You have been caught with the words of your mouth.
3. ആകയാല് മകനേ, ഇതു ചെയ്ക; നിന്നെത്തന്നേ വിടുവിക്ക; കൂട്ടുകാരന്റെ കയ്യില് നീ അകപ്പെട്ടുപോയല്ലോ; നീ ചെന്നു, താണുവീണു കൂട്ടുകാരനോടു മുട്ടിച്ചപേക്ഷിക്ക.
3. Do this now, my son, and get yourself out of trouble, for you have come into the hand of your neighbor. Go without pride and beg your neighbor to let you go.
4. നിന്റെ കണ്ണിന്നു ഉറക്കവും നിന്റെ കണ്ണിമെക്കു നിദ്രയും കൊടുക്കരുതു.
4. Do not let your eyes sleep. Do not let your eyes close.
5. മാന് നായാട്ടുകാരന്റെ കയ്യില്നിന്നും പക്ഷി വേട്ടക്കാരന്റെ കയ്യില്നിന്നും എന്നപോലെ നീ നിന്നെത്തന്നേ വിടുവിക്ക,
5. Take yourself away like a deer from the man who kills animals, and like a bird from the hand of the man who catches birds.
6. മടിയാ, ഉറുമ്പിന്റെ അടുക്കല് ചെല്ലുക; അതിന്റെ വഴികളെ നോക്കി ബുദ്ധിപഠിക്ക.
6. Go to the ant, O lazy person. Watch and think about her ways, and be wise.
7. അതിന്നു നായകനും മേല്വിചാരകനും അധിപതിയും ഇല്ലാതിരുന്നിട്ടും
7. She has no leader, head or ruler,
8. വേനല്ക്കാലത്തു തന്റെ ആഹാരം ഒരുക്കുന്നു; കൊയ്ത്തുകാലത്തു തന്റെ തീന് ശേഖരിക്കുന്നു.
8. but she gets her food ready in the summer, and gathers her food at the right time.
9. മടിയാ, നീ എത്രനേരം കിടന്നുറങ്ങും? എപ്പോള് ഉറക്കത്തില് നിന്നെഴുന്നേലക്കും?
9. How long will you lie down, O lazy person? When will you rise up from your sleep?
10. ക്കുറേക്കൂടെ ഉറക്കം; കുറേക്കൂടെ നിദ്ര; കുറെക്കൂടെ കൈകെട്ടിക്കിടക്ക.
10. A little sleep, a little rest, a little folding of the hands to rest,
11. അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ടു ആയുധപാണിയെപ്പോലെയും വരും.
11. and being poor will come upon you like a robber, and your need like a man ready to fight.
12. നിസ്സാരനും ദുഷ്കര്മ്മിയുമായവന് വായുടെ വക്രതയോടെ നടക്കുന്നു.
12. A person of no worth, a sinful man, is he who goes about telling lies.
13. അവന് കണ്ണിമെക്കുന്നു; കാല്കൊണ്ടു പരണ്ടുന്നു; വിരല്കൊണ്ടു ആംഗ്യം കാണിക്കുന്നു.
13. He winks with his eyes, makes signs with his feet, and makes certain moves with his fingers.
14. അവന്റെ ഹൃദയത്തില് വക്രതയുണ്ടു; അവന് എല്ലായ്പോഴും ദോഷം നിരൂപിച്ചു വഴക്കുണ്ടാക്കുന്നു.
14. He always plans to do sinful things because of his sinful heart. He causes arguing among people.
15. അതുകൊണ്ടു അവന്റെ ആപത്തു പെട്ടെന്നു വരും; ക്ഷണത്തില് അവന് തകര്ന്നുപോകും; പ്രതിശാന്തിയുണ്ടാകയുമില്ല.
15. So trouble will come upon him all at once. Right then he will be broken, and there will be no healing.
16. ആറു കാര്യം യഹോവ വെറുക്കുന്നു; ഏഴു കാര്യം അവന്നു അറെപ്പാകുന്നു
16. There are six things which the Lord hates, yes, seven that are hated by Him:
17. ഗര്വ്വമുള്ള കണ്ണും വ്യാജമുള്ള നാവും കുറ്റമില്ലാത്ത രക്തം ചൊരിയുന്ന കയ്യും
17. A proud look, a lying tongue, and hands that kill those who are without guilt,
18. ദുരുപായം നിരൂപിക്കുന്ന ഹൃദയവും ദോഷത്തിന്നു ബദ്ധപ്പെട്ടു ഔടുന്ന കാലും
18. a heart that makes sinful plans, feet that run fast to sin,
19. ഭോഷകു പറയുന്ന കള്ളസാക്ഷിയും സഹോദരന്മാരുടെ ഇടയില് വഴക്കുണ്ടാക്കുന്നവനും തന്നേ.
19. a person who tells lies about someone else, and one who starts fights among brothers.
20. മകനേ, നിന്റെ അപ്പന്റെ കല്പന പ്രമാണിക്ക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു.
20. My son, keep the teaching of your father, and do not turn away from the teaching of your mother.
21. അതു എല്ലായ്പോഴും നിന്റെ ഹൃദയത്തോടു ബന്ധിച്ചുകൊള്ക; നിന്റെ കഴുത്തില് അതു കെട്ടിക്കൊള്ക.
21. Hold them always to your heart. Tie them around your neck.
22. നീ നടക്കുമ്പോള് അതു നിനക്കു വഴികാണിക്കും. നീ ഉറങ്ങുമ്പോള് അതു നിന്നെ കാക്കും; നീ ഉണരുമ്പോള് അതു നിന്നോടു സംസാരിക്കും.
22. They will lead you when you walk. They will watch over you when you sleep, and they will talk with you when you wake up.
23. കല്പന ഒരു ദീപവും ഉപദേശം ഒരു വെളിച്ചവും പ്രബോധനത്തിന്റെ ശാസനകള് ജീവന്റെ മാര്ഗ്ഗവും ആകുന്നു.
23. For the word is a lamp. The teaching is a light, and strong words that punish are the way of life.
24. അവ ദുഷ്ടസ്ത്രീയുടെ വശീകരണത്തില്നിന്നും പരസ്ത്രീയുടെ ചക്കരവാക്കുകളില്നിന്നും നിന്നെ രക്ഷിക്കും.
24. They keep you from the sinful woman, from the smooth tongue of a sinful woman.
25. അവളുടെ സൌന്ദര്യത്തെ നിന്റെ ഹൃദയത്തില് മോഹിക്കരുതു; അവള് കണ്ണിമകൊണ്ടു നിന്നെ വശീകരിക്കയുമരുതു.
25. Do not desire her beauty in your heart. Do not let her catch you with her eyes.
26. വേശ്യാസ്ത്രീനിമിത്തം പെറുക്കിത്തിന്നേണ്ടിവരും; വ്യഭിചാരിണി വിലയേറിയ ജീവനെ വേട്ടയാടുന്നു.
26. For because of a woman who sells the use of her body, one is brought down to a loaf of bread. A sinful woman hunts to take a man's very life.
27. ഒരു മനുഷ്യന്നു തന്റെ വസ്ത്രം വെന്തു പോകാതെ മടിയില് തീ കൊണ്ടുവരാമോ?
27. Can a man carry fire in his arms, and his clothes not be burned?
28. ഒരുത്തന്നു കാല് പൊള്ളാതെ തീക്കനലിന്മേല് നടക്കാമോ?
28. Can a man walk on hot coals, and his feet not be burned?
29. കൂട്ടുകാരന്റെ ഭാര്യയുടെ അടുക്കല് ചെല്ലുന്നവന് ഇങ്ങനെ തന്നേ; അവളെ തൊടുന്ന ഒരുത്തനും ശിക്ഷവരാതെയിരിക്കയില്ല.
29. So is he who goes in to his neighbor's wife. Whoever touches her will be punished.
30. കള്ളന് വിശന്നിട്ടു വിശപ്പടക്കുവാന് മാത്രം കട്ടാല് ആരും അവനെ നിരസിക്കുന്നില്ല.
30. Men do not hate a robber who steals food for himself when he is hungry.
31. അവനെ പിടികിട്ടിയാല് അവന് ഏഴിരട്ടി മടക്കിക്കൊടുക്കാം; തന്റെ വീട്ടിലെ വസ്തുവക ഒക്കെയും കൊടുക്കാം;
31. But if he is caught, he must pay seven times what he took. He must give up all the things in his house.
32. സ്ത്രീയോടു വ്യഭിചാരം ചെയ്യുന്നവനോ, ബുദ്ധിഹീനന് ; അങ്ങനെ ചെയ്യുന്നവന് സ്വന്തപ്രാണനെ നശിപ്പിക്കുന്നു.
32. He who does sex sins with a woman does not think well. He who does it is destroying himself.
33. പ്രഹരവും അപമാനവും അവന്നു ലഭിക്കും; അവന്റെ നിന്ദ മാഞ്ഞുപോകയുമില്ല.
33. He will be hurt and ashamed, and his shame will not be taken away.
34. ജാരശങ്ക പുരുഷന്നു ക്രോധഹേതുവാകുന്നു; പ്രതികാരദിവസത്തില് അവന് ഇളെക്കുകയില്ല.
34. Jealousy makes a man angry. He will show no pity for the wrong that was done to him.
35. അവന് യാതൊരു പ്രതിശാന്തിയും കൈക്കൊള്ളുകയില്ല; എത്ര സമ്മാനം കൊടുത്താലും അവന് തൃപ്തിപ്പെടുകയുമില്ല.
35. He will not take pay, and he will not be happy even if you give him many gifts.