Habakkuk - ഹബക്കൂക്‍ 3 | View All

1. വിഭ്രമരാഗത്തില് ഹബക്കൂക് പ്രവാചകന്റെ ഒരു പ്രാര്ത്ഥനാഗീതം.

1. A Prayer of Habakkuk the prophet upon Shigionoth.

2. യഹോവേ, ഞാന് നിന്റെ കേള്വി കേട്ടു ഭയപ്പെട്ടുപോയി; യഹോവേ, ആണ്ടുകള് കഴിയുംമുമ്പെ നിന്റെ പ്രവൃത്തിയെ ജീവിപ്പിക്കേണമേ; ആണ്ടുകള് കഴിയുംമുമ്പെ അതിനെ വെളിപ്പെടുത്തേണമേ; ക്രോധത്തിങ്കല് കരുണ ഔര്ക്കേണമേ.

2. Jehovah, I heard the report of thee, [and] I feared. Jehovah, revive thy work in the midst of the years, In the midst of the years make [it] known: In wrath remember mercy!

3. ദൈവം തേമാനില്നിന്നും പരിശുദ്ധന് പാറാന് പര്വ്വതത്തില്നിന്നും വരുന്നു. സേലാ. അവന്റെ പ്രഭ ആകാശത്തെ മൂടുന്നു; അവന്റെ സ്തുതിയാല് ഭൂമി നിറഞ്ഞിരിക്കുന്നു.

3. +God came from Teman, And the Holy One from mount Paran. Selah. His glory covereth the heavens, And the earth is full of his praise.

4. സൂര്യപ്രകാശംപോലെ ഒരു ശോഭ ഉളവായ്വരുന്നു; കിരണങ്ങള് അവന്റെ പാര്ശ്വത്തുനിന്നു പുറപ്പെടുന്നു; അവിടെ അവന്റെ വല്ലഭത്വം മറഞ്ഞിരിക്കുന്നു.

4. And [his] brightness was as the light; Rays [came forth] from his hand; And there was the hiding of his power.

5. മഹാമാരി അവന്റെ മുമ്പില് നടക്കുന്നു; ജ്വരാഗ്നി അവന്റെ പിന്നാലെ ചെല്ലുന്നു.

5. Before him went the pestilence, And a burning flame went forth at his feet.

6. അവന് നിന്നു ഭൂമിയെ കുലുക്കുന്നു; അവന് നോക്കി ജാതികളെ ചിതറിക്കുന്നു; ശാശ്വതപര്വ്വതങ്ങള് പിളര്ന്നുപോകുന്നു; പുരാതനഗിരികള് വണങ്ങി വീഴുന്നു; അവന് പുരാതനപാതകളില് നടക്കുന്നു.

6. He stood, and measured the earth; He beheld, and discomfited the nations; And the eternal mountains were scattered, The everlasting hills gave way: His ways are everlasting.

7. ഞാന് കൂശാന്റെ കൂടാരങ്ങളെ അനര്ത്ഥത്തില് കാണുന്നു; മിദ്യാന് ദേശത്തിലെ തിരശ്ശീലകള് വിറെക്കുന്നു.

7. I saw the tents of Cushan in affliction; The curtains of the land of Midian did tremble.

8. യഹോവ നദികളോടു നീരസപ്പെട്ടിരിക്കുന്നുവോ? നിന്റെ കോപം നദികളുടെ നേരെ വരുന്നുവോ? നീ കുതരിപ്പുറത്തും ജയരഥത്തിലും കയറിയിരിക്കയാല് നിന്റെ ക്രോധം സമുദ്രത്തിന്റെ നേരെ ഉള്ളതോ?

8. Was Jehovah wrathful with the rivers? Was thine anger against the rivers? Was thy rage against the sea, That thou didst ride upon thy horses, Thy chariots of salvation?

9. നിന്റെ വില്ലു മുറ്റും അനാവൃതമായിരിക്കുന്നു; വചനത്തിന്റെ ദണ്ഡനങ്ങള് ആണകളോടുകൂടിയിരിക്കുന്നു. സേലാ. നീ ഭൂമിയെ നദികളാല് പിളര്ക്കുംന്നു.

9. Thy bow was made naked, The rods [of discipline] sworn according to [thy] word. Selah. Thou didst cleave the earth with rivers.

10. പര്വ്വതങ്ങള് നിന്നെ കണ്ടു വിറെക്കുന്നു; വെള്ളത്തിന്റെ പ്രവാഹം കടന്നുപോകുന്നു; ആഴി മുഴക്കം പുറപ്പെടുവിക്കുന്നു; ഉയരത്തിലേക്കു കൈ ഉയര്ത്തുന്നു.

10. The mountains saw thee, they were in travail: Torrents of waters passed by; The deep uttered its voice, Lifted up its hands on high.

11. നിന്റെ അസ്ത്രങ്ങള് പായുന്ന പ്രകാശത്തിങ്കലും മിന്നിച്ചാടുന്ന കുന്തത്തിന്റെ ശോഭയിങ്കലും സൂര്യനും ചന്ദ്രനും സ്വഗൃഹത്തില് നിലക്കുന്നു.

11. The sun [and] moon stood still in their habitation, At the light of thine arrows which shot forth, -- At the shining of thy glittering spear.

12. ക്രോധത്തോടെ നീ ഭൂമിയില് ചവിട്ടുന്നു; കോപത്തോടെ ജാതികളെ മെതിക്കുന്നു.

12. Thou didst march through the land in indignation, Thou didst thresh the nations in anger.

13. നിന്റെ ജനത്തിന്റെ രക്ഷെക്കായിട്ടും നിന്റെ അഭിഷിക്തന്റെ രക്ഷെക്കായിട്ടും നീ പുറപ്പെടുന്നു; നീ ദുഷ്ടന്റെ വീട്ടില്നിന്നു മോന്തായം തകര്ത്തു, അടിസ്ഥാനത്തെ കഴുത്തോളം അനാവൃതമാക്കുന്നു. സേലാ.

13. Thou wentest forth for the salvation of thy people, For the salvation of thine anointed; Thou didst smite off the head from the house of the wicked, Laying bare the foundation even to the neck. Selah.

14. നീ അവന്റെ കുന്തങ്ങള്കൊണ്ടു അവന്റെ യോദ്ധാക്കളുടെ തല കുത്തിത്തുളെക്കുന്നു; എന്നെ ചിതറിക്കേണ്ടതിന്നു അവര് ചുഴലിക്കാറ്റുപോലെ വരുന്നു; എളിയവനെ മറവില്വെച്ചു വിഴുങ്ങുവാന് പോകുന്നതുപോലെ അവര് ഉല്ലസിക്കുന്നു.

14. Thou didst strike through with his own spears the head of his leaders: They came out as a whirlwind to scatter me, Whose exulting was as to devour the afflicted secretly.

15. നിന്റെ കുതിരകളോടുകൂടെ നീ സമുദ്രത്തില്, പെരുവെള്ളക്കൂട്ടത്തില് തന്നേ, നടകൊള്ളുന്നു.

15. Thou didst walk through the sea with thy horses, The heap of great waters.

16. ഞാന് കേട്ടു എന്റെ ഉദരം കുലുങ്ങിപ്പോയി, മുഴക്കം ഹേതുവായി എന്റെ അധരം വിറെച്ചു; അവന് ജനത്തെ ആക്രമിപ്പാന് പുറപ്പെടുമ്പോള് കഷ്ടദിവസത്തില് ഞാന് വിശ്രമിച്ചിരിക്കേണ്ടതുകൊണ്ടു എന്റെ അസ്ഥികള്ക്കു ഉരുക്കം തട്ടി, ഞാന് നിന്ന നിലയില് വിറെച്ചുപോയി.

16. I heard, and my belly trembled; My lips quivered at the voice; Rottenness entered into my bones, and I trembled in my place, That I might rest in the day of distress, When their invader shall come up against the people.

17. അത്തിവൃക്ഷം തളിര്ക്കയില്ല; മുന്തിരിവള്ളിയില് അനുഭവം ഉണ്ടാകയില്ല; ഒലിവുമരത്തിന്റെ പ്രയത്നം നിഷ്ഫലമായ്പോകും; നിലങ്ങള് ആഹാരം വിളയിക്കയില്ല; ആട്ടിന് കൂട്ടം തൊഴുത്തില്നിന്നു നശിച്ചുപോകും; ഗോശാലകളില് കന്നുകാലി ഉണ്ടായിരിക്കയില്ല.
ലൂക്കോസ് 13:6

17. For though the fig-tree shall not blossom, Neither shall fruit be in the vines; The labour of the olive-tree shall fail, And the fields shall yield no food; The flock shall be cut off from the fold, And there shall be no herd in the stalls:

18. എങ്കിലും ഞാന് യഹോവയില് ആനന്ദിക്കും; എന്റെ രക്ഷയുടെ ദൈവത്തില് ഘോഷിച്ചുല്ലസിക്കും.

18. Yet I will rejoice in Jehovah, I will joy in the God of my salvation.

19. യഹോവയായ കര്ത്താവു എന്റെ ബലം ആകുന്നു; അവന് എന്റെ കാല് പേടമാന് കാല്പോലെ ആക്കുന്നു; ഉന്നതികളിന്മേല് എന്നെ നടക്കുമാറാക്കുന്നു. സംഗീതപ്രമാണിക്കു തന്ത്രിനാദത്തോടെ.

19. Jehovah, the Lord, is my strength, And he maketh my feet like hinds' [feet], And he will make me to walk upon my high places. To the chief Musician. On my stringed instruments.



Shortcut Links
ഹബക്കൂക്‍ - Habakkuk : 1 | 2 | 3 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |