Isaiah - യെശയ്യാ 19 | View All

1. മിസ്രയീമിനെക്കുറിച്ചുള്ള പ്രവാചകംയഹോവ വേഗതയുള്ളോരു മേഘത്തെ വാഹനമാക്കി മിസ്രയീമിലേക്കു വരുന്നു; അപ്പോള് മിസ്രയീമിലെ മിത്ഥ്യാമൂര്ത്തികള് അവന്റെ സന്നിധിയിങ്കല് നടുങ്ങുകയും മിസ്രയീമിന്റെ ഹൃദയം അതിന്റെ ഉള്ളില് ഉരുകുകയും ചെയ്യും.
വെളിപ്പാടു വെളിപാട് 1:7

1. This is a message about Egypt: The LORD comes to Egypt, riding swiftly on a cloud. The people are weak from fear. Their idols tremble as he approaches and says,

2. ഞാന് മിസ്രയീമ്യരെ മിസ്രയീമ്യരോടു കലഹിപ്പിക്കും; അവര് ഔരോരുത്തന് താന്താന്റെ സഹോദരനോടും ഔരോരുത്തന് താന്താന്റെ കൂട്ടുകാരനോടും പട്ടണം പട്ടണത്തോടും രാജ്യം രാജ്യത്തോടും യുദ്ധം ചെയ്യും.
മത്തായി 24:7, മർക്കൊസ് 13:8, ലൂക്കോസ് 21:10

2. I will punish Egypt with civil war-- neighbors, cities, and kingdoms will fight each other.

3. മിസ്രയീമിന്റെ ചൈതന്യം അതിന്റെ ഉള്ളില് ഒഴിഞ്ഞുപോകും; ഞാന് അതിന്റെ ആലോചനയെ നശിപ്പിക്കും; അപ്പോള് അവര് മിത്ഥ്യാമൂര്ത്തികളോടും മന്ത്രവാദികളോടും വെളിച്ചപ്പാടന്മാരോടും ലക്ഷണം പറയുന്നവരോടും അരുളപ്പാടു ചോദിക്കും.

3. Egypt will be discouraged when I confuse their plans. They will try to get advice from their idols, from the spirits of the dead, and from fortunetellers.

4. ഞാന് മിസ്രയീമ്യരെ ഒരു ക്രൂരയജമാനന്റെ കയ്യില് ഏല്പിക്കും; ഉഗ്രനായ ഒരു രാജാവു അവരെ ഭരിക്കും എന്നു സൈന്യങ്ങളുടെ യഹോവയായ കര്ത്താവു അരുളിച്ചെയ്യുന്നു.

4. I will put the Egyptians under the power of a cruel, heartless king. I, the LORD All-Powerful, have promised this.'

5. സമുദ്രത്തില് വെള്ളം ഇല്ലാതെയാകും; നദി വറ്റി ഉണങ്ങിപ്പോകും.

5. The Nile River will dry up and become parched land.

6. നദികള്ക്കു നാറ്റം പിടിക്കും; മിസ്രയീമിലെ തോടുകള് വറ്റി ഉണങ്ങും; ഞാങ്ങണയും വേഴവും വാടിപ്പോകും.

6. Its streams will stink, Egypt will have no water, and the reeds and tall grass will dry up.

7. നദിക്കരികെയും നദീതീരത്തും ഉള്ള പുല്പുറങ്ങളും നദീതീരത്തു വിതെച്ചതൊക്കെയും ഉണങ്ങി പറന്നു ഇല്ലാതെപോകും.

7. Fields along the Nile will be completely barren; every plant will disappear.

8. മീന് പിടിക്കുന്നവര് വിലപിക്കും; നദിയില് ചൂണ്ടല് ഇടുന്നവരൊക്കെയും ദുഃഖിക്കും; വെള്ളത്തില് വല വീശുന്നവര് വിഷാദിക്കും.

8. Those who fish in the Nile will be discouraged and mourn.

9. ചീകി വെടിപ്പാക്കിയ ചണംകൊണ്ടു വേല ചെയ്യുന്നവരും വെള്ളത്തുണി നെയ്യുന്നവരും ലജ്ജിച്ചു പോകും.

9. None of the cloth makers will know what to do, and they will turn pale.

10. രാജ്യത്തിന്റെ തൂണുകളായിരിക്കുന്നവര് തകര്ന്നുപോകും; കൂലിവേലക്കാര് മനോവ്യസനത്തോടെയിരിക്കും.

10. Weavers will be confused; paid workers will cry and mourn.

11. സോവനിലെ പ്രഭുക്കന്മാര് കേവലം ഭോഷന്മാരത്രേ; ഫറവോന്റെ ജ്ഞാനമേറിയ മന്ത്രിമാരുടെ ആലോചന ഭോഷത്വമായി തീര്ന്നിരിക്കുന്നു; ഞാന് ജ്ഞാനികളുടെ മകന് , പുരാതനരാജാക്കന്മാരുടെ മകന് എന്നിപ്രകാരം നിങ്ങള് ഫറവോനോടു പറയുന്നതു എങ്ങിനെ?

11. The king's officials in Zoan are foolish themselves and give stupid advice. How can they say to him, 'We are very wise, and our families go back to kings of long ago?'

12. നിന്റെ ജ്ഞാനികള് എവിടെ? അവര് ഇപ്പോള് നിനക്കു പറഞ്ഞുതരട്ടെ; സൈന്യങ്ങളുടെ യഹോവ മിസ്രയീമിനെക്കുറിച്ചു നിര്ണ്ണയിച്ചതു അവര് എന്തെന്നു ഗ്രഹിക്കട്ടെ.
1 കൊരിന്ത്യർ 1:20

12. Where are those wise men now? If they can, let them say what the LORD All-Powerful intends for Egypt.

13. സോവനിലെ പ്രഭുക്കന്മാര് ഭോഷന്മാരായ്തീര്ന്നിരിക്കുന്നു; നോഫിലെ പ്രഭുക്കന്മാര് വഞ്ചിക്കപ്പെട്ടിരിക്കുന്നു; മിസ്രയീമിലെ ഗോത്രങ്ങളുടെ മൂലക്കല്ലായിരിക്കുന്നവര് അതിനെ തെറ്റിച്ചുകളഞ്ഞു.

13. The royal officials in Zoan and in Memphis are foolish and deceived. The leaders in every state have given bad advice to the nation.

14. യഹോവ അതിന്റെ നടുവില് മനോവിഭ്രമം പകര്ന്നു; ലഹരിപിടിച്ചവന് തന്റെ ഛര്ദ്ദിയില് ചാഞ്ചാടിനടക്കുന്നതു പോലെ അവര് മിസ്രയീമിനെ അതിന്റെ സകലപ്രവൃത്തിയിലും തെറ്റിനടക്കുമാറാക്കിയിരിക്കുന്നു.

14. The LORD has confused Egypt; its leaders have made it stagger and vomit like a drunkard.

15. തലയോ വാലോ പനമ്പട്ടയോ പോട്ടപ്പുല്ലോ നിര്വ്വഹിക്കേണ്ടുന്ന ഒരു പ്രവൃത്തിയും മിസ്രയീമിന്നുണ്ടായിരിക്കയില്ല.

15. No one in Egypt can do a thing, no matter who they are.

16. അന്നാളില് മിസ്രയീമ്യര് സ്ത്രീകള്ക്കു തുല്യരായിരിക്കും; സൈന്യങ്ങളുടെ യഹോവ അവരുടെ നേരെ കൈ ഔങ്ങുന്നതുനിമിത്തം അവര് പേടിച്ചു വിറെക്കും.

16. When the LORD All-Powerful punishes Egypt with his mighty arm, the Egyptians will become terribly weak and will tremble with fear.

17. യെഹൂദാദേശം മിസ്രയീമിന്നു ഭയങ്കരമായിരിക്കും; അതിന്റെ പേര് പറഞ്ഞുകേള്ക്കുന്നവരൊക്കെയും സൈന്യങ്ങളുടെ യഹോവ അതിന്നു വിരോധമായി നിര്ണ്ണയിച്ച നിര്ണ്ണയംനിമിത്തം ഭയപ്പെടും.

17. They will be so terrified of Judah that they will be frightened by the very mention of its name. This will happen because of what the LORD All-Powerful is planning against Egypt.

18. അന്നാളില് മിസ്രയീംദേശത്തുള്ള അഞ്ചു പട്ടണങ്ങള് കനാന് ഭാഷ സംസാരിച്ചു സൈന്യങ്ങളുടെ യഹോവയോടു സത്യംചെയ്യും; ഒന്നിന്നു സൂര്യനഗരം (ഈര് ഹഹേരെസ്) എന്നു പേര് വിളിക്കപ്പെടും.

18. The time is coming when Hebrew will be spoken in five Egyptian cities, and their people will become followers of the LORD. One of these cities will be called City of the Sun.

19. അന്നാളില് മിസ്രയീം ദേശത്തിന്റെ നടുവില് യഹോവേക്കു ഒരു യാഗപീഠവും അതിന്റെ അതൃത്തിയില് യഹോവേക്കു ഒരു തൂണും ഉണ്ടായിരിക്കും.

19. In the heart of Egypt an altar will be set up for the LORD; at its border a shrine will be built to honor him.

20. അതു മിസ്രയീംദേശത്തു സൈന്യങ്ങളുടെ യഹോവേക്കു ഒരു അടയാളവും ഒരു സാക്ഷ്യവും ആയിരിക്കും; പീഡകന്മാര് നിമിത്തം അവര് യഹോവയോടു നിലവിളിക്കും; അവന് അവര്ക്കും ഒരു രക്ഷകനെ അയക്കും; അവന് പെരുതു അവരെ വിടുവിക്കും.

20. These will remind the Egyptians that the LORD All-Powerful is with them. And when they are in trouble and ask for help, he will send someone to rescue them from their enemies.

21. അങ്ങനെ യഹോവ മിസ്രയീമിന്നു തന്നെ വെളിപ്പെടുത്തുകയും മിസ്രയീമ്യര് അന്നു യഹോവയെ അറിഞ്ഞു യാഗവും വഴിപാടും കഴിക്കയും യഹോവേക്കു ഒരു നേര്ച്ച നേര്ന്നു അതിനെ നിവര്ത്തിക്കയും ചെയ്യും.

21. The LORD will show the Egyptians who he is, and they will know and worship the LORD. They will bring him sacrifices and offerings, and they will keep their promises to him.

22. യഹോവ മിസ്രയീമിനെ അടിക്കും; അടിച്ചിട്ടു അവന് വീണ്ടും അവരെ സൌഖ്യമാക്കും; അവര് യഹോവയിങ്കലേക്കു തിരികയും അവന് അവരുടെ പ്രാര്ത്ഥന കേട്ടു അവരെ സൌഖ്യമാക്കുകയും ചെയ്യും.

22. After the LORD has punished Egypt, the people will turn to him. Then he will answer their prayers, and the Egyptians will be healed.

23. അന്നാളില് മിസ്രയീമില്നിന്നു അശ്ശൂരിലേക്കു ഒരു പെരുവഴി ഉണ്ടാകും; അശ്ശൂര്യ്യര് മിസ്രയീമിലേക്കും മിസ്രയീമ്യര് അശ്ശൂരിലേക്കും ചെല്ലും; മിസ്രയീമ്യര് അശ്ശൂര്യ്യരോടുകൂടെ ആരാധന കഴിക്കും.

23. At that time a good road will run from Egypt to Assyria. The Egyptians and the Assyrians will travel back and forth from Egypt to Assyria, and they will worship together.

24. അന്നാളില് യിസ്രായേല് ഭൂമിയുടെ മദധ്യേ ഒരു അനുഗ്രഹമായി മിസ്രയീമിനോടും അശ്ശൂരിനോടുംകൂടെ മൂന്നാമതായിരിക്കും.

24. Israel will join with these two countries. They will be a blessing to everyone on earth,

25. സൈന്യങ്ങളുടെ യഹോവ അവരെ അനുഗ്രഹിച്ചു; എന്റെ ജനമായ മിസ്രയീമും എന്റെ കൈകളുടെ പ്രവൃത്തിയായ അശ്ശൂരും എന്റെ അവകാശമായ യിസ്രായേലും അനുഗ്രഹിക്കപ്പെടുമാറാകട്ടെ എന്നു അരുളിച്ചെയ്യും.

25. then the LORD All-Powerful will bless them by saying, 'The Egyptians are my people. I created the Assyrians and chose the Israelites.'



Shortcut Links
യെശയ്യാ - Isaiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |