Ezekiel - യേഹേസ്കേൽ 39 | View All

1. നീയോ, മനുഷ്യപുത്രാ, ഗോഗിനെക്കുറിച്ചു പ്രവചിച്ചു പറയേണ്ടതു; യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുരോശ്, മേശെക്, തൂബല് എന്നിവയുടെ പ്രഭുവായ ഗോഗേ, ഞാന് നിനക്കു വിരോധമായിരിക്കുന്നു.

1. 'Son of man, prophesy against Gog. Say, 'A Message of GOD, the Master: I'm against you, Gog, head of Meshech and Tubal.

2. ഞാന് നിന്നെ വഴിതെറ്റിച്ചു നിന്നില് ആറിലൊന്നു ശേഷിപ്പിച്ചു നിന്നെ വടക്കെ അറ്റത്തുനിന്നു പുറപ്പെടുവിച്ചു യിസ്രായേല് പര്വ്വതങ്ങളില് വരുത്തും.

2. I'm going to turn you around and drag you out, drag you out of the far north and down on the mountains of Israel.

3. നിന്റെ ഇടങ്കയ്യില്നിന്നു ഞാന് നിന്റെ വില്ലു തെറിപ്പിച്ചു വലങ്കയ്യില്നിന്നു നിന്റെ അമ്പു വീഴിക്കും.

3. Then I'll knock your bow out of your left hand and your arrows from your right hand.

4. നീയും നിന്റെ എല്ലാ പടക്കൂട്ടങ്ങളും നിന്നോടുകൂടെയുള്ള ജാതികളും യിസ്രായേല്പര്വ്വതങ്ങളില് വീഴും; ഞാന് നിന്നെ കഴുകുമുതലായ പറവെക്കൊക്കെയും കാട്ടുമൃഗത്തിന്നും ഇരയായി കൊടുക്കും.

4. On the mountains of Israel you'll be slaughtered, you and all your troops and the people with you. I'll serve you up as a meal to carrion birds and scavenging animals.

5. നീ വെളിന് പ്രദേശത്തു വീഴും; ഞാനല്ലോ അതു കല്പിച്ചിരിക്കുന്നതു എന്നു യഹോവയായ കര്ത്താവിന്റെ അരുളപ്പാടു.

5. You'll be killed in the open field. I've given my word. Decree of GOD, the Master.'

6. മാഗോഗിലും തീരപ്രദേശങ്ങളില് നിര്ഭയം വസിക്കുന്നവരുടെ ഇടയിലും ഞാന് തീ അയക്കും; ഞാന് യഹോവ എന്നു അവര് അറിയും
വെളിപ്പാടു വെളിപാട് 20:9

6. 'I'll set fire to Magog and the far-off islands, where people are so seemingly secure. And they'll realize that I am GOD.

7. ഇങ്ങനെ ഞാന് എന്റെ വിശുദ്ധനാമം എന്റെ ജനമായ യിസ്രായേലിന്റെ നടുവില് വെളിപ്പെടുത്തും; ഇനി എന്റെ വിശുദ്ധനാമം അശുദ്ധമാക്കുവാന് ഞാന് സമ്മതിക്കയില്ല; ഞാന് യിസ്രായേലില് പരിശുദ്ധനായ യഹോവയാകുന്നു എന്നു ജാതികള് അറിയും.

7. 'I'll reveal my holy name among my people Israel. Never again will I let my holy name be dragged in the mud. Then the nations will realize that I, GOD, am The Holy in Israel.

8. ഇതാ, അതു വരുന്നു; അതു സംഭവിക്കും എന്നു യഹോവയായ കര്ത്താവിന്റെ അരുളപ്പാടു; ഇതത്രേ ഞാന് അരുളിച്ചെയ്ത ദിവസം.

8. 'It's coming! Yes, it will happen! This is the day I've been telling you about.

10. പറമ്പില്നിന്നു വിറകു പെറുക്കുകയോ കാട്ടില്നിന്നു ഒന്നും വെട്ടുകയോ ചെയ്യാതെ ആയുധങ്ങളെ തന്നേ അവര് കത്തിക്കും; തങ്ങളെ കൊള്ളയിട്ടവരെ അവര് കൊള്ളയിടുകയും തങ്ങളെ കവര്ച്ച ചെയ്തവരെ കവര്ച്ച ചെയ്കയും ചെയ്യും എന്നു യഹോവയായ കര്ത്താവിന്റെ അരുളപ്പാടു.

10. They won't need to go into the woods to get fuel for the fire. There'll be plenty of weapons to keep it going. They'll strip those who stripped them. They'll rob those who robbed them. Decree of GOD, the Master.

11. അന്നു ഞാന് ഗോഗിന്നു യിസ്രായേലില് ഒരു ശ്മശാനഭൂമി കൊടുക്കും. കടലിന്നു കിഴക്കുവശത്തു വഴിപോക്കരുടെ താഴ്വര തന്നേ; വഴിപോക്കര്ക്കും അതു വഴിമുടക്കമായ്തീരും; അവിടെ അവര് ഗോഗിനെയും അവന്റെ സകല പുരുഷാരത്തെയും അടക്കം ചെയ്യും; അവര് അതിന്നു ഹാമോന് -ഗോഗ് (ഗോഗ് പുരുഷാരത്തിന്റെ) താഴ്വര എന്നു പേര് വിളിക്കും.

11. 'At that time I'll set aside a burial ground for Gog in Israel at Traveler's Rest, just east of the sea. It will obstruct the route of travelers, blocking their way, the mass grave of Gog and his mob of an army. They'll call the place Gog's Mob.

12. യിസ്രായേല്ഗൃഹം അവരെ അടക്കം ചെയ്തുതീര്ത്തു ദേശത്തെ വെടിപ്പാക്കുവാന് ഏഴു മാസം വേണ്ടിവരും.

12. 'Israel will bury the corpses in order to clean up the land. It will take them seven months.

13. ദേശത്തിലെ ജനം എല്ലാംകൂടി അവരെ അടക്കംചെയ്യും; ഞാന് എന്നെത്തന്നേ മഹത്വീകരിക്കുന്ന നാളില് അതു അവര്ക്കും കീര്ത്തിയായിരിക്കും എന്നു യഹോവയായ കര്ത്താവിന്റെ അരുളപ്പാടു.

13. All the people will turn out to help with the burials. It will be a big day for the people when it's all done and I'm given my due.

14. ദേശമെല്ലാം വെടിപ്പാക്കേണ്ടതിന്നു അതില് ശേഷിച്ച ശവങ്ങളെ അടക്കുവാന് ദേശത്തില് ചുറ്റി സഞ്ചരിക്കുന്ന നിത്യപ്രവൃത്തിക്കാരെ നിയമിക്കും; ഏഴുമാസം കഴിഞ്ഞശേഷം അവര് പരിശോധന കഴിക്കും.

14. Men will be hired full-time for the cleanup burial operation and will go through the country looking for defiling, decomposing corpses. At the end of seven months, there'll be an all-out final search.

15. ദേശത്തു ചുറ്റി സഞ്ചരിക്കുന്നവര് സഞ്ചരിക്കുമ്പോള് അവരില് ഒരുവന് ഒരു മനുഷ്യാസ്ഥി കണ്ടാല് അതിന്നരികെ ഒരു അടയാളം വേക്കും; അടക്കം ചെയ്യുന്നവര് അതു ഹാമോന് -ഗോഗ് താഴ്വരയില് കൊണ്ടുപോയി അടക്കംചെയ്യും.

15. Anyone who sees a bone will mark the place with a stick so the buriers can get it and bury it in the mass burial site, Gog's Mob.

16. ഒരു നഗരത്തിന്നും ഹമോനാ (പുരുഷാരം) എന്നു പേരുണ്ടാകും; ഇങ്ങനെ അവര് ദേശത്തെ വെടിപ്പാക്കും.

16. (A town nearby is called Mobville, or Hamonah.) That's how they'll clean up the land.

17. മനുഷ്യപുത്രാ, യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുസകലവിധ പക്ഷികളോടും എല്ലാ കാട്ടുമൃഗങ്ങളോടും നീ പറയേണ്ടുന്നതുംനിങ്ങള് കൂടിവരുവിന് ; നിങ്ങള് മാംസം തിന്നുകയും രക്തം കുടിക്കയും ചെയ്യണ്ടേതിന്നു ഞാന് യിസ്രായേല്പര്വ്വതങ്ങളില് ഒരു മഹായാഗമായി നിങ്ങള്ക്കു വേണ്ടി അറുപ്പാന് പോകുന്ന എന്റെ യാഗത്തിന്നു നാലുപുറത്തു നിന്നും വന്നുകൂടുവിന് .

17. 'Son of man, GOD, the Master, says: Call the birds! Call the wild animals! Call out, 'Gather and come, gather around my sacrificial meal that I'm preparing for you on the mountains of Israel. You'll eat meat and drink blood.

19. ഞാന് നിങ്ങള്ക്കു വേണ്ടി അറുത്തിരിക്കുന്ന എന്റെ യാഗത്തില്നിന്നു നിങ്ങള് തൃപ്തരാകുവോളം മേദസ്സു തിന്നുകയും ലഹരിയാകുവോളം രക്തം കുടിക്കുകയും ചെയ്യും.
വെളിപ്പാടു വെളിപാട് 19:17

19. At the sacrificial meal I'm fixing for you, you'll eat fat till you're stuffed and drink blood till you're drunk.

20. ഇങ്ങനെ നിങ്ങള് എന്റെ മേശയിങ്കല് കുതിരകളെയും വാഹനമൃഗങ്ങളെയും വീരന്മാരെയും സകലയോദ്ധാക്കളെയും തിന്നു തൃപ്തരാകും എന്നു യഹോവയായ കര്ത്താവിന്റെ അരുളപ്പാടു.
വെളിപ്പാടു വെളിപാട് 19:21, വെളിപ്പാടു വെളിപാട് 19:17

20. At the table I set for you, you'll stuff yourselves with horses and riders, heroes and fighters of every kind.' Decree of GOD, the Master.

21. ഞാന് എന്റെ മഹത്വത്തെ ജാതികളുടെ ഇടയില് സ്ഥാപിക്കും; ഞാന് നടത്തിയിരിക്കുന്ന എന്റെ ന്യായവിധിയും ഞാന് അവരുടെമേല് വെച്ച എന്റെ കയ്യും സകല ജാതികളും കാണും.

21. 'I'll put my glory on display among the nations and they'll all see the judgment I execute, see me at work handing out judgment.

22. അങ്ങനെ അന്നുമുതല് മേലാല്, ഞാന് തങ്ങളുടെ ദൈവമായ യഹോവയെന്നു യിസ്രായേല്ഗൃഹം അറിയും.

22. From that day on, Israel will realize that I am their GOD.

23. യിസ്രായേല്ഗൃഹം തങ്ങളുടെ അകൃത്യംനിമിത്തം പ്രവാസത്തിലേക്കു പോകേണ്ടിവന്നു എന്നും അവര് എന്നോടു ദ്രോഹം ചെയ്തതുകൊണ്ടു ഞാന് എന്റെ മുഖം അവര്ക്കും മറെച്ചു, അവരൊക്കെയും വാള്കൊണ്ടു വീഴേണ്ടതിന്നു അവരെ അവരുടെ വൈരികളുടെ കയ്യില് ഏല്പിച്ചു എന്നും ജാതികള് അറിയും.

23. And the nations will get the message that it was because of their sins that Israel went into exile. They were disloyal to me and I turned away from them. I turned them over to their enemies and they were all killed.

24. അവരുടെ അശുദ്ധിക്കും അവരുടെ അതിക്രമങ്ങള്ക്കും തക്കവണ്ണം ഞാന് അവരോടു പ്രവര്ത്തിച്ചു എന്റെ മുഖം അവര്ക്കും മറെച്ചു.

24. I treated them as their polluted and sin-sated lives deserved. I turned away from them, refused to look at them.

25. അതുകൊണ്ടു യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഇപ്പോള് ഞാന് യാക്കോബിന്റെ പ്രവാസികളെ മടക്കിവരുത്തി യിസ്രായേല്ഗൃഹത്തോടൊക്കെയും കരുണ ചെയ്തു എന്റെ വിശുദ്ധനാമംനിമിത്തം തീക്ഷണത കാണിക്കും.

25. 'But now I will return Jacob back from exile, I'll be compassionate with all the people of Israel, and I'll be zealous for my holy name.

26. ഞാന് അവരെ ജാതികളുടെ ഇടയില്നിന്നു മടക്കിവരുത്തി അവരുടെ ശത്രുക്കളുടെ ദേശങ്ങളില് നിന്നു അവരെ ശേഖരിച്ചു പല ജാതികളും കാണ്കെ എന്നെത്തന്നേ അവരില് വിശുദ്ധീകരിച്ചശേഷം

26. Eventually the memory will fade, the memory of their shame over their betrayals of me when they lived securely in their own land, safe and unafraid.

27. ആരും അവരെ ഭയപ്പെടുത്താതെ അവര് തങ്ങളുടെ ദേശത്തു നിര്ഭയമായി വസിക്കുമ്പോള്, തങ്ങളുടെ ലജ്ജയും എന്നോടു ചെയ്തിരിക്കുന്ന സര്വ്വദ്രോഹങ്ങളും മറക്കും.

27. Once I've brought them back from foreign parts, gathered them in from enemy territories, I'll use them to demonstrate my holiness with all the nations watching.

28. ഞാന് അവരെ ജാതികളുടെ ഇടയില് ബദ്ധരായി കൊണ്ടുപോകുമാറാക്കുകയും അവരില് ആരെയും അവിടെ വിട്ടേക്കാതെ അവരുടെ ദേശത്തേക്കു കൂട്ടിവരുത്തുകയും ചെയ്തതിനാല് ഞാന് അവരുടെ ദൈവമായ യഹോവ എന്നു അവര് അറിയും.

28. Then they'll realize for sure that I am their GOD, for even though I sent them off into exile, I will gather them back to their own land, leaving not one soul behind.

29. ഞാന് യിസ്രായേല്ഗൃഹത്തിന്മേല് എന്റെ ആത്മാവിനെ പകര്ന്നിരിക്കയാല് ഇനി എന്റെ മുഖം അവര്ക്കും മറെക്കയുമില്ല എന്നു യഹോവയായ കര്ത്താവിന്റെ അരുളപ്പാടു.

29. After I've poured my Spirit on Israel, filled them with my life, I'll no longer turn away. I'll look them full in the face. Decree of GOD, the Master.'



Shortcut Links
യേഹേസ്കേൽ - Ezekiel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |