Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. അനന്തരം ബിലെയാം ബാലാക്കിനോടുഇവിടെ എനിക്കു ഏഴു യാഗപീഠം പണിതു ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ഒരുക്കിനിര്ത്തുക എന്നു പറഞ്ഞു.
1. Balaam said to Balak, 'Build seven altars here, then bring seven bulls and seven rams.'
2. ബിലെയാം പറഞ്ഞതുപോലെ ബാലാക് ചെയ്തു; ബാലാക്കും ബിലെയാമും ഔരോ പീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു;
2. After Balak had done this, they sacrificed a bull and a ram on each altar.
3. പിന്നെ ബിലെയാം ബാലാക്കിനോടുനിന്റെ ഹോമയാഗത്തിന്റെ അടുക്കല് നില്ക്ക; ഞാന് അങ്ങോട്ടു ചെല്ലട്ടെ; പക്ഷേ യഹോവ എനിക്കു പ്രത്യക്ഷനാകും; അവന് എന്നെ ദര്ശിപ്പിക്കുന്നതു ഞാന് നിന്നോടു അറിയിക്കും എന്നു പറഞ്ഞു കുന്നിന്മേല് കയറി.
3. Then Balaam said, 'Wait here beside your offerings, and I'll go somewhere to be alone. Maybe the LORD will appear to me. If he does, I will tell you everything he says.' And he left.
4. ദൈവം ബിലെയാമിന്നു പ്രത്യക്ഷനായി; ബിലെയാം അവനോടുഞാന് ഏഴു പിഠം ഒരുക്കി ഔരോ പീഠത്തിന്മേല് ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചിരിക്കുന്നു എന്നു പറഞ്ഞു.
4. When God appeared to him, Balaam said, 'I have built seven altars and have sacrificed a bull and a ram on each one.'
5. എന്നാറെ യഹോവ ഒരു വചനം ബിലെയാമിന്റെ നാവിന്മേല് ആക്കിക്കൊടുത്തുനീ ബാലാക്കിന്റെ അടുക്കല് മടങ്ങിച്ചെന്നു ഇപ്രകാരം പറയേണം എന്നു കല്പിച്ചു.
5. The LORD gave Balaam a message, then sent him back to tell Balak.
6. അവന് അവന്റെ അടുക്കല് മടങ്ങിച്ചെന്നു; അവനും മോവാബ്യപ്രഭുക്കന്മാര് എല്ലാവരും ഹോമയാഗത്തിന്റെ അടുക്കല് നിന്നിരുന്നു.
6. When Balaam returned, he found Balak and his officials standing beside the offerings.
7. അപ്പോള് അവന് സുഭാഷിതം ചൊല്ലിത്തുടങ്ങിയതുബാലാക് എന്നെ അരാമില്നിന്നും മോവാബ്രാജാവു പൂര്വ്വപര്വ്വതങ്ങളില്നിന്നും വരുത്തിചെന്നു യാക്കോബിനെ ശപിക്ക; ചെന്നു യിസ്രായേലിനെ പ്രാകുക എന്നു പറഞ്ഞു.
7. Balaam said: 'King Balak of Moab brought me from the hills of Syria to curse Israel and announce its doom.
8. ദൈവം ശപിക്കാത്തവനെ ഞാന് എങ്ങനെ ശപിക്കും? യഹോവ പ്രാകാത്തവനെ ഞാന് എങ്ങനെ പ്രാകും?
8. But I can't go against God! He did not curse or condemn Israel. *
9. ശിലാഗ്രങ്ങളില്നിന്നു ഞാന് അവനെ കാണുന്നു; ഗിരികളില്നിന്നു ഞാന് അവനെ ദര്ശിക്കുന്നു; ഇതാ തനിച്ചു പാര്ക്കുംന്നോരു ജനം; ജാതികളുടെ കൂട്ടത്തില് എണ്ണപ്പെടുന്നതുമില്ല.
9. From the mountain peaks, I look down and see Israel, the obedient people of God.
10. യാക്കോബിന്റെ ധൂളിയെ ആര്ക്കും എണ്ണാം? യിസ്രായേലിന്റെ കാലംശത്തെ ആര്ക്കും ഗണിക്കാം? ഭക്തന്മാര് മരിക്കുമ്പോലെ ഞാന് മരിക്കട്ടെ; എന്റെ അവസാനം അവന്റേതുപോലെ ആകട്ടെ.
10. They are living alone in peace. And though they are many, they don't bother the other nations. 'I hope to obey God for as long as I live and to die in such peace.'
11. ബാലാക് ബിലെയാമിനോടുനീ എന്നോടു ഈ ചെയ്തതു എന്തു? എന്റെ ശത്രുക്കളെ ശപിപ്പാനല്ലോ ഞാന് നിന്നെ വരുത്തിയതു? നീയോ അവരെ അനുഗ്രഹിക്കയത്രേ ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.
11. Balak said, 'What are you doing? I asked you to come and place a curse on my enemies. But you have blessed them instead!'
12. അതിന്നു അവന് യഹോവ എന്റെ നാവിന്മേല് തന്നതു പറവാന് ഞാന് ശ്രദ്ധിക്കേണ്ടായോ എന്നു ഉത്തരം പറഞ്ഞു.
12. Balaam answered, 'I can say only what the LORD tells me.'
13. ബാലാക് അവനോടുനീ അവരെ മറ്റൊരു സ്ഥലത്തുനിന്നു കാണേണ്ടതിന്നു എന്നോടുകൂടെ വരിക; എന്നാല് അവരുടെ ഒരറ്റം മാത്രമല്ലാതെ എല്ലാവരെയും കാണുകയില്ല; അവിടെനിന്നു അവരെ ശപിക്കേണം എന്നു പറഞ്ഞു.
13. Balak said to Balaam, 'Let's go somewhere else. Maybe if you see a smaller part of the Israelites, you will be able to curse them for me.'
14. ഇങ്ങനെ അവന് പിസ്ഗകൊടുമുടിയില് സോഫീം എന്ന മുകള്പ്പരപ്പിലേക്കു അവനെ കൊണ്ടുപോയി ഏഴു യാഗപീഠം പണിതു ഔരോ പീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു.
14. So he took Balaam to a field on top of Mount Pisgah where lookouts were stationed. Then he built seven altars there and sacrificed a bull and a ram on each one.
15. പിന്നെ അവന് ബാലാക്കിനോടുഇവിടെ നിന്റെ ഹോമയാഗത്തിന്റെ അടുക്കല് നില്ക്ക; ഞാന് അങ്ങോട്ടു ചെന്നു കാണട്ടെ എന്നു പറഞ്ഞു.
15. Wait here beside your offerings,' Balaam said. 'The LORD will appear to me over there.'
16. യഹോവ ബിലെയാമിന്നു പ്രത്യക്ഷനായി അവന്റെ നാവിന്മേല് ഒരു വചനം കൊടുത്തുബാലാക്കിന്റെ അടുക്കല് മടങ്ങിച്ചെന്നു ഇപ്രകാരം പറക എന്നു കല്പിച്ചു.
16. The LORD appeared to Balaam and gave him another message, then he told him to go and tell Balak.
17. അവന് അവന്റെ അടുക്കല് വന്നപ്പോള് അവന് മോവാബ്യ പ്രഭുക്കന്മാരോടുകൂടെ തന്റെ ഹോമയാഗത്തിന്റെ അടുക്കല് നിന്നിരുന്നു. അപ്പോള് ബാലാക് അവനോടുയഹോവ എന്തു അരുളിച്ചെയ്തു എന്നു ചോദിച്ചു.
17. Balaam went back and saw him and his officials standing beside the offerings. Balak asked, 'What did the LORD say?'
18. അവന് സുഭാഷിതം ചൊല്ലിത്തുടങ്ങിയതുബാലാക്കേ, എഴുന്നേറ്റു കേള്ക്ക; സിപ്പോരിന്റെ പുത്രാ, എനിക്കു ചെവി തരിക.
18. Balaam answered: 'Pay close attention to my words--
19. വ്യാജം പറവാന് ദൈവം മനുഷ്യനല്ല; അനുതപിപ്പാന് അവന് മനുഷ്യപുത്രനുമല്ല; താന് കല്പിച്ചതു ചെയ്യാതിരിക്കുമോ? താന് അരുളിച്ചെയ്തതു നിവര്ത്തിക്കാതിരിക്കുമോ?റോമർ 9:6, 2 തിമൊഥെയൊസ് 2:13, എബ്രായർ 6:18
19. God is no mere human! He doesn't tell lies or change his mind. God always keeps his promises.
20. അനുഗ്രഹിപ്പാന് എനിക്കു കല്പന ലഭിച്ചിരിക്കുന്നു; അവന് അനുഗ്രഹിച്ചിരിക്കുന്നു; എനിക്കു അതു മറിച്ചുകൂടാ.
20. My command from God was to bless these people, and there's nothing I can do to change what he has done.
21. യാക്കോബില് തിന്മ കാണ്മാനില്ല; യിസ്രായേലില് കഷ്ടത ദര്ശിപ്പാനുമില്ല; അവന്റെ ദൈവമായ യഹോവ അവനോടു കൂടെ ഇരിക്കുന്നു; രാജകോലാഹലം അവരുടെ മദ്ധ്യേ ഉണ്ടു.
21. Israel's king is the LORD God. He lives there with them and intends them no harm.
22. ദൈവം അവരെ മിസ്രയീമില്നിന്നു കൊണ്ടു വരുന്നു; കാട്ടുപോത്തിന്നു തുല്യമായ ബലം അവന്നു ഉണ്ടു.
22. With the strength of a wild ox, God led Israel out of Egypt.
23. ആഭിചാരം യാക്കോബിന്നു പറ്റുകയില്ല; ലക്ഷണവിദ്യ യിസ്രായേലിനോടു ഫലിക്കയുമില്ല; ഇപ്പോള് യാക്കോബിനെക്കുറിച്ചും യിസ്രായേലിനെക്കുറിച്ചുംദൈവം എന്തെല്ലാം പ്രവര്ത്തിച്ചിരിക്കുന്നു എന്നേ പറയാവു.
23. No magic charms can work against them-- just look what God has done for his people.
24. ഇതാ, ജനം സിംഹിയെപ്പോലെ എഴുന്നേലക്കുന്നു; ബാലസിംഹത്തെപ്പോലെ തെളിഞ്ഞുനിലക്കുന്നു; അവന് ഇര പിടിച്ചു തിന്നാതെയും നിഹതന്മാരുടെ രക്തം കുടിക്കാതെയും കിടക്കയില്ല.
24. They are like angry lions ready to attack; and they won't rest until their victim is gobbled down.'
25. അപ്പോള് ബാലാക് ബിലെയാമിനോടുഅവരെ ശപിക്കയും വേണ്ടാ അനുഗ്രഹിക്കയും വേണ്ടാ എന്നു പറഞ്ഞു.
25. Balak shouted, 'If you're not going to curse Israel, then at least don't bless them.'
26. ബിലെയാം ബാലാക്കിനോടുയഹോവ കല്പിക്കുന്നതൊക്കെയും ഞാന് ചെയ്യും എന്നു നിന്നോടു പറഞ്ഞില്ലയോ എന്നുത്തരം പറഞ്ഞു.
26. I've already told you,' Balaam answered. 'I will say only what the LORD tells me.'
27. ബാലാക് ബിലെയാമിനോടുവരിക, ഞാന് നിന്നെ മറ്റൊരു സ്ഥലത്തു കൊണ്ടുപോകും; അവിടെനിന്നു നീ എനിക്കുവേണ്ടി അവരെ ശപിപ്പാന് ദൈവത്തിന്നു പക്ഷേ സമ്മതമാകും എന്നു പറഞ്ഞു.
27. Balak said to Balaam, 'Come on, let's try another place. Maybe God will let you curse Israel from there.'
28. അങ്ങനെ ബാലാക് ബിലെയാമിനെ മരുഭൂമിക്കു എതിരെയുള്ള പെയോര്മലയുടെ മുകളില് കൊണ്ടുപോയി.
28. So he took Balaam to Mount Peor overlooking the desert north of the Dead Sea.
29. ബിലെയാം ബാലാക്കിനോടുഇവിടെ എനിക്കു ഏഴു യാഗപീഠം പണിതു ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ഒരുക്കിനിര്ത്തുക എന്നു പറഞ്ഞു.
29. Balaam said, 'Build seven altars here, then bring me seven bulls and seven rams.'
30. ബിലെയാം പറഞ്ഞതുപോലെ ബാലാക് ചെയ്തു; ഔരോ യാഗപീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു.
30. After Balak had done what Balaam asked, he sacrificed a bull and a ram on each altar.