Jeremiah - യിരേമ്യാവു 2 | View All

1. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്

1. Moreouer, the worde of the Lorde came vnto me, saying:

2. നീ ചെന്നു യെരൂശലേം കേള്ക്കെ വിളിച്ചു പറയേണ്ടതു; യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു മരുഭൂമിയില്, വിതെക്കാത്ത ദേശത്തു തന്നേ, നീ എന്നെ അനുഗമിച്ചു നടന്ന നിന്റെ യൌവനത്തിലെ ഭക്തിയും വിവാഹം നിശ്ചയിച്ച കാലത്തിലെ സ്നേഹവും ഞാന് ഔര്ക്കുംന്നു.

2. Go thy way, crye in the eares of Hierusalem, and say, Thus saith the Lorde: I remember thee, the kindnesse of thy youth, and the loue of thy despousyng, in that thou folowedst me through the wildernesse in an vntylled lande.

3. യിസ്രായേല് യഹോവേക്കു വിശുദ്ധവും അവന്റെ വിളവിന്റെ ആദ്യഫലവും ആകുന്നു; അവനെ തിന്നുകളയുന്നവരൊക്കെയും കുറ്റക്കാരായ്തീരും; അവര്ക്കും ദോഷം വന്നു ഭവിക്കും എന്നായിരുന്നു യഹോവയുടെ അരുളപ്പാടു.

3. Israel was an halowed thyng vnto the Lorde, and was his first fruites: All they that deuour Israel shall offende, misfortune shall fall vpon them, saith the Lorde.

4. യാക്കോബ്ഗൃഹവും യിസ്രായേല് ഗൃഹത്തിലെ സകലവംശങ്ങളും ആയുള്ളോരേ, യഹോവയുടെ അരുളപ്പാടു കേട്ടുകൊള്വിന് .

4. Heare therfore the worde of the Lord O thou house of Iacob, and all the generations of the house of Israel.

5. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങളുടെ പിതാക്കന്മാര് എന്നെ വിട്ടകന്നു മിത്ഥ്യാമൂര്ത്തികളോടു ചേര്ന്നു വ്യര്ത്ഥന്മാര് ആയിത്തീരുവാന് തക്കവണ്ണം അവര് എന്നില് എന്തൊരു അന്യായം കണ്ടു?

5. Thus saith the Lorde, What vnfaithfulnesse founde your fathers in me, that they went so farre away fro me, fallyng to lightnesse, and beyng so vayne?

6. ഞങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു, പാഴ്നിലവും കുഴികളും ഉള്ള ദേശമായി വരള്ചയും കൂരിരുളും ഉള്ള ദേശമായി മനുഷ്യസഞ്ചാരമോ ആള്പാര്പ്പോ ഇല്ലാത്ത ദേശമായ മരുഭൂമിയില്കൂടി ഞങ്ങളെ നടത്തി കൊണ്ടുവന്ന യഹോവ എവിടെ എന്നു അവര് ചോദിച്ചില്ല.

6. They thought not in their heartes, where is the Lord that brought vs out of the lande of Egypt, that led vs thorowe the wildernesse, through a desert & rough lande, through a drye and deadly lande, yea a lande that no man had gone through, and wherin no man had dwelt?

7. ഞാന് നിങ്ങളെ ഫലവത്തായോരു ദേശത്തു അതിന്റെ ഫലവും ഗുണവും അനുഭവിപ്പാന് കൂട്ടിക്കൊണ്ടുവന്നു; എന്നാല് അവിടെ എത്തിയ ശേഷം നിങ്ങള് എന്റെ ദേശത്തെ അശുദ്ധമാക്കി എന്റെ അവകാശത്തെ അറെപ്പാക്കിക്കളഞ്ഞു.

7. And when I had brought you into a pleasauut fertile lande, that ye myght enioy the fruites & all the commodities of the same: ye went foorth and defiled my lande, and brought mine heritage to abhomination.

8. യഹോവ എവിടെ എന്നു പുരോഹിതന്മാര് അന്വേഷിച്ചില്ല; ന്യായപ്രമാണജ്ഞന്മാര് എന്നെ അറിഞ്ഞില്ല; ഇടയന്മാര് എന്നോടു അതിക്രമം ചെയ്തുപ്രവാചകന്മാര് ബാല്മുഖാന്തരം പ്രവചിച്ചു, പ്രയോജനമില്ലാത്തവയോടു ചേര്ന്നുനടന്നു.

8. The priestes them selues sayde not, Where is the Lord? They that had the lawe in their handes knewe me not, the sheepheardes offended agaynst me, the prophetes did prophecie in Baal, and folowed such thinges as shal bryng them no profite.

9. അതുകൊണ്ടു ഞാന് ഇനിയും നിങ്ങളോടു വ്യവഹരിക്കും; നിങ്ങളുടെ മക്കളുടെ മക്കളോടും ഞാന് വ്യവഹരിക്കും എന്നു യഹോവയുടെ അരുളപ്പാടു.

9. Wherfore I am constrayned, saith the Lorde, yet agayne to contende in iudgement with you, and with your childers children.

10. നിങ്ങള് കിത്തീയരുടെ ദ്വീപുകളിലേക്കു കടന്നുചെന്നു നോക്കുവിന് ; കേദാരിലേക്കു ആളയച്ചു നല്ലവണ്ണം അന്വേഷിച്ചു, ഇതുപോലെ സംഭവിച്ചിട്ടുണ്ടോ എന്നു നോക്കുവിന് .

10. Go into the Isles of Cethim, and loke well: sende vnto Cedar, take diligent heede, and see whether such thynges be done there,

11. ഒരു ജാതി തന്റെ ദേവന്മാരെ മാറ്റീട്ടുണ്ടോ? അവ ദേവന്മാരല്ലതാനും; എന്നാല് എന്റെ ജനം തന്റെ മഹത്വമായവനെ പ്രയോജനമില്ലാത്തതിന്നു പകരം മാറ്റിക്കളഞ്ഞിരിക്കുന്നു.
ഗലാത്യർ ഗലാത്തിയാ 4:8

11. Whether the gentiles them selues haue chaunged their gods which yet are no gods in deede? but my people hath chaunged their honour for a thyng that may not helpe them.

12. ആകാശമേ, ഇതിങ്കല് വിസ്മയിച്ചു ഭ്രമിച്ചു ഏറ്റവും സ്തംഭിച്ചുപോക എന്നു യഹോവയുടെ അരുളപ്പാടു.

12. Be astonished O ye heauens, be afraide and abashed at such a thyng, saith the Lorde.

13. എന്റെ ജനം രണ്ടു ദോഷം ചെയ്തിരിക്കുന്നുഅവര് ജീവജലത്തിന്റെ ഉറവായ എന്നെ ഉപേക്ഷിച്ചു, വെള്ളമില്ലാത്ത കിണറുകളെ, പൊട്ടക്കിണറുകളെ തന്നേ, കുഴിച്ചിരിക്കുന്നു.
വെളിപ്പാടു വെളിപാട് 7:17, വെളിപ്പാടു വെളിപാട് 21:6

13. For my people hath done two euils: they haue forsaken me the well of the water of lyfe, and digged them pittes, yea vile and broken pittes that can holde no water.

14. യിസ്രായേല് ദാസനോ? വീട്ടില് പിറന്ന അടിമയോ? അവന് കവര്ച്ചയായി തീര്ന്നിരിക്കുന്നതെന്തു?

14. Is Israel a bonde seruaunt, or one of the housholde? why is he the so spoyled?

15. ബാലസിംഹങ്ങള് അവന്റെ നേരെ അലറി നാദം കേള്പ്പിച്ചു അവന്റെ ദേശത്തെ ശൂന്യമാക്കി; അവന്റെ പട്ടണങ്ങള് വെന്തു നിവാസികള് ഇല്ലാതെയായിരിക്കുന്നു.

15. They rore and crye vpon him as lions, they haue made his lande waste: his cities are so burnt vp, that there is no man dwellyng in them:

16. നോഫ്യരും തഹ'നേസ്യരും നിന്റെ നെറുകയെ തകര്ത്തുകളഞ്ഞിരിക്കുന്നു.

16. Yea the children of Noph & Taphnes shall cracke their crowne.

17. നിന്റെ ദൈവമായ യഹോവ നിന്നെ വഴിനടത്തിയപ്പോള് അവനെ ഉപേക്ഷിക്കകൊണ്ടല്ലയോ നീ ഇതു സമ്പാദിച്ചതു?

17. Commeth not this vnto thee because thou hast forsaken the Lorde thy God, euen when he led thee by the way?

18. ഇപ്പോഴോ, മിസ്രയീമിലേക്കുള്ള യാത്ര എന്തിന്നു? ശീഹോരിലെ വെള്ളം കുടിപ്പാനോ? അശ്ശൂരിലേക്കുള്ള യാത്ര എന്തിന്നു? ആ നദിയിലെ വെള്ളം കുടിപ്പാനോ?

18. And what hast thou nowe to do in the streete of Egypt, to drynke water out of Nilus? Either what makest thou in the way to Assyria, to drynke water of the fludde?

19. നിന്റെ ദുഷ്ടത തന്നേ നിനക്കു ശിക്ഷയും നിന്റെ വിശ്വാസത്യാഗങ്ങള് നിനക്കു ദണ്ഡനവുമാകും; അതുകൊണ്ടു നീ നിന്റെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതും എന്റെ ഭയം നിനക്കു ഇല്ലാതിരിക്കുന്നതും എത്ര ദോഷവും കൈപ്പും ആയുള്ളതെന്നു അറിഞ്ഞു കണ്ടുകൊള്ക എന്നു സൈന്യങ്ങളുടെ യഹോവയായ കര്ത്താവിന്റെ അരുളപ്പാടു.

19. Thine owne wickednesse shall reproue thee, and thy turnyng away shall condempne thee: that thou mayest knowe and vnderstand howe euyll and hurtfull a thyng it is, that thou hast forsaken the Lorde thy God, and hast not feared me, saith the Lorde God of hoastes.

20. പണ്ടു തന്നേ നീ നുകം തകര്ത്തു നിന്റെ കയറു പൊട്ടിച്ചുഞാന് അടിമവേല ചെയ്കയില്ല എന്നു പറഞ്ഞു; ഉയര്ന്ന കുന്നിന്മേല് ഒക്കെയും പച്ചയായ വൃക്ഷത്തിന് കീഴൊക്കെയും നീ വേശ്യയായി കിടന്നു.

20. I haue euer broken thy yoke of olde, and burst thy bondes, yet sayest thou: I wyll no more transgresse: but like an harlot thou runnest about vpon all hye hylles, and among all greene trees.

21. ഞാന് നിന്നെ വിശിഷ്ടമുന്തിരിവള്ളിയായി, നല്ല തൈയായി തന്നേ നട്ടിരിക്കെ നീ എനിക്കു കാട്ടുമുന്തിരിവള്ളിയുടെ തൈയായ്തീര്ന്നതു എങ്ങനെ?

21. Wheras I planted thee a noble vine, and wholly a right seede: howe art thou turned then into a bitter vnfruitfull and straunge grape?

22. നീ ധാരാളം ചവര്ക്കാരം തേച്ചു ചാരവെള്ളംകൊണ്ടു കഴുകിയാലും നിന്റെ അകൃത്യം എന്റെ മുമ്പില് മലിനമായിരിക്കുന്നു എന്നു യഹോവയായ കര്ത്താവിന്റെ അരുളപ്പാടു.

22. [Yea and that so sore] that though thou washe thee with Nitrus, and make thy selfe to sauour with that sweete smellyng hearbe of Borith: yet in my sight thou art stayned with thy wickednesse, saith the Lorde thy God.

23. ഞാന് മലിനയായിട്ടില്ല; ഞാന് ബാല്വിഗ്രഹങ്ങളോടു ചെന്നു ചേര്ന്നിട്ടില്ല എന്നു നിനക്കു എങ്ങനെ പറയാം? താഴ്വരയിലെ നിന്റെ നടപ്പു വിചാരിക്ക; നീ ചെയ്തതു ഔര്ക്കുംക; വഴിയില് അങ്ങോട്ടും ഇങ്ങോട്ടും വിരെഞ്ഞോടുന്ന പെണ്ണൊട്ടകമല്ലയോ നീ?

23. Howe sayest thou nowe, I am not vncleane, and I haue not folowed Baalim? Loke vpon thine owne wayes in the valleys what thou hast done? Thou art like a swift dromedarie that goeth easyly her way.

24. നീ മരുഭൂമി ശീലിച്ചു അതിമോഹം പൂണ്ടു കിഴെക്കുന്ന കാട്ടു കഴുത തന്നേ; അതിന്റെ മദപ്പാടില് അതിനെ തടുക്കാകുന്നവന് ആര്? ആരും അതിനെ അന്വേഷിച്ചു തളരുകയില്ല; അതിന്റെ മാസത്തില് അതിനെ കണ്ടെത്തും;

24. And thy wantonnesse is lyke a wylde Asse that vseth the wildernesse, and that snuffeth and bloweth at her wyll: who can tame her? All they that seeke her, shall not fayle but fynde her in her moneth.

25. ചെരിപ്പു ഊരിപ്പോകാതവണ്ണം നിന്റെ കാലും രണ്ടു പോകാതവണ്ണം തൊണ്ടയും സൂക്ഷിച്ചുകൊള്ക; നീയോ അതു വെറുതെ; അങ്ങനെയല്ല; ഞാന് അന്യന്മാരെ സ്നേഹിക്കുന്നു; അവരുടെ പിന്നാലെ ഞാന് പോകും എന്നു പറഞ്ഞു.

25. Kepe thy foote from nakednesse, and thy throte from thirst, and thou thinkest in thy selfe: tushe, I wil take no sorowe, for I haue loued the straungers, and them wyll I folowe.

26. കള്ളനെ കണ്ടുപിടിക്കുമ്പോള് അവന് ലജ്ജിച്ചുപോകുന്നതുപോലെ യിസ്രായേല്ഗൃഹം ലജ്ജിച്ചുപോകും; അവരും അവരുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും തന്നേ.

26. Lyke as a theefe that is taken with the deede, commeth to shame: euen so is the house of Israel come to confusion, the common people, their kynges and rulers, their priestes and prophetes.

27. അവര് മരത്തോടുനീ എന്റെ അപ്പന് എന്നും കല്ലിനോടുനീ എന്നെ പ്രസവിച്ചവള് എന്നും പറയുന്നു; അവര് മുഖമല്ല മുതുകത്രേ എങ്കലേക്കു തിരിച്ചിരിക്കുന്നതു; എന്നാല് കഷ്ടകാലത്തു അവര്നീ എഴുന്നേറ്റു ഞങ്ങളെ രക്ഷിക്കേണമേ എന്നു പറയും.

27. For they say to a stocke, Thou art my father, & to a stone, Thou hast begotten me: yea they haue turned their backe vpon me, and not their face: but in the tyme of their trouble, when they say, stande vp and helpe vs:

28. നീ ഉണ്ടാക്കീട്ടുള്ള നിന്റെ ദേവന്മാര് എവിടെ? കഷ്ടകാലത്തു നിന്നെ രക്ഷിപ്പാന് അവര്ക്കും കഴിവുണ്ടെങ്കില് അവര് എഴുന്നേല്ക്കട്ടെ; അയ്യോ യെഹൂദയേ, നിന്റെ പട്ടണങ്ങളുടെ എണ്ണത്തോളം നിനക്കു ദേവന്മാരും ഉണ്ടല്ലോ!

28. [I shall aunswere them] Where are nowe thy gods that thou hast made thee? bid them stande vp, and helpe thee in the time of thy neede: For loke howe many cities thou hast O Iuda, so many gods hast thou also.

29. നിങ്ങള് എന്നോടു വാദിക്കുന്നതു എന്തു? നിങ്ങള് എല്ലാവരും എന്നോടു ദ്രോഹിച്ചിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.

29. Wherfore then wyll ye go to lawe with me? seeyng ye all are sinners agaynst me, saith the Lorde.

30. ഞാന് നിങ്ങളുടെ മക്കളെ അടിച്ചതു വ്യര്ത്ഥം; അവര് ബുദ്ധി പഠിച്ചില്ല; നശിപ്പിക്കുന്ന സിംഹത്തെപ്പോലെ നിങ്ങളുടെ വാള് തന്നേ നിങ്ങളുടെ പ്രവാചകന്മാരെ തിന്നുകളഞ്ഞു.

30. It is but lost labour that I smite your children, for they receaue not my correction: your owne sworde destroyeth your prophetes, lyke a deuouryng lion.

31. ഇപ്പോഴത്തെ തലമുറയായുള്ളോവേ, യഹോവയുടെ അരുളപ്പാടു കേള്പ്പിന് ; ഞാന് യിസ്രായേലിന്നു ഒരു മരുഭൂമി ആയിരുന്നുവോ? അന്ധകാരപ്രദേശമായിരുന്നുവോ? ഞങ്ങള് കെട്ടഴിഞ്ഞു നടക്കുന്നു; ഇനി നിന്റെ അടുക്കല് വിരകയില്ല എന്നു എന്റെ ജനം പറയുന്നതു എന്തു?

31. Oh generation, hearken vnto the worde of the Lorde: Am I become a wildernesse vnto the people of Israel? or a lande that hath no lyght? wherfore saith my people then, We are lordes, we wyll come no more vnto thee?

32. ഒരു കന്യക തന്റെ ആഭരണങ്ങളും ഒരു മണവാട്ടി തന്റെ അരക്കച്ചയും മറക്കുമോ? എന്നാല് എന്റെ ജനം എണ്ണമില്ലാത്ത നാളായി എന്നെ മറന്നിരിക്കുന്നു.

32. Doth a mayde forget her rayment, or a bride her stomacher? but my people hath forgotten me a very long whyle.

33. പ്രേമം അന്വേഷിക്കേണ്ടതിന്നു നീ നിന്റെ വഴി എത്ര ചേലാക്കുന്നു! അതുകൊണ്ടു നീ ദുന്നടപ്പുകാരത്തികളെയും നിന്റെ വഴികള് അഭ്യസപ്പിച്ചിരിക്കുന്നു.

33. Why beautifiest thou thy wayes so hyely, to obteyne fauour therthrough? therfore also hast thou taught wickednesse through thy wayes.

34. നിന്റെ ഉടുപ്പിന്റെ വിളുമ്പിലും കുറ്റമില്ലാത്ത സാധുക്കളുടെ രക്തം കാണുന്നു; ഭവന ഭേദനത്തിലല്ല നീ അവരെ പിടിച്ചതു. ഇവയെക്കുറിച്ചു ഒക്കെയും ഞാന് ന്യായവാദം കഴിക്കും.

34. Upon thy wynges is found the blood of poore and innocent people, whom thou didst not fynde in corners & holes: but thou sluest the prophetes for reprouyng all these thynges.

35. നീയോഞാന് കുറ്റമില്ലാത്തവള്; അവന്റെ കോപം എന്നെ വിട്ടുമാറിയിരിക്കുന്നു സത്യം എന്നു പറയുന്നു; ഞാന് പാപം ചെയ്തിട്ടില്ല എന്നു നീ പറയുന്നതുകൊണ്ടു ഞാന് നിന്നോടു വ്യവഹരിക്കും.

35. Yet darest thou say, I am [without sinne and] giltlesse, Tushe, his wrath can not come vpon me: Beholde, I wyll reason with thee, because thou darest say, I haue not offended.

36. നിന്റെ വഴിയെ മാറ്റേണ്ടതിന്നു നീ ഇത്ര തെണ്ടിനടക്കുന്നതെന്തു? അശ്ശൂരിങ്കല് നീ ലജ്ജിച്ചതുപോലെ മിസ്രയീമിങ്കലും ലജ്ജിച്ചുപോകും.

36. Why gaddest thou so much hither and thither, to chaunge thy wayes? for thou shalt be confounded aswell of Egypt as thou wast of the Assyrians.

37. അവിടെനിന്നും നീ തലയില് കൈ വെച്ചും കൊണ്ടു ഇറങ്ങിപ്പോരേണ്ടിവരും; നീ ആശ്രയിച്ചവരെ യഹോവ തള്ളിക്കളഞ്ഞിരിക്കുന്നു; അവരെക്കൊണ്ടു നിനക്കു ഒരു ഗുണവും വരികയില്ല.

37. Yea thou shalt go thy way from them, and smite thine handes together vpon thy head, because the Lorde shall bring that confidence and hope of thine to naught, & thou shalt not prosper withal.



Shortcut Links
യിരേമ്യാവു - Jeremiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |