Numbers - സംഖ്യാപുസ്തകം 11 | View All

1. അനന്തരം ജനം യഹോവേക്കു അനിഷ്ടം തോന്നുമാറു പിറുപിറുത്തു; യഹോവ കേട്ടു അവന്റെ കോപം ജ്വലിച്ചു; യഹോവയുടെ തീ അവരുടെ ഇടയില് കത്തി പാളയത്തിന്റെ അറ്റങ്ങളിലുള്ളവരെ ദഹിപ്പിച്ചുകളഞ്ഞു.

1. Now the people complained to the Lord about their troubles, and when he heard them, he became angry. Then fire from the Lord burned among the people at the edge of the camp.

2. ജനം മോശെയോടു നിലവിളിച്ചു; മോശെ യഹോവയോടു പ്രാര്ത്ഥിച്ചുഅപ്പോള് തീ കെട്ടുപോയി.

2. The people cried out to Moses, and when he prayed to the Lord, the fire stopped burning.

3. യഹോവയുടെ തീ അവരുടെ ഇടയില് കത്തുകയാല് ആ സ്ഥലത്തിന്നു തബേരാ എന്നു പേരായി.

3. So that place was called Taberah, because the Lord's fire had burned among them.

4. പിന്നെ അവരുടെ ഇടയിലുള്ള സമ്മിശ്രജാതി ദുരാഗ്രഹികളായി, യിസ്രായേല്മക്കളും വീണ്ടും കരഞ്ഞുകൊണ്ടുഞങ്ങള്ക്കു തിന്മാന് ഇറച്ചി ആര് തരും?
1 കൊരിന്ത്യർ 10:6

4. Some troublemakers among them wanted better food, and soon all the Israelites began complaining. They said, 'We want meat!

5. ഞങ്ങള് മിസ്രയീമില് വെച്ചു വിലകൂടാതെ തിന്നിട്ടുള്ള മത്സ്യം, വെള്ളരിക്കാ, മത്തെങ്ങാ, ഉള്ളി, ചുവന്നുള്ളി, ചിറ്റുള്ളി എന്നിവ ഞങ്ങള് ഔര്ക്കുംന്നു.

5. We remember the fish we ate for free in Egypt. We also had cucumbers, melons, leeks, onions, and garlic.

6. ഇപ്പോഴോ ഞങ്ങളുടെ പ്രാണന് പൊരിഞ്ഞിരിക്കുന്നു; ഈ മന്നാ അല്ലാതെ ഒന്നും കാണ്മാനില്ല എന്നു പറഞ്ഞു.

6. But now we have lost our appetite; we never see anything but this manna!'

7. മന്നയോ കൊത്തമ്പാലരിപോലെയും അതിന്റെ നിറം ഗുല്ഗുലുവിന്റേതുപോലെയും ആയിരുന്നു.
യോഹന്നാൻ 6:31

7. The manna was like small white seeds.

8. ജനം നടന്നു പെറുക്കി തിരികല്ലില് പൊടിച്ചിട്ടോ ഉരലില് ഇടിച്ചിട്ടോ കലത്തില് പുഴുങ്ങി അപ്പം ഉണ്ടാക്കും. അതിന്റെ രുചി എണ്ണചേര്ത്തുണ്ടാക്കിയ ദോശപോലെ ആയിരുന്നു.

8. The people would go to gather it, and then grind it in handmills, or crush it between stones. After they cooked it in a pot or made cakes with it, it tasted like bread baked with olive oil.

9. രാത്രി പാളയത്തില് മഞ്ഞു പൊഴിയുമ്പോള് മന്നയും പൊഴിയും.

9. When the dew fell on the camp each night, so did the manna.

10. ജനം കുടുംബംകുടുംബമായി ഔരോരുത്തന് താന്താന്റെ കൂടാരവാതില്ക്കല്വെച്ചു കരയുന്നതു മോശെ കേട്ടു; യഹോവയുടെ കോപം ഏറ്റവും ജ്വലിച്ചു; മോശെക്കും അനിഷ്ടമായി.

10. Moses heard every family crying as they stood in the entrances of their tents. Then the Lord became very angry, and Moses got upset.

11. അപ്പോള് മോശെ യഹോവയോടു പറഞ്ഞതുനീ അടിയനെ വലെച്ചതു എന്തു? നിനക്കു എന്നോടു കൃപ തോന്നാതെ ഈ സര്വ്വജനത്തിന്റെയും ഭാരം എന്റെമേല് വെച്ചതെന്തു?

11. He asked the Lord, 'Why have you brought me, your servant, this trouble? What have I done wrong that you made me responsible for all these people?

12. മുലകുടിക്കുന്ന കുഞ്ഞിനെ ഒരു ധാത്രി എടുക്കുന്നതുപോലെ ഞാന് അവരെ നീ അവരുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തേക്കു എന്റെ മാറത്തെടുത്തുകൊണ്ടു പോകേണമെന്നു എന്നോടു കല്പിപ്പാന് ഈ ജനത്തെ ഒക്കെയും ഞാന് ഗര്ഭംധരിച്ചുവോ? ഞാന് അവരെ പ്രസവിച്ചുവോ?

12. I am not the father of all these people, and I didn't give birth to them. So why do you make me carry them to the land you promised to our ancestors? Must I carry them in my arms as a nurse carries a baby?

13. ഈ ജനത്തിന്നു ഒക്കെയും കൊടുപ്പാന് എനിക്കു എവിടെനിന്നു ഇറച്ചി കിട്ടും? അവര് ഇതാഞങ്ങള്ക്കു തിന്മാന് ഇറച്ചി തരിക എന്നു എന്നോടു പറഞ്ഞു കരയുന്നു.

13. Where can I get meat for all these people? They keep crying to me, 'We want meat!'

14. ഏകനായി ഈ സര്വ്വജനത്തെയും വഹിപ്പാന് എന്നെക്കൊണ്ടു കഴിയുന്നതല്ല; അതു എനിക്കു അതിഭാരം ആകുന്നു.

14. I can't take care of all these people alone. It is too much for me.

15. ഇങ്ങനെ എന്നോടു ചെയ്യുന്ന പക്ഷം ദയവിചാരിച്ചു എന്നെ കൊന്നുകളയേണമേ. എന്റെ അരിഷ്ടത ഞാന് കാണരുതേ.

15. If you are going to continue doing this to me, then kill me now. If you care about me, put me to death, and then I won't have any more troubles.'

16. അപ്പോള് യഹോവ മോശെയോടു കല്പിച്ചതുയിസ്രായേല്മൂപ്പന്മാരില്വെച്ചു ജനത്തിന്നു പ്രമാണികളും മേല്വിചാരകന്മാരും എന്നു നീ അറിയുന്ന എഴുപതു പുരുഷന്മാരെ സമാഗമനക്കുടാരത്തിന്നരികെ നിന്നോടു കൂടെ നില്ക്കേണ്ടതിന്നു എന്റെ അടുക്കല് കൂട്ടിക്കൊണ്ടു വരിക.

16. The Lord said to Moses, 'Bring me seventy of Israel's older leaders, men that you know are leaders among the people. Bring them to the Meeting Tent, and have them stand there with you.

17. അവിടെ ഞാന് ഇറങ്ങിവന്നു നിന്നോടു അരുളിച്ചെയ്യും; ഞാന് നിന്റെമേലുള്ള ആത്മാവില് കുറെ എടുത്തു അവരുടെ മേല് പകരും. നീ ഏകനായി വഹിക്കാതിരിക്കേണ്ടതിന്നു അവര് നിന്നോടുകൂടെ ജനത്തിന്റെ ഭാരം വഹിക്കും.

17. I will come down and speak with you there. I will take some of the Spirit that is in you, and I will give it to them. They will help you care for the people so that you will not have to care for them alone.

18. എന്നാല് ജനത്തോടു നീ പറയേണ്ടതുനാളത്തേക്കു നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിന് ; എന്നാല് നിങ്ങള് ഇറച്ചി തിന്നും; ഞങ്ങള്ക്കു തിന്മാന് ഇറച്ചി ആര് തരും? മിസ്രയീമില് ഞങ്ങള്ക്കു നന്നായിരുന്നു എന്നു നിങ്ങള് പറഞ്ഞു യഹോവ കേള്ക്കെ കരഞ്ഞുവല്ലോ; ആകയാല് യഹോവ നിങ്ങള്ക്കു ഇറച്ചി തരികയും നിങ്ങള് തിന്നുകയും ചെയ്യും.

18. Tell the people this: 'Make yourselves holy for tomorrow, and you will eat meat. You cried to the Lord, 'We want meat! We were better off in Egypt!' So now the Lord will give you meat to eat.

19. ഒരു ദിവസമല്ല, രണ്ടു ദിവസമല്ല, അഞ്ചു ദിവസമല്ല, പത്തു ദിവസമല്ല, ഇരുപതു ദിവസവുമല്ല, ഒരു മാസം മുഴുവനും തന്നേ;

19. You will eat it not for just one, two, five, ten, or even twenty days,

20. അതു നിങ്ങളുടെ മൂക്കില്കൂടി പുറപ്പെട്ടു നിങ്ങള്ക്കു ഔക്കാനം വരുവോളം നിങ്ങള് തിന്നും; നിങ്ങളുടെ ഇടയില് ഉള്ള യഹോവയെ നിങ്ങള് നിരസിക്കയുംഞങ്ങള് മിസ്രയീമില്നിന്നു എന്തിന്നു പുറപ്പെട്ടുപോന്നു എന്നു പറഞ്ഞു അവന്റെ മുമ്പാകെ കരകയും ചെയ്തിരിക്കുന്നുവല്ലോ.

20. but you will eat that meat for a whole month. You will eat it until it comes out your nose, and you will grow to hate it. This is because you have rejected the Lord, who is with you. You have cried to him, saying, 'Why did we ever leave Egypt?'' '

21. അപ്പോള് മോശെഎന്നോടുകൂടെയുള്ള ജനം ആറുലക്ഷം കാലാള് ഉണ്ടു; ഒരു മാസം മുഴുവന് തിന്മാന് ഞാന് അവര്ക്കും ഇറച്ചി കൊടുക്കുമെന്നു നീ അരുളിച്ചെയ്യുന്നു.

21. Moses said, 'Lord, here are six hundred thousand people standing around me, and you say, 'I will give them enough meat to eat for a month!'

22. അവര്ക്കും മതിയാകുംവണ്ണം ആടുകളെയും മാടുകളെയും അവര്ക്കുംവേണ്ടി അറുക്കുമോ? അവര്ക്കും മതിയാകുംവണ്ണം സമുദ്രത്തിലെ മത്സ്യത്തെ ഒക്കെയും അവര്ക്കും വേണ്ടി പിടിച്ചുകൂട്ടുമോ എന്നു ചോദിച്ചു.

22. If we killed all the flocks and herds, that would not be enough. If we caught all the fish in the sea, that would not be enough.'

23. യഹോവ മോശെയോടുയഹോവയുടെ കൈ കുറുതായിപ്പോയോ? എന്റെ വചനം നിവൃത്തിയാകുമോ ഇല്ലയോ എന്നു നീ ഇപ്പോള് കാണും എന്നു കല്പിച്ചു.

23. But the Lord said to Moses, 'Do you think I'm weak? Now you will see if I can do what I say.'

24. അങ്ങനെ മോശെ ചെന്നു യഹോവയുടെ വചനങ്ങളെ ജനത്തോടു പറഞ്ഞു, ജനത്തിന്റെ മൂപ്പന്മാരില് എഴുപതു പുരുഷന്മാരെ കൂട്ടി കൂടാരത്തിന്റെ ചുറ്റിലും നിറുത്തി.

24. So Moses went out to the people and told them what the Lord had said. He gathered seventy of the older leaders together and had them stand around the Tent.

25. എന്നാറെ യഹോവ ഒരു മേഘത്തില് ഇറങ്ങി അവനോടു അരുളിച്ചെയ്തു, അവന്മേലുള്ള ആത്മാവില് കുറെ എടുത്തു മൂപ്പന്മാരായ ആ എഴുപതു പുരുഷന്മാര്ക്കും കൊടുത്തു; ആത്മാവു അവരുടെ മേല് ആവസിച്ചപ്പോള് അവര് പ്രവചിച്ചു; പിന്നെ അങ്ങനെ ചെയ്തില്ലതാനും.

25. Then the Lord came down in the cloud and spoke to Moses. The Lord took some of the Spirit Moses had, and he gave it to the seventy leaders. With the Spirit in them, they prophesied, but just that one time.

26. എന്നാല് ആ പുരഷന്മാരില് രണ്ടു പേര് പാളയത്തില് തന്നേ താമസിച്ചിരുന്നു; ഒരുത്തന്നു എല്ദാദ് എന്നും മറ്റവന്നു മേദാദ് എന്നും പേര്. ആത്മാവു അവരുടെമേലും ആവസിച്ചു; അവരും പേരെഴുതിയവരില് ഉള്ളവര് ആയിരുന്നു എങ്കിലും കൂടാരത്തിലേക്കു ചെന്നിരുന്നില്ല; അവര് പാളയത്തില് വെച്ചു പ്രവചിച്ചു.

26. Two men named Eldad and Medad were also listed as leaders, but they did not go to the Tent. They stayed in the camp, but the Spirit was also given to them, and they prophesied in the camp.

27. അപ്പോള് ഒരു ബാല്യക്കാരന് മോശെയുടെ അടുക്കല് ഔടിച്ചെന്നുഎല്ദാദും മേദാദും പാളയത്തില്വെച്ചു പ്രവചിക്കുന്നു എന്നു അറിയിച്ചു.

27. A young man ran to Moses and said, 'Eldad and Medad are prophesying in the camp.'

28. എന്നാറെ നൂന്റെ മകനായി ബാല്യംമുതല് മോശെയുടെ ശുശ്രൂഷക്കാരനായിരുന്ന യോശുവഎന്റെ യജമാനനായ മോശെയേ, അവരെ വിരോധിക്കേണമേ എന്നു പറഞ്ഞു.

28. Joshua son of Nun said, 'Moses, my master, stop them!' (Ever since he was a young boy, Joshua had been Moses' assistant.)

29. മോശെ അവനോടുഎന്നെ വിചാരിച്ചു നീ അസൂയപ്പെടുന്നുവോ? യഹോവയുടെ ജനം ഒക്കെയും പ്രവാചകന്മാരാകയും യഹോവ തന്റെ ആത്മാവിനെ അവരുടെമേല് പകരുകയും ചെയ്തെങ്കില് കൊള്ളായിരുന്നു എന്നു പറഞ്ഞു.
1 കൊരിന്ത്യർ 14:5

29. But Moses answered, 'Are you jealous for me? I wish all the Lord's people could prophesy. I wish the Lord would give his Spirit to all of them!'

30. പിന്നെ മോശെയും യിസ്രായേല്മൂപ്പന്മാരും പാളയത്തില് വന്നു ചേര്ന്നു.

30. Then Moses and the leaders of Israel went back to the camp.

31. അനന്തരം യഹോവ അയച്ച ഒരു കാറ്റു ഊതി കടലില്നിന്നു കാടയെ കൊണ്ടുവന്നു പാളയത്തിന്റെ സമീപത്തു ഒരു ദിവസത്തെ വഴി ഇങ്ങോട്ടും ഒരു ദിവസത്തെ വഴി അങ്ങോട്ടും ഇങ്ങനെ പാളയത്തിന്റെ ചുറ്റിലും നിലത്തോടു ഏകദേശം രണ്ടു മുഴം അടുത്തു പറന്നുനിലക്കുമാറാക്കി.

31. The Lord sent a strong wind from the sea, and it blew quail into the area all around the camp. The quail were about three feet deep on the ground, and there were quail a day's walk in any direction.

32. ജനം എഴുന്നേറ്റു അന്നു പകല് മുഴുവനും രാത്രി മുഴുവനും പിറ്റെന്നാള് മുഴുവനും കാടയെ പിടിച്ചു കൂട്ടി; നന്നാ കുറെച്ചു പിടിച്ചവന് പത്തു പറ പിടിച്ചുകൂട്ടി; അവര് അവയെ പാളയത്തിന്റെ ചുറ്റിലും ചിക്കി.

32. The people went out and gathered quail all that day, that night, and the next day. Everyone gathered at least sixty bushels, and they spread them around the camp.

33. എന്നാല് ഇറച്ചി അവരുടെ പല്ലിന്നിടയില് ഇരിക്കുമ്പോള് അതു ചവെച്ചിറക്കും മുമ്പെ തന്നേ യഹോവയുടെ കോപം ജനത്തിന്റെ നേരെ ജ്വലിച്ചു, യഹോവ ജനത്തെ ഒരു മഹാബാധകൊണ്ടു സംഹരിച്ചു.

33. But the Lord became very angry, and he gave the people a terrible sickness that came while the meat was still in their mouths.

34. ദുരാഗ്രഹികളുടെ കൂട്ടത്തെ അവിടെ കുഴിച്ചിട്ടതുകൊണ്ടു ആ സ്ഥലത്തിന്നു കിബ്രോത്ത്-ഹത്താവ എന്നു പേരായി.
1 കൊരിന്ത്യർ 10:6

34. So the people named that place Kibroth Hattaavah, because there they buried those who wanted other food.

35. കിബ്രോത്ത്-ഹത്താവ വിട്ടു ജനം ഹസേരോത്തിലേക്കു പുറപ്പെട്ടു ചെന്നു ഹസേരോത്തില് പാര്ത്തു.

35. From Kibroth Hattaavah the people went to stay at Hazeroth.



Shortcut Links
സംഖ്യാപുസ്തകം - Numbers : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |