Amos - ആമോസ് 9 | View All

1. യഹോവ യാഗപീഠത്തിന്നു മീതെ നിലക്കുന്നതു ഞാന് കണ്ടു; അവന് അരുളിച്ചെയ്തതെന്തെന്നാല്ഉത്തരങ്ങള് കുലുങ്ങുമാറു നീ പോതികയെ അടിക്ക; അവ എല്ലാവരുടെയും തലമേല് വീഴുവാന് തക്കവണ്ണം തകര്ത്തു കളക; അവരുടെ സന്തതിയെ ഞാന് വാള് കൊണ്ടു കൊല്ലും; അവരില് ആരും ഔടിപ്പോകയില്ല. അവരില് ആരും വഴുതിപ്പോകയുമില്ല.
വെളിപ്പാടു വെളിപാട് 8:3

1. I sawe the LORDE stondinge vpon the aulter, and he sayde: smyte the dore cheke, that the postes maye shake withall. For their couetousnesse shal fall vpon all their heades, and their posterite shalbe slayne with the swerde. They shall not fle awaye, there shall not one off them escape, ner be delyuered.

2. അവര് പാതാളത്തില് തുരന്നുകടന്നാലും അവിടെനിന്നു എന്റെ കൈ അവരെ പിടിക്കും; അവര് ആകാശത്തിലേക്കു കയറിപ്പോയാലും അവിടെനിന്നു ഞാന് അവരെ ഇറക്കും.

2. Though they were buryed in the hell, my honde shal fetch them from thence: though they clymme vp to heauen, yet shal I cast them downe:

3. അവര് കര്മ്മേലിന്റെ കൊടുമുടിയില് ഒളിച്ചിരുന്നാലും ഞാന് അവരെ തിരഞ്ഞു അവിടെനിന്നു പിടിച്ചുകൊണ്ടുവരും; അവര് എന്റെ ദൃഷ്ടിയില്നിന്നു സമുദ്രത്തിന്റെ അടിയില് മറഞ്ഞിരുന്നാലും ഞാന് അവിടെ സര്പ്പത്തോടു കല്പിച്ചിട്ടു അതു അവരെ കടിക്കും.

3. though they hyde them selues vpo the toppe of Carmel, yet shal I seke them out, and brynge them from thence: Though they crepe downe fro my sight in to the depe of the see, I shal comaude the serpente, euen there to byte them.

4. അവര് ശത്രുക്കളുടെ മുമ്പില് പ്രവാസത്തിലേക്കു പോയാലും ഞാന് അവിടെ വാളിനോടു കല്പിച്ചിട്ടു അതു അവരെ കൊല്ലും. നന്മെക്കായിട്ടല്ല തിന്മെക്കായിട്ടു തന്നേ ഞാന് അവരുടെ മേല് ദൃഷ്ടിവേക്കും.

4. Yff they go awaye before their enemies i to captyuyte, then shall I commaunde the swerde, there to slaye them. Thus wil I set myne eyes vpon them, for their harme and not for their wealth.

5. സൈന്യങ്ങളുടെ യഹോവയായ കര്ത്താവു ദേശത്തെ തൊടുന്നു; അതു ഉരുകിപ്പോകുന്നു; അതില് പാര്ക്കുംന്നവര് ഒക്കെയും വിലപിക്കും; അതു മുഴുവനും നീലനദിപോലെ പൊങ്ങുകയും മിസ്രയീമിലെ നദിപോലെ താഴുകയും ചെയ്യും.

5. For when the LORDE God of hoostes toucheth a londe, it cosumeth awaye, and all they that dwell therin, must nedes mourne: And why? their destruccion shal aryse as euery streame and runne ouer them, as the floude in Egipte.

6. അവന് ആകാശത്തില് തന്റെ മാളികമുറികളെ പണിയുകയും ഭൂമിയില് തന്റെ കമാനത്തിന്നു അടിസ്ഥാനം ഇടുകയും സമുദ്രത്തിലെ വെള്ളത്തെ വിളിച്ചു ഭൂതലത്തില് പകരുകയും ചെയ്യുന്നു; യഹോവ എന്നാകുന്നു അവന്റെ നാമം.

6. He that hath his dwellinge in heauen, ad groundeth his tabernacle in the earth: He that calleth the waters of the see, and poureth them out vpon the playne grounde: his name is the LORDE.

7. യിസ്രായേല്മക്കളേ നിങ്ങള് എനിക്കു കൂശ്യരെപ്പോലെ അല്ലയോ എന്നു യഹോവയുടെ അരുളപ്പാടു; ഞാന് യിസ്രായേലിനെ മിസ്രയീംദേശത്തുനിന്നും ഫെലിസ്ത്യരെ കഫ്തോരില്നിന്നും അരാമ്യരെ കീറില്നിന്നും കൊണ്ടുവന്നില്ലയോ?

7. O ye children off Israel, are ye not vnto me, euen as the Morians, sayeth the LORDE? haue not I brought Israel out off the londe off Egipte, the Philistynes from Capthor, and the Sirians fro Cyr?

8. യഹോവയായ കര്ത്താവിന്റെ ദൃഷ്ടി പാപമുള്ള രാജ്യത്തിന്മേല് ഇരിക്കുന്നു; ഞാന് അതിനെ ഭൂതലത്തില്നിന്നു നശിപ്പിക്കും; എങ്കിലും ഞാന് യാക്കോബ്ഗൃഹത്തെ മുഴുവനും നശിപ്പിക്കയില്ല എന്നു യഹോവയുടെ അരുളപ്പാടു.

8. Beholde, the eyes of the LORDE are vpon the realme that synneth, to rote it clene out of the earth: Neuertheles, I will not vterly destroye the house of Iacob, saieth the LORDE.

9. അരിപ്പകൊണ്ടു അരിക്കുന്നതുപോലെ ഞാന് യിസ്രായേല്ഗൃഹത്തെ സകലജാതികളുടെയും ഇടയില് അരിപ്പാന് കല്പിക്കും; ഒരു മണിപോലും നിലത്തു വീഴുകയില്ല.
ലൂക്കോസ് 22:31, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 15:16-18

9. For lo, this I promyse: though I siffte ye house of Israel amonge all nacions (like as they vse to sifte in a syue) yet shall not ye smallest grauel stone fall vpo the earth:

10. അനര്ത്ഥം ഞങ്ങളെ തുടര്ന്നെത്തുകയില്ല, എത്തിപ്പിടക്കയുമില്ല എന്നു പറയുന്നവരായി എന്റെ ജനത്തിലുള്ള സകലപാപികളും വാള്കൊണ്ടു മരിക്കും.

10. But all the wicked doers of my people, that saye: Tush, the plage is not so nye, to come so hastely vpon vs: those shal perish with the swerde.

11. അവര് എദോമില് ശേഷിച്ചിരിക്കുന്നവരുടെയും എന്റെ നാമം വിളക്കപ്പെടുന്ന സകല ജാതികളുടെയും ദേശത്തെ കൈവശമാക്കേണ്ടതിന്നു വീണുപോയ

11. At that tyme wil I buylde agayne the tabernacle off Dauid, that is fallen downe, and hedge vp his gappes: and loke what is broke, I shal repayre it: Yee I shal buylde it agayne, as it was a fore tyme,

12. ദാവീദിന് കൂടാരത്തെ ഞാന് അന്നാളില് നിവിര്ത്തുകയും അതിന്റെ പിളര്പ്പുകളെ അടെക്കയും അവന്റെ ഇടിവുകളെ തീര്ക്കുംകയും അതിനെ പുരാതനകാലത്തില് എന്നപോലെ പണിയുകയും ചെയ്യും എന്നാകുന്നു ഇതു അനുഷ്ഠിക്കുന്ന യഹോവയുടെ അരുളപ്പാടു.

12. yt they maye possesse the remnaunt of Edom, yee and all soch people as call vpon my name wt the, saieth the LORDE, which doth these thinges.

13. ഉഴുന്നവന് കൊയ്യുന്നവനെയും മുന്തിരിപ്പഴം ചവിട്ടുന്നവന് വിതെക്കുന്നവനെയും തുടര്ന്നെത്തുകയും പര്വ്വതങ്ങള് പുതുവീഞ്ഞു പൊഴിക്കയും എല്ലാ കുന്നുകളും ഉരുകിപ്പോകയും ചെയ്യുന്ന നാളുകള് വരും എന്നു യഹോവയുടെ അരുളപ്പാടു.

13. Beholde, the tyme commeth (saieth the LORDE) that the plowman shal ouertake ye mower, and ye treader off grapes, him that soweth sede. The mountaynes shall droppe swete wyne, and the hilles shall be frutefull,

14. അപ്പോള് ഞാന് എന്റെ ജനമായ യിസ്രായേലിന്റെ പ്രവാസികളെ മടക്കിവരുത്തും ശൂന്യമായിപ്പോയിരുന്ന പട്ടണങ്ങളെ അവര് പണിതു പാര്ക്കയും മുന്തിരിത്തോട്ടങ്ങള് ഉണ്ടാക്കി അവയിലെ വീഞ്ഞു കുടിക്കയും തോട്ടങ്ങള് ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കയും ചെയ്യും.

14. and I wil turne the captyuyte of my people of Israel: they shal repayre the waist cities, & haue the in possessio: they shal plante vinyardes, ad drynke the wyne therof: they shal make gardens, and enioye the frutes off the.

15. ഞാന് അവരെ അവരുടെ ദേശത്തു നടും; ഞാന് അവര്ക്കും കൊടുത്തിരിക്കുന്ന ദേശത്തുനിന്നു അവരെ ഇനി പറിച്ചുകളകയുമില്ല എന്നു നിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.

15. And I wil plate them vpo their owne groude, so that I will neuer rote them out agayne from their londe, which I haue geuen the sayeth the LORDE thy God.



Shortcut Links
ആമോസ് - Amos : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |