Daniel - ദാനീയേൽ 5 | View All

1. ബേല്ശസ്സര്രാജാവു തന്റെ മഹത്തുക്കളില് ആയിരം പേര്ക്കും ഒരു വലിയ വിരുന്നു ഒരുക്കി അവര് കാണ്കെ വീഞ്ഞു കുടിച്ചു.

1. King Balthasar made a great feast to a thousand of his princes, and dranke wine before the thousande.

2. ബേല്ശസ്സര് വീഞ്ഞു കുടിച്ചു രസിച്ചിരിക്കുമ്പോള്, തന്റെ അപ്പനായ നെബൂഖദ്നേസര് യെരൂശലേമിലെ മന്ദിരത്തില്നിന്നു എടുത്തുകൊണ്ടുവന്നിരുന്ന പൊന് വെള്ളി പാത്രങ്ങളെ, രാജാവും മഹത്തുക്കളും അവന്റെ ഭാര്യമാരും വെപ്പാട്ടികളും അവയില് കുടിക്കേണ്ടതിന്നായി കൊണ്ടുവരുവാന് കല്പിച്ചു.

2. And Balthasar when he had tasted the wine, commaunded to bring hym the golden and siluer vessels, whiche his father Nabuchodonozor had brought from the temple in Hierusalem, that the king and his princes, and his wyues, and his concubines, might drinke therin.

4. അവര് വീഞ്ഞു കുടിച്ചു പൊന്നും വെള്ളിയും താമ്രവും ഇരിമ്പും മരവും കല്ലും കൊണ്ടുള്ള ദേവന്മാരെ സ്തുതിച്ചു.
വെളിപ്പാടു വെളിപാട് 9:20

4. They drunke wine, & praysed the gods of golde, siluer, brasse, iron, wood, and stone.

5. തല്ക്ഷണം ഒരു മനുഷ്യന്റെ കൈവിരലുകള് പറുപ്പെട്ടു വിളക്കിന്നു നേരെ രാജധാനിയുടെ ചുവരിന്റെ വെള്ളമേല് എഴുതി; എഴുതി പ്പെത്തി രാജാവു കണ്ടു.

5. In the very same houre there appeared fingers of a mans hande wryting right ouer against the candlesticke vpon the plaster of the wall of the kinges palace, and the king sawe the knockles of the hande that wrote.

6. ഉടനെ രാജാവിന്റെ മുഖഭാവം മാറി; അവന് വിചാരങ്ങളാല് പരവശനായിഅരയുടെ ഏപ്പു അഴിഞ്ഞു കാല്മുട്ടുകള് ആടിപ്പോയി.

6. Then chaunged the king his countenaunce, & his thoughtes troubled hym, so that the ioyntes of his loynes were loosed, and his knees smote one against the other.

7. രാജാവു ഉറക്കെ വിളിച്ചുആഭിചാരകന്മാരെയും കല്ദയരെയും ശകുനവാദികളെയും കൊണ്ടുവരുവാന് കല്പിച്ചു. രാജാവു ബാബേലിലെ വിദ്വാന്മാരോടുആരെങ്കിലും ഈ എഴുത്തു വായിച്ചു അര്ത്ഥം അറിയിച്ചാല്, അവന് ധൂമ്രവസ്ത്രവും കഴുത്തില് പൊന് മാലയും ധരിച്ചു, രാജ്യത്തില് മൂന്നാമനായി വാഴും എന്നു കല്പിച്ചു.

7. Wherfore the king cryed mightyly, that they should bring the soothsayers, Chaldees, & wysardes: the king spake also to the wise men of Babylon, & said, Who so can reade this wryting, & shewe me the interpretation thereof, shalbe clothed with purple, and haue a cheyne of golde about his necke, and shalbe the third ruler in the kingdome.

8. അങ്ങനെ രാജാവിന്റെ വിദ്വാന്മാരൊക്കെയും അകത്തുവന്നു; എങ്കിലും എഴുത്തു വായിപ്പാനും രാജാവിനെ അര്ത്ഥം അറിയിപ്പാനും അവര്ക്കും കഴിഞ്ഞില്ല.

8. Upon this came al the kinges wise men, but they coulde neither reade the wryting, nor shewe the king the interpretation.

9. അപ്പോള് ബേല്ശസ്സര്രാജാവു അത്യന്തം വ്യാകുലപ്പെട്ടു, അവന്റെ മുഖഭാവം മാറി, അവന്റെ മഹത്തുക്കള് അമ്പരന്നു പോയി.

9. Then was king Balthasar greatly troubled, and his countenaunce was chaunged in him, and his princes were astonied.

10. രാജാവിന്റെ മഹത്തുക്കളുടെയും വാക്കു ഹേതുവായി രാജ്ഞി ഭോജനശാലയില് വന്നുരാജാവു ദീര്ഘായുസ്സായിരിക്കട്ടെ; തിരുമനസ്സുകൊണ്ടു വിചാരങ്ങളാല് പരവശനാകരുതു; മുഖഭാവം മാറുകയും അരുതു.

10. Now the queene by reason of the talke of the king & his princes, came into the banket house: and the queene spake, and sayde, O king, lyue for euer: let not thy thoughtes trouble thee, and let not thy countenaunce be chaunged.

11. വിശുദ്ധദേവന്മാരുടെ ആത്മാവുള്ള ഒരു പുരുഷന് തിരുമനസ്സിലെ രാജ്യത്തുണ്ടു; തിരുമേനിയുടെ അപ്പന്റെ കാലത്തു പ്രകാശവും ബുദ്ധിയും ദേവന്മാരുടെ ജ്ഞാനംപോലെയുള്ള ജ്ഞാനവും അവനില് കണ്ടിരുന്നു; തിരുമേനിയുടെ അപ്പനായ നെബൂഖദ്നേസര്രാജാവു, രാജാവേ, തിരുമേനിയുടെ അപ്പന് തന്നേ,

11. There is a man in thy kingdome that hath the spirite of the holy Gods within him: & in the dayes of thy father, light, and vnderstanding, & wysdome, like the wysedome of the gods, was founde in hym, whom the king Nabuchodonozor thy father, the king [I say] thy father made chiefe of the wyse men, soothsayers, Chaldeans, and wysardes.

12. ബേല്ത്ത് ശസ്സര് എന്നു പേരുവിളിച്ച ദാനീയേലില് ഉല്കൃഷ്ടമനസ്സും അറിവും ബുദ്ധിയും സ്വപ്നവ്യാഖ്യാനവും ഗൂഢാര്ത്ഥവാക്യ പ്രദര്ശനവും സംശയച്ഛേദനവും കണ്ടിരിക്കയാല്, രാജാവു അവനെ മന്ത്രവാദികള്ക്കും ആഭിചാരകന്മാര്ക്കും കല്ദയര്ക്കും ശകുനവാദികള്ക്കും അധിപതിയാക്കിവെച്ചു; ഇപ്പോള് ദാനീയേലിനെ വിളിക്കട്ടെ; അവന് അര്ത്ഥം ബോധിപ്പിക്കും എന്നു ഉണര്ത്തിച്ചു.

12. Because that such an aboundaunt spirite, knowledge, and vnderstanding, to expound dreames, to open secretes, & to declare harde doubtes, was founde in him, yea euen in Daniel, whom the king named Baltassar: let Daniel be called, and he shal declare the interpretation.

13. അങ്ങനെ അവര് ദാനീയേലിനെ രാജസന്നിധിയില് കൊണ്ടു വന്നു; രാജാവു ദാനീയേലിനോടു കല്പിച്ചതുഎന്റെ അപ്പനായ രാജാവു യെഹൂദയില്നിന്നു കൊണ്ടുവന്ന യെഹൂദാപ്രവാസികളില് ഉള്ളവനായ ദാനീയേല് നീ തന്നേയോ?

13. Then was Daniel brought before the king: so the king spake vnto Daniel, and sayde, Art thou that Daniel, whiche art of the children of the captiuitie of Iuda, whom my father the king brought out of Iurie?

14. ദേവന്മാരുടെ ആത്മാവു നിന്നില് ഉണ്ടെന്നും പ്രകാശവും ബുദ്ധിയും വിശേഷജ്ഞാനവും നിന്നില് കണ്ടിരിക്കുന്നു എന്നും ഞാന് നിന്നെക്കുറിച്ചു കേട്ടിരിക്കുന്നു.

14. I haue hearde of thee, that thou hast the spirite of the holy gods, & that light and vnderstanding, and excellent wysdome is founde in thee.

15. ഇപ്പോള് ഈ എഴുത്തു വായിച്ചു അര്ത്ഥം അറിയിക്കേണ്ടതിന്നു വിദ്വാന്മാരെയും ആഭിചാരകന്മാരെയും എന്റെ മുമ്പാകെ വരുത്തിയിരുന്നു; എങ്കിലും കാര്യത്തിന്റെ അര്ത്ഥം അറിയിപ്പാന് അവര്ക്കും കഴിഞ്ഞില്ല.

15. Now haue there ben brought before me wyse men and soothsayers to reade this wryting, and to shewe me the interpretation therof: but they could not declare the interpretation of the thing.

16. എന്നാല് അര്ത്ഥം പറവാനും സംശയച്ഛേദനം ചെയ്വാനും നീ പ്രാപ്തനെന്നു ഞാന് നിന്നെക്കുറിച്ചു കേട്ടിരിക്കുന്നു; ആകയാല് ഈ എഴുത്തു വായിച്ചു, അതിന്റെ അര്ത്ഥം അറിയിപ്പാന് നിനക്കു കഴിയുമെങ്കില് നീ ധൂമ്രവസ്ത്രവും കഴുത്തില് പൊന്മാലയും ധരിച്ചു, രാജ്യത്തിലെ മൂന്നാമനായി വാഴും.

16. Then hearde I of thee that thou couldest shewe interpretations, and dissolue doubtes: nowe if thou canst reade his writing, & shew me the meaning therof, thou shalt be clothed with purple, and haue a cheyne of gold about thy necke, & be the thirde ruler in the kingdome.

17. ദാനീയേല് രാജസന്നിധിയില് ഉത്തരം ഉണര്ത്തിച്ചതുദാനങ്ങള് തിരുമേനിക്കു തന്നേ ഇരിക്കട്ടെ; സമ്മാനങ്ങള് മറ്റൊരുത്തന്നു കൊടുത്താലും; എഴുത്തു ഞാന് രാജാവിനെ വായിച്ചുകേള്പ്പിച്ചു അര്ത്ഥം ബോധിപ്പിക്കാം;

17. Then Daniel aunswered, and sayd before the king, As for thy rewardes, kepe them to thy selfe, and geue thy giftes to another: yet I wil reade the writing vnto the king, and shewe him the interpretation.

18. രാജാവേ, അത്യുന്നതനായ ദൈവം തിരുമേനിയുടെ അപ്പനായ നെബൂഖദ് നേസരിന്നു രാജത്വവും മഹത്വവും പ്രതാപവും ബഹുമാനവും നല്കി.

18. O thou king, the most high god gaue vnto Nabuchodonozor thy father a kingdome, and maiestie, and honour, & glorie.

19. അവന്നു നല്കിയ മഹത്വം ഹേതുവായി സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവന്റെ മുമ്പില് ഭയപ്പെട്ടു വിറെച്ചു; തനിക്കു ബോധിച്ചവനെ അവന് കൊല്ലുകയും ബോധിച്ചവനെ ജീവനോടെവെക്കയും ബോധിച്ചവനെ ഉയര്ത്തുകയും ബോധിച്ചവനെ താഴ്ത്തുകയും ചെയ്തുവന്നു.

19. And for the maiestie that he gaue him, al people, nations, and languages trembled and feared before him: he slue whom he would, he smote whom it pleased him: againe, whom he would he set vp, and whom he list he put downe.

20. എന്നാല് അവന്റെ ഹൃദയം ഗര്വ്വിച്ചു, അവന്റെ മനസ്സു അഹങ്കാരത്താല് കഠിനമായിപ്പോയ ശേഷം അവന് രാജാസനത്തില്നിന്നു നീങ്ങിപ്പോയി; അവര് അവന്റെ മഹത്വം അവങ്കല്നിന്നു എടുത്തുകളഞ്ഞു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 12:23

20. But because his heart was loftie, and his minde strengthened in pride, he was deposed from his kingly throne, and they toke his glory from him.

21. അങ്ങനെ അവന് മനുഷ്യരുടെ ഇടയില്നിന്നു നീങ്ങി; അവന്റെ ഹൃദയം മൃഗപ്രായമായ്തീര്ന്നു; അവന്റെ പാര്പ്പു കാട്ടുകഴുതകളോടുകൂടെ ആയിരുന്നു; അവനെ കാളയെപ്പോലെ പുല്ലു തീറ്റി; മനുഷ്യരുടെ രാജത്വത്തിന്മേല് അത്യുന്നതനായ ദൈവം വാഴുകയും തനിക്കു ബോധിച്ചവനെ അതിന്നു നിയമിക്കയും ചെയ്യുന്നു എന്നു അവന് അറിഞ്ഞതുവരെ അവന്റെ ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ടു നനഞ്ഞു.

21. He was driuen out from the sonnes of men, his heart was made lyke the beastes, and his dwelling was with the wilde Asses, they fed him with grasse lyke Oxen, and his body was wet with the deawe of the heauen, till he knewe that the most hie God bare rule ouer the kingdome of men, and that he appoynteth ouer it whom so euer he pleaseth.

22. അവന്റെ മകനായ ബേല്ശസ്സരേ, ഇതൊക്കെയും അറിഞ്ഞിട്ടു തിരുമേനിയുടെ ഹൃദയത്തെ താഴ്ത്താതെ

22. And thou his sonne, O Balthasar, hast not submitted thyne heart, though thou knewest all these thinges:

23. സ്വര്ഗ്ഗസ്ഥനായ കര്ത്താവിന്റെ നേരെ തന്നെത്താന് ഉയര്ത്തി അവന്റെ ആലയത്തിലെ പാത്രങ്ങളെ അവര് തിരുമുമ്പില് കൊണ്ടുവന്നു; തിരുമേനിയും മഹത്തുക്കളും തിരുമനസ്സിലെ ഭാര്യമാരും വെപ്പാട്ടികളും അവയില് വീഞ്ഞുകടിച്ചു; കാണ്മാനും കേള്പ്പാനും അറിവാനും വഹിയാത്ത പൊന്നു, വെള്ളി, താമ്രം, ഇരിമ്പു, മരം, കല്ലു എന്നിവകൊണ്ടുള്ള ദേവന്മാരെ സ്തുതിച്ചു; തിരുമനസ്സിലെ ശ്വാസവും എല്ലാവഴികളും കൈവശമുള്ളവനായ ദൈവത്തെ മഹത്വീകരിച്ചചതുമില്ല.
വെളിപ്പാടു വെളിപാട് 9:20

23. But hast lift vp thy selfe against the Lorde of heauen, so that the vessels of his house were brought before thee, that thou and thy princes, with thy wyues and concubines, might drinke wine thereout: and thou hast praysed the gods of siluer and golde, of brasse and iron, of wood and stone, which neither see, heare, nor vnderstand: As for the God in whose hande consisteth thy breath and all thy wayes, thou hast not glorified him.

24. ആകയാല് അവന് ആ കൈപ്പത്തി അയച്ചു ഈ എഴുത്തു എഴുതിച്ചു.

24. Then was the knockles of the hand sent from him, and hath written this writing.

25. എഴുതിയിരിക്കുന്ന എഴുത്തോമെനേ, മെനേ, തെക്കേല്, ഊഫര്സീന് .

25. And this the writing that he hath writte: MENE MENE, THECEL, VPHARSIN.

26. കാര്യത്തിന്റെ അര്ത്ഥമാവിതുമെനേ എന്നുവെച്ചാല്ദൈവം നിന്റെ രാജത്വം എണ്ണി, അതിന്നു അന്തം വരുത്തിയിരിക്കുന്നു.

26. Now the interpretation of the thing is this: MENE, God hath numbred thy kingdome, and brought it to an ende.

27. തെക്കേല് എന്നുവെച്ചാല്തുലാസില് നിന്നെ തൂക്കി, കുറവുള്ളവനായി കണ്ടിരിക്കുന്നു.

27. THECEL, thou art wayed in the balauce, and art founde wanting.

28. പെറേസ് എന്നുവെച്ചാല്നിന്റെ രാജ്യം വിഭാഗിച്ചു മേദ്യര്ക്കും പാര്സികള്ക്കും കൊടുത്തിരിക്കുന്നു.

28. PHERES, thy kingdome is deuided, and geuen to the Medes, and Perses.

29. അപ്പോള് ബേല്ശസ്സരിന്റെ കല്പനയാല് അവര് ദാനീയേലിനെ ധൂമ്രവസ്ത്രവും കഴുത്തില് പൊന്മാലയും ധരിപ്പിച്ചു; അവന് രാജ്യത്തിലെ മൂന്നാമനായി വാഴും എന്നു അവനെക്കുറിച്ചു പ്രസിദ്ധമാക്കി.

29. Then commaunded Balthasar, and they clothed Daniel with purple, and a chayne of golde about is necke, and made a proclamation concerning him, that he should be the third ruler in the kingdome.

30. ആ രാത്രിയില് തന്നെ കല്ദയരാജാവായ ബേല്ശസ്സര് കൊല്ലപ്പെട്ടു.

30. The very same night was Balthasar the king of the Chaldees slaine.

31. മേദ്യനായ ദാര്യ്യാവേശ് അറുപത്തുരണ്ടു വയസ്സുള്ളവനായി രാജത്വം പ്രാപിച്ചു.

31. And Darius of the Medes toke the kingdome, being threescore & two yeres of age.



Shortcut Links
ദാനീയേൽ - Daniel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |