Micah - മീഖാ 3 | View All

1. എന്നാല് ഞാന് പറഞ്ഞതുയാക്കോബിന്റെ തലവന്മാരും യിസ്രായേല്ഗൃഹത്തിന്റെ അധിപന്മാരുമായുള്ളോരേ, കേള്പ്പിന് ! ന്യായം അറിയുന്നതു നിങ്ങള്ക്കു വിഹിതമല്ലയോ?

1. I said, 'Listen, you leaders of Jacob, you rulers of the nation of Israel! You ought to know what is just,

2. നിങ്ങള് നന്മയെ ദ്വേഷിച്ചു തിന്മയെ ഇച്ഛിക്കുന്നു; നിങ്ങള് ത്വകൂ അവരുടെ മേല്നിന്നും മാംസം അവരുടെ അസ്ഥികളില്നിന്നും പറിച്ചുകളയുന്നു.

2. yet you hate what is good, and love what is evil. You flay my people's skin and rip the flesh from their bones.

3. നിങ്ങള് എന്റെ ജനത്തിന്റെ മാംസം തിന്നു അവരുടെ ത്വകൂ അവരുടെ മേല് നിന്നു ഉരിച്ചുകളയുന്നു; നിങ്ങള് അവരുടെ അസ്ഥികളെ ഒടിച്ചു കലത്തില് ഇടുവാന് എന്നപോലെയും കുട്ടകത്തിന്നകത്തെ മാംസംപോലെയും മുറിച്ചുകളയുന്നു.

3. You devour my people's flesh, strip off their skin, and crush their bones. You chop them up like flesh in a pot like meat in a kettle.

4. അന്നു അവര് യഹോവയോടു നിലവിളിക്കും; എന്നാല് അവന് അവര്ക്കും ഉത്തരം അരുളുകയില്ല; അവര് ദുഷ്പ്രവൃത്തികളെ ചെയ്തതിന്നൊത്തവണ്ണം അവന് ആ കാലത്തു തന്റെ മുഖം അവര്ക്കും മറെക്കും.

4. Someday these sinners will cry to the LORD for help, but he will not answer them. He will hide his face from them at that time, because they have done such wicked deeds.'

5. എന്റെ ജനത്തെ തെറ്റിച്ചുകളകയും പല്ലിന്നു കടിപ്പാന് വല്ലതും ഉണ്ടെങ്കില് സമാധാനം പ്രസംഗിക്കയും അവരുടെ വായില് ഒന്നും ഇട്ടുകൊടുക്കാത്തവന്റെ നേരെ വിശുദ്ധയുദ്ധം ഘോഷിക്കയും ചെയ്യുന്ന പ്രവാചകന്മാരെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു

5. This is what the LORD says: 'The prophets who mislead my people are as good as dead. If someone gives them enough to eat, they offer an oracle of peace. But if someone does not give them food, they are ready to declare war on him.

6. അതുകൊണ്ടു നിങ്ങള്ക്കു ദര്ശനമില്ലാത്ത രാത്രിയും ലക്ഷണം പറവാന് കഴിയാത്ത ഇരുട്ടും ഉണ്ടാകും. പ്രവാചകന്മാര്ക്കും സൂര്യന് അസ്തമിക്കയും പകല് ഇരുണ്ടുപോകയും ചെയ്യും.

6. Therefore night will fall, and you will receive no visions; it will grow dark, and you will no longer be able to read the omens. The sun will set on these prophets, and the daylight will turn to darkness over their heads.

7. അപ്പോള് ദര്ശകന്മാര് ലജ്ജിക്കും; ലക്ഷണം പറയുന്നവര് നാണിക്കും; ദൈവത്തിന്റെ ഉത്തരം ഇല്ലായ്കകൊണ്ടു അവര് ഒക്കെയും വായ് പൊത്തും.

7. The prophets will be ashamed; the omen readers will be humiliated. All of them will cover their mouths, for they will receive no divine oracles.'

8. എങ്കിലും ഞാന് യാക്കോബിനോടു അവന്റെ അതിക്രമവും യിസ്രായേലിനോടു അവന്റെ പാപവും പ്രസ്താവിക്കേണ്ടതിന്നു യഹോവയുടെ ആത്മാവിനാല് ശക്തിയും ന്യായവും വീര്യവുംകൊണ്ടു നിറഞ്ഞിരിക്കുന്നു.

8. But I am full of the courage that the LORD's Spirit gives, and have a strong commitment to justice. This enables me to confront Jacob with its rebellion, and Israel with its sin.

9. ന്യായം വെറുക്കയും ചൊവ്വുള്ളതു ഒക്കെയും വളെച്ചുകളകയും ചെയ്യുന്ന യാക്കോബ്ഗൃഹത്തിന്റെ തലവന്മാരും യിസ്രായേല്ഗൃഹത്തിന്റെ അധിപന്മാരുമായുള്ളോരേ, ഇതു കേള്പ്പിന് .

9. Listen to this, you leaders of the family of Jacob, you rulers of the nation of Israel! You hate justice and pervert all that is right.

10. അവര് സീയോനെ രക്തപാതകംകൊണ്ടും യെരൂശലേമിനെ ദ്രോഹംകൊണ്ടും പണിയുന്നു.

10. You build Zion through bloody crimes, Jerusalem through unjust violence.

11. അതിലെ തലവന്മാര് സമ്മാനം വാങ്ങി ന്യായം വിധിക്കുന്നു; അതിലെ പുരോഹിതന്മാര് കൂലി വാങ്ങി ഉപദേശിക്കുന്നു; അതിലെ പ്രവാചകന്മാര് പണം വാങ്ങി ലക്ഷണം പറയുന്നു; എന്നിട്ടും അവര് യഹോവയെ ചാരിയഹോവ നമ്മുടെ ഇടയില് ഇല്ലയോ? അനര്ത്ഥം നമുക്കു വരികയില്ല എന്നു പറയുന്നു.

11. Her leaders take bribes when they decide legal cases, her priests proclaim rulings for profit, and her prophets read omens for pay. Yet they claim to trust the LORD and say, 'The LORD is among us. Disaster will not overtake us!'

12. അതുകൊണ്ടു നിങ്ങളുടെ നിമിത്തം സീയോനെ വയല്പോലെയും ഉഴും; യെരൂശലേം കലക്കുന്നുകളും ആലയത്തിന്റെ പര്വ്വതം കാട്ടിലെ മേടുകള് പോലെയും ആയ്തീരും.

12. Therefore, because of you, Zion will be plowed up like a field, Jerusalem will become a heap of ruins, and the Temple Mount will become a hill overgrown with brush!



Shortcut Links
മീഖാ - Micah : 1 | 2 | 3 | 4 | 5 | 6 | 7 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |