Zechariah - സെഖർയ്യാവു 9 | View All

1. പ്രവാചകം. യഹോവയുടെ അരുളപ്പാടു ഹദ്രാക് ദേശത്തിന്നു വിരോധമായിരിക്കുന്നു; ദമ്മേശെക്കിന്മേല് അതു വന്നമരും; യഹോവ, മനുഷ്യരിലും യിസ്രായേലിന്റെ സകല ഗോത്രങ്ങളിലും ദൃഷ്ടിവെക്കുന്നു.

1. A prophecy, the word of ADONAI: In the land of Hadrakh and Dammesek is where [[God]] comes to rest, for the eyes of humankind are directed toward ADONAI, as are those of all the tribes of Isra'el,

2. അതിനോടു തൊട്ടിരിക്കുന്ന ഹമാത്തിന്നും ജ്ഞാനം ഏറിയ സോരിന്നും സീദോന്നും അങ്ങനെ തന്നേ.
മത്തായി 11:21-22, ലൂക്കോസ് 10:13-14

2. also Hamat at its border, Tzor and Tzidon, for she is very wise.

3. സോര് തനിക്കു ഒരു കോട്ട പണിതു, പൊടിപോലെ വെള്ളിയും വീഥികളിലെ ചെളിപോലെ തങ്കവും സ്വരൂപിച്ചു.

3. Tzor built herself a fortified tower, heaping up silver as if it were dust and fine gold as if it were mud in the streets.

4. എന്നാല് കര്ത്താവു അവളെ ഇറക്കി, അവളുടെ കൊത്തളം കടലില് ഇട്ടുകളയും; അവള് തീക്കു ഇരയായ്തീരുകയും ചെയ്യും.

4. But [Adonai] will dispossess her and break her power at sea, while the city itself will be destroyed by fire.

5. അസ്കലോന് അതു കണ്ടു ഭയപ്പെടും; ഗസ്സയും എക്രോനും കണ്ടു ഏറ്റവും വിറെക്കും; അവളുടെ പ്രത്യാശെക്കു ഭംഗം വരുമല്ലോ; ഗസ്സയില്നിന്നു രാജാവു നശിച്ചുപോകും; അസ്കലോന്നു നിവാസികള് ഇല്ലാതെയാകും.

5. On seeing this, Ashkelon will be terrified; 'Azah too will writhe in pain; likewise 'Ekron, as her hopes are dashed. 'The king will vanish from 'Azah, Ashkelon will be without people,

6. അസ്തോദില് ഒരു കൌലടേയജാതി പാര്ക്കും; ഫെലിസ്ത്യരുടെ ഗര്വ്വം ഞാന് ഛേദിച്ചുകളയും.

6. and a mixed people will live in Ashdod, as I destroy the pride of the P'lishtim.

7. ഞാന് അവന്റെ രക്തം അവന്റെ വായില്നിന്നും അവന്റെ വെറുപ്പുകള് അവന്റെ പല്ലിന്നിടയില്നിന്നും നീക്കിക്കളയും; എന്നാല് അവനും നമ്മുടെ ദൈവത്തിന്നു ഒരു ശേഷിപ്പായ്തീരും; അവന് യെഹൂദയില് ഒരു മേധാവിയെപ്പോലെയും എക്രോന് ഒരു യെബൂസ്യനെപ്പോലെയും ആകും.

7. I will end their eating meat with its blood still in it, snatching the disgusting things from between their teeth.' But the surviving remnant will belong to our God; it will be like a clan in Y'hudah; and 'Ekron will be like a Y'vusi.

8. ആരും പോക്കുവരുത്തു ചെയ്യാതിരിക്കേണ്ടതിന്നു ഞാന് ഒരു പട്ടാളമായി എന്റെ ആലയത്തിന്നു ചുറ്റും പാളയമിറങ്ങും; ഇനി ഒരു പീഡകനും അവരുടെ ഇടയില്കൂടി കടക്കയില്ല; ഇപ്പോള് ഞാന് സ്വന്തകണ്ണുകൊണ്ടു കണ്ടുവല്ലോ.

8. 'Then I will guard my house against armies, so that none will march through or return. No oppressor will ever again overrun them, for now I am watching with my own eyes.

9. സീയോന് പുത്രിയേ, ഉച്ചത്തില് ഘോഷിച്ചാനന്ദിക്ക; യെരൂശലേംപുത്രിയേ, ആര്പ്പിടുക! ഇതാ, നിന്റെ രാജാവു നിന്റെ അടുക്കല് വരുന്നു; അവന് നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെണ്കഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു.
മത്തായി 21:5, യോഹന്നാൻ 12:15

9. Rejoice with all your heart, daughter of Tziyon! Shout out loud, daughter of Yerushalayim! Look! Your king is coming to you. He is righteous, and he is victorious. Yet he is humble- he's riding on a donkey, yes, on a lowly donkey's colt.

10. ഞാന് എഫ്രയീമില്നിന്നു രഥത്തെയും യെരൂശലേമില്നിന്നു കുതിരയെയും ഛേദിച്ചുകളയും; പടവില്ലും ഒടിഞ്ഞുപോകും; അവന് ജാതികളോടു സമാധാനം കല്പിക്കും; അവന്റെ ആധിപത്യം സമുദ്രംമുതല് സമുദ്രംവരെയും നദിമുതല് ഭൂമിയുടെ അറ്റങ്ങളോളവും ആയിരിക്കും.
എഫെസ്യർ എഫേസോസ് 2:17

10. I will banish chariots from Efrayim and war-horses from Yerushalayim.' The warrior's bow will be banished, and he will proclaim peace to the nations. He will rule from sea to sea, and from the [[Euphrates]] River to the ends of the earth.

11. നീയോ--നിന്റെ നിയമരക്തം ഹേതുവായി ഞാന് നിന്റെ ബദ്ധന്മാരെ വെള്ളമില്ലാത്ത കുഴിയില്നിന്നു വിട്ടയക്കും.
മത്തായി 26:28, മർക്കൊസ് 14:24, ലൂക്കോസ് 22:20, 1 കൊരിന്ത്യർ 11:25, എബ്രായർ 13:20

11. 'Also you, by the blood of your covenant, I release your prisoners from [[the dungeon,]] the cistern that has no water in it.

12. പ്രത്യാശയുള്ള ബദ്ധന്മാരേ, കോട്ടയിലേക്കു മടങ്ങിവരുവിന് ; ഞാന് നിനക്കു ഇരട്ടിയായി പകരം നലകും എന്നു ഞാന് ഇന്നു തന്നേ പ്രസ്താവിക്കുന്നു.

12. Return to the stronghold, you prisoners with hope! This day I declare to you that I will grant you double reparation.

13. ഞാന് എനിക്കു യെഹൂദയെ വില്ലായി കുലെച്ചും എഫ്രയീമിനെ നിറെച്ചുമിരിക്കുന്നു; സീയോനേ, ഞാന് നിന്റെ പുത്രന്മാരെ യവനദേശമേ, നിന്റെ പുത്രന്മാരുടെ നേരെ ഉണര്ത്തി നിന്നെ ഒരു വീരന്റെ വാള് പോലെയാക്കും.

13. For I have bent Y'hudah as my bow and made Efrayim its arrow. I will rouse your sons, Tziyon, and make you like a warrior's sword against your sons, Greece.'

14. യഹോവ അവര്ക്കും മീതെ പ്രത്യക്ഷനാകും; അവന്റെ അസ്ത്രം മിന്നല് പോലെ പുറപ്പെടും; യഹോവയായ കര്ത്താവു കാഹളം ഊതി തെക്കന് ചുഴലിക്കാറ്റുകളില് വരും.

14. ADONAI will appear over them, and his arrow will flash like lightning. [Adonai ELOHIM] will blow the [shofar] and go out in the whirlwinds of the south.

15. സൈന്യങ്ങളുടെ യഹോവ അവരെ പരിചകൊണ്ടു മറെക്കും; അവര് മാംസം തിന്നു കവിണക്കല്ലു ചവിട്ടിക്കളകയും രക്തം കുടിച്ചു വീഞ്ഞുകൊണ്ടെന്നപോലെ ഘോഷിക്കയും യാഗകലശങ്ങള്പോലെയും യാഗപീഠത്തിന്റെ കോണുകള്പോലെയും നിറഞ്ഞിരിക്കയും ചെയ്യും.

15. [ADONAI-Tzva'ot] will defend them; they will devour and trample the sling-stones. They will drink and roar as if they had drunk wine; they will be filled, like basins and like the corners of the altar.

16. അന്നാളില് അവരുടെ ദൈവമായ യഹോവ അവരെ തന്റെ ജനമായ ആട്ടിന് കൂട്ടത്തെപ്പോലെ രക്ഷിക്കും; അവര് അവന്റെ ദേശത്തു ഒരു കിരീടത്തിന്റെ രത്നംപോലെ പൊങ്ങി ശോഭിക്കും.

16. On that day ADONAI their God will save them as the flock of his people; for they will be like gems in a crown, sparkling over his countryside.

17. അതിന്നു എത്ര ശ്രീത്വവും അതിന്നു എത്ര സൌന്ദര്യവും ഉണ്ടു; ധാന്യം യുവാക്കളെയും വീഞ്ഞു യുവതികളെയും പുഷ്ടീകരിക്കുന്നു.
യോഹന്നാൻ 1:14

17. What wealth is theirs, what beauty! Grain will make the young men thrive, and new wine the young women.



Shortcut Links
സെഖർയ്യാവു - Zechariah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |