Isaiah - യെശയ്യാ 40 | View All

1. എന്റെ ജനത്തെ ആശ്വസിപ്പിപ്പിന് , ആശ്വസിപ്പിപ്പിന് എന്നു നിങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു.
ലൂക്കോസ് 2:25

1. 'Comfort, oh comfort my people,' says your God.

2. യെരൂശലേമിനോടു ആദരവോടെ സംസാരിച്ചു; അവളുടെ യുദ്ധ സേവ കഴിഞ്ഞും അവളുടെ അകൃത്യം മോചിക്കപ്പെട്ടും അവള് തന്റെ സകലപാപങ്ങള്ക്കും പകരം യഹോവയുടെ കയ്യില്നിന്നു ഇരട്ടിയായി പ്രാപിച്ചുമിരിക്കുന്നു എന്നു അവളോടു വിളിച്ചുപറവിന് .
വെളിപ്പാടു വെളിപാട് 1:5

2. 'Speak softly and tenderly to Jerusalem, but also make it very clear That she has served her sentence, that her sin is taken care of--forgiven! She's been punished enough and more than enough, and now it's over and done with.'

3. കേട്ടോ ഒരുത്തന് വിളിച്ചുപറയുന്നതുമരുഭൂമിയില് യഹോവേക്കു വഴി ഒരുക്കുവിന് ; നിര്ജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിന് .
മത്തായി 3:3, മർക്കൊസ് 1:3, ലൂക്കോസ് 1:76, യോഹന്നാൻ 1:23, ലൂക്കോസ് 3:4-6

3. Thunder in the desert! 'Prepare for GOD's arrival! Make the road straight and smooth, a highway fit for our God.

4. എല്ലാ താഴ്വരയും നികന്നും എല്ലാമലയും കുന്നും താണും വരേണം; വളഞ്ഞതു ചൊവ്വായും ദുര്ഘടങ്ങള് സമമായും തീരേണം.

4. Fill in the valleys, level off the hills, Smooth out the ruts, clear out the rocks.

5. യഹോവയുടെ മഹത്വം വെളിപ്പെടും, സകലജഡവും ഒരുപോലെ അതിനെ കാണും; യഹോവയുടെ വായല്ലോ അരുളിച്ചെയ്തിരിക്കുന്നതു.
ലൂക്കോസ് 2:30-31, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 28:28

5. Then GOD's bright glory will shine and everyone will see it. Yes. Just as GOD has said.'

6. കേട്ടോ, വിളിച്ചുപറക എന്നു ഒരുത്തന് പറയുന്നു; എന്തു വിളിച്ചുപറയേണ്ടു എന്നു ഞാന് ചോദിച്ചു; സകലജഡവും പുല്ലുപോലെയും അതിന്റെ ഭംഗിയെല്ലാം വയലിലെ പൂപോലെയും ആകുന്നു.
യാക്കോബ് 1:10-11, 1 പത്രൊസ് 1:24-25

6. A voice says, 'Shout!' I said, 'What shall I shout?' 'These people are nothing but grass, their love fragile as wildflowers.

7. യഹോവയുടെ ശ്വാസം അതിന്മേല് ഊതുകയാല് പുല്ലുണങ്ങുന്നു. പൂ വാടുന്നു; അതേ ജനം പുല്ലുതന്നേ.
യാക്കോബ് 1:10-11

7. The grass withers, the wildflowers fade, if GOD so much as puffs on them. Aren't these people just so much grass?

8. പുല്ലുണങ്ങുന്നു, പൂ വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനിലക്കും.

8. True, the grass withers and the wildflowers fade, but our God's Word stands firm and forever.'

9. സുവാര്ത്താദൂതിയായ സീയോനേ, നീ ഉയര്ന്ന പര്വ്വതത്തിലേക്കു കയറിച്ചെല്ലുക; സുവാര്ത്താദൂതിയായ യെരൂശലേമേ, നിന്റെ ശബ്ദം ശക്തിയോടെ ഉയര്ത്തുക; ഭയപ്പെടാതെ ഉയര്ത്തുക; യെഹൂദാനഗരങ്ങളോടുഇതാ, നിങ്ങളുടെ ദൈവം എന്നു പറക.
യോഹന്നാൻ 12:15

9. Climb a high mountain, Zion. You're the preacher of good news. Raise your voice. Make it good and loud, Jerusalem. You're the preacher of good news. Speak loud and clear. Don't be timid! Tell the cities of Judah, 'Look! Your God!'

10. ഇതാ, യഹോവയായ കര്ത്താവു ബലശാലിയായി വരുന്നു; അവന്റെ ഭുജം അവന്നു വേണ്ടി ഭരണം ചെയ്യുന്നു; ഇതാ, കൂലി അവന്റെ പക്കലും പ്രതിഫലം അവന്റെ കയ്യിലും ഉണ്ടു.
വെളിപ്പാടു വെളിപാട് 22:7-12

10. Look at him! GOD, the Master, comes in power, ready to go into action. He is going to pay back his enemies and reward those who have loved him.

11. ഒരു ഇടയനെപ്പോലെ അവന് തന്റെ ആട്ടിന് കൂട്ടത്തെ മേയിക്കയും കുഞ്ഞാടുകളെ ഭുജത്തില് എടുത്തു മാര്വ്വിടത്തില് ചേര്ത്തു വഹിക്കയും തള്ളകളെ പതുക്കെ നടത്തുകയും ചെയ്യും.
യോഹന്നാൻ 10:11

11. Like a shepherd, he will care for his flock, gathering the lambs in his arms, Hugging them as he carries them, leading the nursing ewes to good pasture.

12. തന്റെ ഉള്ളങ്കൈകൊണ്ടു വെള്ളം അളക്കുകയും ചാണുകൊണ്ടു ആകാശത്തിന്റെ പരിമാണമെടുക്കയും ഭൂമിയുടെ പൊടി നാഴിയില് കൊള്ളിക്കയും പര്വ്വതങ്ങള് വെള്ളിക്കോല്കൊണ്ടും കുന്നുകള് തുലാസിലും തൂക്കുകയും ചെയ്തവന് ആര്?

12. Who has scooped up the ocean in his two hands, or measured the sky between his thumb and little finger, Who has put all the earth's dirt in one of his baskets, weighed each mountain and hill?

13. യഹോവയുടെ മനസ്സു ആരാഞ്ഞറികയോ അവന്നു മന്ത്രിയായി അവനെ ഗ്രഹിപ്പിക്കയോ ചെയ്തവനാര്?
1 കൊരിന്ത്യർ 2:16, റോമർ 11:34-35

13. Who could ever have told GOD what to do or taught him his business?

14. അവനെ ഉപദേശിച്ചു ന്യായത്തിന്റെ പാതയെ പഠിപ്പിക്കയും അവനെ പരിജ്ഞാനം പഠിപ്പിച്ചു വിവേകത്തിന്റെ മാര്ഗ്ഗം കാണിക്കയും ചെയ്തുകൊടുക്കേണ്ടതിന്നു അവന് ആരോടാകുന്നു ആലോചന കഴിച്ചതു?
റോമർ 11:34-35

14. What expert would he have gone to for advice, what school would he attend to learn justice? What god do you suppose might have taught him what he knows, showed him how things work?

15. ഇതാ ജാതികള് തുലാക്കൊട്ടയിലെ ഒരു തുള്ളിപോലെയും, തുലാസിലെ ഒരു പൊടിപോലെയും അവന്നു തോന്നുന്നു; ഇതാ, അവന് ദ്വീപുകളെ ഒരു മണല്തരിയെപ്പോലെ എടുത്തു പൊക്കുന്നു.

15. Why, the nations are but a drop in a bucket, a mere smudge on a window. Watch him sweep up the islands like so much dust off the floor!

16. ലെബാനോന് വിറകിന്നു പോരാ; അതിലെ മൃഗങ്ങള് ഹോമയാഗത്തിന്നു മതിയാകുന്നില്ല.

16. There aren't enough trees in Lebanon nor enough animals in those vast forests to furnish adequate fuel and offerings for his worship.

17. സകലജാതികളും അവന്നു ഏതുമില്ലാത്തതുപോലെ ഇരിക്കുന്നു; അവന്നു വെറുമയും ശൂന്യവുമായി തോന്നുന്നു.

17. All the nations add up to simply nothing before him-- less than nothing is more like it. A minus.

18. ആകയാല് നിങ്ങള് ദൈവത്തെ ആരോടു ഉപമിക്കും? ഏതു പ്രതിമയെ നിങ്ങള് അവനോടു സദൃശമാക്കും?
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 17:29

18. So who even comes close to being like God? To whom or what can you compare him?

19. മൂശാരി വിഗ്രഹം വാര്ക്കുംന്നു; തട്ടാന് പൊന്നുകൊണ്ടു പൊതികയും അതിന്നു വെള്ളിച്ചങ്ങല തീര്ക്കുംകയും ചെയ്യുന്നു.

19. Some no-god idol? Ridiculous! It's made in a workshop, cast in bronze, Given a thin veneer of gold, and draped with silver filigree.

20. ഇങ്ങിനെയുള്ള പ്രതിഷ്ഠെക്കു വകയില്ലാത്തവന് ദ്രവിച്ചുപോകാത്ത ഒരു മരക്കണ്ടം തിരഞ്ഞെടുക്കയും ഇളകാത്ത വിഗ്രഹം കൊത്തിയുണ്ടാക്കി നിര്ത്തുവാന് ഒരു ശില്പിയെ അന്വേഷിക്കയും ചെയ്യുന്നു.

20. Or, perhaps someone will select a fine wood-- olive wood, say--that won't rot, Then hire a woodcarver to make a no-god, giving special care to its base so it won't tip over!

21. നിങ്ങള്ക്കു അറിഞ്ഞുകൂടയോ? നിങ്ങള് കേട്ടിട്ടില്ലയോ? ആദിമുതല് നിങ്ങളോടു അറിയിച്ചിട്ടില്ലയോ? ഭൂമിയുടെ അടിസ്ഥാനങ്ങളാല് നിങ്ങള് ഗ്രഹിച്ചിട്ടില്ലയോ?

21. Have you not been paying attention? Have you not been listening? Haven't you heard these stories all your life? Don't you understand the foundation of all things?

22. അവന് ഭൂമണ്ഡലത്തിന്മീതെ അധിവസിക്കുന്നു; അതിലെ നിവാസികള് വെട്ടുക്കിളികളെപ്പോലെ ഇരിക്കുന്നു; അവന് ആകാശത്തെ ഒരു തിരശ്ശീലപോലെ നിവര്ക്കുംകയും പാര്പ്പാനുള്ള ഒരു കൂടാരത്തെപ്പോലെ വിരിക്കയും

22. God sits high above the round ball of earth. The people look like mere ants. He stretches out the skies like a canvas-- yes, like a tent canvas to live under.

23. പ്രഭുക്കന്മാരെ ഇല്ലാതെയാക്കുകയും ഭൂമിയിലെ ന്യായാധിപന്മാരെ ശൂന്യമാക്കുകയും ചെയ്യുന്നു.

23. He ignores what all the princes say and do. The rulers of the earth count for nothing.

24. അവരെ നട്ട ഉടനെ, അവരെ വിതെച്ച ഉടനെ അവര് നിലത്തു വേരൂന്നിത്തുടങ്ങിയ ഉടനെ അവന് അവരുടെ മേല് ഊതി അവര് വാടിപ്പോകയും ചുഴലിക്കാറ്റുകൊണ്ടു താളടിപോലെ പാറിപ്പോകയും ചെയ്യുന്നു.

24. Princes and rulers don't amount to much. Like seeds barely rooted, just sprouted, They shrivel when God blows on them. Like flecks of chaff, they're gone with the wind.

25. ആകയാല് നിങ്ങള് എന്നെ ആരോടു സദൃശമാക്കും? ഞാന് ആരോടു തുല്യനാകും എന്നു പരിശുദ്ധനായവന് അരുളിച്ചെയ്യുന്നു.

25. 'So--who is like me? Who holds a candle to me?' says The Holy.

26. നിങ്ങള് കണ്ണു മേലോട്ടു ഉയര്ത്തി നോക്കുവിന് ; ഇവയെ സൃഷ്ടിച്ചതാര്? അവന് അവയുടെ സൈന്യത്തെ സംഖ്യാക്രമത്തില് പുറപ്പെടുവിക്കയും അവയെ എല്ലാം പേര് ചൊല്ലി വിളിക്കയും ചെയ്യുന്നു; അവന്റെ വീര്യമാഹാത്മ്യംനിമിത്തവും അവന്റെ ശക്തിയുടെ ആധിക്യംനിമിത്തവും അവയില് ഒന്നും കുറഞ്ഞു കാണുകയില്ല.

26. Look at the night skies: Who do you think made all this? Who marches this army of stars out each night, counts them off, calls each by name --so magnificent! so powerful!-- and never overlooks a single one?

27. എന്നാല് എന്റെ വഴി യഹോവേക്കു മറഞ്ഞിരിക്കുന്നു; എന്റെ ന്യായം എന്റെ ദൈവം കാണാതെ കടന്നുപോയിരിക്കുന്നു എന്നു, യാക്കോബേ, നീ പറകയും യിസ്രായേലേ, നീ സംസാരിക്കയും ചെയ്യുന്നതെന്തു?

27. Why would you ever complain, O Jacob, or, whine, Israel, saying, 'GOD has lost track of me. He doesn't care what happens to me'?

28. നിനക്കറിഞ്ഞുകൂടയോ? നീ കേട്ടിട്ടില്ലയോ? യഹോവ നിത്യദൈവം; ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവന് തന്നേ; അവന് ക്ഷീണിക്കുന്നില്ല, തളര്ന്നുപോകുന്നതുമില്ല; അവന്റെ ബുദ്ധി അപ്രമേയമത്രേ.

28. Don't you know anything? Haven't you been listening? GOD doesn't come and go. God lasts. He's Creator of all you can see or imagine. He doesn't get tired out, doesn't pause to catch his breath. And he knows everything, inside and out.

29. അവന് ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നലകുന്നു; ബലമില്ലാത്തവന്നു ബലം വര്ദ്ധിപ്പിക്കുന്നു.

29. He energizes those who get tired, gives fresh strength to dropouts.

30. ബാല്യക്കാര് ക്ഷീണിച്ചു തളര്ന്നുപോകും; യൌവനക്കാരും ഇടറിവീഴും.

30. For even young people tire and drop out, young folk in their prime stumble and fall.

31. എങ്കിലും യഹോവയെ കാത്തിരിക്കുന്നവര് ശക്തിയെ പുതുക്കും; അവര് കഴുകന്മാരെപ്പോലെ ചിറകു അടിച്ചു കയറും; അവര് തളര്ന്നുപോകാതെ ഔടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.

31. But those who wait upon GOD get fresh strength. They spread their wings and soar like eagles, They run and don't get tired, they walk and don't lag behind.



Shortcut Links
യെശയ്യാ - Isaiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |