Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. അയ്യോ, അരീയേലേ, അരീയേലേ! ദാവീദ് പാളയമിറങ്ങിയിരുന്ന നഗരമേ! ആണ്ടോടു ആണ്ടു കൂട്ടുവിന് ; ഉത്സവങ്ങള് മുറെക്കു വന്നുകൊണ്ടിരിക്കട്ടെ.
1. Ah, Ariel, Ariel, the city where David encamped! Add year to year; let the festivals run their round.
2. എന്നാല് ഞാന് അരീയേലിനെ ഞെരുക്കും; ദുഃഖവും വിലാപവും ഉണ്ടാകും; അതു എനിക്കു അരീയേലായി തന്നേ ഇരിക്കും.
2. Yet I will distress Ariel, and there shall be moaning and lamentation, and Jerusalem shall be to me like an Ariel.
3. ഞാന് നിനക്കു വിരോധമായി ചുറ്റും പാളയമിറങ്ങി വാടകോരി നിന്നെ നിരോധിക്കയും നിന്റെ നേരെ കൊത്തളം ഉണ്ടാക്കുകയും ചെയ്യും.
3. And like David I will encamp against you; I will besiege you with towers and raise siegeworks against you.
4. അപ്പോള് നീ താണു, നിലത്തുനിന്നു സംസാരിക്കും; നിന്റെ വാക്കു പൊടിയില്നിന്നു പതുക്കെ വരും; വെളിച്ചപ്പാടന്റേതുപോലെ നിന്റെ ഒച്ച നിലത്തുനിന്നു വരും; നിന്റെ വാക്കു പൊടിയില്നിന്നു ചിലെക്കും.
4. Then deep from the earth you shall speak, from low in the dust your words shall come; your voice shall come from the ground like the voice of a ghost, and your speech shall whisper out of the dust.
5. നിന്റെ ശത്രുക്കളുടെ സംഘം നേരിയ പൊടിപോലെയും നിഷ്കണ്ടകന്മാരുടെ കൂട്ടം, പാറിപ്പോകുന്ന പതിര്പോലെയും ഇരിക്കും; അതു ഒരു ക്ഷണമാത്രകൊണ്ടു പെട്ടെന്നു സംഭവിക്കും.
5. But the multitude of your foes shall be like small dust, and the multitude of tyrants like flying chaff. And in an instant, suddenly,
6. ഇടിമുഴക്കത്തോടും ഭൂകമ്പത്തോടും മഹാനാദത്തോടും കൂടെ ചുഴലിക്കാറ്റും കൊടുങ്കാറ്റും ദഹിപ്പിക്കുന്ന അഗ്നിജ്വാലയുമായി അതു സൈന്യങ്ങളുടെ യഹോവയാല് സന്ദര്ശിക്കപ്പെടും.
6. you will be visited by the LORD of hosts with thunder and earthquake and great noise, with whirlwind and tempest, and the flame of a devouring fire.
7. അരീയേലിന്റെ നേരെ യുദ്ധം ചെയ്യുന്ന സകലജാതികളുടെയും കൂട്ടം അതിന്നു അതിന്റെ കോട്ടെക്കും നേരെ യുദ്ധം ചെയ്തു അതിനെ വിഷമിപ്പിക്കുന്ന ഏവരും തന്നേ, ഒരു സ്വപ്നംപോലെ, ഒരു രാത്രിദര്ശനംപോലെ ആകും.
7. And the multitude of all the nations that fight against Ariel, all that fight against her and her stronghold, and who distress her, shall be like a dream, a vision of the night.
8. വിശന്നിരിക്കുന്നവന് താന് ഭക്ഷിക്കുന്നു എന്നു സ്വപ്നം കണ്ടിട്ടു ഉണരുമ്പോള് വിശന്നിരിക്കുന്നതുപോലെയും ദാഹിച്ചിരിക്കുന്നവന് താന് പാനംചെയ്യുന്നു എന്നു സ്വപ്നം കണ്ടിട്ടു ഉണരുമ്പോള് ക്ഷീണിച്ചും ദാഹിച്ചും ഇരിക്കുന്നതുപോലെയും സീയോന് പര്വ്വതത്തോടു യുദ്ധം ചെയ്യുന്ന സകലജാതികളുടെയും കൂട്ടം ഇരിക്കും.
8. Just as when a hungry person dreams of eating and wakes up still hungry, or a thirsty person dreams of drinking and wakes up faint, still thirsty, so shall the multitude of all the nations be that fight against Mount Zion.
9. വിസ്മയിച്ചു സ്തംഭിച്ചുപോകുവിന് ; അന്ധതപിടിച്ചു കുരുടരായിത്തീരുവിന് ; അവര് മത്തരായിരിക്കുന്നു. വീഞ്ഞുകൊണ്ടല്ലതാനും; അവര് ചാഞ്ചാടിനടക്കുന്നു; മദ്യപാനംകൊണ്ടല്ലതാനും.
9. Stupefy yourselves and be in a stupor, blind yourselves and be blind! Be drunk, but not from wine; stagger, but not from strong drink!
10. യഹോവ ഗാഢനിദ്ര നിങ്ങളുടെമേല് പകര്ന്നു നിങ്ങളുടെ കണ്ണുകളെ അടെച്ചിരിക്കുന്നു; അവന് പ്രവാചകന്മാര്ക്കും നിങ്ങളുടെ ദര്ശകന്മാരായ തലവന്മാര്ക്കും മൂടുപടം ഇട്ടിരിക്കുന്നു.റോമർ 11:8
10. For the LORD has poured out upon you a spirit of deep sleep; he has closed your eyes, you prophets, and covered your heads, you seers.
11. അങ്ങനെ നിങ്ങള്ക്കു സകലദര്ശനവും മുദ്രയിട്ടിരിക്കുന്ന ഒരു പുസ്തകത്തിലെ വചനങ്ങള് പോലെ ആയിത്തീര്ന്നിരിക്കുന്നു; അതിനെ അക്ഷരവിദ്യയുള്ള ഒരുത്തന്റെ കയ്യില് കൊടുത്തുഇതൊന്നു വായിക്കേണം എന്നു പറഞ്ഞാല് അവന് എനിക്കു വഹിയാ; അതിന്നു മുദ്രയിട്ടിരിക്കുന്നുവല്ലോ എന്നു പറയും.വെളിപ്പാടു വെളിപാട് 5:1
11. The vision of all this has become for you like the words of a sealed document. If it is given to those who can read, with the command, Read this, they say, We cannot, for it is sealed.
12. അല്ല, ആ പുസ്തകം അക്ഷരവിദ്യയില്ലാത്തവന്റെ കയ്യില് കൊടുത്തുഇതൊന്നു വായിക്കേണം എന്നു പറഞ്ഞാല് അവന് എനിക്കു അക്ഷര വിദ്യയില്ല എന്നു പറയും.
12. And if it is given to those who cannot read, saying, Read this, they say, We cannot read.
13. ഈ ജനം അടുത്തു വന്നു വായ് കൊണ്ടും അധരംകൊണ്ടും എന്നെ ബഹുമാനിക്കുന്നു; എങ്കിലും തങ്ങളുടെ ഹൃദയത്തെ അവര് എങ്കല്നിന്നു ദൂരത്തു അകറ്റി വെച്ചിരിക്കുന്നു; എന്നോടുള്ള അവരുടെ ഭക്തി, മന:പാഠമാക്കിയ മാനുഷകല്പനയത്രെ.മത്തായി 15:8-9, മർക്കൊസ് 7:6-7
13. The Lord said: Because these people draw near with their mouths and honor me with their lips, while their hearts are far from me, and their worship of me is a human commandment learned by rote;
14. ഇതു കാരണത്താല് ഞാന് ഈ ജനത്തിന്റെ ഇടയില് ഇനിയും ഒരു അത്ഭുതപ്രവൃത്തി, അത്ഭുതവും ആശ്ചര്യവും ആയോരു പ്രവൃത്തി തന്നേ, ചെയ്യും; അവരുടെ ജ്ഞാനികളുടെ ജ്ഞാനം നശിക്കും; അവരുടെ ബുദ്ധിമാന്മാരുടെ ബുദ്ധിയും മറഞ്ഞുപോകും എന്നു കര്ത്താവു അരുളിച്ചെയ്തു.1 കൊരിന്ത്യർ 1:19
14. so I will again do amazing things with this people, shocking and amazing. The wisdom of their wise shall perish, and the discernment of the discerning shall be hidden.
15. തങ്ങളുടെ ആലോചനയെ യഹോവേക്കു അഗാധമായി മറെച്ചുവേക്കുവാന് നോക്കുകയും തങ്ങളുടെ പ്രവൃത്തികളെ അന്ധകാരത്തില് ചെയ്കയുംഞങ്ങളെ ആര് കാണുന്നു? ഞങ്ങളെ ആര് അറിയുന്നു എന്നു പറകയും ചെയ്യുന്നവര്ക്കും അയ്യോ കഷ്ടം!
15. Ha! You who hide a plan too deep for the LORD, whose deeds are in the dark, and who say, Who sees us? Who knows us?
16. അയ്യോ, ഇതെന്തൊരു മറിവു! കുശവനും കളിമണ്ണും ഒരുപോലെ എന്നു വിചാരിക്കാമോ? ഉണ്ടായതു ഉണ്ടാക്കിയവനെക്കുറിച്ചുഅവന് എന്നെ ഉണ്ടാക്കീട്ടില്ല എന്നും, ഉരുവായതു ഉരുവാക്കിയവനെക്കുറിച്ചുഅവന്നു ബുദ്ധിയില്ല എന്നും പറയുമോ?റോമർ 9:20-21
16. You turn things upside down! Shall the potter be regarded as the clay? Shall the thing made say of its maker, He did not make me; or the thing formed say of the one who formed it, He has no understanding?
17. ഇനി അല്പകാലംകൊണ്ടു ലെബാനോന് ഒരു ഉദ്യാനമായി തീരുകയും ഉദ്യാനം വനമായി എണ്ണപ്പെടുകയും ചെയ്കയില്ലയോ?
17. Shall not Lebanon in a very little while become a fruitful field, and the fruitful field be regarded as a forest?
18. അന്നാളില് ചെകിടന്മാര് പുസ്തകത്തിലെ വചനങ്ങളെ കേള്ക്കുകയും കരുടന്മാരുടെ കണ്ണുകള് ഇരുളും അന്ധകാരവും നീങ്ങി കാണുകയുംമത്തായി 11:5
18. On that day the deaf shall hear the words of a scroll, and out of their gloom and darkness the eyes of the blind shall see.
19. സൌമ്യതയുള്ളവര്ക്കും യഹോവയില് സന്തോഷം വര്ദ്ധിക്കയും മനുഷ്യരില് സാധുക്കളായവര് യിസ്രായേലിന്റെ പരിശുദ്ധനില് ആനന്ദിക്കയും ചെയ്യും.
19. The meek shall obtain fresh joy in the LORD, and the neediest people shall exult in the Holy One of Israel.
20. നിഷ്കണ്ടന് നാസ്തിയായും പരിഹാസി ഇല്ലാതെയായും ഇരിക്കുന്നുവല്ലോ.
20. For the tyrant shall be no more, and the scoffer shall cease to be; all those alert to do evil shall be cut off--
21. മനുഷ്യരെ വ്യവഹാരത്തില് കുറ്റക്കാരാക്കുകയും പട്ടണ വാതില്ക്കല് ന്യായം വിസ്തരിക്കുന്നവന്നു കണിവെക്കയും നീതിമാനെ നിസ്സാരകാര്യംകൊണ്ടു ബഹിഷ്കരിക്കയും ചെയ്യുന്നവരായി നീതികേടിന്നു ജാഗ്രതയുള്ള ഏവരും ഛേദിക്കപ്പെട്ടുമിരിക്കുന്നു.
21. those who cause a person to lose a lawsuit, who set a trap for the arbiter in the gate, and without grounds deny justice to the one in the right.
22. ആകയാല് അബ്രാഹാമിനെ വീണ്ടെടുത്ത യഹോവ യക്കോബ്ഗൃഹത്തെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നുയാക്കോബ് ഇനി ലജ്ജിച്ചുപോകയില്ല; അവന്റെ മുഖം ഇനി വിളറിപ്പോകയുമില്ല.
22. Therefore thus says the LORD, who redeemed Abraham, concerning the house of Jacob: No longer shall Jacob be ashamed, no longer shall his face grow pale.
23. എന്നാല് അവന് , അവന്റെ മക്കള് തന്നേ, തങ്ങളുടെ മദ്ധ്യേ എന്റെ കൈകളുടെ പ്രവൃത്തി കാണുമ്പോള് അവര് എന്റെ നാമത്തെ വിശുദ്ധീകരിക്കും; അതേ അവര് യാക്കോബിന്റെ പരിശുദ്ധനെ വിശുദ്ധീകരിക്കയും യിസ്രായേലിന്റെ ദൈവത്തെ ഭയപ്പെടുകയും ചെയ്യും.
23. For when he sees his children, the work of my hands, in his midst, they will sanctify my name; they will sanctify the Holy One of Jacob, and will stand in awe of the God of Israel.
24. മനോവിഭ്രമമുള്ളവര് ജ്ഞാനം ഗ്രഹിക്കയും പിറുപിറുക്കുന്നവര് ഉപദേശം പഠിക്കയും ചെയ്യും.
24. And those who err in spirit will come to understanding, and those who grumble will accept instruction.