Leviticus - ലേവ്യപുസ്തകം 16 | View All

1. അഹരോന്റെ രണ്ടുപുത്രന്മാര് യഹോവയുടെ സന്നിധിയില് അടുത്തുചെന്നിട്ടു മരിച്ചുപോയ ശേഷം യഹോവ മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്

1. And the Lorde spake vnto Moses after the deeth of the two sonnes of Aaron, when they had offered before the Lorde and dyed:

2. കൃപാസനത്തിന്മീതെ മേഘത്തില് ഞാന് വെളിപ്പെടുന്നതുകൊണ്ടു നിന്റെ സഹോദരനായ അഹരോന് മരിക്കാതിരിക്കേണ്ടതിന്നു വിശുദ്ധമന്ദിരത്തില് തിരശ്ശീലെക്കകത്തു പെട്ടകത്തിന്മേലുള്ള കൃപാസനത്തിന് മുമ്പില് എല്ലാസമയത്തും വരരുതു എന്നു അവനോടു പറയേണം.
എബ്രായർ 6:19, എബ്രായർ 9:7

2. And he sayde vnto Moses: speake vnto Aaron thy brother that he go not at all tymes in to the holy place, that is whithin the vayle that hangeth before the mercyseate which is apon the arcke that he dye not. For I will appeare in a clowde vpon the mercyseate.

3. പാപയാഗത്തിന്നു ഒരു കാളക്കിടാവിനോടും ഹോമയാഗത്തിന്നു ഒരു ആട്ടുകൊറ്റനോടും കൂടെ അഹരോന് വിശുദ്ധമന്ദിരത്തില് കടക്കേണം.
എബ്രായർ 9:13

3. But of this maner shall Aaron goo in in to the holy place: with a yonge oxe for a synneofferynge, and a ram for a burntoffrynge.

4. അവന് പഞ്ഞിനൂല്കൊണ്ടുള്ള വിശുദ്ധമായ അങ്കി ധരിച്ചു ദേഹത്തില് പഞ്ഞിനൂല്കൊണ്ടുള്ള കാല്ചട്ട ഇട്ടു പഞ്ഞിനൂല്കൊണ്ടുള്ള നടുക്കെട്ടു കെട്ടി പഞ്ഞിനൂല്കൊണ്ടുള്ള മുടിയും വെക്കേണം; ഇവ വിശുദ്ധവസ്ത്രം ആകയാല് അവന് ദേഹം വെള്ളത്തില് കഴുകീട്ടു അവയെ ധരിക്കേണം.

4. And he shall put the holy lynen albe apon him, ad shall haue a lynen breche vppon his flesh, and shall gyrde him with a lynen gyrdell, and put the lynen mytre apon his heede: for they are holy raymentes. And he shall wasshe his flesh with water, and put them on.

5. അവന് യിസ്രായേല്മക്കളുടെ സഭയുടെ പക്കല്നിന്നു പാപയാഗത്തിന്നു രണ്ടു കോലാട്ടുകൊറ്റനെയും ഹോമയാഗത്തിന്നു ഒരു ആട്ടുകൊറ്റനെയും വാങ്ങേണം.

5. And he shall take of the multitude of the childern of Israel two gootes for a synneoffrynge and a ram for a burntofferynge.

6. തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അഹരോന് അര്പ്പിച്ചു തനിക്കും കുടുംബത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം.
എബ്രായർ 5:3, എബ്രായർ 7:27

6. And Aaron shall offer the oxe for his synneoffrynge and make an attonement for him ad for his housse.

7. അവന് ആ രണ്ടു കോലാട്ടുകൊറ്റനെ കൊണ്ടുവന്നു സമാഗമനക്കുടാരത്തിന്റെ വാതില്ക്കല് യഹോവയുടെ സന്നിധിയില് നിര്ത്തേണം.

7. And he shall take the two gootes and present them before the Lorde in the dore of the tabernacle of witnesse.

8. പിന്നെ അഹരോന് യഹോവേക്കു എന്നു ഒരു ചീട്ടും അസസ്സേലിന്നു എന്നു മറ്റൊരു ചീട്ടും ഇങ്ങനെ രണ്ടു കോലാട്ടുകൊറ്റനും ചീട്ടിടേണം.

8. And Aaro cast lottes ouer the .ij. gootes: one lotte for the Lorde, ad another for a scapegoote.

9. യഹോവേക്കുള്ള ചീട്ടു വീണ കോലാട്ടുകൊറ്റനെ അഹരോന് കൊണ്ടുവന്നു പാപയാഗമായി അര്പ്പിക്കേണം.

9. And Aaron shall bringe the goote apo which the Lordes lotte fell, and offer him for a synneofferynge.

10. അസസ്സേലിന്നു ചീട്ടു വീണ കോലാട്ടുകൊറ്റനെയോ, അതിനാല് പ്രായശ്ചിത്തം കഴിക്കേണ്ടതിന്നും അതിനെ അസസ്സേലിന്നു മരുഭൂമിയിലേക്കു വിട്ടയക്കേണ്ടതിന്നുമായി യഹോവയുടെ സന്നിധിയില് ജീവനോടെ നിര്ത്തേണം.

10. But the goote on which the lotte fell to scape, he shall sett alyue before the Lorde to recocyle with ad to let him goo fre in to the wildernesse.

11. പിന്നെ തനിക്കു വേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അഹരോന് അര്പ്പിച്ചു തനിക്കും കുടുംബത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിച്ചു തനിക്കു വേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അറുക്കേണം.

11. And Aaron shall bringe the oxe of his synoffrynge, ad reconcyle for him selfe ad for his housholde, and kyll him.

12. അവന് യഹോവയുടെ സന്നിധിയില് യാഗപീഠത്തിന്മേല് ഉള്ള തീക്കനല് ഒരു കലശത്തില്നിറെച്ചു സൌരഭ്യമുള്ള ധൂപവര്ഗ്ഗചൂര്ണ്ണം കൈനിറയ എടുത്തു തിരശ്ശീലക്കകത്തു കൊണ്ടുവരേണം.
എബ്രായർ 6:19, വെളിപ്പാടു വെളിപാട് 8:5

12. And tha he shall take a censer full of burninge coles out of the alter that is before the Lorde, and his handfull of swete cens beten small and bringe them within the vayle

13. താന് മരിക്കാതിരിക്കേണ്ടതിന്നു ധൂപത്തിന്റെ മേഘം സാക്ഷ്യത്തിന്മേലുള്ള കൃപാസനത്തെ മറെപ്പാന് തക്കവണ്ണം അവന് യഹോവയുടെ സന്നിധിയില് ധൂപവര്ഗ്ഗം തീയില് ഇടേണം.

13. and put the cens apon the fire before the Lorde: that the cloude of the cens maye couer the mercyseate that is apon the witnesse, that he dye not.

14. അവന് കാളയുടെ രക്തം കുറെ എടുത്തു വിരല്കൊണ്ടു കിഴക്കോട്ടു കൃപാസനത്തിന്മേല് തളിക്കേണം; അവന് രക്തം കുറെ തന്റെ വിരല്കൊണ്ടു കൃപാസനത്തിന്റെ മുമ്പിലും ഏഴു പ്രവാശ്യം തളിക്കേണം.
എബ്രായർ 9:7-13

14. And he shall take of the bloude of the oxe ad sprinkle it with his finger before the mercyseate eastwarde: euen .vij. tymes.

15. പിന്നെ അവന് ജനത്തിന്നുവേണ്ടിയുള്ള പാപയാഗത്തിന്റെ കോലാട്ടുകൊറ്റനെ അറുത്തു രക്തം തിരശ്ശീലെക്കകത്തു കൊണ്ടുവന്നു കാളയുടെ രക്തംകൊണ്ടു ചെയ്തതുപോലെ ഇതിന്റെ രക്തംകൊണ്ടും ചെയ്തു അതിനെ കൃപാസനത്തിന്മേലും കൃപാസനത്തിന്റെ മുമ്പിലും തളിക്കേണം.
എബ്രായർ 6:19, എബ്രായർ 7:27, എബ്രായർ 9:7-13, എബ്രായർ 10:4

15. Then shall he kyll the goote that is the peoples synneofferynge, and brynge hys bloude within the vayle, and doo with his bloude as he dyd with the bloude of the oxe, and let him sprinkle it toward the mercyseate and before the mercyseate:

16. യിസ്രായേല്മക്കളുടെ അശുദ്ധികള്നിമിത്തവും അവരുടെ സകലപാപവുമായ ലംഘനങ്ങള്നിമിത്തവും അവന് വിശുദ്ധമന്ദിരത്തിന്നു പ്രായശ്ചിത്തം കഴിക്കേണം; അവരുടെ ഇടയില് അവരുടെ അശുദ്ധിയുടെ നടുവില് ഇരിക്കുന്ന സമാഗമനക്കുടാരത്തിന്നും അവന് അങ്ങനെ തന്നേ ചെയ്യേണം.

16. ad reconcyle the holy place fro the vnclennesse of the childern of Israel, and from their trespaces ad all there synnes. And so let him doo also vnto the tabernacle of witnesse that dwelleth with them, eue among their vnclennesses.

17. അവന് വിശുദ്ധമന്ദിരത്തില് പ്രായശ്ചിത്തം കഴിപ്പാന് കടന്നിട്ടു പുറത്തു വരുന്നതുവരെ സമാഗമനക്കുടാരത്തില് ആരും ഉണ്ടായിരിക്കരുതു; ഇങ്ങനെ അവന് തനിക്കും കുടുംബത്തിന്നും യിസ്രായേലിന്റെ സര്വ്വസഭെക്കും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം.

17. And there shalbe no bodye in the tabernacle of witnesse, when he goeth in to make an attonement in the holy place, vntyll he come out agayne. And he shall make an attonement for him selfe and for his housholde, ad for all the multitude of Israel.

18. പിന്നെ അവന് യഹോവയുടെ സന്നിധിയിലുള്ള യാഗപീഠത്തിങ്കല് ചെന്നു അതിന്നും പ്രായശ്ചിത്തം കഴിക്കേണം. കാളയുടെ രക്തവും കോലാട്ടുകൊറ്റന്റെ രക്തവും കുറേശ്ശ എടുത്തു പീഠത്തിന്റെ കൊമ്പുകളില് ചുറ്റും പുരട്ടേണം.

18. Then he shall goo out vnto the alter that stondeth before the Lorde, and reconcyle it, and shall take of the bloude of the oxe and of the bloude of the goote, and put it apon the hornes of the altare rounde aboute,

19. അവന് രക്തം കുറെ വിരല്കൊണ്ടു ഏഴു പ്രാവശ്യം അതിന്മേല് തളിച്ചു യിസ്രായേല്മക്കളുടെ അശുദ്ധികളെ നീക്കി വെടിപ്പാക്കി ശുദ്ധീകരിക്കേണം.

19. and sprynckle of the bloude apon it with his finger seuen tymes, and clense it, and halowe it fro the vnclennesses of the childern of Israel.

20. അവന് വിശുദ്ധമന്ദിരത്തിന്നും സമാഗമനക്കുടാരത്തിന്നും യാഗപീഠത്തിന്നും ഇങ്ങനെ പ്രായശ്ചിത്തം കഴിച്ചു തീര്ന്നശേഷം ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റനെ കൊണ്ടു വരേണം.

20. And whe he hath made an ende of recocylinge the holy place and the tabernacle of witnesse ad the alter, let him bringe the lyue goote

21. ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റന്റെ തലയില് അഹരോന് കൈ രണ്ടും വെച്ചു യിസ്രായേല്മക്കളുടെ എല്ലാകുറ്റങ്ങളും സകലപാപങ്ങളുമായ ലംഘനങ്ങളൊക്കെയും ഏറ്റുപറഞ്ഞു കോലാട്ടുകൊറ്റന്റെ തലയില് ചുമത്തി, നിയമിക്കപ്പെട്ട ഒരു ആളുടെ കൈവശം അതിനെ മരുഭൂമിയിലേക്കു അയക്കേണം.
എബ്രായർ 10:4

21. ad let Aaro put both his handes apon the heede of the lyue goote, and confesse ouer him all the mysdeades of the childern of Israell, and all their trespaces, and all their synnes: and let him put them apo the heed of the goote ad sende him awaye by the handes of one that is acoynted in the wyldernesse.

22. കോലാട്ടുകൊറ്റന് അവരുടെ കുറ്റങ്ങളെ ഒക്കെയും ശൂന്യപ്രദേശത്തേക്കു ചുമന്നുകൊണ്ടു പോകേണം; അവന് കോലാട്ടുകൊറ്റനെ മരുഭൂമിയില് വിടേണം.

22. And the goote shall bere apon him all their mysdeades vnto the wildernesse, and he shall let the goote goo fre in the wildernesse.

23. പിന്നെ അഹരോന് സമാഗമനക്കുടാരത്തില് വന്നു താന് വിശുദ്ധമന്ദിരത്തില് കടന്നപ്പോള് ധരിച്ചിരുന്ന പഞ്ഞിനൂല്വസ്ത്രം നീക്കി അവിടെ വെച്ചേക്കണം.

23. And let Aaron goo in to the tabernacle of wytnesse and put off the lyne clothes which he put on when he wet in in to the holy place, ad leaue them there.

24. അവന് ഒരു വിശുദ്ധസ്ഥലത്തുവെച്ചു വെള്ളംകൊണ്ടു ദേഹം കഴുകി സ്വന്തവസ്ത്രം ധരിച്ചു പുറത്തു വന്നു തന്റെ ഹോമയാഗവും ജനത്തിന്റെ ഹോമയാഗവും അര്പ്പിച്ചു തനിക്കും ജനത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം.

24. And let him wasshe his flesh with water in the holy place, and put on his owne rayment and then come out and offer his burntofferynge and the burntofferynge of the people, and make an atonemet for him selfe ad for the people,

25. അവന് പാപയാഗത്തിന്റെ മേദസ്സു യാഗപീഠത്തിന്മേല് ദഹിപ്പിക്കേണം.

25. and the fatt of the synofferynge let him burne apon the alter.

26. ആട്ടുകൊറ്റനെ അസസ്സേലിന്നു കൊണ്ടുപോയി വിട്ടവന് വസ്ത്രം അലക്കി ദേഹം വെള്ളത്തില് കഴുകീട്ടു മാത്രമേ പാളയത്തില് വരാവു.

26. And let him that caryed forth the scapegoote, wasshe his clothes and bathe hys flesh in water and then come in to the hoste agayne.

27. വിശുദ്ധമന്ദിരത്തില് പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു രക്തം കൊണ്ടുപോയ പാപയാഗത്തിന്റെ കാളയെയും കോലാട്ടുകൊറ്റനെയും പാളയത്തിന്നു പുറത്തു കൊണ്ടുപോകേണം; അവയുടെ തോലും മാംസവും ചാണകവും തീയില് ഇട്ടു ചുട്ടുകളയേണം.
എബ്രായർ 13:11-13

27. And the oxe of the synofferynge and the goote of the synofferynge (whose bloude was brought in to make an atonemet in the holy place) let one carye out without the hoste and burne with fyre: both their skynnes, their flesh ad their donge.

28. അവയെ ചുട്ടുകളഞ്ഞവന് വസ്ത്രം അലക്കി ദേഹം വെള്ളത്തില് കഴുകീട്ടു മാത്രമേ പാളയത്തില് വരാവു.

28. And let him that burneth them, wasshe his clothes ad bathe his flesh in water, and the come in to the hoste agayne.

29. ഇതു നിങ്ങള്ക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; ഏഴാം മാസം പത്താം തിയ്യതി നിങ്ങള് ആത്മതപനം ചെയ്യേണം; സ്വദേശിയും നിങ്ങളുടെ ഇടയില് പാര്ക്കുംന്ന പരദേശിയും യാതൊരു വേലെയും ചെയ്യരുതു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 27:9

29. And it shalbe an ordynaunce for euer vnto you. And eue in the tenth daye of the seuenth moneth, ye shall humble youre soules and shall doo no worke at all: whether it be one of youre selues or a straunger that sogeorneth amonge you.

30. ആ ദിവസത്തില് അല്ലോ യഹോവയുടെ സന്നിധിയില് നിങ്ങളെ ശുദ്ധീകരിക്കേണ്ടതിന്നു നിങ്ങള്ക്കു വേണ്ടി പ്രായശ്ചിത്തം കഴിക്കയും നിങ്ങളുടെ സകലപാപങ്ങളും നീക്കി നിങ്ങളെ ശുദ്ധീകരിക്കയും ചെയ്യുന്നതു.
എബ്രായർ 9:7-12-28

30. for that daye shall an attonemet be made for you to clense you from all youre synnes before the Lorde and ye shalbe cleane.

31. അതു നിങ്ങള്ക്കു വിശുദ്ധസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം. നിങ്ങള് ആത്മ തപനം ചെയ്യേണം; അതു നിങ്ങള്ക്കു എന്നേക്കുമുള്ള ചട്ടമാകുന്നു.

31. It shalbe a sabbath of rest vnto you and ye shall humble youre soules and it shalbe an ordynaunce for euer.

32. അപ്പന്നു പകരം പുരോഹിതശുശ്രൂഷചെയ്വാന് അഭിഷേകം പ്രാപിക്കയും പ്രതിഷ്ഠിക്കപ്പെടുകയും ചെയ്ത പുരോഹിതന് തന്നേ പ്രായശ്ചിത്തം കഴിക്കേണം.

32. And the preast that is anoynted and whose hande was fylled to mynistre in his fathers steade shall make the attonemet and shall put on the holy lyne vestimetes

33. അവന് വിശുദ്ധവസ്ത്രമായ പഞ്ഞിനൂല്വസ്ത്രം ധരിച്ചു വിശുദ്ധമന്ദിരത്തിന്നു പ്രായശ്ചിത്തം കഴിക്കേണം; സമാഗമനക്കുടാരത്തിന്നും യാഗപീഠത്തിന്നും പ്രായശ്ചിത്തം കഴിക്കേണം; പുരോഹിതന്മാര്ക്കും സഭയിലെ സകലജനത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം.

33. and reconcyle the holy sanctuary and the tabernacle of witnesse ad the alter, and shall make an attonemet also for the preastes and for all the people of the congregacion.

34. സംവത്സരത്തില് ഒരിക്കല് യിസ്രായേല്മക്കള്ക്കുവേണ്ടി അവരുടെ സകലപാപങ്ങള്ക്കായിട്ടും പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു ഇതു നിങ്ങള്ക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ അവന് ചെയ്തു.
എബ്രായർ 9:7-12-28

34. And this shalbe an euerlastynge ordynaunce vnto you to make an atonement for the childern of Israel for all their synnes once a yere: and it was done eue as the Lorde commaunded Moses.



Shortcut Links
ലേവ്യപുസ്തകം - Leviticus : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |