Ezekiel - യേഹേസ്കേൽ 23 | View All

1. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്

1. The worde off the LORDE came vnto me, sayenge:

2. മനുഷ്യപുത്രാ, ഒരമ്മയുടെ മക്കളായ രണ്ടു സ്ത്രീകള് ഉണ്ടായിരുന്നു.

2. Thou sonne of man, there were two wome, that had one mother:

3. അവര് മിസ്രയീമില്വെച്ചു പരസംഗംചെയ്തു; യൌവനത്തില് തന്നേ അവര് പരസംഗം ചെയ്തു; അവിടെ അവരുടെ മുല പിടിച്ചു അവരുടെ കന്യാകുചാഗ്രം ഞെക്കി.

3. These (when they were yonge) beganne to playe the harlottes in Egipte. There were their brestes brussed, and the pappes off their maydenheade destroyed.

4. അവരില് മൂത്തവള്ക്കു ഒഹൊലാ എന്നും ഇളയവര്ക്കും ഒഹൊലീബാ എന്നു പേരായിരുന്നു; അവര് എനിക്കുള്ളവരായിരുന്നു പുത്രന്മാരെയും പുത്രിമാരെയും പ്രസവിച്ചു; അവരുടെ പേരോ ഒഹൊലാ എന്നതു ശമര്യ്യയും ഒഹൊലീബാ എന്നതു യെരൂശലേമും ആകുന്നു.

4. The eldest of them was called Oola, and hir yongest sister Ooliba. These two were myne, and bare sonnes and doughters. Their names were, Samaria, and that was Oola: and Ierusalem, that was Ooliba.

5. എന്നാല് ഒഹൊലാ എന്നെ വിട്ടു പരസംഗം ചെയ്തു;

5. As for Oola, she beganne to go a whorynge, when I had take her to me. She was set on fyre vpon hir louers the Assirians,

6. അവള് ധൂമ്രവസ്ത്രം ധരിച്ച ദേശാധിപതികളും സ്ഥാനാപതികളും ഒട്ടൊഴിയാതെ മനോഹരയുവാക്കളും കുതിരപ്പുറത്തു കയറി ഔടിക്കുന്നവരുമായ സമീപസ്ഥരായ അശ്ശൂര്യ്യജാരന്മാരെ മോഹിച്ചു.

6. which had to do with her: euen the prynces and lordes, that were deckte in costly araye: fayre yonge men, lusty ryders of horses.

7. അശ്ശൂര്യ്യശ്രേഷ്ഠന്മാരായവരോടു ഒക്കെയും തന്റെ വേശ്യാവിദ്യകളെ ചെലവഴിച്ചു, താന് മോഹിച്ചുപോന്ന ഏവരുടെയും സകലവിഗ്രഹങ്ങളെക്കൊണ്ടും തന്നെത്താന് മലിനയാക്കി.

7. Thus thorow hir whordome, she cleued vnto all the yonge men off Assiria: Yee she was madde vpon them, and defyled herselff with all their Idols.

8. മിസ്രയീമില്നിന്നു കൊണ്ടുവന്ന തന്റെ വേശ്യാവൃത്തിയും അവള് വിട്ടില്ല; അവര് അവളുടെ യൌവനത്തില് അവളോടുകൂടെ ശയിച്ചു, അവളുടെ കന്യാകുചാഗ്രം ഞെക്കി തങ്ങളുടെ പരസംഗം അവളുടെമേല് ചൊരിഞ്ഞു.

8. Nether ceassed she fro the fornicacio, that she vsed with the Egipcians: for in hir youth they laye wt her, they brussed the brestes of hir maydenheade, and poured their wordome vpon her.

9. അതുകൊണ്ടു ഞാന് അവളെ അവളുടെ ജാരന്മാരുടെ കയ്യില്, അവള് മോഹിച്ചിരുന്ന അശ്ശൂര്യ്യരുടെ കയ്യില്തന്നേ, ഏല്പിച്ചു.

9. Wherfore, I delyuered her in to ye hodes of hir louers, euen the Assirians, whom she so loued.

10. അവര് അവളുടെ നഗ്നത അനാവൃതമാക്കി, അവളുടെ പുത്രന്മാരെയും പുത്രിമാരെയും പിടിക്കയും അവളെ വാള്കൊണ്ടു കൊല്ലുകയും ചെയ്തു; അവര് അവളുടെമേല് വിധി നടത്തിയതുകൊണ്ടു അവള് സ്ത്രീകളുടെ ഇടയില് ഒരു നിന്ദാപാത്രമായിത്തീര്ന്നു.

10. These discouered hir shame, toke hir sonnes and doughters, and slewe her with the swearde: An euell name gat she of all people, ad they punyshed her.

11. എന്നാല് അവളുടെ സഹോദരിയായ ഒഹൊലീബാ ഇതു കണ്ടിട്ടും തന്റെ കാമവികാരത്തില് അവളെക്കാളും തന്റെ വേശ്യാവൃത്തിയില് സഹോദരിയുടെ വേശ്യവൃത്തിയെക്കാളും അധികം വഷളത്വം പ്രവര്ത്തിച്ചു.

11. Hir sister Ooliba sawe this, ad destroyed herself wt inordinate loue, more then she, & exceaded hir sister in whordome:

12. മോടിയായി ഉടുത്തുചമഞ്ഞ ദേശാധിപതികളും സ്ഥാനാപതികളും കുതിരപ്പുറത്തു കയറി ഔടിക്കുന്നവരും ഒട്ടൊഴിയാതെ മനോഹരയുവാക്കളുമായ സമീപസ്ഥരായ അശ്ശൂര്യ്യരെ മോഹിച്ചു,

12. she loued ye Assirians (which also laye wt her) namely, the prynces & greate lordes, that were clothed wt all maner of gorgious apparell, all lusty horsmen and fayre yonge personnes.

13. അവളും തന്നെത്താന് മലിനയാക്കി എന്നു ഞാന് കണ്ടു; ഇരുവരും ഒരു വഴിയില് തന്നേ നടന്നു.

13. Then I sawe, that they both were defyled a like.

14. അവള് പിന്നെയും പരസംഗം ചെയ്തുകൊണ്ടിരുന്നു; ചായില്യംകൊണ്ടു എഴുതിയ കല്ദയരുടെ ചിത്രങ്ങളെ,

14. But she increased still in whordome: for when she sawe men paynted vpon the wall, the ymages off the Caldees set forth with fresh colours,

15. കല്ദയദേശം ജന്മഭൂമിയായുള്ള ബാബേല്ക്കാരുടെ രൂപത്തില് അരെക്കു കച്ചകെട്ടി തലയില് തലപ്പാവു ചുറ്റി കാഴ്ചെക്കു ഒട്ടൊഴിയാതെ പ്രഭുക്കന്മാരായിരിക്കുന്ന പുരുഷന്മാരുടെ ചിത്രങ്ങളെ തന്നേ ചുവരിന്മേല് വരെച്ചിരിക്കുന്നതു അവള് കണ്ടു.

15. with fayre gyrdles aboute them, and goodly bonettes vpon their heades, lokynge all like prynces (after ye maner of the Babilonias and Caldees in their owne londe, where they be borne).

16. കണ്ട ഉടനെ അവള് അവരെ മോഹിച്ചു, കല്ദയദേശത്തിലേക്കു അവരുടെ അടുക്കല് ദൂതന്മാരെ അയച്ചു.

16. Inmediatly, as soone as she sawe them, she brent in loue vpon them, and sent messaugers for them in to the londe of the Caldees.

17. അങ്ങനെ ബാബേല്ക്കാര് പ്രേമശയനത്തിന്നായി അവളുടെ അടുക്കല് വന്നു പരസംഗംകൊണ്ടു അവളെ മലിനയാക്കി; അവള് അവരാല് മലിനയായ്തീര്ന്നു; പിന്നെ അവള്ക്കു അവരോടു വെറുപ്പുതോന്നി.

17. Now when the Babilonias came to her, they laye with her, and defyled her with their whordome, and so was she poluted with with them. And when hir lust was abated from them,

18. ഇങ്ങനെ അവള് തന്റെ പരസംഗം വെളിപ്പെടുത്തി തന്റെ നഗ്നത അനാവൃതമാക്കിയപ്പോള് എനിക്കു അവളുടെ സഹോദരിയോടു വെറുപ്പു തോന്നിയതുപോലെ അവളോടും വെറുപ്പു തോന്നി.

18. hir whordome and shame was discouered & sene: then my herte forsoke her, like as my herte was gone from hir sister also.

19. എന്നിട്ടും അവള് മിസ്രയീംദേശത്തുവെച്ചു പരസംഗം ചെയ്ത തന്റെ യൌവനകാലം ഔര്ത്തു പരസംഗം വര്ദ്ധിപ്പിച്ചു.

19. Neuertheles she vsed hir whordome euer the longer the more, and remembred the dayes off hir youth, wherin she had played the harlot in the londe off Egipte:

20. കഴുതകളുടെ ലിംഗംപോലെ ലിംഗവും കുതിരകളുടെ ബീജസ്രവണംപോലെ ബീജസ്രവണവും ഉള്ള ജാരന്മാരെ അവള് മോഹിച്ചു.

20. she brent in lust vpon them, whose flesh was like ye flesh of Asses, and their sede like the sede off horses.

21. ഇങ്ങനെ നിന്റെ യൌവനസ്തനങ്ങള് നിമിത്തം മിസ്രയീമ്യര് നിന്റെ കുജാഗ്രങ്ങളെ ഞെക്കിയതായ നിന്റെ യൌവനത്തിലെ ദുഷ്കര്മ്മം നീ തിരിഞ്ഞുനോക്കി.

21. Thus thou hast renued the fylthynesse of thy youth, when thy louers bressed yi pappes, and marred thy brestes in Egipte.

22. അതുകൊണ്ടു ഒഹൊലീബയേ, യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുബാബേല്ക്കാര്, കല്ദയര് ഒക്കെയും, പെക്കോദ്യര്, ശോവ്യര്,

22. Therfore (o Ooliba) thus saieth ye LORDE God. I will rayse vp thy louers (with whom thou hast satisfied thy lust) agaynst the, and gather them together rounde aboute the:

23. കോവ്യര്, അശ്ശൂര്യ്യര് ഒക്കെയും എന്നിങ്ങനെ മനോഹരയുവാക്കളും ദേശാധിപതികളും സ്ഥാനാപതികളും ഒട്ടൊഴിയാതെ പ്രഭുക്കന്മാരും വിശ്രുതന്മാരും കുതിരപ്പുറത്തു കയറി ഔടിക്കുന്നവരുമായി, നിനക്കു വെറുപ്പു തോന്നിയിരിക്കുന്ന നിന്റെ ജാരന്മാരെ ഞാന് നിനക്കു വിരോധമായി ഉണര്ത്തി ചുറ്റും നിന്റെ നേരെ വരുത്തും.

23. Namely, the Babilonians, and all the Caldees: Pecod, Schoa and Coa, with all the Assirians: all yonge and fayre louers: prynces and lordes, knyghtes and gentlemen, which be all good horsmen:

24. അവര് അനവധി രഥങ്ങളും വണ്ടികളും ഒരു ജനസമൂഹവുമായി നിന്റെ നേരെ വരും; അവര് പരിചയും പലകയും പിടിച്ചു തലക്കോരിക ഇട്ടുംകൊണ്ടു നിന്നെ വന്നു വളയും; ഞാന് ന്യായവിധി അവര്ക്കും ഭരമേല്പിക്കും; അവര് തങ്ങളുടെ ന്യായങ്ങള്ക്കു അനുസാരമായി നിന്നെ ന്യായം വിധിക്കും.

24. These shall come vpon the with horses, charettes, & a greate multitude of people: which shal be harnessed aboute the on euery syde, wt brestplates, sheldes and helmettes. I will punysh ye before them, yee they the selues shal punysh the, acordinge to their owne iudgmet.

25. ഞാന് എന്റെ തീക്ഷണത നിന്റെ നേരെ പ്രയോഗിക്കും; അവര് ക്രോധത്തോടെ നിന്നോടു പെരുമാറും; അവര് നിന്റെ മൂക്കും ചെവിയും ചെത്തിക്കളയും; നിനക്കു ശേഷിപ്പുള്ളവര് വാള്കൊണ്ടു വീഴും; അവര് നിന്റെ പുത്രന്മാരെയും പുത്രിമാരെയും പിടിച്ചു കൊണ്ടുപോകും; നിനക്കു ശേഷിപ്പുള്ളവര് തീക്കിരയാകും.

25. I will put my gelousy vpon the, so that they shall deale cruelly with the. They shal cut of thy nose and thine eares, and the remnaunt shall fall thorow the swearde. They shall cary awaye thy sonnes and doughters, & the resydue shalbe brent in the fyre.

26. അവര് നിന്റെ വസ്ത്രം ഉരിഞ്ഞു ആഭരണങ്ങളെ എടുത്തുകളയും.

26. Thy shal strype the out of thy clothes, & cary thy costly Iewels awaye with them.

27. ഇങ്ങനെ ഞാന് നിന്റെ ദുര്മ്മര്യാദയും, മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ വേശ്യാവൃത്തിയും നിര്ത്തലാക്കും; നീ ഇനി അവരെ തലപൊക്കി നോക്കുകയില്ല, മിസ്രയീമിനെ ഔര്ക്കുംകയുമില്ല.

27. Thus will I make an ende off thy fylthynesse & whordome, which thou hast brought out of the lode of Egipte: so that thou shalt turne thine eyes nomore after them, & cast thy mynde nomore vpon Egipte.

28. യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് നിന്നെ നീ പകെക്കുന്നവരുടെ കയ്യില്, നിനക്കു വെറുപ്പു തോന്നുന്നവരുടെ കയ്യില് തന്നേ ഏല്പിക്കും.

28. For thus saieth the LORDE: Beholde, I will delyuer ye in to the hodes of them, whom thou hatest: yee euen in to the hondes of them, with who thou hast fulfylled thy lust,

29. അവര് പകയോടെ നിന്നോടു പെരുമാറി നിന്റെ സമ്പാദ്യം ഒക്കെയും എടുത്തു, നിന്നെ നഗ്നയും അനാവൃതയും ആക്കിവിടും; അങ്ങനെ നിന്റെ വേശ്യാവൃത്തിയുടെ നഗ്നതയും നിന്റെ ദുര്മ്മര്യാദയും പരസംഗങ്ങളും വെളിപ്പെട്ടുവരും.

29. which shall deale cruelly with ye: All thy laboure shal they take with them, and leaue the naked and bare, and thus the shame of thy filthy whordome shal come to light.

30. നീ ജാതികളോടു ചേന്നു പരസംഗം ചെയ്തതുകൊണ്ടും അവരുടെ വിഗ്രഹങ്ങളാല് നിന്നെത്തന്നേ മലിനയാക്കിയതുകൊണ്ടും ഇതു നിനക്കു ഭവിക്കും.

30. All these thinges shal happen vnto the, because of thy whordome, which thou hast vsed amonge the Gentiles, with whose Idols thou hast defyled yi self.

31. നീ സഹോദരിയുടെ വഴിയില് നടന്നതുകൊണ്ടു ഞാന് അവളുടെ പാനപാത്രം നിന്റെ കയ്യില് തരും.

31. Thou hast walked in the waye of thy sister, therfore will I geue the hir cuppe in thy honde.

32. യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനീ സഹോദരിയുടെ കുഴിയും വട്ടവും ഉള്ള പാനപാത്രത്തില്നിന്നു കുടിച്ചു നിന്ദെക്കും പരിഹാസത്തിന്നും വിഷയമായ്തീരും; അതില് വളരെ കൊള്ളുമല്ലോ.

32. Thus saieth the LORDE God: Thou shalt drynke off thy sisters cuppe, how depe & farre so euer it be to the botome. Thou shalt be laughed to scorne, and had as greatly in derision, as is possible.

33. സ്തംഭനവും ശൂന്യതയുമുള്ള പാനപാത്രമായി നിന്റെ സഹോദരി ശമര്യ്യരുടെ പാനപാത്രമായ ലഹരിയും ദുഃഖവുംകൊണ്ടു നീ നിറഞ്ഞിരിക്കുന്നു.

33. Thou shalt be full off dronckennes and sorowe, for the cuppe of yi sister Samaria is a cuppe of destruccion & waistinge:

34. നീ അതു കുടിച്ചു വറ്റിച്ചു ഉടെച്ചു കഷണങ്ങളെ നക്കി നിന്റെ മുലകളെ കീറിക്കളയും; ഞാന് അതു കല്പിച്ചിരിക്കുന്നു എന്നു യഹോവയായ കര്ത്താവിന്റെ അരുളപ്പാടു.

34. the same shalt thou drynke, and suppe it out eue to ye dregges, yee thou shalt eate vp the broken peces off it, and so teare thine owne brestes: For euen I haue spoken it, saieth the LORDE God.

35. ആകയാല് യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനീ എന്നെ മറന്നു എന്നെ നിന്റെ പിറകില് എറിഞ്ഞുകളകകൊണ്ടു നീ നിന്റെ ദുര്മ്മര്യാദയും പരസംഗവും വഹിക്ക.

35. Therfore thus saieth ye LORDE God: For so moch as thou hast forgotte me, & cast me asyde, so beare now thine owne fylthinesse & whordome.

36. പിന്നെയും യഹോവ എന്നോടു അരുളിച്ചെയ്തതുമനുഷ്യപുത്രാ, നീ ഒഹൊലയെയും ഒഹൊലീബയെയും ന്യായംവിധിക്കുമോ? എന്നാല് അവരുടെ മ്ളേച്ഛതകളെ അവരോടു അറിയിക്ക.

36. The LORDE sayde morouer vnto me: Thou sonne of ma, wilt thou not reproue Oola & Ooliba? Shewe the their abhominacios:

37. അവര് വ്യഭിചാരം ചെയ്തു, അവരുടെ കയ്യില് രക്തം ഉണ്ടു; തങ്ങളുടെ വിഗ്രഹങ്ങളോടു അവര് വ്യഭിചാരം ചെയ്തു; അവര് എനിക്കു പ്രസവിച്ച മക്കളെ അവേക്കു ഭോജനമായി അഗ്നിപ്രവേശം ചെയ്യിച്ചു.

37. namely, yt they haue broke their wedlocke, & stayned their hodes wt bloude: yee euen wt their Idols haue they committed aduoutry, & offred them their owne children (to be deuoured) who they had borne vnto me.

38. ഒന്നുകൂടെ അവര് എന്നോടു ചെയ്തിരിക്കുന്നുഅന്നാളില് തന്നേ അവര് എന്റെ വിശുദ്ധമന്ദിരത്തെ തീണ്ടിച്ചു എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കി.

38. Yee & this haue they done vnto me also: they haue defyled my Sactuary in that same daye, & haue vnhalowed my Sabbath.

39. അവര് തങ്ങളുടെ മക്കളെ വിഗ്രഹങ്ങള്ക്കു വേണ്ടി കൊന്ന ശേഷം അന്നു തന്നേ അവര് എന്റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കേണ്ടതിന്നു അതിലേക്കു വന്നു; ഇങ്ങനെയത്രേ അവര് എന്റെ ആലയത്തിന്റെ നടുവില് ചെയ്തതു.

39. For when they had slayne their childre for their Idols, they came the same daye in to my Sanctuary, to defyle it. Lo, this haue they done in my house.

40. ഇതുകൂടാതെ ദൂരത്തുനിന്നു വന്ന പുരുഷന്മാര്ക്കും അവര് ആളയച്ചു; ഒരു ദൂതന് അവരുടെ അടുക്കല് ചെന്ന ഉടനെ അവര് വന്നു; അവര്ക്കും വേണ്ടി നീ കുളിച്ചു, കണ്ണില് മഷി എഴുതി, ആഭരണം അണിഞ്ഞു,

40. Besyde all this, thou hast sent yi messaungers for men out of farre coutrees: and whe they came, thou hast bathed, trymmed and set forth thy selff off the best fashion:

41. ഭംഗിയുള്ളോരു കട്ടിലിന്മേല് ഇരുന്നു, അതിന്റെ മുമ്പില് ഒരു മേശ ഒരുക്കി, അതിന്മേല് എന്റെ കുന്തുരുക്കവും എണ്ണയും വെച്ചു;

41. thou sattest vpo a goodly bed, & a table spred before the: whervpon thou hast set myne incense and myne oyle.

42. നിര്ഭയമായിരിക്കുന്ന ഒരു പുരുഷാരത്തിന്റെ ഘോഷം അവളോടു കൂടെ ഉണ്ടായിരുന്നു; ജനസമൂഹത്തിലെ പുരുഷന്മാരുടെ അടുക്കല് അവര് ആളയച്ചു, മരുഭൂമിയില്നിന്നു കുടിയന്മാരെ കൊണ്ടുവന്നു; അവര് അവരുടെ കൈകൂ വളയിടുകയും തലയില് ഭംഗിയുള്ള കിരീടങ്ങള് വെക്കയും ചെയ്തു.

42. Then was there greate cheare wt her, & the men yt were sent fro farre coutrees ouer the deserte: vnto these they gaue bracelettes vpon their hondes, & set glorious crownes vpon their heades.

43. അപ്പോള് ഞാന് കിഴവിയായവള് വ്യഭിചാരം ചെയ്യും; ഇപ്പോള് അവര് അവളോടും അവള് അവരോടും പരസംഗം ചെയ്യും എന്നു പറഞ്ഞു.

43. Then thought I: no doute, these wil vse their harlotry also wt yoder olde whore.

44. അങ്ങനെ വേശ്യയുടെ അടുക്കല് ചെല്ലുന്നതുപോലെ അവര് അവളുടെ അടുക്കല് ചെന്നു; അതെ അവര് കാമുകികളായ ഒഹൊലയുടെ അടുക്കലും ഒഹൊലീബയുടെ അടുക്കലും ചെന്നു.

44. And they wente in to her, as vnto a comon harlot: Euen so wente they also to Oola & Ooliba, those filthy women.

45. എന്നാല് നീതിമാന്മാരായ പുരുഷന്മാര് വ്യഭിചാരിണികള്ക്കു തക്ക ന്യായപ്രകാരവും രക്തപാതകികള്ക്കു തക്ക ന്യായപ്രകാരവും അവരെ ന്യായം വിധിക്കും; അവര് വ്യഭിചാരിണികളല്ലോ; അവരുകട കയ്യില് രക്തവും ഉണ്ടു.

45. O ye all that loue vertue and rightuousnes, iudge the, punysh them: as aduoutrers and murtherers ought to be iudged and punyshed. For they are breakers off wedlocke, and the bloude is in their hondes.

46. യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് അവരുടെ നേരെ ഒരു സഭ കൂട്ടി അവരെ പരിഭ്രമത്തിന്നും കവര്ച്ചെക്കും ഏല്പിക്കും.

46. Wherfore thus saieth the LORDE God: bringe a greate multitude off people vpon them, and make them be scatred and spoyled:

47. ആ സഭ അവരെ കല്ലെറിഞ്ഞു വാള്കൊണ്ടു വെട്ടിക്കളയും; അവരുടെ പുത്രന്മാരെയും പുത്രിമാരെയും അവര് കൊന്നു അവരുടെ വീടുകളെ തീവെച്ചു ചുട്ടുകളയും.

47. these shal stone them, and gorre them with their sweardes. They shal slaye their sonnes and doughters and burne vp their houses with fyre.

48. ഇങ്ങനെ നിങ്ങളുടെ ദുര്മ്മര്യാദപോലെ ചെയ്യാതിരിപ്പാന് സകലസ്ത്രീകളുടെ ഒരു പാഠം പഠിക്കേണ്ടതിന്നു ഞാന് ദുര്മ്മര്യാദ ദേശത്തുനിന്നു നീക്കിക്കളയും.

48. Thus will I destroye all soch fylthynes out off the londe: that all women may lerne, not to do after youre vnclenesse.

49. അങ്ങനെ അവര് നിങ്ങളുടെ ദുര്മ്മര്യാദെക്കു തക്കവണ്ണം നിങ്ങള്ക്കു പകരം ചെയ്യും; നിങ്ങള് നിങ്ങളുടെ വിഗ്രഹങ്ങളുടെ പാപങ്ങളെ ചുമക്കേണ്ടിവരും; ഞാന് യഹോവയായ കര്ത്താവു എന്നു നിങ്ങള് അറിയും.

49. And so they shall laye youre fylthinesse vpon youre owne selues, and ye shalbe punyshed for the synnes, that ye haue committed with youre Idols: & ye shall knowe, that I am the LORDE.



Shortcut Links
യേഹേസ്കേൽ - Ezekiel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |