Isaiah - യെശയ്യാ 10 | View All

1. ദരിദ്രന്മാരുടെ ന്യായം മറിച്ചുകളവാനും എന്റെ ജനത്തിലെ എളിയവരുടെ അവകാശം ഇല്ലാതാക്കുവാനും വിധവമാര് തങ്ങള്ക്കു കൊള്ളയായ്തീരുവാനും അനാഥന്മാരെ തങ്ങള്ക്കു ഇരയാക്കുവാനും തക്കവണ്ണം

1. You people are in for trouble! You have made cruel and unfair laws

2. നീതികെട്ട ചട്ടം നിയമിക്കുന്നവര്ക്കും അനര്ത്ഥം എഴുതിവെക്കുന്ന എഴുത്തുകാര്ക്കും അയ്യോ കഷ്ടം!

2. that let you cheat the poor and needy and rob widows and orphans.

3. സന്ദര്ശനദിവസത്തിലും ദൂരത്തുനിന്നു വരുന്ന വിനാശത്തിങ്കലും നിങ്ങള് എന്തു ചെയ്യും? സഹായത്തിന്നായിട്ടു നിങ്ങള് ആരുടെ അടുക്കല് ഔടിപ്പോകും? നിങ്ങളുടെ മഹത്വം നിങ്ങള് എവിടെ വെച്ചുകൊള്ളും?
1 പത്രൊസ് 2:12

3. But what will you do when you are fiercely attacked and punished by foreigners? Where will you run for help? Where will you hide your valuables?

4. അവര് ബദ്ധന്മാരുടെ കീഴെ കുനികയും ഹതന്മാരുടെ കീഴെ വീഴുകയും ചെയ്കേയുള്ളു. ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.

4. How will you escape being captured or killed? The Lord is still angry, and he isn't through with you yet!

5. എന്റെ കോപത്തിന്റെ കോലായ അശ്ശൂരിന്നു അയ്യോ കഷ്ടം! അവരുടെ കയ്യിലെ വടി എന്റെ ക്രോധം ആകുന്നു.

5. The Lord says: I am furious! And I will use the king of Assyria as a club

6. ഞാന് അവനെ അശുദ്ധമായോരു ജാതിക്കു നേരെ അയക്കും; എന്റെ ക്രോധം വഹിക്കുന്ന ജനത്തിന്നു വിരോധമായി ഞാന് അവന്നു കല്പന കൊടുക്കും; അവരെ കൊള്ളയിടുവാനും കവര്ച്ച ചെയ്വാനും തെരുവീഥിയിലെ ചെളിയെപ്പോലെ ചവിട്ടിക്കളവാനും തന്നേ.

6. to beat down you godless people. I am angry with you, and I will send him to attack you. He will take what he wants and walk on you like mud in the streets.

7. അവനോ അങ്ങനെയല്ല നിരൂപിക്കുന്നതു; തന്റെ ഹൃദയത്തില് അങ്ങനെയല്ല വിചാരിക്കുന്നതു; നശിപ്പിപ്പാനും അനേകം ജാതികളെ ഛേദിച്ചുകളവാനുമത്രേ അവന്റെ താല്പര്യം.

7. He has even bigger plans in mind, because he wants to destroy many nations.

8. അവന് പറയുന്നതുഎന്റെ പ്രഭുക്കന്മാര് ഒക്കെയും രാജാക്കന്മാരല്ലയോ?

8. The king of Assyria says: My army commanders are kings!

9. കല്നോ കര്ക്കെമീശിനെപ്പോലെയല്ലയോ? ഹമാത്ത് അര്പ്പാദിനെപ്പോലെയല്ലയോ? ശമര്യ്യ ദമ്മേശെക്കിനെപ്പോലെയല്ലയോ?

9. They have already captured the cities of Calno, Carchemish, Hamath, Arpad, Samaria, and Damascus.

10. യെരൂശലേമിലും ശമര്യ്യയിലും ഉള്ളവയെക്കാള് വിശേഷമായ ബിംബങ്ങള് ഉണ്ടായിരുന്ന മിത്ഥ്യാമൂര്ത്തികളുടെ രാജ്യങ്ങളെ എന്റെ കൈ എത്തിപ്പിടിച്ചിരിക്കെ,

10. The gods of Jerusalem and Samaria are weaker than the gods of those powerful nations. And I will destroy Jerusalem, together with its gods and idols, just as I did Samaria.

11. ഞാന് ശമര്യ്യയോടും അതിലെ മിത്ഥ്യാമൂര്ത്തികളോടും ചെയ്തതുപോലെ ഞാന് യെരൂശലേമിനോടും അതിലെ വിഗ്രഹങ്ങളോടും ചെയ്കയില്ലയോ?

11. (SEE 10:10)

12. അതുകൊണ്ടു കര്ത്താവു സീയോന് പര്വ്വതത്തിലും യെരൂശലേമിലും തന്റെ പ്രവൃത്തിയൊക്കെയും തീര്ത്തശേഷം, ഞാന് അശ്ശൂര് രാജാവിന്റെ അഹങ്കാരത്തിന്റെ ഫലത്തെയും അവന്റെ ഉന്നതഭാവത്തിന്റെ മഹിമയെയും സന്ദര്ശിക്കും.

12. The Lord will do what he has planned against Jerusalem and Mount Zion. Then he will punish the proud and boastful king of Assyria,

13. എന്റെ കയ്യുടെ ശക്തികൊണ്ടും എന്റെ ജ്ഞാനംകൊണ്ടും ഞാന് ഇതു ചെയ്തു; ഞാന് ബുദ്ധിമാന് ; ഞാന് ജാതികളുടെ അതിരുകളെ മാറ്റുകയും അവരുടെ ഭണ്ഡാരങ്ങളെ കവര്ന്നുകളകയും പരാക്രമിയെപ്പോലെ സിംഹാസനസ്ഥന്മാരെ താഴ്ത്തുകയും ചെയ്തിരിക്കുന്നു.

13. who says: I did these things by my own power because I am smart and clever. I attacked kings like a wild bull, and I took the land and the treasures of their nations.

14. എന്റെ കൈ ജാതികളുടെ ധനത്തെ ഒരു പക്ഷിക്കൂടിനെപ്പോലെ എത്തിപ്പടിച്ചു; ഉപേക്ഷിച്ചുകളഞ്ഞ മുട്ടകളെ ശേഖരിക്കുന്നതുപോലെ, ഞാന് സര്വ്വഭൂമിയെയും കൂട്ടിച്ചേര്ത്തു; ചിറകു അനക്കുകയോ ചുണ്ടു തുറക്കുകയോ ചിലെക്കുകയോ ചെയ്വാന് ഒന്നും ഉണ്ടായിരുന്നില്ല എന്നു അവന് പറയുന്നുവല്ലോ.

14. I have conquered the whole world! And it was easier than taking eggs from an unguarded nest. No one even flapped a wing or made a peep.

15. വെട്ടുന്നവനോടു കോടാലി വമ്പു പറയുമോ? വലിക്കുന്നവനോടു ഈര്ച്ചവാള് വലിപ്പം കാട്ടുമോ? അതോ, പിടിക്കുന്നവനെ വടി പൊക്കുന്നതുപോലെയും മരമല്ലാത്തവനെ കോല് പൊന്തിക്കുന്നതുപോലെയും ആകുന്നു.

15. King of Assyria, can an ax or a saw overpower the one who uses it? Can a wooden pole lift whoever holds it?

16. അതുകൊണ്ടു സൈന്യങ്ങളുടെ യഹോവയായ കര്ത്താവു അവന്റെ പുഷ്ടന്മാരുടെ ഇടയില് ക്ഷയം അയക്കും; അവന്റെ മഹത്വത്തിന് കീഴെ തീ കത്തുംപോലെ ഒന്നു കത്തും.

16. The mighty LORD All-Powerful will send a terrible disease to strike down your army, and you will burn with fever under your royal robes.

17. യിസ്രായേലിന്റെ വെളിച്ചം ഒരു തീയായും അവന്റെ പരിശുദ്ധന് ഒരു ജ്വാലയായും ഇരിക്കും; അതു കത്തി, ഒരു ദിവസംകൊണ്ടു അവന്റെ മുള്ളും പറക്കാരയും ദഹിപ്പിച്ചുകളയും.

17. The holy God, who is the light of Israel, will turn into a fire, and in one day you will go up in flames, just like a thornbush.

18. അവന് അവന്റെ കാട്ടിന്റെയും തോട്ടത്തിന്റെയും മഹത്വത്തെ ദേഹിദേഹവുമായി നശിപ്പിക്കും; അതു ഒരു രോഗി ക്ഷയിച്ചു പോകുന്നതു പോലെയിരിക്കും.

18. The Lord will make your beautiful forests and fertile fields slowly rot.

19. അവന്റെ കാട്ടില് ശേഷിച്ചിരിക്കുന്ന വൃക്ഷങ്ങള് ചുരുക്കം ആയിരിക്കും; ഒരു ബാലന്നു അവയെ എണ്ണി എഴുതാം.

19. There will be so few trees that even a young child can count them.

20. അന്നാളില് യിസ്രായേലില് ശേഷിച്ചവരും യാക്കോബ്ഗൃഹത്തിലെ രക്ഷിതഗണവും തങ്ങളെ അടിച്ചവനെ ഇനി ആശ്രയിക്കാതെ, യിസ്രായേലിന്റെ പരിശുദ്ധനായ യഹോവയെ പരമാര്ത്ഥമായി ആശ്രയിക്കും.

20. A time is coming when the survivors from Israel and Judah will completely depend on the holy LORD of Israel, instead of the nation that defeated them.

21. ഒരു ശേഷിപ്പു മടങ്ങിവരും (ശെയാര്-യാശൂബ്); യാക്കോബിന്റെ ശേഷിപ്പു വീരനാം ദൈവത്തിങ്കലേക്കു മടങ്ങിവരും.

21. There were as many people as there are grains of sand along the seashore, but only a few will survive to come back to Israel's mighty God. This is because he has threatened to destroy their nation, just as they deserve.

22. യിസ്രായേലേ, നിന്റെ ജനം കടല്ക്കരയിലെ മണല്പോലെ ആയിരുന്നാലും അതില് ഒരു ശേഷിപ്പു മാത്രം മടങ്ങിവരും; നീതിയെ പ്രവഹിക്കുന്നതായോരു സംഹാരം നിര്ണ്ണയിക്കപ്പെട്ടിരിക്കുന്നു.
റോമർ 9:27-28

22. (SEE 10:21)

23. എങ്ങനെ എന്നാല് സൈന്യങ്ങളുടെ യഹോവയായ കര്ത്താവു സര്വ്വഭൂമിയുടെയും മദ്ധ്യേ നിര്ണ്ണയിക്കപ്പെട്ട സംഹാരം വരുത്തും.
റോമർ 9:27-28

23. The LORD All-Powerful has promised that everyone on this earth will be punished.

24. അതുകൊണ്ടു സൈന്യങ്ങളുടെ യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുസീയോനില് വസിക്കുന്ന എന്റെ ജനമേ, അശ്ശൂര് വടികൊണ്ടു നിന്നെ അടിക്കയും മിസ്രയീമിലെ വിധത്തില് നിന്റെ നേരെ ചൂരല് ഔങ്ങുകയും ചെയ്താലും നീ അവനെ ഭയപ്പെടേണ്ടാ.

24. Now the LORD God All-Powerful says to his people in Jerusalem: The Assyrians will beat you with sticks and abuse you, just as the Egyptians did. But don't be afraid of them.

25. ഇനി കുറഞ്ഞോന്നു കഴിഞ്ഞിട്ടു എന്റെ ക്രോധവും അവരുടെ സംഹാരത്തോടെ എന്റെ കോപവും തിര്ന്നു പോകും.

25. Soon I will stop being angry with you, and I will punish them for their crimes.

26. ഔറേബ് പാറെക്കരികെ വെച്ചുള്ള മിദ്യാന്റെ സംഹാരത്തില് എന്നപോലെ സൈന്യങ്ങളുടെ യഹോവ അവന്റെ നേരെ ഒരു ചമ്മട്ടിയെ പൊക്കും; അവന് തന്റെ വടി സമുദ്രത്തിന്മേല് നീട്ടും; മിസ്രയീമില് ചെയ്തതുപോലെ അതിനെ ഔങ്ങും.

26. I will beat the Assyrians with a whip, as I did the people of Midian near the rock at Oreb. And I will show the same mighty power that I used when I made a path through the sea in Egypt.

27. അന്നാളില് അവന്റെ ചുമടു നിന്റെ തോളില്നിന്നും അവന്റെ നുകം നിന്റെ കഴുത്തില് നിന്നും നീങ്ങിപ്പോകും; പുഷ്ടിനിമിത്തം നുകം തകര്ന്നുപോകും.

27. Then they will no longer rule your nation. All will go well for you, and your burden will be lifted.

28. അവന് അയ്യാത്തില് എത്തി, മിഗ്രോനില്കൂടി കടന്നു; മിക്മാശില് തന്റെ പടക്കോപ്പു വെച്ചിരിക്കുന്നു.

28. Enemy troops have reached the town of Aiath. They have gone through Migron, and they stored their supplies at Michmash,

29. അവര് ചുരം കടന്നു; ഗേബയില് രാപാര്ത്തു; റാമാ നടുങ്ങുന്നു; ശൌലിന്റെ ഗിബെയാ ഔടിപ്പോയി.

29. before crossing the valley and spending the night at Geba. The people of Ramah are terrified; everyone in Gibeah, the hometown of Saul, has run away.

30. ഗല്ലീംപുത്രീ, ഉറക്കെ നിലവിളിക്ക; ലയേശേ, ശ്രദ്ധിച്ചുകേള്ക്ക; അനാഥോത്തേ, ഉത്തരം പറക.

30. Loud crying can be heard in the towns of Gallim, Laishah, and sorrowful Anathoth.

31. മദ്മേനാ ഔട്ടം തുടങ്ങിയിരിക്കുന്നു; ഗെബീംനിവാസികള് ഔട്ടത്തിന്നു വട്ടംകൂട്ടുന്നു.

31. No one is left in Madmenah or Gebim.

32. ഇന്നു അവന് നോബില് താമസിക്കും; യെരൂശലേംഗിരിയായ സീയോന് പുത്രിയുടെ പര്വ്വതത്തിന്റെ നേരെ അവന് കൈ കുലുക്കുന്നു.

32. Today the enemy will camp at Nob and shake a threatening fist at Mount Zion in Jerusalem.

33. സൈന്യങ്ങളുടെ യഹോവയായ കര്ത്താവു കൊമ്പുകളെ ഭയങ്കരമായി മുറിച്ചുകളയും; പൊക്കത്തില് വളര്ന്നവയെ അവന് വെട്ടിയിടുകയും ഉയര്ന്നവയെ താഴ്ത്തുകയും ചെയ്യും.

33. But the LORD All-Powerful will use his fearsome might to bring down the tallest trees and chop off every branch.

34. അവന് വനത്തിലെ പള്ളക്കാടുകളെ ഇരിമ്പായുധംകൊണ്ടു വെട്ടിക്കളയും; ലെബാനോനും ബലവാന്റെ കയ്യാല് വീണുപോകും.

34. With an ax, the glorious Lord will destroy every tree in the forests of Lebanon.



Shortcut Links
യെശയ്യാ - Isaiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |