Ezekiel - യേഹേസ്കേൽ 42 | View All

1. അനന്തരം അവന് എന്നെ വടക്കോട്ടുള്ള വഴിയായി പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുപോയി; മുറ്റത്തിന്നു നേരെയും വടക്കോട്ടുള്ള കെട്ടിടത്തിന്നെതിരെയും ഉണ്ടായിരുന്ന മണഡ'ത്തിലേക്കു എന്നെ കൊണ്ടുചെന്നു.

1. Then caried he me out in to the fore courte towarde the north, & brought me in to the chambre that stode ouer agaynst the backebuyldinge northwarde, which had the length of an C. cubites, whose dore turned towarde the north.

2. അതിന്റെ മുന് ഭാഗത്തിന്നു നൂറു മുഴം നീളവും വടക്കോട്ടു വാതിലും ഉണ്ടായിരുന്നു; വീതി അമ്പതു മുഴം.

2. The wydenesse conteyned L. cubites,

3. അകത്തെ പ്രാകാരത്തിന്നുള്ള ഇരുപതു മുഴത്തിന്നെതിരെയും പുറത്തെ പ്രാകാരത്തിന്നുള്ള കല്ത്തളത്തിന്നെതിരെയും മൂന്നു നിലയായി നടപ്പുരെക്കു നേരെ നടപ്പുര ഉണ്ടായിരുന്നു.

3. ouer agaynst the xx. cubites of the ynnermer courte, & agaynst the paued worke that was in the fore courte. Besyde all these thre there stode pilers, one ouer against another:

4. മണ്ഡപങ്ങളുടെ മുമ്പില് അകത്തോട്ടു പത്തു മുഴം വീതിയും നൂറു മുഴം നീളവുമുള്ളോരു നടപ്പുര ഉണ്ടായിരുന്നു. അവയുടെ വാതിലുകള് വടക്കോട്ടായിരുന്നു.

4. And before this chabre there was a walkinge place of x. cubites wyde, and within was a waye of one cubite wyde, and their dores towarde the north.

5. കെട്ടിടത്തിന്റെ താഴത്തെ മണ്ഡപങ്ങളില്നിന്നും നടുവിലത്തേവയില്നിന്നും എടുത്തതിനെക്കാള് അധികം സ്ഥലം മുകളിലത്തെ മണ്ഡപങ്ങളില്നിന്നു നടപ്പുരകള്ക്കു എടുത്തുപോന്നിരുന്നതുകൊണ്ടു അവ നീളം കുറഞ്ഞവ ആയിരുന്നു.

5. Thus the hyest chambres were allwaye narower then the lowest and myddelmost of ye buildinge:

6. അവ മൂന്നു നിലയായിരുന്നു; എന്നാല് അവേക്കു പ്രാകാരങ്ങളുടെ തൂണുകള്പോലെ തൂണുകള് ഇല്ലായ്കകൊണ്ടു താഴത്തേതിനെക്കാളും നടുവിലത്തേതിനെക്കാളും മേലത്തേതിന്റെ നിലം ചുരുങ്ങിയിരുന്നു.

6. for they bare chambre vpon chambre, and stode thre together one vpon another, not hauynge pilers like the fore courte: therfore were they smaller then those beneth and in the myddest, to reken from the grounde vpwarde.

7. പുറമെ മണ്ഡപങ്ങളുടെ നീളത്തില് പുറത്തെ പ്രാകാരത്തിന്റെ നേരെ മണ്ഡപങ്ങളുടെ മുന് വശത്തെ മതിലിന്റെ നീളം അമ്പതു മുഴം ആയിരുന്നു.

7. The wall without that stode by ye chambres towarde the vttemost courte vpon the fore syde of the chambres, was L. cubites loge:

8. പുറത്തെ പ്രാകാരത്തിലേക്കു ദര്ശനമുള്ള മണ്ഡപങ്ങളുടെ നീളം അമ്പതു മുഴമായിരുന്നു; എന്നാല് മന്ദിരത്തിന്നെതിരെയുള്ള നീളം നൂറു മുഴമായിരുന്നു;

8. for the legth of ye vttemost chambers in the fore courte was L. cubites also: but the length therof before the temple was an C. cubites.

9. പുറത്തെ പ്രാകാരത്തില്നിന്നു ഇവയിലേക്കു കടന്നാല് കിഴക്കോട്ടു ഈ മണ്ഡപങ്ങള്ക്കു താഴെ ഒരു പ്രവേശനം ഉണ്ടായിരുന്നു.

9. These chambres had vnder them an intraunce of the east syde, wherby a man might go into them out of the fore courte,

10. കിഴക്കോട്ടുള്ള പ്രാകാരത്തിന്റെ മതിലിന്റെ തലെക്കല് മുറ്റത്തിന്നെതിരായും കെട്ടിടത്തിന്നെതിരായും മണ്ഡപങ്ങള് ഉണ്ടായിരുന്നു.

10. thorow the thicke wall of the fore courte towarde the east, right ouer agaynst the separated buyldinge.

11. അവയുടെ മുമ്പിലുള്ള വഴി വടക്കോട്ടുള്ള മണ്ഡപങ്ങളുടെ അളവുപോലെ ആയിരുന്നു; അവയുടെ നീളത്തിന്നൊത്ത നീളവും വീതിക്കൊത്ത വീതിയും ഉണ്ടായിരുന്നു; അവയുടെ എല്ലാപുറപ്പാടുകളും വിധാനങ്ങളും അവയുടെ പ്രവേശനങ്ങളും ഒരുപോലെ തന്നേ.

11. Before the same buyldinge vpo this syde there were chabers also which, had a waye vnto them, like as the chambers on the north syde of the same length and wydenesse. Their intraunce, fashion and dores were all of the same maner.

12. തെക്കോട്ടുള്ള മണ്ഡപങ്ങളുടെ പ്രവേശനങ്ങള് പോലെ ഒരു പ്രവേശനം വഴിയുടെ തലെക്കല് ഉണ്ടായിരുന്നു; അവയിലേക്കു കടന്നാല് കിഴക്കോട്ടുള്ള മതിലിന്നു നേരെ മുമ്പിലുള്ള വഴിയുടെ തലെക്കല് തന്നേ.

12. Yee euen like as the other chamber dores were, so were those also of the south syde. And before the waye towarde the syngers steppes on the east syde, there stode a dore to go in at.

13. പിന്നെ അവന് എന്നോടു കല്പിച്ചതുമുറ്റത്തിന്റെ മുമ്പിലുള്ള വടക്കെ മണ്ഡപങ്ങളും തെക്കെ മണ്ഡപങ്ങളും യഹോവയോടു അടുത്തുചെല്ലുന്ന പുരോഹിതന്മാര് അതിവിശുദ്ധവസ്തുക്കളെ തിന്നുവാനുള്ള വിശുദ്ധമണ്ഡപങ്ങളാകുന്നു; അവിടെ അവര് അതിവിശുദ്ധവസ്തുക്കളും ഭോജനയാഗവും പാപയാഗവും അകൃത്യയാഗവും വെക്കേണം. ആ സ്ഥലം വിശുദ്ധമല്ലോ.

13. Then sayde he vnto me: The chambers towarde the north & the south, which stode before the backe buyldinge: those be holy habitacions, wherin the prestes that do seruyce before the LORDE, must eate the most holy offringes: and there must they laye the most holy offringes: meatoffringes, synneoffringes & trespace offringes, for it is an holy place.

14. പുരോഹിതന്മാര് വിശുദ്ധമന്ദിരത്തുനിന്നു പുറത്തെ പ്രാകാരത്തിലേക്കു ചെല്ലാതെ വേണം അതില് പ്രവേശിപ്പാന് ; ശുശ്രൂഷെക്കുള്ള തങ്ങളുടെ വസ്ത്രം അവര് അവിടെ വെച്ചേക്കേണം; അവ വിശുദ്ധമല്ലോ; വേറെ വസ്ത്രം ധരിച്ചിട്ടേ അവര് ജനത്തിന്നുള്ള സ്ഥലത്തു ചെല്ലാവു.

14. When the prestes come therin, they shal not go out in to the fore courte: but (seynge they be holy) they shall leaue the clothes of their ministracion, and put on other garmentes, when they haue eny thinge to do with the people.

15. അവന് അകത്തെ ആലയം അളന്നു തീര്ന്നശേഷം, കിഴക്കോട്ടു ദര്ശനമുള്ള വാതില്ക്കല് കൂടി എന്നെ കൊണ്ടു ചെന്നു അവിടം ചുറ്റും അളന്നു.

15. Now when he had measured all the ynnermer house, he brought me forth thorow the east porte, and measured the same rounde aboute.

16. അവന് കിഴക്കുഭാഗം ദണ്ഡുകൊണ്ടു അളന്നു; ആകെ അഞ്ഞൂറു മുഴം.

16. He measured the east syde with ye meterodde, which rounde aboute conteyned v.C.meteroddes.

17. അവന് വടക്കുഭാഗം ദണ്ഡുകൊണ്ടു അളന്നു; ആകെ അഞ്ഞൂറു മുഴം.

17. And the north syde measured he, which conteyned rounde aboute euen so moch.

18. അവന് തെക്കുഭാഗം ദണ്ഡുകൊണ്ടു അളന്നു; ആകെ അഞ്ഞൂറു മുഴം.

18. The other two sydes also towarde the south

19. അവന് പടിഞ്ഞാറോട്ടു തിരിഞ്ഞു ദണ്ഡുകൊണ്ടു അളന്നു; അഞ്ഞൂറു മുഴം.

19. and the west (which he measured) conteyned ether of them v.C. meteroddes.

20. ഇങ്ങനെ അവന് നാലുപുറവും അളന്നു; വിശുദ്ധമായതും സാമാന്യമായതും തമ്മില് വേറുതിരിപ്പാന് തവക്കവണ്ണം അഞ്ഞൂറു മുഴം നീളത്തിലും അഞ്ഞൂറുമുഴം വീതിയിലും ഒരു മതില് അതിന്നു ചുറ്റും ഉണ്ടായിരുന്നു.

20. So he measured all ye foure sydes where there wente a wall rounde aboute v.C. meteroddes longe, and as brode also, which separated the holy from the vnholy.



Shortcut Links
യേഹേസ്കേൽ - Ezekiel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |