Isaiah - യെശയ്യാ 29 | View All

1. അയ്യോ, അരീയേലേ, അരീയേലേ! ദാവീദ് പാളയമിറങ്ങിയിരുന്ന നഗരമേ! ആണ്ടോടു ആണ്ടു കൂട്ടുവിന് ; ഉത്സവങ്ങള് മുറെക്കു വന്നുകൊണ്ടിരിക്കട്ടെ.

1. Doom, Ariel, Ariel, the city where David set camp! Let the years add up, let the festivals run their cycles,

2. എന്നാല് ഞാന് അരീയേലിനെ ഞെരുക്കും; ദുഃഖവും വിലാപവും ഉണ്ടാകും; അതു എനിക്കു അരീയേലായി തന്നേ ഇരിക്കും.

2. But I'm not letting up on Jerusalem. The moaning and groaning will continue. Jerusalem to me is an Ariel.

3. ഞാന് നിനക്കു വിരോധമായി ചുറ്റും പാളയമിറങ്ങി വാടകോരി നിന്നെ നിരോധിക്കയും നിന്റെ നേരെ കൊത്തളം ഉണ്ടാക്കുകയും ചെയ്യും.

3. Like David, I'll set up camp against you. I'll set siege, build towers, bring in siege engines, build siege ramps.

4. അപ്പോള് നീ താണു, നിലത്തുനിന്നു സംസാരിക്കും; നിന്റെ വാക്കു പൊടിയില്നിന്നു പതുക്കെ വരും; വെളിച്ചപ്പാടന്റേതുപോലെ നിന്റെ ഒച്ച നിലത്തുനിന്നു വരും; നിന്റെ വാക്കു പൊടിയില്നിന്നു ചിലെക്കും.

4. Driven into the ground, you'll speak, you'll mumble words from the dirt-- Your voice from the ground, like the muttering of a ghost. Your speech will whisper from the dust.

5. നിന്റെ ശത്രുക്കളുടെ സംഘം നേരിയ പൊടിപോലെയും നിഷ്കണ്ടകന്മാരുടെ കൂട്ടം, പാറിപ്പോകുന്ന പതിര്പോലെയും ഇരിക്കും; അതു ഒരു ക്ഷണമാത്രകൊണ്ടു പെട്ടെന്നു സംഭവിക്കും.

5. But it will be your enemies who are beaten to dust, the mob of tyrants who will be blown away like chaff. Because, surprise, as if out of nowhere,

6. ഇടിമുഴക്കത്തോടും ഭൂകമ്പത്തോടും മഹാനാദത്തോടും കൂടെ ചുഴലിക്കാറ്റും കൊടുങ്കാറ്റും ദഹിപ്പിക്കുന്ന അഗ്നിജ്വാലയുമായി അതു സൈന്യങ്ങളുടെ യഹോവയാല് സന്ദര്ശിക്കപ്പെടും.

6. a visit from GOD-of-the-Angel-Armies, With thunderclaps, earthquakes, and earsplitting noise, backed up by hurricanes, tornadoes, and lightning strikes,

7. അരീയേലിന്റെ നേരെ യുദ്ധം ചെയ്യുന്ന സകലജാതികളുടെയും കൂട്ടം അതിന്നു അതിന്റെ കോട്ടെക്കും നേരെ യുദ്ധം ചെയ്തു അതിനെ വിഷമിപ്പിക്കുന്ന ഏവരും തന്നേ, ഒരു സ്വപ്നംപോലെ, ഒരു രാത്രിദര്ശനംപോലെ ആകും.

7. And the mob of enemies at war with Ariel, all who trouble and hassle and torment her, will turn out to be a bad dream, a nightmare.

8. വിശന്നിരിക്കുന്നവന് താന് ഭക്ഷിക്കുന്നു എന്നു സ്വപ്നം കണ്ടിട്ടു ഉണരുമ്പോള് വിശന്നിരിക്കുന്നതുപോലെയും ദാഹിച്ചിരിക്കുന്നവന് താന് പാനംചെയ്യുന്നു എന്നു സ്വപ്നം കണ്ടിട്ടു ഉണരുമ്പോള് ക്ഷീണിച്ചും ദാഹിച്ചും ഇരിക്കുന്നതുപോലെയും സീയോന് പര്വ്വതത്തോടു യുദ്ധം ചെയ്യുന്ന സകലജാതികളുടെയും കൂട്ടം ഇരിക്കും.

8. Like a hungry man dreaming he's eating steak and wakes up hungry as ever, Like a thirsty woman dreaming she's drinking iced tea and wakes up thirsty as ever, So that mob of nations at war against Mount Zion will wake up and find they haven't shot an arrow, haven't killed a single soul.

9. വിസ്മയിച്ചു സ്തംഭിച്ചുപോകുവിന് ; അന്ധതപിടിച്ചു കുരുടരായിത്തീരുവിന് ; അവര് മത്തരായിരിക്കുന്നു. വീഞ്ഞുകൊണ്ടല്ലതാനും; അവര് ചാഞ്ചാടിനടക്കുന്നു; മദ്യപാനംകൊണ്ടല്ലതാനും.

9. Drug yourselves so you feel nothing. Blind yourselves so you see nothing. Get drunk, but not on wine. Black out, but not from whiskey.

10. യഹോവ ഗാഢനിദ്ര നിങ്ങളുടെമേല് പകര്ന്നു നിങ്ങളുടെ കണ്ണുകളെ അടെച്ചിരിക്കുന്നു; അവന് പ്രവാചകന്മാര്ക്കും നിങ്ങളുടെ ദര്ശകന്മാരായ തലവന്മാര്ക്കും മൂടുപടം ഇട്ടിരിക്കുന്നു.
റോമർ 11:8

10. For GOD has rocked you into a deep, deep sleep, put the discerning prophets to sleep, put the farsighted seers to sleep.

11. അങ്ങനെ നിങ്ങള്ക്കു സകലദര്ശനവും മുദ്രയിട്ടിരിക്കുന്ന ഒരു പുസ്തകത്തിലെ വചനങ്ങള് പോലെ ആയിത്തീര്ന്നിരിക്കുന്നു; അതിനെ അക്ഷരവിദ്യയുള്ള ഒരുത്തന്റെ കയ്യില് കൊടുത്തുഇതൊന്നു വായിക്കേണം എന്നു പറഞ്ഞാല് അവന് എനിക്കു വഹിയാ; അതിന്നു മുദ്രയിട്ടിരിക്കുന്നുവല്ലോ എന്നു പറയും.
വെളിപ്പാടു വെളിപാട് 5:1

11. What you've been shown here is somewhat like a letter in a sealed envelope. If you give it to someone who can read and tell her, 'Read this,' she'll say, 'I can't. The envelope is sealed.'

12. അല്ല, ആ പുസ്തകം അക്ഷരവിദ്യയില്ലാത്തവന്റെ കയ്യില് കൊടുത്തുഇതൊന്നു വായിക്കേണം എന്നു പറഞ്ഞാല് അവന് എനിക്കു അക്ഷര വിദ്യയില്ല എന്നു പറയും.

12. And if you give it to someone who can't read and tell him, 'Read this,' he'll say, 'I can't read.'

13. ഈ ജനം അടുത്തു വന്നു വായ് കൊണ്ടും അധരംകൊണ്ടും എന്നെ ബഹുമാനിക്കുന്നു; എങ്കിലും തങ്ങളുടെ ഹൃദയത്തെ അവര് എങ്കല്നിന്നു ദൂരത്തു അകറ്റി വെച്ചിരിക്കുന്നു; എന്നോടുള്ള അവരുടെ ഭക്തി, മന:പാഠമാക്കിയ മാനുഷകല്പനയത്രെ.
മത്തായി 15:8-9, മർക്കൊസ് 7:6-7

13. The Master said: 'These people make a big show of saying the right thing, but their hearts aren't in it. Because they act like they're worshiping me but don't mean it,

14. ഇതു കാരണത്താല് ഞാന് ഈ ജനത്തിന്റെ ഇടയില് ഇനിയും ഒരു അത്ഭുതപ്രവൃത്തി, അത്ഭുതവും ആശ്ചര്യവും ആയോരു പ്രവൃത്തി തന്നേ, ചെയ്യും; അവരുടെ ജ്ഞാനികളുടെ ജ്ഞാനം നശിക്കും; അവരുടെ ബുദ്ധിമാന്മാരുടെ ബുദ്ധിയും മറഞ്ഞുപോകും എന്നു കര്ത്താവു അരുളിച്ചെയ്തു.
1 കൊരിന്ത്യർ 1:19

14. I'm going to step in and shock them awake, astonish them, stand them on their ears. The wise ones who had it all figured out will be exposed as fools. The smart people who thought they knew everything will turn out to know nothing.'

15. തങ്ങളുടെ ആലോചനയെ യഹോവേക്കു അഗാധമായി മറെച്ചുവേക്കുവാന് നോക്കുകയും തങ്ങളുടെ പ്രവൃത്തികളെ അന്ധകാരത്തില് ചെയ്കയുംഞങ്ങളെ ആര് കാണുന്നു? ഞങ്ങളെ ആര് അറിയുന്നു എന്നു പറകയും ചെയ്യുന്നവര്ക്കും അയ്യോ കഷ്ടം!

15. Doom to you! You pretend to have the inside track. You shut GOD out and work behind the scenes, Plotting the future as if you knew everything, acting mysterious, never showing your hand.

16. അയ്യോ, ഇതെന്തൊരു മറിവു! കുശവനും കളിമണ്ണും ഒരുപോലെ എന്നു വിചാരിക്കാമോ? ഉണ്ടായതു ഉണ്ടാക്കിയവനെക്കുറിച്ചുഅവന് എന്നെ ഉണ്ടാക്കീട്ടില്ല എന്നും, ഉരുവായതു ഉരുവാക്കിയവനെക്കുറിച്ചുഅവന്നു ബുദ്ധിയില്ല എന്നും പറയുമോ?
റോമർ 9:20-21

16. You have everything backwards! You treat the potter as a lump of clay. Does a book say to its author, 'He didn't write a word of me'? Does a meal say to the woman who cooked it, 'She had nothing to do with this'?

17. ഇനി അല്പകാലംകൊണ്ടു ലെബാനോന് ഒരു ഉദ്യാനമായി തീരുകയും ഉദ്യാനം വനമായി എണ്ണപ്പെടുകയും ചെയ്കയില്ലയോ?

17. And then before you know it, and without you having anything to do with it, Wasted Lebanon will be transformed into lush gardens, and Mount Carmel reforested.

18. അന്നാളില് ചെകിടന്മാര് പുസ്തകത്തിലെ വചനങ്ങളെ കേള്ക്കുകയും കരുടന്മാരുടെ കണ്ണുകള് ഇരുളും അന്ധകാരവും നീങ്ങി കാണുകയും
മത്തായി 11:5

18. At that time the deaf will hear word-for-word what's been written. After a lifetime in the dark, the blind will see.

19. സൌമ്യതയുള്ളവര്ക്കും യഹോവയില് സന്തോഷം വര്ദ്ധിക്കയും മനുഷ്യരില് സാധുക്കളായവര് യിസ്രായേലിന്റെ പരിശുദ്ധനില് ആനന്ദിക്കയും ചെയ്യും.

19. The castoffs of society will be laughing and dancing in GOD, the down-and-outs shouting praise to The Holy of Israel.

20. നിഷ്കണ്ടന് നാസ്തിയായും പരിഹാസി ഇല്ലാതെയായും ഇരിക്കുന്നുവല്ലോ.

20. For there'll be no more gangs on the street. Cynical scoffers will be an extinct species. Those who never missed a chance to hurt or demean will never be heard of again:

21. മനുഷ്യരെ വ്യവഹാരത്തില് കുറ്റക്കാരാക്കുകയും പട്ടണ വാതില്ക്കല് ന്യായം വിസ്തരിക്കുന്നവന്നു കണിവെക്കയും നീതിമാനെ നിസ്സാരകാര്യംകൊണ്ടു ബഹിഷ്കരിക്കയും ചെയ്യുന്നവരായി നീതികേടിന്നു ജാഗ്രതയുള്ള ഏവരും ഛേദിക്കപ്പെട്ടുമിരിക്കുന്നു.

21. Gone the people who corrupted the courts, gone the people who cheated the poor, gone the people who victimized the innocent.

22. ആകയാല് അബ്രാഹാമിനെ വീണ്ടെടുത്ത യഹോവ യക്കോബ്ഗൃഹത്തെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നുയാക്കോബ് ഇനി ലജ്ജിച്ചുപോകയില്ല; അവന്റെ മുഖം ഇനി വിളറിപ്പോകയുമില്ല.

22. And finally this, GOD's Message for the family of Jacob, the same GOD who redeemed Abraham: 'No longer will Jacob hang his head in shame, no longer grow gaunt and pale with waiting.

23. എന്നാല് അവന് , അവന്റെ മക്കള് തന്നേ, തങ്ങളുടെ മദ്ധ്യേ എന്റെ കൈകളുടെ പ്രവൃത്തി കാണുമ്പോള് അവര് എന്റെ നാമത്തെ വിശുദ്ധീകരിക്കും; അതേ അവര് യാക്കോബിന്റെ പരിശുദ്ധനെ വിശുദ്ധീകരിക്കയും യിസ്രായേലിന്റെ ദൈവത്തെ ഭയപ്പെടുകയും ചെയ്യും.

23. For he's going to see his children, my personal gift to him--lots of children. And these children will honor me by living holy lives. In holy worship they'll honor the Holy One of Jacob and stand in holy awe of the God of Israel.

24. മനോവിഭ്രമമുള്ളവര് ജ്ഞാനം ഗ്രഹിക്കയും പിറുപിറുക്കുന്നവര് ഉപദേശം പഠിക്കയും ചെയ്യും.

24. Those who got off-track will get back on-track, and complainers and whiners learn gratitude.'



Shortcut Links
യെശയ്യാ - Isaiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |