Jeremiah - യിരേമ്യാവു 4 | View All

1. യിസ്രായേലേ, നീ മനംതിരിയുമെങ്കില് എന്റെ അടുക്കലേക്കു മടങ്ങി വന്നുകൊള്ക എന്നു യഹോവയുടെ അരുളപ്പാടു; നിന്റെ മ്ളേച്ഛവിഗ്രഹങ്ങളെ എന്റെ മുമ്പില്നിന്നു നീക്കിക്കളയുമെങ്കില് നീ അലഞ്ഞു നടക്കേണ്ടിവരികയില്ല.

1. The LORD said: Israel, if you really want to come back to me, get rid of those disgusting idols.

2. യഹോവയാണ എന്നു നീ പരമാര്ത്ഥമായും ന്യായമായും നീതിയായും സത്യം ചെയ്കയും ജാതികള് അവനില് തങ്ങളെത്തന്നെ അനുഗ്രഹിച്ചു അവനില് പുകഴുകയും ചെയ്യും.

2. Make promises only in my name, and do what you promise! Then all nations will praise me, and I will bless them.

3. യെഹൂദാപുരുഷന്മാരോടും യെരൂശലേമ്യരോടും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള് മുള്ളുകളുടെ ഇടയില് വിതെക്കാതെ തരിശുനിലം ഉഴുവിന് .

3. People of Jerusalem and Judah, don't be so stubborn! Your hearts have become hard, like unplowed ground where thornbushes grow.

4. യെഹൂദാപുരുഷന്മാരും യെരൂശലേംനിവാസികളും ആയുള്ളോരേ, നിങ്ങളുടെ ദുഷ്പ്രവൃത്തികള്നിമിത്തം എന്റെ കോപം തീപോലെ ജ്വലിച്ചു ആര്ക്കും കൊടുത്തുകൂടാതവണ്ണം കത്താതിരിക്കേണ്ടതിന്നു നിങ്ങളെത്തന്നേ യഹോവെക്കായി പരിച്ഛേദന ചെയ്തു നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചര്മ്മം നീക്കിക്കളവിന് .
റോമർ 2:25

4. With all your hearts, keep the agreement I made with you. But if you are stubborn and keep on sinning, my anger will burn like a fire that cannot be put out. *

5. യെഹൂദയില് അറിയിച്ചു യെരൂശലേമില് പ്രസിദ്ധമാക്കി ദേശത്തു കാഹളം ഊതുവാന് പറവിന് ; കൂടിവരുവിന് ; നമുക്കു ഉറപ്പുള്ള പട്ടണങ്ങളിലേക്കു പോകാം എന്നു ഉറക്കെ വിളിച്ചു പറവിന് .

5. Sound the trumpets, my people. Warn the people of Judah, 'Run for your lives!

6. സീയോന്നു കൊടി ഉയര്ത്തുവിന് ; നില്ക്കാതെ ഔടിപ്പോകുവിന് ; ഞാന് വടക്കുനിന്നു അനര്ത്ഥവും വലിയ നാശവും വരുത്തും.

6. Head for Jerusalem or another walled town!' 'Jeremiah, tell them I'm sending disaster from the north.

7. സിംഹം പള്ളക്കാട്ടില് നിന്നു ഇളകിയിരിക്കുന്നു; ജാതികളുടെ സംഹാരകന് ഇതാ, നിന്റെ ദേശത്തെ ശൂന്യമാക്കുവാന് തന്റെ സ്ഥലം വിട്ടു പുറപ്പെട്ടിരിക്കുന്നു; അവന് നിന്റെ പട്ടണങ്ങളെ നിവാസികള് ഇല്ലാതവണ്ണം നശിപ്പിക്കും.

7. An army will come out, like a lion from its den. It will destroy nations and leave your towns empty and in ruins.'

8. ഇതു നിമിത്തം രട്ടുടുപ്പിന് ; വിലപിച്ചു മുറയിടുവിന് ; യഹോവയുടെ ഉഗ്രകോപം നമ്മെ വിട്ടുമാറീട്ടില്ലല്ലോ.

8. Then I said to the people of Israel, 'Put on sackcloth! Mourn and cry out, 'The LORD is still angry with us.' '

9. അന്നാളില് രാജാവിന്റെ ധൈര്യവും പ്രഭുക്കന്മാരുടെ ധൈര്യവും ക്ഷയിക്കും; പുരോഹിതന്മാര് ഭ്രമിച്ചും പ്രവാചകന്മാര് സ്തംഭിച്ചും പോകും എന്നു യഹോവയുടെ അരുളപ്പാടു.

9. The LORD said, 'When all this happens, the king and his officials, the prophets and the priests will be shocked and terrified.'

10. അതിന്നു ഞാന് അയ്യോ, യഹോവയായ കര്ത്താവേ, പ്രാണനില് വാള് കടന്നിരിക്കെ നിങ്ങള്ക്കു സമാധാനം എന്നു പറഞ്ഞു നീ ഈ ജനത്തെയും യെരൂശലേമിനെയും ഏറ്റവും വഞ്ചിച്ചുവല്ലോ എന്നു പറഞ്ഞു.

10. I said, 'You are the LORD God. So why have you fooled everyone, especially the people of Jerusalem? Why did you promise peace, when a knife is at our throats?'

11. ആ കാലത്തു ഈ ജനത്തോടും യെരൂശലേമിനോടും പറവാനുള്ളതെന്തെന്നാല്മരുഭൂമിയിലെ മൊട്ടക്കുന്നുകളില്നിന്നു ഒരു ഉഷ്ണക്കാറ്റു പേറ്റുവാനല്ല കൊഴിപ്പാനുമല്ല എന്റെ ജനത്തിന്റെ പുത്രിക്കു നേരെ ഊതും.

11. When disaster comes, the LORD will tell you people of Jerusalem, 'I am sending a windstorm from the desert-- not a welcome breeze. And it will sweep you away as punishment for your sins.

12. ഇതിലും കൊടുതായൊരു കാറ്റു എന്റെ കല്പനയാല് വരും; ഞാന് ഇപ്പോള് തന്നേ അവരോടു ന്യായവാദം കഴിക്കും.

12. (SEE 4:11)

13. ഇതാ, അവന് മേഘങ്ങളെപ്പോലെ കയറിവരുന്നു; അവന്റെ രഥങ്ങള് ചുഴലിക്കാറ്റുപോലെ ആകുന്നു; അവന്റെ കുതിരകള് കഴുക്കളെക്കാളും വേഗതയുള്ളവ; അയ്യോ കഷ്ടം; നാം നശിച്ചല്ലോ.

13. Look! The enemy army swoops down like an eagle; their cavalry and chariots race faster than storm clouds blown by the wind.' Then you will answer, 'We are doomed!'

14. യെരൂശലേമേ, നീ രക്ഷിക്കപ്പെടേണ്ടതിന്നു നിന്റെ ഹൃദയത്തിന്റെ ദുഷ്ടത കഴുകിക്കളക; നിന്റെ ദുഷ്ടവിചാരങ്ങള് എത്രത്തോളം നിന്റെ ഉള്ളില് ഇരിക്കും.

14. But Jerusalem, there is still time for you to be saved. Wash the evil from your hearts and stop making sinful plans,

15. ദാനില്നിന്നു ഉറക്കെ ഘോഷിക്കുന്നു; എഫ്രയീംമലയില്നിന്നു അനര്ത്ഥത്തെ പ്രസിദ്ധമാക്കുന്നു.

15. before a message of disaster arrives from the hills of Ephraim and the town of Dan.

16. ജാതികളോടു പ്രസ്താവിപ്പിന് ; ഇതാ, കോട്ടവളയുന്നവര് ദൂരദേശത്തു നിന്നു വന്നു യെഹൂദാപട്ടണങ്ങള്ക്കു നേരെ ആര്പ്പുവിളിക്കുന്നു എന്നു യെരൂശലേമിനോടു അറിയിപ്പിന് .

16. The LORD said, 'Tell the nations that my people have rebelled against me. And so an army will come from far away to surround Jerusalem and the towns of Judah. I, the LORD, have spoken.

17. അവള് എന്നോടു മത്സരിച്ചിരിക്കകൊണ്ടു അവര് വയലിലെ കാവല്ക്കാരെപ്പോലെ അവളുടെ നേരെ വന്നു ചുറ്റും വളഞ്ഞിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.

17. (SEE 4:16)

18. നിന്റെ നടപ്പും പ്രവൃത്തികളും ഹേതുവായിട്ടത്രേ ഇവ നിനക്കു വന്നതു; ഇത്ര കൈപ്പായിരിപ്പാനും നിന്റെ ഹൃദയത്തിന്നു തട്ടുവാനും കാരണം നിന്റെ ദുഷ്ടത തന്നേ.

18. People of Judah, your hearts will be in pain, but it's your own fault that you will be punished.'

19. അയ്യോ എന്റെ ഉദരം, എന്റെ ഉദരം! എനിക്കു നോവു കിട്ടിയിരിക്കുന്നു; അയ്യോ എന്റെ ഹൃദയഭിത്തികള്! എന്റെ നെഞ്ചിടിക്കുന്നു; എനിക്കു മിണ്ടാതെ ഇരുന്നുകൂടാ; എന്റെ ഉള്ളം കാഹളനാദവും യുദ്ധത്തിന്റെ ആര്പ്പുവിളിയും കേട്ടിരിക്കുന്നു.

19. I can't stand the pain! My heart pounds, as I twist and turn in agony. I hear the signal trumpet and the battle cry of the enemy, and I cannot be silent.

20. നാശത്തിന്മേല് നാശം വിളിച്ചു പറയുന്നു; ദേശമൊക്കെയും ശൂന്യമായി പെട്ടെന്നു എന്റെ കൂടാരങ്ങളും ഒരു ക്ഷണത്തില് എന്റെ തിരശ്ശീലകളും കവര്ച്ചയായ്പോയി.

20. I see the enemy defeating us time after time, leaving everything in ruins. Even my own home is destroyed in a moment.

21. എത്രത്തോളം ഞാന് കൊടി കണ്ടു കാഹളധ്വനി കേള്ക്കേണ്ടിവരും?

21. How long will I see enemy flags and hear their trumpets?

22. എന്റെ ജനം ഭോഷന്മാര്; അവര് എന്നെ അറിയുന്നില്ല; അവര് ബുദ്ധികെട്ട മക്കള്; അവര്ക്കും ഒട്ടും ബോധമില്ല; ദോഷം ചെയ്വാന് അവര് സമര്ത്ഥന്മാര്; നന്മ ചെയ്വാനോ അവര്ക്കും അറിഞ്ഞുകൂടാ.

22. I heard the LORD say, 'My people ignore me. They are foolish children who do not understand that they will be punished. All they know is how to sin.'

23. ഞാന് ഭൂമിയെ നോക്കി അതിനെ പാഴും ശൂന്യമായി കണ്ടു; ഞാന് ആകാശത്തെ നോക്കി; അതിന്നു പ്രകാശം ഇല്ലാതെയിരുന്നു.

23. After this, I looked around. The earth was barren, with no form of life. The sun, moon, and stars had disappeared.

24. ഞാന് പര്വ്വതങ്ങളെ നോക്കി; അവ വിറെക്കുന്നതു കണ്ടു; കുന്നുകള് എല്ലാം ആടിക്കൊണ്ടിരുന്നു.

24. The mountains were shaking;

25. ഞാന് നോക്കി, ഒരു മനുഷ്യനെയും കണ്ടില്ല; ആകാശത്തിലെ പക്ഷികള് ഒക്കെയും പറന്നു പോയിരുന്നു.

25. no people could be seen, and all the birds had flown away.

26. ഞാന് നോക്കി ഉദ്യാനം മരുഭൂമിയായ്തീര്ന്നിരിക്കുന്നതു കണ്ടു; അതിലെ പട്ടണങ്ങളൊക്കെയും യഹോവയാല് അവന്റെ ഉഗ്രകോപം ഹേതുവായി ഇടിഞ്ഞുപോയിരിക്കുന്നു.

26. Farmland had become a desert, and towns were in ruins. The LORD's fierce anger had done all of this.

27. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുദേശമൊക്കെയും ശൂന്യമാകും; എങ്കിലും ഞാന് മുഴുവനായി മുടിച്ചുകളകയില്ല.

27. The LORD said: I have made my decision, and I won't change my mind. This land will be destroyed, although not completely. The sky will turn dark, and the earth will mourn.

28. ഇതുനിമിത്തം ഭൂമി വിലപിക്കും; മീതെ ആകാശം കറുത്തു പോകും; ഞാന് നിര്ണ്ണയിച്ചു അരുളിച്ചെയ്തിരിക്കുന്നു; ഞാന് അനുതപിക്കയില്ല, പിന് മാറുകയുമില്ല.

28. (SEE 4:27)

29. കുതിരച്ചേവകരുടെയും വില്ലാളികളുടെയും ആരവം ഹേതുവായി സകല നഗരവാസികളും ഔടിപ്പോകുന്നു; അവര് പള്ളക്കാടുകളില് ചെന്നു പാറകളിന്മേല് കയറുന്നു; സകല നഗരവും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു; ആരും അവിടെ പാര്ക്കുംന്നതുമില്ല.
വെളിപ്പാടു വെളിപാട് 6:15

29. Enemy cavalry and archers shout their battle cry. People run for their lives and try to find safety among trees and rocks. Every town is empty.

30. ഇങ്ങനെ ശൂന്യമായ്പോകുമ്പോള് നീ എന്തു ചെയ്യും? നീ രക്താംബരം ധരിച്ചാലും പൊന്നാഭരണം അണിഞ്ഞാലും നിന്റെ കണ്ണില് മഷി എഴുതിയാലും വ്യര്ത്ഥമായി നിനക്കു സൌന്ദര്യം വരുത്തുന്നു; നിന്റെ ജാരന്മാര് നിന്നെ നിരസിച്ചു നിനക്കു പ്രാണഹാനി വരുത്തുവാന് നോക്കുന്നു.

30. Jerusalem, your land has been wiped out. But you act like a prostitute and try to win back your lovers, who now hate you. You can put on a red dress, gold jewelry, and eye shadow, but it's no use-- your lovers are out to kill you!

31. ഈറ്റുനോവു കിട്ടിയവളുടെ ഒച്ചപോലെയും കടിഞ്ഞൂല്കുട്ടിയെ പ്രസവിക്കുന്നവളുടെ ഞരക്കംപോലെയും ഒരു ശബ്ദം ഞാന് കേട്ടു; നെടുവീര്പ്പിട്ടും കൈമലര്ത്തിയുംകൊണ്ടുഅയ്യോ കഷ്ടം! എന്റെ പ്രാണന് കുലപാതകന്മാരുടെ മുമ്പില് ക്ഷയിച്ചുപോകുന്നു എന്നു പറയുന്ന സീയോന് പുത്രിയുടെ ശബ്ദം തന്നേ.

31. I heard groaning and crying. Was it a woman giving birth to her first child? No, it was Jerusalem. She was gasping for breath and begging for help. 'I'm dying!' she said. 'They have murdered me.'



Shortcut Links
യിരേമ്യാവു - Jeremiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |