Isaiah - യെശയ്യാ 44 | View All

1. ഇപ്പോഴോ, എന്റെ ദാസനായ യാക്കോബേ, ഞാന് തിരഞ്ഞെടുത്ത യിസ്രായേലേ, കേള്ക്ക.

1. The LORD says, 'Listen now, Israel, my servant, my chosen people, the descendants of Jacob.

2. നിന്നെ ഉരുവാക്കിയവനും ഗര്ഭത്തില് നിന്നെ നിര്മ്മിച്ചവനും നിന്നെ സഹായിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്റെ ദാസനായ യാക്കോബേ, ഞാന് തിരഞ്ഞെടുത്ത യെശുരൂനേ, നീ ഭയപ്പെടേണ്ടാ.

2. I am the LORD who created you; from the time you were born, I have helped you. Do not be afraid; you are my servant, my chosen people whom I love.

3. ദാഹിച്ചിരിക്കുന്നെടത്തു ഞാന് വെള്ളവും വരണ്ട നിലത്തു നീരൊഴുക്കുകളും പകരും; നിന്റെ സന്തതിമേല് എന്റെ ആത്മാവിനെയും നിന്റെ സന്താനത്തിന്മേല് എന്റെ അനുഗ്രഹത്തെയും പകരും.
യോഹന്നാൻ 7:39

3. 'I will give water to the thirsty land and make streams flow on the dry ground. I will pour out my spirit on your children and my blessing on your descendants.

4. അവര് പുല്ലിന്റെ ഇടയില് നീര്ത്തോടുകള്ക്കരികെയുള്ള അലരികള്പോലെ മുളെച്ചുവരും.

4. They will thrive like well-watered grass, like willows by streams of running water.

5. ഞാന് യഹോവേക്കുള്ളവന് എന്നു ഒരുത്തന് പറയും; മറ്റൊരുത്തന് തനിക്കു യാക്കോബിന്റെ പേരെടുക്കും; വേറൊരുത്തന് തന്റെ കൈമേല്യഹോവേക്കുള്ളവന് എന്നു എഴുതി, യിസ്രായേല് എന്നു മറുപേര് എടുക്കും.

5. 'One by one, people will say, 'I am the LORD's.' They will come to join the people of Israel. They each will mark the name of the LORD on their arms and call themselves one of God's people.'

6. യിസ്രായേലിന്റെ രാജാവായ യഹോവ, അവന്റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.
വെളിപ്പാടു വെളിപാട് 1:17, വെളിപ്പാടു വെളിപാട് 2:8, വെളിപ്പാടു വെളിപാട് 21:6, വെളിപ്പാടു വെളിപാട് 22:13

6. The LORD, who rules and protects Israel, the LORD Almighty, has this to say: 'I am the first, the last, the only God; there is no other god but me.

7. ഞാന് പുരാതനമായോരു ജനത്തെ സ്ഥാപിച്ചതുമുതല് ഞാന് എന്നപോലെ വിളിച്ചുപറകയും പ്രസ്താവിക്കയും എനിക്കുവേണ്ടി ഒരുക്കിവെക്കയും ചെയ്യുന്നവന് ആര്? സംഭവിക്കുന്നതും സംഭവിപ്പാനുള്ളതും അവര് പ്രസ്താവിക്കട്ടെ.

7. Could anyone else have done what I did? Who could have predicted all that would happen from the very beginning to the end of time?

8. നിങ്ങള് ഭയപ്പെടേണ്ടാ; പേടിക്കയും വേണ്ടാ; പണ്ടുതന്നേ ഞാന് നിന്നോടു പ്രസ്താവിച്ചു കേള്പ്പിച്ചിട്ടില്ലയോ? നിങ്ങള് എന്റെ സാക്ഷികള് ആകുന്നു; ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാന് ഒരുത്തനെയും അറിയുന്നില്ല.

8. Do not be afraid, my people! You know that from ancient times until now I have predicted all that would happen, and you are my witnesses. Is there any other god? Is there some powerful god I never heard of ?'

9. വിഗ്രഹത്തെ നിര്മ്മിക്കുന്ന ഏവനും ശൂന്യം; അവരുടെ മനോഹരബിംബങ്ങള് ഉപകരിക്കുന്നില്ല; അവയുടെ സാക്ഷികളോ ഒന്നും കാണുന്നില്ല, ഒന്നും അറിയുന്നതുമില്ല; ലജ്ജിച്ചുപോകുന്നതേയുള്ള.

9. All those who make idols are worthless, and the gods they prize so highly are useless. Those who worship these gods are blind and ignorant---and they will be disgraced.

10. ഒരു ദേവനെ നിര്മ്മിക്കയോ ഒന്നിന്നും കൊള്ളരുതാത്ത ഒരു വിഗ്രഹത്തെ വാര്ക്കുംകയോ ചെയ്യുന്നവന് ആര്?
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 17:29

10. It does no good to make a metal image to worship as a god!

11. ഇതാ അവന്റെ കൂട്ടക്കാര് എല്ലാവരും ലജ്ജിച്ചുപോകുന്നു; കൌശലപ്പണിക്കാരോ മനുഷ്യരത്രേ; അവര് എല്ലാവരും ഒന്നിച്ചുകൂടി നില്ക്കട്ടെ; അവര് ഒരുപോലെ വിറെച്ചു ലജ്ജിച്ചുപോകും.

11. Everyone who worships it will be humiliated. The people who make idols are human beings and nothing more. Let them come and stand trial---they will be terrified and will suffer disgrace.

12. കൊല്ലന് ഉളിയെ മൂര്ച്ചയാക്കി തീക്കനലില് വേല ചെയ്തു ചുറ്റികകൊണ്ടു അടിച്ചു രൂപമാക്കി ബലമുള്ള ഭുജംകൊണ്ടു പണിതീര്ക്കുംന്നു; അവന് വിശന്നു ക്ഷീണിക്കുന്നു; വെള്ളം കുടിക്കാതെ തളര്ന്നുപോകുന്നു.

12. The metalworker takes a piece of metal and works with it over a fire. His strong arm swings a hammer to pound the metal into shape. As he works, he gets hungry, thirsty, and tired.

13. ആശാരി തോതുപിടിച്ചു ഈയക്കോല്കൊണ്ടു അടയാളമിട്ടു ചീകുളികൊണ്ടു രൂപമാക്കുകയും വൃത്തയന്ത്രംകൊണ്ടു വരെക്കയും ചെയ്യുന്നു; ഇങ്ങനെ അവന് അതിനെ മനുഷ്യാകൃതിയിലും പുരുഷകോമളത്വത്തിലും തീര്ത്തു ക്ഷേത്രത്തില് വെക്കുന്നു.

13. The carpenter measures the wood. He outlines a figure with chalk, carves it out with his tools, and makes it in the form of a man, a handsome human figure, to be placed in his house.

14. ഒരുവന് ദേവദാരുക്കളെ വെട്ടുകയും തേക്കും കരിവേലവും എടുക്കയും കാട്ടിലെ വൃക്ഷങ്ങളില് അവയെ കണ്ടു ഉറപ്പിക്കയും ഒരു അശോകം നട്ടുപിടിപ്പിക്കയും, മഴ അതിനെ വളര്ത്തുകയു ചെയ്യുന്നു.

14. He might cut down cedars to use, or choose oak or cypress wood from the forest. Or he might plant a laurel tree and wait for the rain to make it grow.

15. പിന്നെ അതു മനുഷ്യന്നു തീ കത്തിപ്പാന് ഉതകുന്നു; അവന് അതില് കുറെ എടുത്തു തീ കായുകയും അതു കത്തിച്ചു അപ്പം ചുടുകയും അതുകൊണ്ടു ഒരു ദേവനെ ഉണ്ടാക്കി നമസ്കരിക്കയും ഒരു വിഗ്രഹം തീര്ത്തു അതിന്റെ മുമ്പില് സാഷ്ടാംഗം വീഴുകയും ചെയ്യുന്നു.

15. A person uses part of a tree for fuel and part of it for making an idol. With one part he builds a fire to warm himself and bake bread; with the other part he makes a god and worships it.

16. അതില് ഒരംശംകൊണ്ടു അവന് തീ കത്തിക്കുന്നു; ഒരംശം കൊണ്ടു ഇറച്ചി ചുട്ടുതിന്നുന്നു; അങ്ങനെ അവന് ചുട്ടുതിന്നു തൃപ്തനാകുന്നു; അവന് തീ കാഞ്ഞു; നല്ല തീ, കുളിര് മാറി എന്നു പറയുന്നു.

16. With some of the wood he makes a fire; he roasts meat, eats it, and is satisfied. He warms himself and says, 'How nice and warm! What a beautiful fire!'

17. അതിന്റെ ശേഷിപ്പുകൊണ്ടു അവന് ഒരു ദേവനെ, ഒരു വിഗ്രഹത്തെ തന്നേ, ഉണ്ടാക്കി അതിന്റെ മുമ്പില് സാഷ്ടാംഗം വീണു നമസ്കരിക്കയും അതിനോടു പ്രാര്ത്ഥിച്ചുഎന്നെ രക്ഷിക്കേണമേ; നീ എന്റെ ദേവനല്ലോ എന്നു പറകയും ചെയ്യുന്നു.

17. The rest of the wood he makes into an idol, and then he bows down and worships it. He prays to it and says, 'You are my god---save me!'

18. അവര് അറിയുന്നില്ല, ഗ്രഹിക്കുന്നതുമില്ല; കാണാതവണ്ണം അവരുടെ കണ്ണുകളെയും ഗ്രഹിക്കാതവണ്ണം അവരുടെ ഹൃദയങ്ങളെയും അവന് അടെച്ചിരിക്കുന്നു.

18. Such people are too stupid to know what they are doing. They close their eyes and their minds to the truth.

19. ഒരുത്തനും ഹൃദയത്തില് വിചാരിക്കുന്നില്ലഒരംശം ഞാന് കത്തിച്ചു കനലില് അപ്പം ചുട്ടു ഇറച്ചിയും ചുട്ടുതിന്നു; ശേഷിപ്പുകൊണ്ടു ഞാന് ഒരു മ്ളേച്ഛവിഗ്രഹം ഉണ്ടാക്കുമോ? ഒരു മരമുട്ടിയുടെ മുമ്പില് സാഷ്ടാംഗം വീഴുമോ! എന്നിങ്ങനെ പറവാന് തക്കവണ്ണം ഒരുത്തന്നും അറിവും ഇല്ല, ബോധവുമില്ല.

19. The maker of idols hasn't the wit or the sense to say, 'Some of the wood I burned up. I baked some bread on the coals, and I roasted meat and ate it. And the rest of the wood I made into an idol. Here I am bowing down to a block of wood!'

20. അവന് വെണ്ണീര് തിന്നുന്നു; വഞ്ചിക്കപ്പെട്ട അവന്റെ ഹൃദയം അവനെ തെറ്റിച്ചുകളയുന്നു; അവന് തന്റെ പ്രാണനെ രക്ഷിക്കുന്നില്ല; എന്റെ വലങ്കയ്യില് ഭോഷ്കില്ലയോ? എന്നു ചോദിക്കുന്നതുമില്ല.

20. It makes as much sense as eating ashes. His foolish ideas have so misled him that he is beyond help. He won't admit to himself that the idol he holds in his hand is not a god at all.

21. യാക്കോബേ, ഇതു ഔര്ത്തുകൊള്ക; യിസ്രായേലേ, നീ എന്റെ ദാസനല്ലോ; ഞാന് നിന്നെ നിര്മ്മിച്ചു; നീ എന്റെ ദാസന് തന്നേ; യിസ്രായേലേ, ഞാന് നിന്നെ മറന്നുകളകയില്ല.

21. The LORD says, 'Israel, remember this; remember that you are my servant. I created you to be my servant, and I will never forget you.

22. ഞാന് കാര്മുകിലിനെപ്പോലെ നിന്റെ ലംഘനങ്ങളെയും മേഘത്തെപോലെ നിന്റെ പാപങ്ങളെയും മായിച്ചുകളയുന്നു; എങ്കലേക്കു തിരിഞ്ഞുകൊള്ക; ഞാന് നിന്നെ വീണ്ടെടുത്തിരിക്കുന്നു.

22. I have swept your sins away like a cloud. Come back to me; I am the one who saves you.'

23. ആകശമേ, ഘോഷിച്ചുല്ലസിക്ക; യഹോവ ഇതു ചെയ്തിരിക്കുന്നു ഭൂമിയുടെ അധോഭാഗങ്ങളേ, ആര്ത്തുകൊള്വിന് ; പര്വ്വതങ്ങളും വനവും സകലവൃക്ഷങ്ങളും ആയുള്ളോവേ, പൊട്ടിയാര്ക്കുംവിന് ; യഹോവ യാക്കോബിനെ വീണ്ടെടുത്തു യിസ്രായേലില് തന്നെത്താന് മഹത്വപ്പെടുത്തുന്നു.
വെളിപ്പാടു വെളിപാട് 12:12, വെളിപ്പാടു വെളിപാട് 18:20

23. Shout for joy, you heavens! Shout, deep places of the earth! Shout for joy, mountains, and every tree of the forest! The LORD has shown his greatness by saving his people Israel.

24. നിന്റെ വീണ്ടെടുപ്പുകാരനും ഗര്ഭത്തില് നിന്നെ നിര്മ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയഹോവയായ ഞാന് സകലവും ഉണ്ടാക്കുന്നു; ഞാന് തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആര് എന്നോടുകൂടെ ഉണ്ടായിരുന്നു?

24. 'I am the LORD, your savior; I am the one who created you. I am the LORD, the Creator of all things. I alone stretched out the heavens; when I made the earth, no one helped me.

25. ഞാന് ജല്പകന്മാരുടെ ശകുനങ്ങളെ വ്യര്ത്ഥമാക്കുകയും പ്രശ്നക്കാരെ ഭ്രാന്തന്മാരാക്കുകയും ജ്ഞാനികളെ മടക്കി അവരുടെ ജ്ഞാനത്തെ ഭോഷത്വമാക്കുകയും ചെയ്യുന്നു.
1 കൊരിന്ത്യർ 1:20

25. I make fools of fortunetellers and frustrate the predictions of astrologers. The words of the wise I refute and show that their wisdom is foolishness.

26. ഞാന് എന്റെ ദാസന്റെ വചനം നിവര്ത്തിച്ചു എന്റെ ദൂതന്മാരുടെ ആലോചന അനുഷ്ഠിക്കുന്നു; യെരൂശലേമില് നിവാസികള് ഉണ്ടാകുമെന്നും യെഹൂദാനഗരങ്ങള് പണിയപ്പെടും ഞാന് അവയുടെ ഇടിവുകളെ നന്നാക്കും എന്നും കല്പിക്കുന്നു.

26. But when my servant makes a prediction, when I send a messenger to reveal my plans, I make those plans and predictions come true. I tell Jerusalem that people will live there again, and the cities of Judah that they will be rebuilt. Those cities will rise from the ruins.

27. ഞാന് ആഴിയോടു ഉണങ്ങിപ്പോക; നിന്റെ നദികളെ ഞാന് വറ്റിച്ചുകളയും എന്നു കല്പിക്കുന്നു.
വെളിപ്പാടു വെളിപാട് 16:12

27. With a word of command I dry up the ocean.

28. കോരെശ് എന്റെ ഇടയന് അവന് എന്റെ ഹിതമൊക്കെയും നിവര്ത്തിക്കും എന്നും യെരൂശലേം പണിയപ്പെടും, മന്ദിരത്തിന്നു അടിസ്ഥാനം ഇടും എന്നും ഞാന് കല്പിക്കുന്നു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 13:22

28. I say to Cyrus, 'You are the one who will rule for me; you will do what I want you to do: you will order that Jerusalem be rebuilt and that the foundations of the Temple be laid.' '



Shortcut Links
യെശയ്യാ - Isaiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |