Isaiah - യെശയ്യാ 3 | View All

1. സൈന്യങ്ങളുടെ യഹോവയായ കര്ത്താവു യെരൂശലേമില്നിന്നും യെഹൂദയില്നിന്നും ആധാരവും ആശ്രയവും, അപ്പം എന്ന ആധാരമൊക്കെയും വെള്ളം എന്ന ആധാരമൊക്കെയും

1. For lo, the Lorde God of hoastes doth take away from Hierusalem and Iuda all maner of stay, all stay of meate and drynke,

2. വീരന് , യോദ്ധാവു, ന്യായാധിപതി, പ്രവാചകന് , പ്രശ്നക്കാരന് , മൂപ്പന് ,

2. The captayne and the souldiour, the iudge and the prophete, the prudent and the aged man,

3. അമ്പതുപേര്ക്കും അധിപതി, മാന്യന് , മന്ത്രി, കൌശലപ്പണിക്കാരന് , മന്ത്രവാദി എന്നിവരെയും നീക്കിക്കളയും.

3. The captayne of fiftie & the honorable, the senatour, the cunnyng artificer, and the eloquent oratour.

4. ഞാന് ബാലന്മാരെ അവര്ക്കും പ്രഭുക്കന്മാരാക്കി വേക്കും; ശിശുക്കള് അവരെ വാഴും.

4. And I shall geue children to be their princes, and babes shall rule ouer them.

5. ഒരുത്തന് മറ്റൊരുവനെയും ഒരാള് തന്റെ കൂട്ടുകാരനെയും ഇങ്ങനെ ജനം അന്യോന്യം പീഡിപ്പിക്കും; ബാലന് വൃദ്ധനോടും നീചന് മാന്യനോടും കയര്ക്കും.

5. And the people shall eche one of them violently oppresse another, and euery one agaynst his neyghbour: The boy shall presume agaynst the elder, and the person of lowe degree agaynst the honorable.

6. ഒരുത്തന് തന്റെ പിതൃഭവനത്തിലെ സഹോദരനെ പിടിച്ചുനിനക്കു മേലങ്കിയുണ്ടു; നീ ഞങ്ങളുടെ അധിപതി ആയിരിക്ക; ഈ ശൂന്യ ശിഷ്ടം നിന്റെ കൈവശം ഇരിക്കട്ടെ എന്നു പറയും.

6. Yea one shall take a friende of his owne kinrede by the bosome, and say: thou hast clothyng, thou shalt be our head, and stay this ruine with thy hande.

7. അവന് അന്നു കൈ ഉയര്ത്തിക്കൊണ്ടുവൈദ്യനായിരിപ്പാന് എനിക്കു മനസ്സില്ല; എന്റെ വീട്ടില് ആഹാരവുമില്ല, വസ്ത്രവുമില്ല; എന്നെ ജനത്തിന്നു അധിപതിയാക്കരുതു എന്നു പറയും.

7. Then shall he sweare and say, I can not helpe you: there is neither meate nor clothyng in my house, make me no ruler of the people.

8. യഹോവയുടെ തേജസ്സുള്ള കണ്ണിന്നു വെറുപ്പുതോന്നുവാന് തക്കവണ്ണം അവരുടെ നാവുകളും പ്രവൃത്തികളും അവന്നു വിരോധമായിരിക്കയാല് യെരൂശലേം ഇടിഞ്ഞുപോകും; യെഹൂദാ വീണുപോകും.

8. For Hierusalem and Iuda must decay: because that both their wordes and counsayles are agaynst the Lorde to prouoke the presence of his maiestie to anger.

9. അവരുടെ മുഖഭാവം അവര്ക്കും വിരോധമായി സാക്ഷീകരിക്കുന്നു; അവര് സൊദോംപോലെ തങ്ങളുടെ പാപത്തെ പരസ്യമാക്കുന്നു; അതിനെ മറെക്കുന്നതുമില്ല; അവര്ക്കും അയ്യോ കഷ്ടം! അവര് തങ്ങള്ക്കു തന്നേ ദോഷം വരുത്തുന്നു.

9. Their very countenaunce bewrayeth the, yea they declare their owne sinnes [themselues] as Sodome, they hide it not: Wo be to their owne soules, for they haue rewarded euyll vnto them selues.

10. നീതിമാനെക്കുറിച്ചുഅവന്നു നന്മവരും എന്നു പറവിന് ; തങ്ങളുടെ പ്രവൃത്തികളുടെ ഫലം അവര് അനുഭവിക്കും.

10. Say to the ryghteous that it shall go well with them: for they shall eate the fruite of their owne studies.

11. ദുഷ്ടന്നു അയ്യോ കഷ്ടം! അവന്നു ദോഷം വരും; അവന്റെ പ്രവൃത്തികളുടെ ഫലം അവനും അനുഭവിക്കും.

11. [But] wo be vnto the wicked, for it shalbe euyll with hym: for he shalbe rewarded after his owne workes.

12. എന്റെ ജനമോ, കുട്ടികള് അവരെ പീഡിപ്പിക്കുന്നു; സ്ത്രീകള് അവരെ വാഴുന്നു; എന്റെ ജനമേ, നിന്നെ നടത്തുന്നവര് നിന്നെ വഴിതെറ്റിക്കുന്നു; നീ നടക്കേണ്ടുന്ന വഴി അവര് നശിപ്പിക്കുന്നു.

12. Children are extortioners of my people, and women rule ouer them: O my people, thy leaders deceaue thee, and corrupt the way of thy footsteppes.

13. യഹോവ വ്യവഹരിപ്പാന് എഴുന്നേറ്റു വംശങ്ങളെ വിധിപ്പാന് നിലക്കുന്നു.

13. The Lorde is here to commune of the matter, & standeth to iudge the people.

14. യഹോവ തന്റെ ജനത്തിന്റെ മൂപ്പന്മാരോടും പ്രഭുക്കന്മാരോടും ന്യായവിസ്താരത്തില് പ്രവേശിക്കും; നിങ്ങള് മുന്തിരിത്തോട്ടം തിന്നുകളഞ്ഞു; എളിയവരോടു കവര്ന്നെടുത്തതു നിങ്ങളുടെ വീടുകളില് ഉണ്ടു;

14. The Lorde shall enter into iudgement with the elders and princes of his people, [and shall say to them:] It is ye that haue burnt vp my vineyarde, the spoyle of the poore is in your houses.

15. എന്റെ ജനത്തെ തകര്ത്തുകളവാനും എളിയവരെ ദുഃഖിപ്പിപ്പാനും നിങ്ങള്ക്കു എന്തു കാര്യം എന്നും സൈന്യങ്ങളുടെ യഹോവയായ കര്ത്താവിന്റെ അരുളപ്പാടു.

15. What meane ye that ye bray [as in a morter] my people, and grinde the faces of the poore? saith the Lorde God of hoastes.

16. യഹോവ പിന്നെയും അരുളിച്ചെയ്തതെന്തെന്നാല്സീയോന് പുത്രിമാര് നിഗളിച്ചു കഴുത്തു നീട്ടിയും എറികണ്ണിട്ടുംകൊണ്ടു സഞ്ചരിക്കയും തത്തിത്തത്തി നടക്കയും കാല്കൊണ്ടു ചിലമ്പൊലി കേള്പ്പിക്കുകയും ചെയ്യുന്നു.

16. Moreouer the Lord hath said, seing the daughters of Sion are waxen proude, & walke with stretched foorth neckes, and wanton lokes, goyng and trippyng nicely, and tinckelyng with their feete:

17. ഇതുനിമിത്തം യഹോവ സീയോന് പുത്രിമാരുടെ നെറുകെക്കു ചൊറി പിടിപ്പിക്കും; യഹോവ അവരുടെ ഗുഹ്യപ്രദേശങ്ങളെ നഗ്നമാക്കും.

17. Therfore shall the Lorde shaue the heades of the daughters of Sion, and shall discouer their filthinesse.

18. അന്നു കര്ത്താവു അവരുടെ കാല്ച്ചിലമ്പുകളുടെ അലങ്കാരം,

18. In that day shall the Lord take away the gorgiousnesse of the attire about their feete, & the caules, and the rounde tires [after the fashion of the moone.]

19. അവരുടെ നെറ്റിപ്പട്ടം, ചന്ദ്രക്കല, കാതില, കടകം, കവണി,

19. The sweete perfumes, and the bracelettes, and the mufflers,

20. തലപ്പാവു, കാല്ത്തള, പട്ടുകച്ച, പരിമളപ്പെട്ടി,

20. The bonnettes, and the sloppes, and the head bandes, and the tablettes, and the earynges,

21. , 22 തകിട്ടുകൂടു, മോതിരം, മൂകൂത്തി, ഉത്സവ വസ്ത്രം, മേലാട, ശാല്വാ, ചെറുസഞ്ചി, ദര്പ്പണം, ക്ഷോമപടം,

21. And rynges, and nose iewels:

22. കല്ലാവു, മൂടുപടം എന്നിവ നീക്കിക്കളയും.

22. The costly apparell, and the vayles, and the wimples, & the crispyng pinnes,

23. അപ്പോള് സുഗന്ധത്തിന്നു പകരം ദുര്ഗ്ഗന്ധവും അരക്കച്ചെക്കു പകരം കയറും പുരികുഴലിന്നു പകരം കഷണ്ടിയും ഉടയാടെക്കു പകരം രട്ടും സൌന്ദര്യത്തിന്നു പകരം കരിവാളിപ്പും ഉണ്ടാകും.

23. And the glasses, and the fine linnen, and the hoodes, and the lawnes.

24. നിന്റെ പുരുഷന്മാര് വാളിനാലും നിന്റെ വീരന്മാര് യുദ്ധത്തിലും വീഴും.

24. And in steade of good smell there shalbe stincke, and in steade of their girdle a rent, and for well set heere there shalbe baldnesse, in steade of a stomacher a sacke cloth, & [sunne] burnyng for beautie.

25. അതിന്റെ വാതിലുകള് വിലപിച്ചു ദുഃഖിക്കും; അതു ശൂന്യമായി നിലത്തു കിടക്കും.

25. Thy men shal perishe with the sword, and thy valiaunt souldiours in the battayle [O Hierusalem.]



Shortcut Links
യെശയ്യാ - Isaiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |