Isaiah - യെശയ്യാ 49 | View All

1. ദ്വീപുകളേ, എന്റെ വാക്കു കേള്പ്പിന് ; ദൂരത്തുള്ള വംശങ്ങളേ, ശ്രദ്ധിപ്പിന് ; യഹോവ എന്നെ ഗര്ഭംമുതല് വിളിച്ചു; എന്റെ അമ്മയുടെ ഉദരത്തില് ഇരിക്കയില് തന്നേ എന്റെ പേര് പ്രസ്താവിച്ചിരിക്കുന്നു.
ഗലാത്യർ ഗലാത്തിയാ 1:15

1. Everyone, listen, even you foreign nations across the sea. The LORD chose me and gave me a name before I was born.

2. അവന് എന്റെ വായെ മൂര്ച്ചയുള്ള വാള്പോലെയാക്കി തന്റെ കയ്യുടെ നിഴലില് എന്നെ ഒളിപ്പിച്ചു; അവന് എന്നെ മിനുക്കിയ അമ്പാക്കി തന്റെ പൂണയില് മറെച്ചുവെച്ചു, എന്നോടു
എഫെസ്യർ എഫേസോസ് 6:17, എബ്രായർ 4:12, വെളിപ്പാടു വെളിപാട് 1:16, വെളിപ്പാടു വെളിപാട് 2:12-16, വെളിപ്പാടു വെളിപാട് 19:15

2. He made my words pierce like a sharp sword or a pointed arrow; he kept me safely hidden in the palm of his hand.

3. യിസ്രായേലേ, നീ എന്റെ ദാസന് ; ഞാന് നിന്നില് മഹത്വീകരിക്കപ്പെടും എന്നു അരുളിച്ചെയ്തു.
2 തെസ്സലൊനീക്യർ 1:10, എഫെസ്യർ എഫേസോസ് 6:15

3. The LORD said to me, 'Israel, you are my servant; and because of you I will be highly honored.'

4. ഞാനോ; ഞാന് വെറുതെ അദ്ധ്വാനിച്ചു; എന്റെ ശക്തിയെ വ്യര്ത്ഥമായും നിഷ്ഫലമായും ചെലവഴിച്ചിരിക്കുന്നു എന്നു പറഞ്ഞു; എങ്കിലും എന്റെ ന്യായം യഹോവയുടെ പക്കലും എന്റെ പ്രതിഫലം എന്റെ ദൈവത്തിന്റെ പക്കലും ഇരിക്കുന്നു.
ഫിലിപ്പിയർ ഫിലിപ്പി 2:16

4. I said to myself, 'I'm completely worn out; my time has been wasted. But I did it for the LORD God, and he will reward me.'

5. ഇപ്പോഴോ, യാക്കോബിനെ തന്റെ അടുക്കല് തിരിച്ചുവരുത്തുവാനും യിസ്രായേലിനെ തനിക്കുവേണ്ടി ശേഖരിപ്പാനും എന്നെ ഗര്ഭത്തില് തന്റെ ദാസനായി നിര്മ്മിച്ചിട്ടുള്ള യഹോവ അരുളിച്ചെയ്യുന്നു--ഞാന് യഹോവേക്കു മാന്യനും എന്റെ ദൈവം എന്റെ ബലവും ആകുന്നു--

5. Even before I was born, the LORD God chose me to serve him and to lead back the people of Israel. So the LORD has honored me and made me strong.

6. നീ യാക്കോബിന്റെ ഗോത്രങ്ങളെ എഴുന്നേല്പിക്കേണ്ടതിന്നും യിസ്രായേലില് സൂക്ഷിക്കപ്പെട്ടവരെ തിരിച്ചുവരുത്തേണ്ടതിന്നും എനിക്കു ദാസനായിരിക്കുന്നതു പോരാ; എന്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ഞാന് നിന്നെ ജാതികള്ക്കു പ്രകാശമാക്കിവെച്ചുമിരിക്കുന്നു എന്നു അവന് അരുളിച്ചെയ്യുന്നു.
ലൂക്കോസ് 2:32, യോഹന്നാൻ 8:12, യോഹന്നാൻ 9:5, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 13:47, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 26:23

6. Now the LORD says to me, 'It isn't enough for you to be merely my servant. You must do more than lead back survivors from the tribes of Israel. I have placed you here as a light for other nations; you must take my saving power to everyone on earth.'

7. യിസ്രായേലിന്റെ വീണ്ടെടുപ്പുകാരനും അവന്റെ പരിശുദ്ധനുമായ യഹോവ, സര്വ്വനിന്ദിതനും ജാതിക്കു വെറുപ്പുള്ളവനും അധിപതികളുടെ ദാസനുമായവനോടു ഇപ്രകാരം അരുളിച്ചെയ്യുന്നുവിശ്വസ്തനായ യഹോവനിമിത്തവും നിന്നെ തിരഞ്ഞെടുത്ത യിസ്രായേലിന് പരിശുദ്ധന് നിമിത്തവും രാജാക്കന്മാര് കണ്ടു എഴുന്നേല്ക്കയും പ്രഭുക്കന്മാര് കണ്ടു നമസ്കരിക്കയും ചെയ്യും.

7. Israel, I am the holy LORD God, the one who rescues you. You are slaves of rulers and of a nation who despises you. Now this is what I promise: Kings and rulers will honor you by kneeling at your feet. You can trust me! I am your LORD, the holy God of Israel, and you are my chosen ones.

8. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുപ്രസാദകാലത്തു ഞാന് നിനക്കു ഉത്തരം അരുളി; രക്ഷാദിവസത്തില് ഞാന് നിന്നെ സഹായിച്ചു; ദേശത്തെ ഉയര്ത്തുവാനും ശൂന്യമായി കിടക്കുന്ന അവകാശങ്ങളെ കൈവശമാക്കിക്കൊടുപ്പാനും ബന്ധിക്കപ്പെട്ടവരോടുഇറങ്ങിപെയ്ക്കൊള്വിന് എന്നും അന്ധകാരത്തില് ഇരിക്കുന്നവരോടുവെളിയില് വരുവിന് എന്നും പറവാനും ഞാന് നിന്നെ കാത്തു,
2 കൊരിന്ത്യർ 6:2

8. This is what the LORD says: I will answer your prayers because I have set a time when I will help by coming to save you. I have chosen you to take my promise of hope to other nations. You will rebuild the country from its ruins, then people will come and settle there.

9. നിന്നെ ജനത്തിന്റെ നിയമമാക്കി വെച്ചിരിക്കുന്നു. അവര് വഴികളില് മേയും; എല്ലാപാഴകുന്നുകളിലും അവര്ക്കും മേച്ചലുണ്ടാകും.

9. You will set prisoners free from dark dungeons to see the light of day. On their way home, they will find plenty to eat, even on barren hills.

10. അവര്ക്കും വിശക്കയില്ല, ദാഹിക്കയുമില്ല; മരീചികയും വെയിലും അവരെ ബാധിക്കയില്ല; അവരോടു കരുണയുള്ളവന് അവരെ വഴിനടത്തുകയും നീരുറവുകള്ക്കരികെ അവരെ കൊണ്ടുപോകയും ചെയ്യും.
വെളിപ്പാടു വെളിപാട് 7:16-17

10. They won't go hungry or get thirsty; they won't be bothered by the scorching sun or hot desert winds. I will be merciful while leading them along to streams of water.

11. ഞാന് എന്റെ മലകളെയൊക്കെയും വഴിയാക്കും; എന്റെ പെരുവഴികള് പൊങ്ങിയിരിക്കും.

11. I will level the mountains and make roads.

12. ഇതാ, ഇവര് ദൂരത്തുനിന്നും ഇവര് വടക്കുനിന്നും പടിഞ്ഞാറുനിന്നും ഇവര് സീനീംദേശത്തുനിന്നും വരുന്നു.

12. Then my people will return from distant lands in the north and the west and from the city of Syene.

13. ആകാശമേ, ഘോഷിച്ചുല്ലസിക്ക; ഭൂമിയേ, ആനന്ദിക്ക; പര്വ്വതങ്ങളേ, പൊട്ടി ആര്ക്കുംവിന് ; യഹോവ തന്റെ ജനത്തെ ആശ്വസിപ്പിക്കുന്നു; തന്റെ അരിഷ്ടന്മാരോടു കരുണ കാണിക്കുന്നു.
ലൂക്കോസ് 2:25, 2 കൊരിന്ത്യർ 7:6, വെളിപ്പാടു വെളിപാട് 12:12, വെളിപ്പാടു വെളിപാട് 18:20

13. Tell the heavens and the earth to celebrate and sing; command every mountain to join in the song. The LORD's people have suffered, but he has shown mercy and given them comfort.

14. സീയോനോയഹോവ എന്നെ ഉപേക്ഷിച്ചു, കര്ത്താവു എന്നെ മറന്നുകളഞ്ഞു എന്നു പറയുന്നു.

14. The people of Zion said, 'The LORD has turned away and forgotten us.'

15. ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താന് പ്രസവിച്ച മകനോടു കരുണ, തോന്നാതിരിക്കുമോ? അവര് മറന്നുകളഞ്ഞാലും ഞാന് നിന്നെ മറക്കയില്ല.

15. The LORD answered, 'Could a mother forget a child who nurses at her breast? Could she fail to love an infant who came from her own body? Even if a mother could forget, I will never forget you.

16. ഇതാ ഞാന് നിന്നെ എന്റെ ഉള്ളങ്കയ്യില് വരെച്ചിരിക്കുന്നു; നിന്റെ മതിലുകള് എല്ലായ്പോഴും എന്റെ മുമ്പില് ഇരിക്കുന്നു.

16. A picture of your city is drawn on my hand. You are always in my thoughts!

17. നിന്റെ മക്കള് ബദ്ധപ്പെട്ടു വരുന്നു; നിന്നെ നശിപ്പിച്ചവരും ശൂന്യമാക്കിയവരും നിന്നെ വിട്ടുപോകുന്നു.

17. Your city will be built faster than it was destroyed -- those who attacked it will retreat and leave.

18. തലപൊക്കി ചുറ്റും നോക്കുക; ഇവര് എല്ലാവരും നിന്റെ അടുക്കല് വന്നു കൂടുന്നു. എന്നാണ, നീ അവരെ ഒക്കെയും ആഭരണംപോലെ അണികയും ഒരു മണവാട്ടി എന്നപോലെ അവരെ അരെക്കു കെട്ടുകയും ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു.
റോമർ 14:11

18. Look around! You will see your people coming home. As surely as I live, I, the LORD, promise that your city with its people will be as lovely as a bride wearing her jewelry.'

19. നിന്റെ ശൂന്യസ്ഥലങ്ങളും പാഴിടങ്ങളും നാശം ഭവിച്ച ദേശവുമോ ഇപ്പോള് നിവാസികള്ക്കു പോരാതെവരും; നിന്നെ വിഴുങ്ങിക്കളഞ്ഞവര് ദൂരത്തു അകന്നിരിക്കും.

19. Jerusalem is now in ruins! Nothing is left of the city. But it will be rebuilt and soon overcrowded; its cruel enemies will be gone far away.

20. നിന്റെ പുത്രഹീനതയിലെ മക്കള്സ്ഥലം പോരാതിരിക്കുന്നു; പാര്പ്പാന് സ്ഥലം തരിക എന്നു നിന്നോടു പറയും.

20. Jerusalem is a woman whose children were born while she was in deep sorrow over the loss of her husband. Now those children will come and seek room in the crowded city,

21. അപ്പോള് നീ നിന്റെ ഹൃദയത്തില്ഞാന് പുത്രഹീനയും വന്ധ്യയും പ്രവാസിനിയും അലഞ്ഞു നടക്കുന്നവളും ആയിരിക്കേ ആര് ഇവരെ പ്രസവിച്ചു വളര്ത്തിത്തന്നിരിക്കുന്നു? ഞാന് ഏകാകിയായിരുന്നുവല്ലോ; ഇവര് എവിടെ ആയിരുന്നു എന്നു പറയും.

21. and Jerusalem will ask, 'Am I really their mother? How could I have given birth when I was still mourning in a foreign land? Who raised these children? Where have they come from?'

22. യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് ജാതികള്ക്കു എന്റെ കൈ ഉയര്ത്തുകയും വംശങ്ങള്ക്കു എന്റെ കൊടി കാണിക്കയും ചെയ്യും; അവര് നിന്റെ പുത്രന്മാരെ തങ്ങളുടെ മാര്വ്വില് അണെച്ചും പുത്രിമാരെ തോളില് എടുത്തുംകൊണ്ടു വരും.

22. The LORD God says: 'I will soon give a signal for the nations to return your sons and your daughters to the arms of Jerusalem.

23. രാജാക്കന്മാര് നിന്റെ പോറ്റപ്പന്മാരും അവരുടെ രാജ്ഞികള് നിന്റെ പോറ്റമ്മമാരും ആയിരിക്കും; അവര് നിന്നെ സാഷ്ടാംഗം വണങ്ങി, നിന്റെ കാലിലെ പൊടി നക്കും; ഞാന് യഹോവ എന്നും എനിക്കായി കാത്തിരിക്കുന്നവര് ലജ്ജിച്ചുപോകയില്ല എന്നും നീ അറിയും.
വെളിപ്പാടു വെളിപാട് 3:9

23. The kings and queens of those nations where they were raised will come and bow down. They will take care of you just like a slave taking care of a child. Then you will know that I am the LORD. You won't be disappointed if you trust me.'

24. ബലവാനോടു അവന്റെ കവര്ച്ച എടുത്തുകളയാമോ? അല്ല, നിഷ്കണ്ടകന്റെ ബദ്ധന്മാരെ വിടുവിക്കാമോ?
മത്തായി 12:29

24. Is it possible to rescue victims from someone strong and cruel?

25. എന്നാല് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുബലവാനോടു ബദ്ധന്മാരെ എടുത്തുകളയാം; നിഷ്കണ്ടകന്റെ കവര്ച്ചയെയും വിടുവിക്കാം; നിന്നോടു പോരാടുന്നവനോടു ഞാന് പോരാടുകയും നിന്റെ മക്കളെ രക്ഷിക്കയും ചെയ്യും.

25. But the LORD has promised to fight on our side and to rescue our children from those strong and violent enemies.

26. നിന്നെ ഞെരുക്കുന്നവരെ ഞാന് അവരുടെ സ്വന്തമാംസം തീറ്റും; വീഞ്ഞുപോലെ സ്വന്തരക്തം കുടിച്ചു അവര്ക്കും ലഹരി പിടിക്കും; യഹോവയായ ഞാന് നിന്റെ രക്ഷിതാവും യാക്കോബിന്റെ വീരന് നിന്റെ വീണ്ടെടുപ്പുകാരനും ആകുന്നു എന്നു സകലജഡവും അറിയും.
വെളിപ്പാടു വെളിപാട് 16:6

26. He will make those cruel people dine on their own flesh and get drunk from drinking their own blood. Then everyone will know that the LORD is our Savior; the powerful God of Israel has rescued his people.



Shortcut Links
യെശയ്യാ - Isaiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |