Ezekiel - യേഹേസ്കേൽ 24 | View All

1. ഒമ്പതാം ആണ്ടു പത്താം മാസം, പത്താം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്

1. The word of ADONAI came to me on the tenth day of the tenth month of the ninth year:

2. മനുഷ്യപുത്രാ, ഈ തിയ്യതി ഇന്നത്തെ തിയ്യതി തന്നേ, എഴുതിവെക്കുക; ഇന്നുതന്നേ ബാബേല്രാജാവു യെരൂശലേമിനെ ആക്രമിച്ചിരിക്കുന്നു.

2. 'Human being, write down today's date; because on this very day the king of Bavel has begun his attack on Yerushalayim.

3. നീ മത്സരഗൃഹത്തോടു ഒരു ഉപമ പ്രസ്താവിച്ചു പറയേണ്ടതുയഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനീ ഒരു കുട്ടകം അടുപ്പത്തു വെക്ക; വെച്ചു അതില് വെള്ളം ഒഴിക്ക.

3. And tell this allegory to these rebels; say that [Adonai ELOHIM] says: 'Put a pot on the fire; put it there, pour water in it;

4. മാംസകഷണങ്ങള്, തുട കൈക്കുറകു മുതലായ നല്ല കഷണങ്ങള് ഒക്കെയും തന്നേ എടുത്തു അതില് ഇടുക; ഉത്തമമായ അസ്ഥിഖണ്ഡങ്ങള്കൊണ്ടു അതിനെ നിറെക്കുക.

4. Put in it pieces of meat, all the best parts- the thigh, the shoulder; fill it with the choicest cuts,

5. ആട്ടിന് കൂട്ടത്തില്നിന്നു വിശേഷമായതിനെ പിടിച്ചുകൊണ്ടുവന്നു, അതിന്റെ കീഴെ വിറകു അടുക്കി അതിനെ നല്ലവണ്ണം പുഴുങ്ങുക; അതിന്റെ അസ്ഥികള് അതിന്നകത്തു കിടന്നു വേകട്ടെ.

5. taken from the pick of the flock, and pile the bones underneath. Bring it to a rolling boil, till it's all cooked, even the bones.'

6. അതുകൊണ്ടു യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഅകത്തു ക്ളാവുള്ളതും ക്ളാവു വീട്ടുപോകാത്തതുമായ കുട്ടുകത്തിന്നു, രക്തപാതകമുള്ള നഗരത്തിന്നു തന്നേ, അയ്യോ കഷ്ടം! അതിനെ ഖണ്ഡംഖണ്ഡമായി പുറത്തെടുക്ക; ചീട്ടു അതിന്മേല് വീണിട്ടില്ല.

6. Therefore [Adonai ELOHIM] says: 'Woe to the city drenched with blood, to the pot whose scum is in it, and whose scum has not been removed. Empty it piece by piece, without troubling to draw lots.

7. അവള് ചൊരിങ്ഞിരിക്കുന്ന രക്തം അവളുടെ മദ്ധ്യേ ഉണ്ടു; അവള് അതു വെറും പാറമേലത്രേ ചൊരിഞ്ഞതു; മണ്ണുകൊണ്ടു മൂടുവാന് തക്കവണ്ണം അതു നിലത്തു ഒഴിച്ചില്ല.
വെളിപ്പാടു വെളിപാട് 18:24

7. For her blood is still in her; she poured it on bare rock; she did not pour it on the ground, to cover it with dust.

8. ക്രോധം വരുത്തേണ്ടതിന്നും പ്രതികാരം ചെയ്യേണ്ടതിന്നും ഞാന് , അവള് ചൊരിഞ്ഞ രക്തം മൂടിപ്പോകാതവണ്ണം അതിനെ വെറും പാറമേല് തന്നേ നിര്ത്തിയിരിക്കുന്നു.

8. So in order to rouse my fury and excite my vengeance, I have fixed her blood there on the bare rock, where it will not be covered.'

9. അതുകൊണ്ടു യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുരക്തപാതകങ്ങളുടെ നഗരത്തിന്നു അയ്യോ കഷ്ടം! ഞാന് വിറകുകൂമ്പാരം വലുതാക്കും.

9. 'Therefore [Adonai ELOHIM] says this: 'Woe to the city drenched with blood! I myself will make a huge bonfire,

10. വിറകു കൂട്ടുക; തീ കത്തിക്ക; മാംസം വേകട്ടെ; ചാറു കുറുകട്ടെ; അസ്ഥികള് വെന്തുപോകട്ടെ.

10. heap on the wood, light it, cook the meat and add the spices- the bones can just be burned.

11. അതിന്റെ താമ്രം കാഞ്ഞു വെന്തുപോകേണ്ടതിന്നു അതിന്റെ കറ അതില് ഉരുകേണ്ടതിന്നും അതിന്റെ ക്ളാവു ഇല്ലാതെയാകേണ്ടതിന്നും അതു ഒഴിച്ചെടുത്തു കനലിന്മേല് വെക്കുക.

11. Put the empty pot on the coals, heat it till its copper bottom glows, till its impurity melts inside it, and its scum is burned away.

12. അവള് അദ്ധ്വാനംകൊണ്ടു തളര്ന്നുപോയി; അവളുടെ കനത്ത ക്ളാവു അവളെ വിട്ടുപോകുന്നില്ല. അവളുടെ ക്ളാവു തീയാലും വിട്ടുപോകുന്നില്ല.

12. But the effort is in vain: its layers of scum will not leave it; so into the fire with its scum!

13. നിന്റെ മലിനമായ ദുര്മ്മര്യാദനിമിത്തം ഞാന് നിന്നെ ശുദ്ധീകരിച്ചിട്ടും നീ ശുദ്ധമാകായ്കയാല് ഞാന് എന്റെ ക്രോധം നിന്റെമേല് തീര്ക്കുംവോളം ഇനി നിന്റെ മലിനത നീങ്ങി നീ ശുദ്ധയായ്തീരുകയില്ല.

13. Because of your filthy lewdness, because you refused to be purified when I wanted to purify you; now you will not be purified from your filth until I have satisfied my fury on you.

14. യഹോവയായ ഞാന് അതു അരുളിച്ചെയ്തിരിക്കുന്നു; അതു സംഭവിക്കും; ഞാന് അതു അനുഷ്ഠിക്കും; ഞാന് പിന്മാറുകയില്ല, ആദരിക്കയില്ല, സഹതപിക്കയുമില്ല, നിന്റെ നടപ്പിന്നും ക്രിയകള്ക്കും തക്കവണ്ണം അവര് നിന്നെ ന്യായം വിധിക്കും എന്നു യഹോവയായ കര്ത്താവിന്റെ അരുളപ്പാടു.

14. ''I, ADONAI, have spoken it, and it will happen. I will do it, I will not turn back, I will not refrain or spare or relent. They will judge you as your ways and deeds deserve,' says [Adonai ELOHIM].'

15. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്

15. The word of ADONAI came to me:

16. മനുഷ്യപുത്രാ, ഞാന് നിന്റെ കണ്ണിന്റെ ആനന്ദമായവളെ ഒരേ അടിയാല് നിങ്കല്നിന്നു എടുത്തുകളയും; നീ വിലപിക്കയോ കരകയോ കണ്ണുനീര് വാര്ക്കുംകയോ ചെയ്യരുതു.

16. 'Human being, with a single blow I am about to deprive you of the delight of your eyes. But you are not to lament, weep or let your tears run down.

17. നീ മൌനമായി നെടുവീര്പ്പിട്ടുകൊള്ക; മൃതവിലാപം കഴിക്കരുതു; തലെക്കു തലപ്പാവു കെട്ടി കാലിന്നു ചെരിപ്പിടുക; അധരം മൂടരുതു; മറ്റുള്ളവര് കൊടുത്തയക്കുന്ന അപ്പം തിന്നുകയും അരുതു.

17. Sigh silently, don't observe mourning for the dead, bind your turban on your head, put your sandals on your feet, don't cover your upper lip, and don't eat the food people prepare for mourners.'

18. അങ്ങനെ ഞാന് രാവിലെ ജനത്തോടു സംസാരിച്ചു; വൈകുന്നേരത്തു എന്റെ ഭാര്യ മരിച്ചു; എന്നോടു കല്പിച്ചതുപോലെ ഞാന് പിറ്റെ രാവിലെ ചെയ്തു.

18. I spoke to the people in the morning, and that evening my wife died. So I did the following morning as I had been ordered.

19. അപ്പോള് ജനം എന്നോടുനീ ഈ ചെയ്യുന്നതിന്റെ അര്ത്ഥം എന്തു? ഞങ്ങള്ക്കു പറഞ്ഞുതരികയില്ലയോ എന്നു ചോദിച്ചു.

19. The people asked me, 'Won't you tell us what these actions of yours mean for us?'

20. അതിന്നു ഞാന് അവരോടു ഉത്തരം പറഞ്ഞതുയഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്

20. I answered them, 'The word of ADONAI came to me, telling me

21. നീ യിസ്രായേല്ഗൃഹത്തോടു പറയേണ്ടതുയഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള് ഗര്വ്വിക്കുന്ന ശരണവും നിങ്ങളുടെ കണ്ണിന്റെ ആനന്ദവും നിങ്ങളുടെ ഹൃദയത്തിന്റെ വാഞ്ഛയും ആയിരിക്കുന്ന എന്റെ വിശുദ്ധമന്ദിരത്തെ ഞാന് അശുദ്ധമാക്കും; നിങ്ങള് വിട്ടേച്ചുപോകുന്ന നിങ്ങളുടെ പുത്രന്മാരും പുത്രിമാരും വാള്കൊണ്ടു വീഴും.

21. to speak to the house of Isra'el and say that this is what [Adonai ELOHIM] says: 'I am about to profane my sanctuary, the pride of your strength, the delight of your eyes and your heart's desire. Your sons and daughters whom you have left behind will die by the sword.

22. ഞാന് ചെയ്തതു പോലെ നിങ്ങളും അന്നു ചെയ്യും; നിങ്ങള് അധരം മൂടാതെയും മറ്റുള്ളവര് കൊടുത്തയക്കുന്ന അപ്പം തിന്നാതെയും ഇരിക്കും.

22. But you are to do as I have done- not cover your upper lips, not eat the food people prepare for mourners,

23. നിങ്ങളുടെ തലപ്പാവു തലയിലും ചെരിപ്പു കാലിലും ഇരിക്കും; നിങ്ങള് വിലപിക്കയോ കരകയോ ചെയ്യാതെ നിങ്ങളുടെ അകൃത്യങ്ങളില് തന്നേ ക്ഷയിച്ചു തമ്മില് തമ്മില് നോക്കി ഞരങ്ങും.

23. put your turbans on your heads and your sandals on your feet, and neither observe mourning nor cry. Rather, because of your crimes you will pine away and groan to one another.

24. ഇങ്ങനെ യെഹെസ്കേല് നിങ്ങള്ക്കു ഒരടയാളം ആയിരിക്കും; അവന് ചെയ്തതുപോലെ ഒക്കെയും നിങ്ങളും ചെയ്യും; അതു സംഭവിക്കുമ്പോള് ഞാന് യഹോവയായ കര്ത്താവു എന്നു നിങ്ങള് അറിയും.

24. Thus Yechezk'el will be a sign for you; you will do just what he has done; and when this happens, you will know that I am [Adonai ELOHIM].'

25. മനുഷ്യപുത്രാ, അവരുടെ ശരണവും അവരുടെ മഹത്വമുള്ള സന്തോഷവും അവരുടെ കണ്ണിന്റെ ആനന്ദവും അവരുടെ ഹൃദയവാഞ്ഛയും ആയിരിക്കുന്നതിനെയും അവരുടെ പുത്രന്മാരെയും പുത്രിമാരെയും ഞാന് അവരില്നിന്നു എടുത്തുകളയുന്ന നാളില്

25. 'As for you, human being, on the day when I take away from them their stronghold, their crowning joy, the delight of their eyes, their heart's desire, their sons and daughters-

26. ആ നാളില് തന്നേ, ചാടിപ്പോകുന്ന ഒരുത്തന് നിന്റെ അടുക്കല് വന്നു വസ്തുത നിന്നെ പറഞ്ഞു കേള്പ്പിക്കും;

26. on that day a fugitive will come and bring you the news;

27. ചാടിപ്പോയവനോടു സംസാരിപ്പാന് അന്നു നിന്റെ വായ് തുറക്കും; നീ ഇനി മൌനമായിരിക്കാതെ സംസാരിക്കും; അങ്ങനെ നീ അവര്ക്കും ഒരു അടയാളമായിരിക്കും; ഞാന് യഹോവ എന്നു അവര് അറിയും.

27. and on that day your mouth will be opened for you to speak to the survivor and no longer be silent. In this way you will be a sign to them, and they will know that I am ADONAI.'



Shortcut Links
യേഹേസ്കേൽ - Ezekiel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |