Daniel - ദാനീയേൽ 11 | View All

1. ഞാനോ മേദ്യനായ ദാര്യ്യാവേശിന്റെ ഒന്നാം ആണ്ടില് അവനെ ഉറപ്പിപ്പാനും ബലപ്പെടുത്തുവാനും എഴുന്നേറ്റുനിന്നു.

1. And in the first year of Darius the Mede, I took my stand to support and protect him.)

2. ഇപ്പോഴോ, ഞാന് നിന്നോടു സത്യം അറിയിക്കാംപാര്സിദേശത്തു ഇനി മൂന്നു രാജാക്കന്മാര് എഴുന്നേലക്കും; നാലാമത്തവന് എല്ലാവരിലും അധികം ധനവാനായിരിക്കും; അവന് ധനംകൊണ്ടു ശക്തിപ്പെട്ടുവരുമ്പോള് എല്ലാവരെയും യവനരാജ്യത്തിന്നു നേരെ ഉദ്യോഗിപ്പിക്കും.

2. 'Now then, I tell you the truth: Three more kings will appear in Persia, and then a fourth, who will be far richer than all the others. When he has gained power by his wealth, he will stir up everyone against the kingdom of Greece.

3. പിന്നെ വിക്രമനായൊരു രാജാവു എഴുന്നേലക്കും; അവന് വലിയ അധികാരത്തോടെ വാണു ഇഷ്ടംപോലെ പ്രവര്ത്തിക്കും.

3. Then a mighty king will appear, who will rule with great power and do as he pleases.

4. അവന് നിലക്കുമ്പോള് തന്നേ, അവന്റെ രാജ്യം തകര്ന്നു, ആകാശത്തിലെ നാലു കാറ്റിലേക്കും ഭേദിച്ചു പോകും; അതു അവന്റെ സന്തതിക്കല്ല അവന് വാണിരുന്ന അധികാരംപോലയുമല്ല അവന്റെ രാജത്വം നിര്മ്മൂലമായി അവര്ക്കല്ല അന്യര്ക്കും അധീനമാകും.

4. After he has appeared, his empire will be broken up and parceled out toward the four winds of heaven. It will not go to his descendants, nor will it have the power he exercised, because his empire will be uprooted and given to others.

5. എന്നാല് തെക്കെ ദേശത്തിലെ രാജാവു പ്രാബല്യം പ്രാപിക്കും; അവന്റെ പ്രഭുക്കന്മാരില് ഒരുത്തന് അവനെക്കാള് പ്രബലനായി വാഴും; അവന്റെ ആധിപത്യം മഹാധിപത്യമായ്തീരും.

5. 'The king of the South will become strong, but one of his commanders will become even stronger than he and will rule his own kingdom with great power.

6. കുറെക്കാലം കഴിഞ്ഞിട്ടു അവര് തമ്മില് ഏകോപിക്കും; തെക്കെ ദേശത്തിലെ രാജാവിന്റെ മകള് വടക്കെദേശത്തിലെ രാജാവിന്റെ അടുക്കല് ഉടമ്പടി ചെയ്വാന് വരും; എങ്കിലും അതു നില്ക്കയില്ല; അവനും അവന്റെ സാഹിത്യവും നിലനില്ക്കയുമില്ല; അവളും അവളെ കൊണ്ടുചെന്നവരും അവളുടെ ജനകനും അവളെ തുണെച്ചവനും ഭീതിവിഷയങ്ങളായ്തീരും.

6. After some years, they will become allies. The daughter of the king of the South will go to the king of the North to make an alliance, but she will not retain her power, and he and his power will not last. In those days she will be handed over, together with her royal escort and her father and the one who supported her.

7. എന്നാല് അവന്നു പകരം അവളുടെ വേരില്നിന്നു മുളെച്ച തൈയായ ഒരുവന് എഴുന്നേലക്കും; അവന് ബലം പ്രാപിച്ചു വടക്കെദേശത്തിലെ രാജാവിന്റെ കോട്ടയില് കടന്നു അവരുടെ നേരെ പ്രവര്ത്തിച്ചു ജയിക്കും.

7. 'One from her family line will arise to take her place. He will attack the forces of the king of the North and enter his fortress; he will fight against them and be victorious.

8. അവരുടെ ദേവന്മാരെയും ബിംബങ്ങളെയും വെള്ളിയും പൊന്നുംകൊണ്ടുള്ള മനോഹരവസ്തുക്കളെയും അവന് എടുത്തു മിസ്രയീമിലേക്കു കൊണ്ടുപോകും; പിന്നെ അവന് കുറെ സംവത്സരത്തോളം വടക്കെദേശത്തിലെ രാജാവിനോടു പൊരുതാതിരിക്കും.

8. He will also seize their gods, their metal images and their valuable articles of silver and gold and carry them off to Egypt. For some years he will leave the king of the North alone.

9. അവന് തെക്കെ ദേശത്തിലെ രാജാവിന്റെ രാജ്യത്തേക്കു ചെന്നു സ്വദേശത്തേക്കു മടങ്ങിപ്പോരും.

9. Then the king of the North will invade the realm of the king of the South but will retreat to his own country.

10. അവന്റെ പുത്രന്മാരോ വീണ്ടും യുദ്ധം ആരംഭിക്കയും ബഹുപുരുഷാരം അടങ്ങിയ മഹാസൈന്യങ്ങളെ ശേഖരിക്കയും ചെയ്യും; അതു വന്നു കവിഞ്ഞു കടന്നുപോകും; പിന്നെ അവന് മടങ്ങിച്ചെന്നു അവന്റെ കോട്ടവരെ യുദ്ധം നടത്തും

10. His sons will prepare for war and assemble a great army, which will sweep on like an irresistible flood and carry the battle as far as his fortress.

11. അപ്പോള് തെക്കെദേശത്തിലെ രാജാവു ദ്വേഷ്യംപൂണ്ടു പുറപ്പെട്ടു വടക്കെദേശത്തിലെ രാജാവിനോടു യുദ്ധം ചെയ്യും; അവന് വലിയോരു സമൂഹത്തെ അണിനിരത്തും; എന്നാല് ആ സമൂഹം മറ്റവന്റെ കയ്യില് ഏല്പിക്കപ്പെടും.

11. 'Then the king of the South will march out in a rage and fight against the king of the North, who will raise a large army, but it will be defeated.

12. ആ ജനസമൂഹം മുടിഞ്ഞുപോകും; അവന്റെ ഹൃദയം ഗര്വ്വിച്ചു, അവന് പതിനായിരം പതിനായിരം പേരെ വീഴുമാറാക്കും; എങ്കിലും അവന് പ്രാബല്യം പ്രാപിക്കയില്ല.

12. When the army is carried off, the king of the South will be filled with pride and will slaughter many thousands, yet he will not remain triumphant.

13. വടക്കെദേശത്തിലെ രാജാവു മടങ്ങിവന്നു, മുമ്പിലത്തേതിനെക്കാള് വലിയോരു ജനസമൂഹത്തെ അണിനിരത്തും; ചില സംവത്സരം കഴിഞ്ഞിട്ടു അവന് വലിയോരു സൈന്യത്തോടും വളരെ സമ്പത്തോടുംകൂടെ പോരും.

13. For the king of the North will muster another army, larger than the first; and after several years, he will advance with a huge army fully equipped.

14. ആ കാലത്തു പലരും തെക്കെദേശത്തിലെ രാജാവിന്റെ നേരെ എഴുന്നേലക്കും; നിന്റെ ജനത്തിലുള്ള അക്രമികള് ദര്ശനത്തെ നിവര്ത്തിപ്പാന് തക്കവണ്ണം മത്സരിക്കും; എങ്കിലും അവര് ഇടറിവീഴും.

14. 'In those times many will rise against the king of the South. The violent men among your own people will rebel in fulfillment of the vision, but without success.

15. എന്നാല് വടക്കെദേശത്തിലെ രാജാവു വന്നു വാടകോരി ഉറപ്പുള്ള പട്ടണങ്ങളെ പിടിക്കും; തെക്കെപടക്കൂട്ടങ്ങളും അവന്റെ ശ്രേഷ്ഠജനവും ഉറെച്ചുനില്ക്കയില്ല; ഉറെച്ചുനില്പാന് അവര്ക്കും ശക്തിയുണ്ടാകയുമില്ല.

15. Then the king of the North will come and build up siege ramps and will capture a fortified city. The forces of the South will be powerless to resist; even their best troops will not have the strength to stand.

16. അവന്റെ നേരെ വരുന്നവന് ഇഷ്ടംപോലെ പ്രവര്ത്തിക്കും. ആരും അവന്റെ മുമ്പാകെ നില്ക്കയില്ല; അവന് മനോഹരദേശത്തുനിലക്കും; അവന്റെ കയ്യില് സംഹാരം ഉണ്ടായിരിക്കും.

16. The invader will do as he pleases; no one will be able to stand against him. He will establish himself in the Beautiful Land and will have the power to destroy it.

17. അവന് തന്റെ സര്വ്വരാജ്യത്തിന്റെയും ശക്തിയോടുകൂടെ വരുവാന് താല്പര്യം വേക്കും; എന്നാല് അവന് അവനോടു ഒരു ഉടമ്പടി ചെയ്തു, അവന്നു നാശത്തിന്നായി തന്റെ മകളെ ഭാര്യയായി കൊടുക്കും; എങ്കിലും അവള് നില്ക്കയില്ല; അവന്നു ഇരിക്കയുമില്ല.

17. He will determine to come with the might of his entire kingdom and will make an alliance with the king of the South. And he will give him a daughter in marriage in order to overthrow the kingdom, but his plans will not succeed or help him.

18. പിന്നെ അവന് തീരപ്രദേശങ്ങളിലേക്കു മുഖം തിരിച്ചു പലതും പിടിക്കും; എന്നാല് അവന് കാണിച്ച നിന്ദ ഒരു അധിപതി നിര്ത്തലാക്കും; അത്രയുമല്ല, അവന്റെ നിന്ദ അവന്റെമേല് തന്നേ വരുത്തും.

18. Then he will turn his attention to the coastlands and will take many of them, but a commander will put an end to his insolence and will turn his insolence back upon him.

19. പിന്നെ അവന് സ്വദേശത്തിലെ കോട്ടകളുടെ നേരെ മുഖം തിരിക്കും; എങ്കിലും അവന് ഇടറിവീണു, ഇല്ലാതെയാകും;

19. After this, he will turn back toward the fortresses of his own country but will stumble and fall, to be seen no more.

20. അവന്നു പകരം എഴുന്നേലക്കുന്നവന് തന്റെ രാജ്യത്തിന്റെ മനോഹരഭാഗത്തുകൂടി ഒരു അപഹാരിയെ അയ്യക്കും; എങ്കിലും കുറെ ദിവസത്തിന്നകം അവന് സംഹരിക്കപ്പെടും. കോപത്താലല്ല, യുദ്ധത്താലുമല്ല.

20. 'His successor will send out a tax collector to maintain the royal splendor. In a few years, however, he will be destroyed, yet not in anger or in battle.

21. അവന്നു പകരം നിന്ദ്യനായ ഒരുത്തന് എഴുന്നേലക്കും; അവന്നു അവര് രാജത്വത്തിന്റെ പദവി കൊടുപ്പാന് വിചാരിച്ചിരുന്നില്ല; എങ്കിലും അവന് സമാധാനകാലത്തു വന്നു ഉപായത്തോടെ രാജത്വം കൈവശമാക്കും.

21. 'He will be succeeded by a contemptible person who has not been given the honor of royalty. He will invade the kingdom when its people feel secure, and he will seize it through intrigue.

22. പ്രാളയതുല്യമായ സൈന്യങ്ങളും നിയമത്തിന്റെ പ്രഭുവും കൂടെ അവന്റെ മുമ്പില് പ്രവഹിക്കപ്പെട്ടു തകര്ന്നുപോകും.

22. Then an overwhelming army will be swept away before him; both it and a prince of the covenant will be destroyed.

23. ആരെങ്കിലും അവനോടു സഖ്യത ചെയ്താല് അവന് വഞ്ചന പ്രവര്ത്തിക്കും; അവന് പുറപ്പെട്ടു അല്പം പടജ്ജനവുമായി വന്നു ജയം പ്രാപിക്കും.

23. After coming to an agreement with him, he will act deceitfully, and with only a few people he will rise to power.

24. അവന് സമാധാനകാലത്തു തന്നേ സംസ്ഥാനത്തിലെ പുഷ്ടിയേറിയ സ്ഥലങ്ങളില് വന്നു, തന്റെ പിതാക്കന്മാരോ പിതാമഹന്മാരോ ഒരുനാളും ചെയ്യാത്തതു ചെയ്യും; അവന് കവര്ച്ചയും കൊള്ളയും സമ്പത്തും അവര്ക്കും വിതറിക്കൊടുക്കും; അവന് കോട്ടകളുടെ നേരെ ഉപായം പ്രയോഗിക്കും; എന്നാല് കുറെക്കാലത്തേക്കേയുള്ളു.

24. When the richest provinces feel secure, he will invade them and will achieve what neither his fathers nor his forefathers did. He will distribute plunder, loot and wealth among his followers. He will plot the overthrow of fortresses-- but only for a time.

25. അവന് ഒരു മഹാസൈന്യത്തോടു കൂടെ തെക്കെദേശത്തിലെ രാജാവിന്റെ നേരെ തന്റെ ശക്തിയും ധൈര്യവും പ്രയോഗിക്കും; തെക്കെദേശത്തിലെ രാജാവും ഏറ്റവും വലിയതും ശക്തിയേറിയതുമായ സൈന്യത്തോടുകൂടെ യുദ്ധത്തിന്നു പുറപ്പെടും; എങ്കിലും അവര് അവന്റെ നേരെ ഉപായം പ്രയോഗിക്കകൊണ്ടു അവന് ഉറെച്ചു നില്ക്കയില്ല.

25. 'With a large army he will stir up his strength and courage against the king of the South. The king of the South will wage war with a large and very powerful army, but he will not be able to stand because of the plots devised against him.

26. അവന്റെ അന്നംകൊണ്ടു ഉപജീവനം കഴിക്കുന്നവന് അവനെ നശിപ്പിക്കും; അവന്റെ സൈന്യം ഒഴുകിപ്പേകും; പലരും നിഹതന്മാരായി വീഴും.

26. Those who eat from the king's provisions will try to destroy him; his army will be swept away, and many will fall in battle.

27. ഈ രാജാക്കന്മാര് ഇരുവരും ദുഷ്ടത പ്രവര്ത്തിപ്പാന് ഭാവിച്ചുംകൊണ്ടു ഒരേ മേശയിങ്കല്വെച്ചു ഭോഷകു സംസാരിക്കും; എങ്കിലും അതു സാധിക്കയില്ല; നിയമിക്കപ്പെട്ട സമയത്തു മാത്രമേ അവസാനം വരികയുള്ളു.

27. The two kings, with their hearts bent on evil, will sit at the same table and lie to each other, but to no avail, because an end will still come at the appointed time.

28. പിന്നെ അവന് വളരെ സമ്പത്തോടുംകൂടെ സ്വദേശത്തേക്കു മടങ്ങിപ്പോകും; അവന് വിശുദ്ധ നിയമത്തിന്നു വിരോധമായി മനോഗതം വെച്ചു, അതു അനുഷ്ഠിച്ചു സ്വദേശത്തേക്കു മടങ്ങിപ്പോകും.

28. The king of the North will return to his own country with great wealth, but his heart will be set against the holy covenant. He will take action against it and then return to his own country.

29. നിയമിക്കപ്പെട്ട കാലത്തു അവന് വീണ്ടും തെക്കോട്ടു വരും; എങ്കിലും ഈ പ്രാവശ്യം മുമ്പിലത്തെപ്പോലെ സാദ്ധ്യമാകയില്ല.

29. 'At the appointed time he will invade the South again, but this time the outcome will be different from what it was before.

30. കിത്തീംകപ്പലുകള് അവന്റെ നേരെ വരും; അതുകൊണ്ടു അവന് വ്യസനിച്ചു മടങ്ങിച്ചെന്നു, വിശുദ്ധനിയമത്തിന്നു നേരെ ക്രുദ്ധിച്ചു പ്രവര്ത്തിക്കും; അവന് മടങ്ങിച്ചെന്നു വിശുദ്ധനിയമത്തെ ഉപേക്ഷിക്കുന്നവരെ ആദരിച്ചുകൊള്ളും.

30. Ships of the western coastlands will oppose him, and he will lose heart. Then he will turn back and vent his fury against the holy covenant. He will return and show favor to those who forsake the holy covenant.

31. അവന് അയച്ച സൈന്യങ്ങള് അണിനിരന്നു, വിശുദ്ധമന്ദിരമായ കോട്ടയെ അശുദ്ധമാക്കി നിരന്തരഹോമം നിര്ത്തല്ചെയ്തു ശൂന്യമാക്കുന്ന മ്ളേച്ഛ ബിംബത്തെ പ്രതിഷ്ഠിക്കും.
മത്തായി 24:15, മർക്കൊസ് 13:14

31. 'His armed forces will rise up to desecrate the temple fortress and will abolish the daily sacrifice. Then they will set up the abomination that causes desolation.

32. നിയമത്തിന്നു വിരോധമായി ദുഷ്ടത പ്രവര്ത്തിക്കുന്നവരെ അവന് ഉപായംകൊണ്ടു വഷളാക്കും; എങ്കിലും തങ്ങളുടെ ദൈവത്തെ അറിയുന്ന ജനം ഉറെച്ചുനിന്നു വീര്യം പ്രവര്ത്തിക്കും.

32. With flattery he will corrupt those who have violated the covenant, but the people who know their God will firmly resist him.

33. ജനത്തില് ബുദ്ധിമാന്മാരായവര് പലര്ക്കും ബോധം വരുത്തും; എങ്കിലും കുറെക്കാലത്തേക്കു അവര് വാള് കൊണ്ടും തീകൊണ്ടും പ്രവാസംകൊണ്ടും കവര്ച്ചകൊണ്ടും വീണുകൊണ്ടിരിക്കും;

33. 'Those who are wise will instruct many, though for a time they will fall by the sword or be burned or captured or plundered.

34. വീഴുമ്പോള് അവര് അല്പസഹായത്താല് രക്ഷപ്രാപിക്കും; പലരും കപടഭാവത്തോടെ അവരോടു ചേര്ന്നുകൊള്ളും.

34. When they fall, they will receive a little help, and many who are not sincere will join them.

35. എന്നാല് അന്ത്യകാലംവരെ അവരില് പരിശോധനയും ശുദ്ധീകരണവും നിര്മ്മലീകരണവും സാധിക്കേണ്ടതിന്നു ബുദ്ധിമാന്മാരില് ചിലര് വീഴും; നിശ്ചയിക്കപ്പെട്ടകാലത്തു മാത്രം അന്തം വരും.

35. Some of the wise will stumble, so that they may be refined, purified and made spotless until the time of the end, for it will still come at the appointed time.

36. രാജാവേ, ഇഷ്ടംപോലെ പ്രവര്ത്തിക്കും; അവന് തന്നെത്താന് ഉയര്ത്തി, ഏതു ദേവന്നും മേലായി മഹത്വീകരിക്കയും ദൈവാധിദൈവത്തിന്റെ നേരെ അപൂര്വ്വകാര്യങ്ങളെ സംസാരിക്കയും, കോപം നിവൃത്തിയാകുവോളം അവന്നു സാധിക്കയും ചെയ്യും; നിര്ണ്ണയിക്കപ്പെട്ടിരിക്കുന്നതു സംഭവിക്കുമല്ലോ.
2 തെസ്സലൊനീക്യർ 2:4, വെളിപ്പാടു വെളിപാട് 13:5

36. 'The king will do as he pleases. He will exalt and magnify himself above every god and will say unheard-of things against the God of gods. He will be successful until the time of wrath is completed, for what has been determined must take place.

37. അവന് എല്ലാറ്റിന്നും മേലായി തന്നെത്താല് മഹത്വീകരിക്കയാല് തന്റെ പിതാക്കന്മാരുടെ ദേവന്മാരെയും സ്ത്രീകളുടെ ഇഷ്ടദേവനെയും യാതൊരു ദേവനെയും കൂട്ടാക്കുകയില്ല.
2 തെസ്സലൊനീക്യർ 2:4, വെളിപ്പാടു വെളിപാട് 13:5

37. He will show no regard for the gods of his fathers or for the one desired by women, nor will he regard any god, but will exalt himself above them all.

38. അതിന്നു പകരം അവന് കോട്ടകളുടെ ദേവനെ ബഹുമാനിക്കും; അവന്റെ പിതാക്കന്മാര് അറിയാത്ത ഒരു ദേവനെ അവന് പൊന്നു കൊണ്ടും വെള്ളികൊണ്ടും രത്നങ്ങള്കൊണ്ടും മനോഹരവസ്തുക്കള്കൊണ്ടും ബഹുമാനിക്കും.

38. Instead of them, he will honor a god of fortresses; a god unknown to his fathers he will honor with gold and silver, with precious stones and costly gifts.

39. അവന് ഒരു അന്യദേവന്റെ ജനത്തെ കോട്ടകളുടെ കൊത്തളങ്ങളിന്മേല് ആക്കിവേക്കും; അവനെ സ്വീകരിക്കുന്നവന്നു അവന് മഹത്വം വര്ദ്ധിപ്പിക്കും; അവന് അവരെ പലര്ക്കും അധിപതികളാക്കി ദേശത്തെ പ്രതിഫലമായി വിഭാഗിച്ചുകൊടുക്കും.

39. He will attack the mightiest fortresses with the help of a foreign god and will greatly honor those who acknowledge him. He will make them rulers over many people and will distribute the land at a price.

40. പിന്നെ അന്ത്യകാലത്തു തെക്കെദേശത്തിലെ രാജാവു അവനോടു എതിര്ത്തുമുട്ടും; വടക്കെ ദേശത്തിലെ രാജാവു രഥങ്ങളോടും കുതിരച്ചേവകരോടും വളരെ കപ്പലുകളോടും കൂടെ ചുഴലിക്കാറ്റുപോലെ അവന്റെ നേരെ വരും; അവന് ദേശങ്ങളിലേക്കു വന്നു കവിഞ്ഞു കടന്നുപോകും;

40. 'At the time of the end the king of the South will engage him in battle, and the king of the North will storm out against him with chariots and cavalry and a great fleet of ships. He will invade many countries and sweep through them like a flood.

41. അവന് മനോഹരദേശത്തിലേക്കും കടക്കും; പതിനായിരം പതിനായിരം പേര് ഇടറിവീഴും; എങ്കിലും എദോമും മോവാബും അമ്മോന്യശ്രേഷ്ഠന്മാരും അവന്റെ കയ്യില് നിന്നു വഴുതിപ്പോകും.
മത്തായി 24:10

41. He will also invade the Beautiful Land. Many countries will fall, but Edom, Moab and the leaders of Ammon will be delivered from his hand.

42. അവന് ദേശങ്ങളുടെ നേരെ കൈ നീട്ടും; മിസ്രയീംദേശവും ഒഴിഞ്ഞുപോകയില്ല.

42. He will extend his power over many countries; Egypt will not escape.

43. അവന് പൊന്നും വെള്ളിയുമായ നിക്ഷേപങ്ങളെയും മിസ്രയീമിലെ മനോഹര വസ്തുക്കളെയും കൈവശമാക്കും; ലൂബ്യരും കൂശ്യരും അവന്റെ അനുചാരികള് ആയിരിക്കും.

43. He will gain control of the treasures of gold and silver and all the riches of Egypt, with the Libyans and Nubians in submission.

44. എന്നാല് കിഴക്കുനിന്നും വടക്കുനിന്നും ഉള്ള വര്ത്തമാനങ്ങളാല് അവന് പരവശനാകും; അങ്ങനെ അവന് പലരെയും നശിപ്പിച്ചു നിര്മ്മൂലനാശം വരുത്തേണ്ടതിന്നു മഹാ ക്രോധത്തോടെ പുറപ്പെടും. പിന്നെ അവന് സമുദ്രത്തിന്നും മഹത്വമുള്ള വിശുദ്ധപര്വ്വതത്തിന്നും മദ്ധ്യേ മണിപ്പന്തല് ഇടും; അവിടെ അവന് അന്തരിക്കും; ആരും അവനെ രക്ഷിക്കയുമില്ല.

44. But reports from the east and the north will alarm him, and he will set out in a great rage to destroy and annihilate many.



Shortcut Links
ദാനീയേൽ - Daniel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |