Daniel - ദാനീയേൽ 6 | View All

1. രാജ്യം ഒക്കെയും ഭരിക്കേണ്ടതിന്നു രാജ്യത്തിന്മേല് നൂറ്റിരുപതു പ്രധാന ദേശാധിപതികളെയും

1. Darius reorganized his kingdom. He appointed one hundred twenty governors to administer all the parts of his realm.

2. അവരുടെമേല് മൂന്നു അദ്ധ്യക്ഷന്മാരെയും നിയമിപ്പാന് ദാര്യ്യാവേശിന്നു ഇഷ്ടം തോന്നി; ഈ മൂവരില് ദാനീയേല് ഒരുവനായിരുന്നു. രാജാവിന്നു നഷ്ടം വരാതിരിക്കേണ്ടതിന്നു പ്രധാനദേശാധിപതികള് ഇവര്ക്കും കണകൂ ബോധിപ്പിക്കേണ്ടതായിരുന്നു.

2. Over them were three vice-regents, one of whom was Daniel. The governors reported to the vice-regents, who made sure that everything was in order for the king.

3. എന്നാല് ദാനീയേല് ഉള്കൃഷ്ടമാനസനായിരുന്നതുകൊണ്ടു അവന് അദ്ധ്യക്ഷന്മാരിലും പ്രധാനദേശാധിപന്മാരിലും വിശിഷ്ടനായ്വിളങ്ങി; രാജാവു അവനെ സര്വ്വരാജ്യത്തിന്നും അധികാരിയാക്കുവാന് വിചാരിച്ചു.

3. But Daniel, brimming with spirit and intelligence, so completely outclassed the other vice-regents and governors that the king decided to put him in charge of the whole kingdom.

4. ആകയാല് അദ്ധ്യക്ഷന്മാരും പ്രധാന ദേശാധിപന്മാരും രാജ്യം സംബന്ധിച്ചു ദാനീയേലിന്നു വിരോധമായി കാരണം കണ്ടെത്തുവാന് അന്വേഷിച്ചു; എന്നാല് യാതൊരു കാരണവും കുറ്റവും കണ്ടെത്തുവാന് അവര്ക്കും കഴിഞ്ഞില്ല; അവന് വിശ്വസ്തനായിരുന്നതുകൊണ്ടു ഒരു തെറ്റും കുറ്റുവും അവനില് കണ്ടെത്തിയില്ല.

4. The vice-regents and governors got together to find some old scandal or skeleton in Daniel's life that they could use against him, but they couldn't dig up anything. He was totally exemplary and trustworthy. They could find no evidence of negligence or misconduct.

5. അപ്പോള് ആ പുരുഷന്മാര്നാം ഈ ദാനീയേലിന്റെ നേരെ അവന്റെ ദൈവത്തിന്റെ ന്യായപ്രമാണം സംബന്ധിച്ചുള്ളതല്ലാതെ മറ്റൊരു കാരണവും കണ്ടെത്തുകയില്ല എന്നു പറഞ്ഞു.

5. So they finally gave up and said, 'We're never going to find anything against this Daniel unless we can cook up something religious.'

6. അങ്ങനെ അദ്ധ്യക്ഷന്മാരും പ്രധാനദേശാധിപന്മാരും രാജാവിന്റെ അടുക്കല് ബദ്ധപ്പെട്ടു ചെന്നു ഉണര്ത്തിച്ചതെന്തെന്നാല്ദാര്യ്യാവേശ്രാജാവു ദീര്ഘായുസ്സായിരിക്കട്ടെ.

6. The vice-regents and governors conspired together and then went to the king and said, 'King Darius, live forever!

7. രാജാവേ, മുപ്പതു ദിവസത്തേക്കു തിരുമേനിയോടല്ലാതെ യാതൊരു ദേവനോടോ മനുഷ്യനോടോ ആരെങ്കിലും അപേക്ഷ കഴിച്ചാല്, അവനെ സിംഹങ്ങളുടെ ഗുഹയില് ഇട്ടുകളയും എന്നൊരു രാജനിയമം നിശ്ചയിക്കയും ഖണ്ഡതമായോരു വിരോധം കല്പിക്കയും ചെയ്യേണമെന്നു രാജ്യത്തിലെ സകല അദ്ധ്യക്ഷന്മാരും സ്ഥാനാപതികളും പ്രധാനദേശാധിപന്മാരും മന്ത്രിമാരും ദേശാധിപന്മാരും കൂടി ആലേചിച്ചിരിക്കുന്നു.

7. We've convened your vice-regents, governors, and all your leading officials, and have agreed that the king should issue the following decree: For the next thirty days no one is to pray to any god or mortal except you, O king. Anyone who disobeys will be thrown into the lions' den.

8. ആകയാല് രാജാവേ, മേദ്യരുടെയും പാര്സികളുടെയും നീക്കം വരാത്ത നിയമപ്രകാരം മാറ്റം വരാതവണ്ണം ആ വിരോധകല്പന ഉറപ്പിച്ചു രേഖ എഴുതിക്കേണമേ.

8. 'Issue this decree, O king, and make it unconditional, as if written in stone like all the laws of the Medes and the Persians.'

9. അങ്ങനെ ദാര്യ്യാവേശ് രാജാവു രേഖയും വിരോധകല്പനയും എഴുതിച്ചു.

9. King Darius signed the decree.

10. എന്നാല് രേഖ എഴുതിയിരിക്കുന്നു എന്നു ദാനീയേല് അറിഞ്ഞപ്പോള് അവന് വീട്ടില് ചെന്നു,--അവന്റെ മാളികമുറിയുടെ കിളിവാതില് യെരൂശലേമിന്നു നേരെ തുറന്നിരുന്നു--താന് മുമ്പെ ചെയ്തുവന്നതുപോലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയില് പ്രാര്ത്ഥിച്ചു സ്തോത്രം ചെയ്തു.

10. When Daniel learned that the decree had been signed and posted, he continued to pray just as he had always done. His house had windows in the upstairs that opened toward Jerusalem. Three times a day he knelt there in prayer, thanking and praising his God.

11. അപ്പോള് ആ പുരുഷന്മാര് ബദ്ധപ്പെട്ടു വന്നു, ദാനീയേല് തന്റെ ദൈവത്തിന് സന്നിധിയില് പ്രാര്ത്ഥിച്ചു അപേക്ഷിക്കുന്നതു കണ്ടു.

11. The conspirators came and found him praying, asking God for help.

12. ഉടനെ അവര് രാജസന്നിധിയില് ചെന്നു രാജാവിന്റെ വിരോധകല്പനയെക്കുറിച്ചു സംസാരിച്ചുരാജാവേ, മുപ്പതു ദിവസത്തേക്കു തിരുമേനിയോടല്ലാതെ യാതൊരു ദേവനോടോ മനുഷ്യനോടോ അപേക്ഷ കഴിക്കുന്ന ഏതു മനുഷ്യനെയും സിംഹങ്ങളുടെ ഗുഹയില് ഇട്ടുകളയും എന്നിങ്ങനെ ഒരു കല്പന എഴുതിച്ചിട്ടില്ലയോ എന്നു ചോദിച്ചു; അതിന്നു രാജാവുമേദ്യരുടെയും പാര്സികളുടെയും നീക്കം വരാത്ത നിയമപ്രകാരം ആ കാര്യം ഉറപ്പുതന്നേ എന്നുത്തരം കല്പിച്ചു.

12. They went straight to the king and reminded him of the royal decree that he had signed. 'Did you not,' they said, 'sign a decree forbidding anyone to pray to any god or man except you for the next thirty days? And anyone caught doing it would be thrown into the lions' den?' 'Absolutely,' said the king. 'Written in stone, like all the laws of the Medes and Persians.'

13. അതിന്നു അവര് രാജസന്നിധിയില് രാജാവേ, യെഹൂദാപ്രവാസികളില് ഒരുത്തനായ ദാനീയേല് തിരുമേനിയെയാകട്ടെ തിരുമനസ്സുകൊണ്ടു എഴുതിച്ച വിരോധകല്പനയാകട്ടെ കൂട്ടാക്കാതെ, ദിവസം മൂന്നു പ്രവാശ്യം അപേക്ഷ കഴിച്ചുവരുന്നു എന്നു ഉണര്ത്തിച്ചു.

13. Then they said, 'Daniel, one of the Jewish exiles, ignores you, O king, and defies your decree. Three times a day he prays.'

14. രാജാവു ഈ വാക്കു കേട്ടപ്പോള് അത്യന്തം വ്യസനിച്ചു, ദാനീയേലിനെ രക്ഷിപ്പാന് മനസ്സുവെച്ചു അവനെ രക്ഷിപ്പാന് സൂര്യന് അസ്തമിക്കുവോളം പ്രയത്നം ചെയ്തു.

14. At this, the king was very upset and tried his best to get Daniel out of the fix he'd put him in. He worked at it the whole day long.

15. എന്നാല് ആ പുരുഷന്മാര് രാജാവിന്റെ അടുക്കല് ബദ്ധപ്പെട്ടു ചെന്നുരാജാവേ, രാജാവു ഉറപ്പിക്കുന്ന ഒരു വിരോധകല്പനയോ നിയമമോ മാറ്റിക്കൂടാ എന്നിങ്ങനെയാകുന്നു മേദ്യരുടെയും പാര്സികളുടെയും നിയമം എന്നു ബോദ്ധ്യമായിരിക്കേണം എന്നു രാജാവോടു ഉണര്ത്തിച്ചു.

15. But then the conspirators were back: 'Remember, O king, it's the law of the Medes and Persians that the king's decree can never be changed.'

16. അങ്ങനെ രാജാവിന് കല്പനയാല് അവര് ദാനീയേലിനെ കൊണ്ടുവന്നു സിംഹങ്ങളുടെ ഗുഹയില് ഇട്ടുകളഞ്ഞു; രാജാവു ദാനീയേലിനോടു സംസാരിച്ചുനീ ഇടവിടാതെ സേവിച്ചുവരുന്ന നിന്റെ ദൈവം നിന്നെ രക്ഷിക്കും എന്നു കല്പിച്ചു.

16. The king caved in and ordered Daniel brought and thrown into the lions' den. But he said to Daniel, 'Your God, to whom you are so loyal, is going to get you out of this.'

17. അവര് ഒരു കല്ലുകൊണ്ടുവന്നു ഗുഹയുടെ വാതില്ക്കല് വെച്ചു, ദാനീയേലിനെക്കുറിച്ചുള്ള നിര്ണ്ണയത്തിന്നു മാറ്റം വരാതെയിരിക്കേണ്ടതിന്നു രാജാവു തന്റെ മോതിരംകൊണ്ടും മഹത്തുക്കളുടെ മോതിരംകൊണ്ടും അതിന്നു മുദ്രയിട്ടു.

17. A stone slab was placed over the opening of the den. The king sealed the cover with his signet ring and the signet rings of all his nobles, fixing Daniel's fate.

18. പിന്നെ രാജാവു രാജധാനിയില് ചെന്നു ഉപവസിച്ചു രാത്രി കഴിച്ചു; അവന്റെ സന്നിധിയില് വെപ്പാട്ടികളെ കൊണ്ടുവന്നില്ല; ഉറക്കം അവനെ വിട്ടുപോയി.

18. The king then went back to his palace. He refused supper. He couldn't sleep. He spent the night fasting.

19. രാജാവു അതികാലത്തു എഴുന്നേറ്റു ബദ്ധപ്പെട്ടു സിംഹഗുഹയുടെ അരികെ ചെന്നു.

19. At daybreak the king got up and hurried to the lions' den.

20. ഗുഹയുടെ അരികെ എത്തിയപ്പോള് അവന് ദുഃഖശബ്ദത്തോടെ ദാനീയേലിനെ വിളിച്ചു. രാജാവു ദാനീയേലിനോടു സംസാരിച്ചുജീവനുള്ള ദൈവത്തിന്റെ ദാസനായ ദാനീയേലേ, നീ ഇടവിടാതെ സേവിച്ചുവരുന്ന നിന്റെ ദൈവം സിംഹങ്ങളില്നിന്നു നിന്നെ രക്ഷിപ്പാന് പ്രാപ്തനായോ എന്നു ചോദിച്ചു.

20. As he approached the den, he called out anxiously, 'Daniel, servant of the living God, has your God, whom you serve so loyally, saved you from the lions?'

21. ദാനീയേല് രാജാവിനോടുരാജാവു ദീര്ഘായുസ്സായിരിക്കട്ടെ.
2 തിമൊഥെയൊസ് 4:17

21. 'O king, live forever!' said Daniel.

22. സിംഹങ്ങള് എനിക്കു കേടുവരുത്താതിരിക്കേണ്ടതിന്നു എന്റെ ദൈവം തന്റെ ദൂതനെ അയച്ചു അവയുടെ വായടെച്ചുകളഞ്ഞു; അവന്റെ സന്നിധിയില് ഞാന് കുറ്റമില്ലാത്തവന് ; രാജാവേ, തിരുമുമ്പിലും ഞാന് ഒരു ദോഷവും ചെയ്തിട്ടില്ല എന്നു ഉണര്ത്തിച്ചു.
എബ്രായർ 11:33

22. 'My God sent his angel, who closed the mouths of the lions so that they would not hurt me. I've been found innocent before God and also before you, O king. I've done nothing to harm you.'

23. അപ്പോള് രാജാവു അത്യന്തം സന്തോഷിച്ചു, ദാനീയേലിനെ ഗുഹയില്നിന്നു കയറ്റുവാന് കല്പിച്ചു; അവര് ദാനീയേലിനെ ഗുഹയില്നിന്നു കയറ്റി; അവന് തന്റെ ദൈവത്തില് വിശ്വസിച്ചിരുന്നതുകൊണ്ടു അവന്നു യാതൊരു കേടും പറ്റിയതായി കണ്ടില്ല.

23. When the king heard these words, he was happy. He ordered Daniel taken up out of the den. When he was hauled up, there wasn't a scratch on him. He had trusted his God.

24. പിന്നെ രാജാവിന്റെ കല്പനയാല്, അവന് ദാനീയേലിനെ കുറ്റം ചുമത്തിയവരെ കൊണ്ടുവന്നു, അവരെയും മക്കളെയും ഭാര്യമാരെയും സിംഹങ്ങളുടെ ഗുഹയില് ഇട്ടുകളഞ്ഞു; അവര് ഗുഹയുടെ അടിയില് എത്തുമ്മുമ്പെ സിംഹങ്ങള് അവരെ പിടിച്ചു, അവരുടെ അസ്ഥികളൊക്കെയും തകര്ത്തുകളഞ്ഞു.

24. Then the king commanded that the conspirators who had informed on Daniel be thrown into the lions' den, along with their wives and children. Before they hit the floor, the lions had them in their jaws, tearing them to pieces.

25. അന്നു ദാര്യ്യാവേശ്രാജാവു സര്വ്വഭൂമിയിലും വസിക്കുന്ന സകലവംശങ്ങള്ക്കും ഭാഷക്കാര്ക്കും എഴുതിയതെന്തെന്നാല്നിങ്ങള്ക്കു ശുഭം വര്ദ്ധിച്ചുവരട്ടെ.

25. King Darius published this proclamation to every race, color, and creed on earth: Peace to you! Abundant peace!

26. എന്റെ രാജാധിപത്യത്തില് ഉള്പ്പെട്ട ഏവരും ദാനീയേലിന്റെ ദൈവത്തിന്റെ മുമ്പാകെ ഭയഭക്തിയോടിരിക്കേണമെന്നു ഞാന് ഒരു തീര്പ്പു കല്പിക്കുന്നു; അവന് ജീവനുള്ള ദൈവവും എന്നേക്കും നിലനിലക്കുന്നവനും അവന്റെ രാജത്വം നശിച്ചു പോകാത്തതും അവന്റെ ആധിപത്യം അവസാനംവരാത്തതും ആകുന്നു.
1 പത്രൊസ് 1:23, വെളിപ്പാടു വെളിപാട് 4:9-10

26. I decree that Daniel's God shall be worshiped and feared in all parts of my kingdom. He is the living God, world without end. His kingdom never falls. His rule continues eternally.

27. അവന് രക്ഷിക്കയും വിടുവിക്കയും ചെയ്യുന്നു; അവന് ആകാശത്തിലും ഭൂമിയിലും അടയാളങ്ങളും അത്ഭുതങ്ങളും പ്രവര്ത്തിക്കുന്നു; അവന് ദാനീയേലിനെ സിംഹവായില്നിന്നു രക്ഷിച്ചിരിക്കുന്നു.

27. He is a savior and rescuer. He performs astonishing miracles in heaven and on earth. He saved Daniel from the power of the lions.

28. എന്നാല് ദാനീയേല് ദാര്യ്യാവേശിന്റെ വാഴ്ചയിലും പാര്സിരാജാവായ കോരെശിന്റെ വാഴ്ചയിലും ശുഭപ്പെട്ടിരുന്നു.

28. From then on, Daniel was treated well during the reign of Darius, and also in the following reign of Cyrus the Persian.



Shortcut Links
ദാനീയേൽ - Daniel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |