Numbers - സംഖ്യാപുസ്തകം 14 | View All

1. അപ്പോള് സഭയൊക്കെയും ഉറക്കെ നിലവിളിച്ചു, ജനം ആ രാത്രി മുഴുവനും കരഞ്ഞു.
എബ്രായർ 3:16-18

1. That night all the people in the camp began crying loudly.

2. യിസ്രായേല്മക്കള് എല്ലാവരും മോശെക്കും അഹരോന്നും വിരോധമായി പിറുപിറുത്തു; സഭ ഒക്കെയും അവരോടുമിസ്രയീംദേശത്തുവെച്ചു ഞങ്ങള് മരിച്ചുപോയിരുന്നു എങ്കില് കൊള്ളായിരുന്നു. അല്ലെങ്കില് ഈ മരുഭൂമിയില്വെച്ചു ഞങ്ങള് മരിച്ചുപോയിരുന്നു എങ്കില് കൊള്ളായിരുന്നു.
1 കൊരിന്ത്യർ 10:10

2. All the Israelites complained against Moses and Aaron, and all the people said to them, 'We wish we had died in Egypt or in this desert.

3. വാളാല് വീഴേണ്ടതിന്നു യഹോവ ഞങ്ങളെ ആ ദേശത്തിലേക്കു കൊണ്ടുപോകുന്നതു എന്തിന്നു? ഞങ്ങളുടെ ഭാര്യമാരും മക്കളും കൊള്ളയായ്പോകുമല്ലോ; മിസ്രയീമിലേക്കു മടങ്ങിപ്പോകയല്ലയോ ഞങ്ങള്ക്കു നല്ലതു? എന്നു പറഞ്ഞു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:39

3. Why is the Lord bringing us to this land to be killed with swords? Our wives and children will be taken away. We would be better off going back to Egypt.'

4. നാം ഒരു തലവനെ നിശ്ചയിച്ചു മിസ്രയീമിലേക്കു മടങ്ങിപ്പോക എന്നും അവര് തമ്മില് തമ്മില് പറഞ്ഞു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:39

4. They said to each other, 'Let's choose a leader and go back to Egypt.'

5. അപ്പോള് മോശെയും അഹരോനും യിസ്രായേല്സഭയുടെ സര്വ്വസംഘത്തിന്റെയും മുമ്പാകെ കവിണ്ണുവീണു.

5. Then Moses and Aaron bowed facedown in front of all the Israelites gathered there.

6. ദേശത്തെ ഒറ്റുനോക്കിയവരില് നൂന്റെ മകന് യോശുവയും യെഫുന്നയുടെ മകന് കാലേബും വസ്ത്രം കീറി,
മത്തായി 26:65, മർക്കൊസ് 14:63

6. Joshua son of Nun and Caleb son of Jephunneh, who had explored the land, tore their clothes.

7. യിസ്രായേല്മക്കളുടെ സര്വ്വസഭയോടും പറഞ്ഞതു എന്തെന്നാല്ഞങ്ങള് സഞ്ചരിച്ചു ഒറ്റുനോക്കിയ ദേശം എത്രയും നല്ല ദേശം ആകുന്നു.

7. They said to all of the Israelites, 'The land we explored is very good.

8. യഹോവ നമ്മില് പ്രസാദിക്കുന്നു എങ്കില് അവന് നമ്മെ പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു കൊണ്ടുചെന്നു നമുക്കു അതു തരും.

8. If the Lord is pleased with us, he will lead us into that land and give us that fertile land.

9. യഹോവയോടു നിങ്ങള് മത്സരിക്കമാത്രം അരുതു; ആ ദേശത്തിലെ ജനത്തെ ഭയപ്പെടരുതു; അവര് നമുക്കു ഇരയാകുന്നു; അവരുടെ ശരണം പോയ്പോയിരിക്കുന്നു; നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ടു അവരെ ഭയപ്പെടരുതു.

9. Don't turn against the Lord! Don't be afraid of the people in that land! We will chew them up. They have no protection, but the Lord is with us. So don't be afraid of them.'

10. എന്നാറെ അവരെ കല്ലെറിയേണം എന്നു സഭയെല്ലാം പറഞ്ഞു. അപ്പോള് യഹോവയുടെ തേജസ്സു സമാഗമനക്കുടാരത്തില് എല്ലായിസ്രായേല്മക്കളും കാണ്കെ പ്രത്യക്ഷമായി.

10. Then all the people talked about killing them with stones. But the glory of the Lord appeared at the Meeting Tent to all the Israelites.

11. യഹോവ മോശെയോടുഈ ജനം എത്രത്തോളം എന്നെ നിരസിക്കും? ഞാന് അവരുടെ മദ്ധ്യേ ചെയ്തിട്ടുള്ള അടയാളങ്ങളൊക്കെയും കണ്ടിട്ടും അവര് എത്രത്തോളം എന്നെ വിശ്വസിക്കാതിരിക്കും?

11. The Lord said to Moses, 'How long will these people ignore me? How long will they not believe me in spite of the miracles I have done among them?

12. ഞാന് അവരെ മഹാമാരിയാല് ദണ്ഡിപ്പിച്ചു സംഹരിച്ചുകളകയും നിന്നെ അവരെക്കാള് വലിപ്പവും ബലവുമുള്ള ജാതിയാക്കുകയും ചെയ്യും എന്നു അരുളിച്ചെയ്തു.

12. I will give them a terrible sickness and get rid of them. But I will make you into a great nation that will be stronger than they are.'

13. മോശെ യഹോവയോടു പറഞ്ഞതുഎന്നാല് മിസ്രയീമ്യര് അതു കേള്ക്കും; നീ ഈ ജനത്തെ അവരുടെ ഇടയില്നിന്നു നിന്റെ ശക്തിയാല് കൊണ്ടുപോന്നുവല്ലോ.

13. Then Moses said to the Lord, 'The Egyptians will hear about it! You brought these people from there by your great power,

14. അവര് അതു ഈ ദേശനിവാസികളോടും പറയും; യഹോവയായ നീ ഈ ജനത്തിന്റെ മദ്ധ്യേ ഉണ്ടെന്നു അവര് കേട്ടിരിക്കുന്നു; യഹോവയായ നിന്നെ ഇവര് കണ്ണാലേ കാണുകയും നിന്റെ മേഘം ഇവര്ക്കും മീതെ നിലക്കുകയും പകല് മേഘസ്തംഭത്തിലും രാത്രി അഗ്നിസ്തംഭത്തിലും നീ ഇവര്ക്കും മുമ്പായി നടക്കുകയും ചെയ്യുന്നുവല്ലോ.

14. and the Egyptians will tell this to those who live in this land. They have already heard about you, Lord. They know that you are with your people and that you were seen face to face. They know that your cloud stays over your people and that you lead your people with that cloud during the day and with fire at night.

15. നീ ഇപ്പോള് ഈ ജനത്തെ ഒക്കെയും ഒരു ഒറ്റമനുഷ്യനെപ്പോലെ കൊന്നുകളഞ്ഞാല് നിന്റെ കീര്ത്തി കേട്ടിരിക്കുന്ന ജാതികള്

15. If you put these people to death all at once, the nations who have heard about your power will say,

16. ഈ ജനത്തോടു സത്യം ചെയ്ത ദേശത്തേക്കു അവരെ കൊണ്ടു പോകുവാന് യഹോവേക്കു കഴിയായ്കകൊണ്ടു അവന് അവരെ മരുഭൂമിയില്വെച്ചു കൊന്നു കളഞ്ഞു എന്നു പറയും.
1 കൊരിന്ത്യർ 10:5

16. 'The Lord was not able to bring them into the land he promised them. So he killed them in the desert.'

17. യഹോവ ദീര്ഘക്ഷമയും മഹാദയയും ഉള്ളവന് ; അകൃത്യവും ലംഘനവും ക്ഷമിക്കുന്നവന് ; കുറ്റക്കാരനെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം മക്കളുടെ മേല് സന്ദര്ശിക്കുന്നവന്

17. So show your strength now, Lord. Do what you said:

18. എന്നിങ്ങനെ നീ അരുളിച്ചെയ്തതുപോലെ കര്ത്താവേ, ഇപ്പോള് നിന്റെ ശക്തി വലുതായിരിക്കേണമേ.

18. 'The Lord doesn't become angry quickly, but he has great love. He forgives sin and law breaking. But the Lord never forgets to punish guilty people. When parents sin, he will also punish their children, their grandchildren, their great-grandchildren, and their great-great-grandchildren.'

19. നിന്റെ മഹാദയെക്കു തക്കവണ്ണം മിസ്രയീംമുതല് ഇവിടംവരെ ഈ ജനത്തോടു നീ ക്ഷമിച്ചുവന്നതുപോലെ ഈ ജനത്തിന്റെ അകൃത്യം ക്ഷമിക്കേണമേ.

19. By your great love, forgive these people's sin, just as you have forgiven them from the time they left Egypt until now.'

20. അതിന്നു യഹോവ അരുളിച്ചെയ്തതുനിന്റെ അപേക്ഷപ്രകാരം ഞാന് ക്ഷമിച്ചിരിക്കുന്നു.

20. The Lord answered, 'I have forgiven them as you asked.

21. എങ്കിലും എന്നാണ, ഭൂമിയെല്ലാം യഹോവയുടെ തേജസ്സുകൊണ്ടു നിറഞ്ഞിരിക്കും.
എബ്രായർ 3:11

21. But, as surely as I live and as surely as my glory fills the whole earth, I make this promise:

22. എന്റെ തേജസ്സും മിസ്രയീമിലും മരുഭൂമിയിലുംവെച്ചു ഞാന് ചെയ്ത അടയാളങ്ങളും കണ്ടിട്ടുള്ള പുരുഷന്മാര് എല്ലാവരും ഇപ്പോള് പത്തു പ്രാവശ്യം എന്നെ പരീക്ഷിക്കയും എന്റെ വാക്കു കൂട്ടാക്കാതിരിക്കയും ചെയ്തതുകൊണ്ടു
എബ്രായർ 3:18

22. All these men saw my glory and the miracles I did in Egypt and in the desert, but they disobeyed me and tested me ten times.

23. അവരുടെ പിതാക്കന്മാരോടു ഞാന് സത്യം ചെയ്തിട്ടുള്ള ദേശം അവര് കാണ്കയില്ല; എന്നെ നിരസിച്ചവര് ആരും അതു കാണ്കയില്ല.
1 കൊരിന്ത്യർ 10:5

23. So not one of them will see the land I promised to their ancestors. No one who rejected me will see that land.

24. എന്റെ ദാസനായ കാലേബോ, അവന്നു വേറൊരു സ്വഭാവമുള്ളതുകൊണ്ടും എന്നെ പൂര്ണ്ണമായി അനുസരിച്ചതുകൊണ്ടും അവന് പോയിരുന്ന ദേശത്തേക്കു ഞാന് അവനെ എത്തിക്കും; അവന്റെ സന്തതി അതു കൈവശമാക്കും.

24. But my servant Caleb thinks differently and follows me completely. So I will bring him into the land he has already seen, and his children will own that land.

25. എന്നാല് അമാലേക്യരും കനാന്യരും താഴ്വരയില് പാര്ക്കുംന്നതുകൊണ്ടു നിങ്ങള് നാളെ ചെങ്കടലിങ്കലേക്കുള്ള വഴിയായി മരുഭൂമിയിലേക്കു മടങ്ങിപ്പോകുവിന് .

25. Since the Amalekites and the Canaanites are living in the valleys, leave tomorrow and follow the desert road toward the Red Sea.'

26. യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു

26. The Lord said to Moses and Aaron,

27. ഈ ദുഷ്ടസഭ എത്രത്തോളം എനിക്കു വിരോധമായി പിറുപിറുക്കും? യിസ്രായേല്മക്കള് എനിക്കു വിരോധമായി പിറുപിറുക്കുന്നതു ഞാന് കേട്ടിരിക്കുന്നു.

27. How long will these evil people complain about me? I have heard the grumbling and complaining of these Israelites.

28. അവരോടു പറവിന് ഞാന് കേള്ക്കെ നിങ്ങള് പറഞ്ഞതുപോലെ തന്നേ, എന്നാണ, ഞാന് നിങ്ങളോടു ചെയ്യുമെന്നു യഹോവ അരുളിച്ചെയ്യുന്നു.

28. So tell them, 'This is what the Lord says. I heard what you said, and as surely as I live, I will do those very things to you:

29. ഈ മരുഭൂമിയില് നിങ്ങളുടെ ശവം വീഴും; യെഫുന്നയുടെ മകന് കാലേബും നൂന്റെ മകന് യോശുവയും ഒഴികെ ഇരുപതു വയസ്സുമുതല് മേലോട്ടു എണ്ണപ്പെട്ടവരായി
എബ്രായർ 3:17, 1 കൊരിന്ത്യർ 10:5, യൂദാ യുദാസ് 1:5

29. You will die in this desert. Every one of you who is twenty years old or older and who was counted with the people -- all of you who complained against me -- will die.

30. എന്റെ നേരെ പിറുപിറുത്തവരായ നിങ്ങളുടെ എണ്ണത്തില് ആരും ഞാന് നിങ്ങളെ പാര്പ്പിക്കുമെന്നു സത്യം ചെയ്തിട്ടുള്ള ദേശത്തു കടക്കയില്ല.
1 കൊരിന്ത്യർ 10:5, യൂദാ യുദാസ് 1:5

30. Not one of you will enter the land where I promised you would live; only Caleb son of Jephunneh and Joshua son of Nun will go in.

31. എന്നാല് കൊള്ളയായ്പോകുമെന്നു നിങ്ങള് പറഞ്ഞിട്ടുള്ള നിങ്ങളുടെ കുഞ്ഞുകുട്ടികളെ ഞാന് അതില് കടക്കുമാറാക്കും; നിങ്ങള് നിരസിച്ചിരിക്കുന്ന ദേശം അവര് അറിയും.

31. You said that your children would be taken away, but I will bring them into the land to enjoy what you refused.

32. നിങ്ങളോ, നിങ്ങളുടെ ശവം ഈ മരുഭൂമിയില് വീഴും.

32. As for you, you will die in this desert.

33. നിങ്ങളുടെ ശവം മരുഭൂമിയില് ഒടുങ്ങുംവരെ നിങ്ങളുടെ മക്കള് മരുഭൂമിയില് നാല്പതു സംവത്സരം ഇടയരായി സഞ്ചരിച്ചു നിങ്ങളുടെ പാതിവ്രത്യഭംഗം വഹിക്കും;
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:36

33. Your children will be shepherds here for forty years. Because you were not loyal, they will suffer until you lie dead in the desert.

34. ദേശം ഒറ്റുനോക്കിയ നാല്പതു ദിവസത്തിന്റെ എണ്ണത്തിന്നൊത്തവണ്ണം, ഒരു ദിവസത്തിന്നു ഒരു സംവത്സരം വീതം, നാല്പതു സംവത്സരം നിങ്ങള് നിങ്ങളുടെ അകൃത്യങ്ങള് വഹിച്ചു എന്റെ അകല്ച അറിയും.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 13:18

34. For forty years you will suffer for your sins -- a year for each of the forty days you explored the land. You will know me as your enemy.'

35. എനിക്കു വിരോധമായി കൂട്ടംകൂടിയ ഈ ദുഷ്ടസഭയോടു ഞാന് ഇങ്ങനെ ചെയ്യുംഈ മരുഭൂമിയില് അവര് ഒടുങ്ങും; ഇവിടെ അവര് മരിക്കും എന്നു യഹോവയായ ഞാന് കല്പിച്ചിരിക്കുന്നു.
യൂദാ യുദാസ് 1:5

35. I, the Lord, have spoken, and I will certainly do these things to all these evil people who have come together against me. So they will all die here in this desert.'

36. ദേശം ഒറ്റുനോക്കുവാന് മോശെ അയച്ചവരും, മടങ്ങിവന്നു ദേശത്തെക്കുറിച്ചു ദുര്വ്വര്ത്തമാനം പറഞ്ഞു സഭ മുഴുവനും അവന്നു വിരോധമായി പിറുപിറുപ്പാന് സംഗതി വരുത്തിയ വരും,
1 കൊരിന്ത്യർ 10:10

36. The men Moses had sent to explore the land had returned and spread complaints among all the people. They had given a bad report about the land.

37. ദേശത്തെക്കുറിച്ചു ദുര്വ്വര്ത്തമാനം പറഞ്ഞവരുമായ പുരുഷന്മാര് യഹോവയുടെ മുമ്പാകെ ഒരു ബാധകൊണ്ടു മരിച്ചു.

37. The men who gave a very bad report died; the Lord killed them with a terrible sickness.

38. എന്നാല് ദേശം ഒറ്റുനോക്കുവാന് പോയ പുരുഷന്മാരില് നൂന്റെ മകന് യോശുവയും യെഫുന്നയുടെ പുത്രന് കാലേബും മരിച്ചില്ല.

38. Only two of the men who explored the land did not die -- Joshua son of Nun and Caleb son of Jephunneh.

39. പിന്നെ മോശെ ഈ വാക്കുകള് യിസ്രായേല്മക്കളോടൊക്കെയും പറഞ്ഞു; ജനം ഏറ്റവും ദുഃഖിച്ചു.

39. When Moses told these things to all the Israelites, they were very sad.

40. പിറ്റേന്നു അവര് അതികാലത്തു എഴുന്നേറ്റുഇതാ, യഹോവ ഞങ്ങള്ക്കു ചൊല്ലിയിരിക്കുന്ന സ്ഥലത്തേക്കു ഞങ്ങള് കയറിപ്പോകുന്നുഞങ്ങള് പാപം ചെയ്തുപോയി എന്നു പറഞ്ഞു മലമുകളില് കയറി.

40. Early the next morning they started to go toward the top of the mountains, saying, 'We have sinned. We will go where the Lord told us.'

41. അപ്പോള് മോശെനിങ്ങള് എന്തിന്നു യഹോവയുടെ കല്പന ലംഘിക്കുന്നു? അതു സാദ്ധ്യമാകയില്ല.

41. But Moses said, 'Why are you disobeying the Lord's command? You will not win!

42. ശത്രുക്കളാല് തോല്ക്കാതിരിക്കേണ്ടതിന്നു നിങ്ങള് കയറരുതു; യഹോവ നിങ്ങളുടെ മദ്ധ്യേ ഇല്ല.

42. Don't go, because the Lord is not with you and you will be beaten by your enemies.

43. അമാലേക്യരും കനാന്യരും അവിടെ നിങ്ങളുടെ മുമ്പില് ഉണ്ടു; നിങ്ങള് വാളാല് വീഴും; നിങ്ങള് യഹോവയെ വിട്ടു പിന്തിരിഞ്ഞിരിക്കകൊണ്ടു യഹോവ നിങ്ങളോടുകൂടെ ഉണ്ടായിരിക്കയില്ല എന്നു പറഞ്ഞു.

43. You will run into the Amalekites and Canaanites, who will kill you with swords. You have turned away from the Lord, so the Lord will not be with you.'

44. എന്നിട്ടും അവര് ധാര്ഷ്ട്യം പൂണ്ടു മലമുകളില് കയറി; യഹോവയുടെ നിയമപെട്ടകവും മോശെയും പാളയത്തില്നിന്നു പുറപ്പെട്ടില്ലതാനും.

44. But they were proud. They went toward the top of the mountains, but Moses and the Ark of the Agreement with the Lord did not leave the camp.

45. എന്നാറെ മലയില് പാര്ത്തിരുന്ന അമാലേക്യരും കനാന്യരും ഇറങ്ങിവന്നു അവരെ തോല്പിച്ചു ഹോര്മ്മാവരെ അവരെ ഛിന്നിച്ചു ഔടിച്ചുകളഞ്ഞു.

45. The Amalekites and the Canaanites who lived in those mountains came down and attacked the Israelites and beat them back all the way to Hormah.



Shortcut Links
സംഖ്യാപുസ്തകം - Numbers : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |