13. പിന്നെ അവന് എന്നോടു കല്പിച്ചതുമുറ്റത്തിന്റെ മുമ്പിലുള്ള വടക്കെ മണ്ഡപങ്ങളും തെക്കെ മണ്ഡപങ്ങളും യഹോവയോടു അടുത്തുചെല്ലുന്ന പുരോഹിതന്മാര് അതിവിശുദ്ധവസ്തുക്കളെ തിന്നുവാനുള്ള വിശുദ്ധമണ്ഡപങ്ങളാകുന്നു; അവിടെ അവര് അതിവിശുദ്ധവസ്തുക്കളും ഭോജനയാഗവും പാപയാഗവും അകൃത്യയാഗവും വെക്കേണം. ആ സ്ഥലം വിശുദ്ധമല്ലോ.
13. Then said he unto me, The north chambers and the south chambers, which are before the separate place, they are the holy chambers, where the priests that are near unto Jehovah shall eat the most holy things: there shall they lay the most holy things, and the meal-offering, and the sin-offering, and the trespass-offering; for the place is holy.