Malachi - മലാഖി 2 | View All

1. ഇപ്പോഴോ പുരോഹിതന്മാരേ, ഈ ആജ്ഞ നിങ്ങളോടു ആകുന്നു.

1. Priests, this command is for you.

2. നിങ്ങള് കേട്ടനുസരിക്കയും എന്റെ നാമത്തിന്നു മഹത്വം കൊടുപ്പാന് തക്കവണ്ണം മനസ്സുവെക്കുകയും ചെയ്യാഞ്ഞാല് ഞാന് നിങ്ങളുടെ മേല് ശാപം അയച്ചു നിങ്ങള്ക്കുള്ള അനുഗ്രഹങ്ങളെയും ശപിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതേ, നിങ്ങള് മനസ്സു വെക്കായ്കകൊണ്ടു ഞാന് അവയെ ശപിച്ചുമിരിക്കുന്നു.

2. Listen to me. Pay attention to what I say. Honor my name,' says the Lord All-Powerful. 'If you don't, I will send a curse on you and on your blessings. I have already cursed them, because you don't pay attention to what I say.

3. ഞാന് നിങ്ങള്ക്കുള്ള സന്തതിയെ ഭര്ത്സിക്കയും ചാണകം, നിങ്ങളുടെ ഉത്സവങ്ങളിലെ ചാണകം തന്നേ, നിങ്ങളുടെ മുഖത്തു വിതറുകയും അവര് നിങ്ങളെ അതിനോടുകൂടെ കൊണ്ടുപോകയും ചെയ്യും.

3. I will punish your descendants. I will smear your faces with the animal insides left from your feasts, and you will be thrown away with it.

4. ലേവിയോടുള്ള എന്റെ നിയമം നിലനില്പാന് തക്കവണ്ണം ഞാന് ഈ ആജ്ഞ നിങ്ങളുടെ അടുക്കല് അയച്ചിരിക്കുന്നു എന്നു നിങ്ങള് അറിയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

4. Then you will know that I am giving you this command so my agreement with Levi will continue,' says the Lord All-Powerful.

5. അവനോടുള്ള എന്റെ നിയമം ജീവനും സമാധാനവുമായിരുന്നു; അവന് ഭയപ്പെടേണ്ടതിന്നു ഞാന് അവന്നു അവയെ കൊടുത്തു; അവന് എന്നെ ഭയപ്പെട്ടു എന്റെ നാമംനിമിത്തം വിറെക്കയും ചെയ്തു.

5. 'My agreement for priests was with the tribe of Levi. I promised them life and peace so they would honor me. And they did honor me and fear me.

6. നേരുള്ള ഉപദേശം അവന്റെ വായില് ഉണ്ടായിരുന്നു; നീതികേടു അവന്റെ അധരങ്ങളില് കണ്ടതുമില്ല; സമാധാനമായും പരമാര്ത്ഥമായും അവന് എന്നോടുകൂടെ നടന്നു പലരെയും അകൃത്യം വിട്ടുതിരിയുമാറാക്കി;

6. They taught the true teachings and spoke no lies. With peace and honesty they did what I said they should do, and they kept many people from sinning.

7. പുരോഹിതന് സൈന്യങ്ങളുടെ യഹോവയുടെ ദൂതനാകയാല് അവന്റെ അധരങ്ങള് പരിജ്ഞാനം സൂക്ഷിച്ചുവെക്കേണ്ടതും ഉപദേശം അവനോടു ചോദിച്ചു പഠിക്കേണ്ടതും അല്ലോ.
മത്തായി 23:3

7. A priest should teach what he knows, and people should learn the teachings from him, because he is the messenger of the Lord All-Powerful.

8. നിങ്ങളോ വഴി വിട്ടുമാറി പലരെയും ഉപദേശത്താല് ഇടറുമാറാക്കി ലേവിയുടെ നിയമം നശിപ്പിച്ചിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
മത്തായി 23:3

8. But you priests have stopped obeying me. With your teachings you have caused many people to do wrong. You have broken the agreement with the tribe of Levi!' says the Lord All-Powerful.

9. അങ്ങനെ നിങ്ങള് എന്റെ വഴികളെ പ്രമാണിക്കാതെ ന്യായപാലനത്തില് പക്ഷഭേദം കാണിച്ചതുകൊണ്ടു ഞാനും നിങ്ങളെ സകലജനത്തിന്നും നിന്ദിതരും നീചരുമാക്കിയിരിക്കുന്നു.

9. You have not been careful to do what I say, but instead you take sides in court cases. So I have caused you to be hated and disgraced in front of everybody.'

10. നമുക്കെല്ലാവര്ക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു; നമ്മുടെ പിതാക്കന്മാരുടെ നിയമത്തെ അശുദ്ധമാക്കേണ്ടതിന്നു നാം അന്യോന്യം ദ്രോഹം ചെയ്യുന്നതെന്തിന്നു?
1 കൊരിന്ത്യർ 8:6

10. We all have the same father; the same God made us. So why do people break their promises to each other and show no respect for the agreement our ancestors made with God?

11. യെഹൂദാ ദ്രോഹംചെയ്തു; യിസ്രായേലിലും യെരൂശലേമിലും മ്ളേച്ഛത സംഭവിച്ചിരിക്കുന്നു; യഹോവേക്കു ഇഷ്ടമായുള്ള അവന്റെ വിശുദ്ധമന്ദിരത്തെ യെഹൂദാ അശുദ്ധമാക്കി ഒരു അന്യദേവന്റെ മകളെ വിവാഹം കഴിച്ചിരിക്കുന്നു.

11. The people of Judah have broken their promises. They have done something God hates in Israel and Jerusalem: The people of Judah did not respect the Temple that the Lord loves, and the men of Judah married women who worship foreign gods.

12. അങ്ങനെ ചെയ്യുന്ന മനുഷ്യന്നു യഹോവ ചോദിക്കുന്നവനെയും ഉത്തരം പറയുന്നവനെയും സൈന്യങ്ങളുടെ യഹോവേക്കു വഴിപാടു അര്പ്പിക്കുന്നവനെയും യാക്കോബിന്റെ കൂടാരങ്ങളില് നിന്നു ഛേദിച്ചുകളയും.

12. Whoever does this might bring offerings to the Lord All-Powerful, but the Lord will still cut that person off from the community of Israel.

13. രണ്ടാമതു നിങ്ങള് ഇങ്ങനെ ചെയ്യുന്നുയഹോവ ഇനി വഴിപാടു കടാക്ഷിക്കയോ നിങ്ങളുടെ കയ്യില്നിന്നു പ്രസാദമുള്ളതു കൈക്കൊള്കയോ ചെയ്യാതവണ്ണം നിങ്ങള് അവന്റെ യാഗപീഠത്തെ കണ്ണുനീര്കൊണ്ടും കരച്ചല്കൊണ്ടും ഞരക്കംകൊണ്ടും മൂടിക്കളയുന്നു.

13. This is another thing you do. You cover the Lord's altar with your tears. You cry and moan, because he does not accept your offerings and is not pleased with what you bring.

14. എന്നാല് നിങ്ങള് അതു എന്തുകൊണ്ടു എന്നു ചോദിക്കുന്നു. യഹോവ നിനക്കും നീ അവിശ്വസ്തത കാണിച്ചിരിക്കുന്ന നിന്റെ യൌവനത്തിലെ ഭാര്യെക്കും മദ്ധ്യേ സാക്ഷിയായിരുന്നതുകൊണ്ടു തന്നേ; അവള് നിന്റെ കൂട്ടാളിയും നിന്റെ ധര്മ്മപത്നിയുമല്ലോ.

14. You ask, 'Why?' It is because the Lord sees how you treated the wife you married when you were young. You broke your promise to her, even though she was your partner and you had an agreement with her.

15. ലേശംപോലും സുബോധം ശേഷിച്ചിരുന്ന ഒരുത്തന് ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. എന്നാല് ആ ഒരുത്തന് എന്തു ചെയ്തു? ദൈവം വാഗ്ദാനം ചെയ്ത സന്തതിയെ അവന് അന്വേഷിച്ചു. നിങ്ങളുടെ ഉള്ളില് സൂക്ഷിച്ചുകൊള്വിന് ; തന്റെ യൌവനത്തിലെ ഭാര്യയോടു ആരും അവിശ്വസ്തത കാണിക്കരുതു.

15. God made husbands and wives to become one body and one spirit for his purpose -- so they would have children who are true to God. So be careful, and do not break your promise to the wife you married when you were young.

16. ഞാന് ഉപേക്ഷണം വെറുക്കുന്നു എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നുഅതു ചെയ്യുന്നവന് തന്റെ വസ്ത്രം സാഹസംകൊണ്ടു മൂടുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ആകയാല് നിങ്ങള് അവിശ്വസ്തത കാണിക്കാതിരിക്കേണ്ടതിന്നു നിങ്ങളുടെ ഉള്ളില് സൂക്ഷിച്ചുകൊള്വിന് .

16. The Lord God of Israel says, 'I hate divorce. And I hate people who do cruel things as easily as they put on clothes,' says the Lord All-Powerful. So be careful. And do not break your trust.

17. നിങ്ങള് നിങ്ങളുടെ വാക്കുകളാല് യഹോവയെ മുഷിപ്പിക്കുന്നു. എന്നാല് നിങ്ങള്ഏതിനാല് ഞങ്ങള് അവനെ മുഷിപ്പിക്കുന്നു എന്നു ചോദിക്കുന്നു. ദോഷം പ്രവര്ത്തിക്കുന്ന ഏവനും യഹോവേക്കു ഇഷ്ടമുള്ളവന് ആകുന്നു; അങ്ങനെയുള്ളവരില് അവന് പ്രസാദിക്കുന്നു; അല്ലെങ്കില് ന്യായവിധിയുടെ ദൈവം എവിടെ? എന്നിങ്ങിനെ നിങ്ങള് പറയുന്നതിനാല് തന്നേ.

17. You have tired the Lord with your words. You ask, 'How have we tired him?' You did it by saying, 'The Lord thinks anyone who does evil is good, and he is pleased with them.' Or you asked, 'Where is the God who is fair?'



Shortcut Links
മലാഖി - Malachi : 1 | 2 | 3 | 4 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |