Haggai - ഹഗ്ഗായി 2 | View All

1. ഏഴാം മാസം ഇരുപത്തൊന്നാം തിയ്യതി ഹഗ്ഗായിപ്രവാചകന് മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാല്

1. In the seventh month, on the twenty-first day of the month, the word of the Lord came by Haggai the prophet, saying,

2. നീ യെഹൂദാദേശാധിപതിയായി ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലിനോടും മഹാ പുരോഹിതനായി യെഹോസാദാക്കിന്റെ മകനായ യോശുവയോടും ജനത്തില് ശേഷിപ്പുള്ളവരോടും പറയേണ്ടതെന്തെന്നാല്

2. Say now to Zerubbabel, the son of Shealtiel, ruler of Judah, and to Joshua, the son of Jehozadak, the high priest, and to the rest of the people,

3. നിങ്ങളില് ഈ ആലയത്തെ അതിന്റെ ആദ്യമഹത്വത്തോടെ കണ്ടവരായി ആര് ശേഷിച്ചിരിക്കുന്നു? ഇപ്പോള് കണ്ടിട്ടു നിങ്ങള്ക്കു എന്തു തോന്നുന്നു? ഏതുമില്ലാത്തതുപോലെ തോന്നുന്നില്ലയോ?

3. Who is there still among you who saw this house in its first glory? and how do you see it now? is it not in your eyes as nothing?

4. ഇപ്പോഴോ സെരുബ്ബാബേലേ, ധൈര്യപ്പെടുക എന്നു യഹോവയുടെ അരുളപ്പാടു; മഹാപുരോഹിതനായി യഹോസാദാക്കിന്റെ മകനായ യോശുവേ, ധൈര്യപ്പെടുക; ദേശത്തിലെ സകലജനവുമായുള്ളോരേ, ധൈര്യപ്പെട്ടു വേല ചെയ്വിന് എന്നു യഹോവയുടെ അരുളപ്പാടു; ഞാന് നിങ്ങളോടുകൂടെ ഉണ്ടല്ലോ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

4. But now be strong, O Zerubbabel, says the Lord; and be strong, O Joshua, son of Jehozadak, the high priest; and be strong, all you people of the land, says the Lord, and get to work: for I am with you, says the Lord of armies:

5. നിങ്ങള് മിസ്രയീമില് നിന്നു പുറപ്പെട്ടപ്പോള് ഞാന് നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്റെ വചനം ഔര്പ്പിന് ; എന്റെ ആത്മാവു നിങ്ങളുടെ ഇടയില് വസിക്കുന്നു; നിങ്ങള് ഭയപ്പെടേണ്ടാ.

5. The agreement which I made with you when you came out of Egypt, and my spirit, are with you still; have no fear.

6. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഇനി കുറഞ്ഞോന്നു കഴിഞ്ഞിട്ടു ഞാന് ആകാശത്തെയും ഭൂമിയെയും കടലിനെയും കരയെയും ഇളക്കും.
മത്തായി 24:29, ലൂക്കോസ് 21:26, എബ്രായർ 12:26-27

6. For this is what the Lord of armies has said: In a short time I will make a shaking of the heavens and the earth and the sea and the dry land;

7. ഞാന് സകല ജാതികളെയും ഇളക്കും; സകല ജാതികളുടെയും മനോഹരവസ്തു വരികയും ചെയ്യും; ഞാന് ഈ ആലയത്തെ മഹത്വപൂര്ണ്ണമാക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
യോഹന്നാൻ 1:14

7. And I will make a shaking of all the nations, and the desired things of all nations will come: and I will make this house full of my glory, says the Lord of armies.

8. വെള്ളി എനിക്കുള്ളതു, പൊന്നും എനിക്കുള്ളതു എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

8. The silver is mine and the gold is mine, says the Lord of armies.

9. ഈ ആലയത്തിന്റെ പിന്നത്തെ മഹത്വം മുമ്പിലേത്തതിലും വലുതായിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ഈ സ്ഥലത്തു ഞാന് സമാധാനം നലകും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

9. The second glory of this house will be greater than the first, says the Lord of armies: and in this place I will give peace, says the Lord of armies.

10. ദാര്യ്യാവേശിന്റെ രണ്ടാം ആണ്ടു, ഒമ്പതാം മാസം, ഇരുപത്തുനാലാം തിയ്യതി ഹഗ്ഗായി പ്രവാചകന് മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാല്

10. On the twenty-fourth day of the ninth month, in the second year of Darius, the word of the Lord came by Haggai the prophet, saying,

11. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള് പുരോഹിതന്മാരോടു ന്യായപ്രമാണത്തെക്കുറിച്ചു ചോദിക്കേണ്ടതെന്തെന്നാല്

11. These are the words of the Lord of armies: Put now a point of law to the priests, saying,

12. ഒരുത്തന് തന്റെ വസ്ത്രത്തിന്റെ കോന്തലെക്കല് വിശുദ്ധമാംസം വഹിച്ചു, ആ കോന്തലകൊണ്ടു അപ്പമോ പായസമോ വീഞ്ഞോ എണ്ണയോ ഏതെങ്കിലും ഒരു ഭക്ഷണസാധനമോ തൊട്ടാല് അതു വിശുദ്ധമാകുമോ? അതിന്നു പുരോഹിതന്മാര് ഇല്ല എന്നുത്തരം പറഞ്ഞു.

12. If anyone has some holy flesh folded in the skirt of his robe, will bread or soup or wine or oil or any other food be made holy if touched by his skirt? And the priests answering said, No.

13. എന്നാല് ഹഗ്ഗായിശവത്താല് അശുദ്ധനായ ഒരുത്തന് അവയില് ഒന്നു തൊടുന്നുവെങ്കില് അതു അശുദ്ധമാകുമോ എന്നു ചോദിച്ചതിന്നുഅതു അശുദ്ധമാകും എന്നു പുരോഹിതന്മാര് ഉത്തരം പറഞ്ഞു.

13. Then Haggai said, Will any of these be made unclean by the touch of one who is unclean through touching a dead body? And the priests answering said, It will be made unclean.

14. അതിന്നു ഹഗ്ഗായി ഉത്തരം പറഞ്ഞതെന്തെന്നാല്അങ്ങനെ തന്നേ ഈ ജനവും അങ്ങനെ തന്നേ ഈ ജാതിയും എന്റെ സന്നിധിയില് ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു. അവരുടെ കൈകളുടെ പ്രവൃത്തിയൊക്കെയും അങ്ങനെ തന്നേ; അവര് അവിടെ അര്പ്പിക്കുന്നതും അശുദ്ധം അത്രേ.

14. Then Haggai said, So is this people and so is this nation before me, says the Lord; and so is every work of their hands; and the offering they give there is unclean.

15. ആകയാല് നിങ്ങള് ഇന്നു തൊട്ടു പിന്നോക്കം, യഹോവയുടെ മന്ദിരത്തിങ്കല് കല്ലിന്മേല് കല്ലു വെച്ചതിന്നു മുമ്പുള്ളകാലം വിചാരിച്ചുകൊള്വിന് .

15. And now, give thought, looking back from this day to the time before one stone was put on another in the Temple of the Lord:

16. ആ കാലത്തു ഒരുത്തന് ഇരുപതു പറയുള്ള കൂമ്പാരത്തിലേക്കു ചെല്ലുമ്പോള് പത്തു മാത്രമേ കാണുകയുള്ളു; ഒരുത്തന് അമ്പതു പാത്രം കോരുവാന് ചക്കാലയില് ചെല്ലുമ്പോള് ഇരുപതു മാത്രമേ കാണുകയുള്ളു.

16. How, when anyone came to a store of twenty measures, there were only ten: when anyone went to the wine-store to get fifty vessels full, there were only twenty.

17. വെണ്കതിരും വിഷമഞ്ഞും കല്മഴയുംകൊണ്ടു ഞാന് നിങ്ങളെ നിങ്ങളുടെ കൈകളുടെ സകല പ്രവൃത്തികളിലും ദണ്ഡിപ്പിച്ചു; എങ്കിലും നിങ്ങള് എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.

17. And I sent burning and wasting and a rain of ice-drops on all the works of your hands; but still you were not turned to me, says the Lord.

18. നിങ്ങള് ഇന്നുതൊട്ടു മുമ്പോട്ടു ദൃഷ്ടിവേക്കുവിന് ; ഒമ്പതാം മാസം, ഇരുപത്തു നാലാം തിയ്യതിമുതല്, യഹോവയുടെ മന്ദിരത്തിന്നു അടിസ്ഥാനം ഇട്ട ദിവസം തുടങ്ങിയുള്ള കാലത്തില് തന്നേ ദൃഷ്ടിവേക്കുവിന് .

18. And now, give thought; looking on from this day, from the twenty-fourth day of the ninth month, from the time when the base of the Lord's house was put in its place, give thought to it.

19. വിത്തു ഇനിയും കളപ്പുരയില് കിടക്കുന്നുവോ? മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളവും ഒലിവുമരവും കായക്കുന്നില്ലയോ? ഇന്നുമുതല് ഞാന് നിങ്ങളെ അനുഗ്രഹിക്കും.

19. Is the seed still in the store-house? have the vine and the fig-tree, the pomegranate and the olive-tree, still not given their fruit? from this day I will send my blessing on you.

20. ഇരുപത്തു നാലാം തിയ്യതി യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം ഹഗ്ഗായിക്കുണ്ടായതെന്തെന്നാല്

20. And the word of the Lord came a second time to Haggai, on the twenty-fourth day of the month, saying,

21. നീ യെഹൂദാദേശാധിപതിയായ സെരുബ്ബാബേലിനോടു പറയേണ്ടതുഞാന് ആകാശത്തെയും ഭൂമിയെയും ഇളക്കും.
മത്തായി 24:29, ലൂക്കോസ് 21:26

21. Say to Zerubbabel, ruler of Judah, I will make a shaking of the heavens and the earth,

22. ഞാന് രാജ്യങ്ങളുടെ സിംഹാസനം മറിച്ചിടും; ജാതികളുടെ രാജ്യങ്ങളുടെ ബലം നശിപ്പിച്ചുകളയും; ഞാന് രഥത്തെയും അതില് കയറി ഔടിക്കുന്നവരെയും മറിച്ചുകളയും; കുതിരകളും പുറത്തു കയറി ഔടിക്കുന്നവരും ഔരോരുത്തന് താന്താന്റെ സഹോദരന്റെ വാളിനാല് വീഴും.

22. Overturning the power of kingdoms; and I will send destruction on the strength of the kingdoms of the nations; by me war-carriages will be overturned with those who are in them; and the horses and the horsemen will come down, everyone by the sword of his brother.

23. അന്നാളില്--സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു--എന്റെ ദാസനായി ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലേ, ഞാന് നിന്നെ എടുത്തു മുദ്രമോതിരമാക്കും എന്നു യഹോവയുടെ അരുളപ്പാടു; ഞാന് നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

23. In that day, says the Lord of armies, I will take you, O Zerubbabel, my servant, the son of Shealtiel, says the Lord, and will make you as a jewelled ring: for I have taken you to be mine, says the Lord of armies.



Shortcut Links
ഹഗ്ഗായി - Haggai : 1 | 2 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |