Isaiah - യെശയ്യാ 53 | View All

1. ഞങ്ങള് കേള്പ്പിച്ചതു ആര് വിശ്വസിച്ചിരിക്കുന്നു? യഹോവയുടെ ഭുജം ആര്കൂ വെളിപ്പെട്ടിരിക്കുന്നു?
യോഹന്നാൻ 12:38, റോമർ 10:16

1. Who has believed our message? And to whom has the arm of the LORD been revealed?

2. അവന് ഇളയ തൈപോലെയും വരണ്ട നിലത്തുനിന്നു വേര് മുളെക്കുന്നതുപോലെയും അവന്റെ മുന് പാകെ വളരും; അവന്നു രൂപഗുണം ഇല്ല, കോമളത്വം ഇല്ല; കണ്ടാല് ആഗ്രഹിക്കത്തക്ക സൌന് ദര്യവുമില്ല
മത്തായി 2:23

2. For He grew up before Him like a tender shoot, And like a root out of parched ground; He has no [stately] form or majesty That we should look upon Him, Nor appearance that we should be attracted to Him.

3. അവന് മനുഷ്യരാല് നിന് ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവര് മുഖം മറെച്ചുകളയത്തക്കവണ്ണം അവന് നിന് ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല
മർക്കൊസ് 9:12

3. He was despised and forsaken of men, A man of sorrows and acquainted with grief; And like one from whom men hide their face He was despised, and we did not esteem Him.

4. സാക്ഷാല് നമ്മുടെ രോഗങ്ങളെ അവന് വഹിച്ചു; നമ്മുടെ ദേവനകളെ അവന് ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു
മത്തായി 8:17, 1 പത്രൊസ് 2:24

4. Surely our griefs He Himself bore, And our sorrows He carried; Yet we ourselves esteemed Him stricken, Smitten of God, and afflicted.

5. എന്നാല് അവന് നമ്മുടെ അതിക്രമങ്ങള്നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങള്നിമിത്തം തകര്ന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേല് ആയി അവന്റെ അടിപ്പിണരുകളാല് നമുക്കു സൌഖ്യം വന്നുമിരിക്കുന്നു
മത്തായി 26:67, ലൂക്കോസ് 24:46, റോമർ 4:25, 1 പത്രൊസ് 2:24, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 10:43

5. But He was pierced through for our transgressions, He was crushed for our iniquities; The chastening for our well-being [fell] upon Him, And by His scourging we are healed.

6. നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഔരോരുത്തനും താന് താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാല് യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെ മേല് ചുമത്തി
1 പത്രൊസ് 2:25, യോഹന്നാൻ 1:29, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 10:43

6. All of us like sheep have gone astray, Each of us has turned to his own way; But the LORD has caused the iniquity of us all To fall on Him.

7. തന്നെത്താന് താഴ്ത്തി വായെ തുറക്കാതെയിരുന്നിട്ടും അവന് പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാന് കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുന് പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവന് വായെ തുറക്കാതിരുന്നു
മത്തായി 26:63, മത്തായി 27:12-14, മർക്കൊസ് 14:60-61, മർക്കൊസ് 15:4-5, യോഹന്നാൻ 1:36, 1 കൊരിന്ത്യർ 5:7, 1 പത്രൊസ് 2:23, വെളിപ്പാടു വെളിപാട് 5:6-12, വെളിപ്പാടു വെളിപാട് 13:8, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 8:32-33, യോഹന്നാൻ 1:29

7. He was oppressed and He was afflicted, Yet He did not open His mouth; Like a lamb that is led to slaughter, And like a sheep that is silent before its shearers, So He did not open His mouth.

8. അവന് പീഡനത്താലും ശിക്ഷാവിധിയാലും എടുക്കപ്പെട്ടു; ജീവനുള്ളവരുടെ ദേശത്തുനിന്നു അവന് ഛേദിക്കപ്പെട്ടു എന്നും എന്റെ ജനത്തിന്റെ അതിക്രമം നിമിത്തം അവന്നു ദണ്ഡനം വന്നു എന്നും അവന്റെ തലമുറയില് ആര് വിചാരിച്ചു
1 കൊരിന്ത്യർ 15:3, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 8:32-33

8. By oppression and judgment He was taken away; And as for His generation, who considered That He was cut off out of the land of the living For the transgression of my people, to whom the stroke [was due]?

9. അവന് സാഹസം ഒന്നും ചെയ്യാതെയും അവന്റെ വായില് വഞ്ചനയൊന്നും ഇല്ലാതെയും ഇരുന്നിട്ടും അവര് അവന്നു ദുഷ്ടന്മാരോടുകൂടെ ശവകൂഴി കൊടുത്തു; അവന്റെ മരണത്തില് അവന് സന് പന്നന്മാരോടു കൂടെ ആയിരുന്നു
മത്തായി 26:24, 1 പത്രൊസ് 2:22, 1 യോഹന്നാൻ 3:5, വെളിപ്പാടു വെളിപാട് 14:5, 1 കൊരിന്ത്യർ 15:3

9. His grave was assigned with wicked men, Yet He was with a rich man in His death, Because He had done no violence, Nor was there any deceit in His mouth.

10. എന്നാല് അവനെ തകര്ത്തുകളവാന് യഹോവേക്കു ഇഷ്ടംതോന്നി; അവന് അവന്നു കഷ്ടം വരുത്തി; അവന്റെ പ്രാണന് ഒരു അകൃത്യയാഗമായിത്തീര്ന്നിട്ടു അവന് സന് തതിയെ കാണുകയും ദീര്ഘായുസ്സു പ്രാപിക്കയും യഹോവയുടെ ഇഷ്ടം അവന്റെ കയ്യാല് സാധിക്കയും ചെയ്യും

10. But the LORD was pleased To crush Him, putting [Him] to grief; If He would render Himself [as] a guilt offering, He will see [His] offspring, He will prolong [His] days, And the good pleasure of the LORD will prosper in His hand.

11. അവന് തന്റെ പ്രയത്നഫലം കണ്ടു തൃപ്തനാകും; നീതിമാനായ എന്റെ ദാസന് തന്റെ പരിജ്ഞാനം കൊണ്ടു പലരെയും നീതീകരിക്കും; അവരുടെ അകൃത്യങ്ങളെ അവന് വഹിക്കും
റോമർ 5:19

11. As a result of the anguish of His soul, He will see [it and] be satisfied; By His knowledge the Righteous One, My Servant, will justify the many, As He will bear their iniquities.

12. അതുകൊണ്ടു ഞാന് അവന്നു മഹാന്മാരോടുകൂടെ ഔഹരി കൊടുക്കും; ബലവാന്മാരോടുകൂടെ അവന് കൊള്ള പങ്കിടും; അവന് തന്റെ പ്രാണനെ മരണത്തിന്നു ഒഴുക്കിക്കളകയും അനേകരുടെ പാപം വഹിച്ചും അതിക്രമക്കാര്കൂ വേണ്ടി ഇടനിന്നുംകൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാല് തന്നേ
മത്തായി 27:38, മർക്കൊസ് 15:28, ലൂക്കോസ് 22:37, ലൂക്കോസ് 23:33-34, റോമർ 4:25, എബ്രായർ 9:28, 1 പത്രൊസ് 2:24

12. Therefore, I will allot Him a portion with the great, And He will divide the booty with the strong; Because He poured out Himself to death, And was numbered with the transgressors; Yet He Himself bore the sin of many, And interceded for the transgressors.



Shortcut Links
യെശയ്യാ - Isaiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |