Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. യഹോവ പിന്നെയും യെരീഹോവിന്നെതിരെ യോര്ദ്ദാന്നരികെ മോവാബ് സമഭൂമിയില്വെച്ചു മോശെയോടു അരുളിച്ചെയ്തതു
1. And the Lorde spake vnto Moses in ye feldes of Moab by Iordayne Iericho sayenge:
2. യിസ്രായേല്മക്കള് തങ്ങളുടെ അവകാശത്തില്നിന്നു ലേവ്യര്ക്കും വസിപ്പാന് പട്ടങ്ങള് കൊടുക്കേണമെന്നു അവരോടു കല്പിക്ക; പട്ടണങ്ങളോടുകൂടെ അവയുടെ പുല്പുറവും നിങ്ങള് ലേവ്യര്ക്കും കൊടുക്കേണം.
2. commaunde the childern of Israel that they geue vnto the leuites of the enheritauce of their possession: cities to dwell in. And ye shall geue also vnto the cities of ye leuites suburbes rounde aboute them.
3. പട്ടണങ്ങള് അവര്ക്കും പാര്പ്പിടമായിരിക്കേണം; അവയുടെ പുല്പുറം ആടുമാടുകള് മുതലായ സകലമൃഗസമ്പത്തിന്നും വേണ്ടി ആയിരിക്കേണം.
3. The cities shalbe for them to dwell in and ye suburbes for their catell possession and all maner bestes of theirs.
4. നിങ്ങള് ലേവ്യര്ക്കും കൊടുക്കേണ്ടുന്ന പുല്പുറം. പട്ടണത്തിന്റെ മതിലിങ്കല് തുടങ്ങിപുറത്തോട്ടു ചുറ്റും ആയിരം മുഴം വിസ്താരം ആയിരിക്കേണം.
4. And the suburbes of the cities which ye shall geue vnto the leuites shall reach from the wall of ye citie outwarde a thousande cubites rounde aboute.
5. പട്ടണം നടുവാക്കി അതിന്നു പുറമെ കിഴക്കോട്ടു രണ്ടായിരം മുഴവും തെക്കോട്ടു രണ്ടായിരം മുഴവും പടിഞ്ഞാറോട്ടു രണ്ടായിരം മുഴവും വടക്കോട്ടു രണ്ടായിരം മുഴവും അളക്കേണം; ഇതു അവര്ക്കും പട്ടണങ്ങളുടെ പുല്പുറം ആയിരിക്കേണം.
5. And ye shall measure without the citie and make the utmost border of the eastsyde: two thousande cubites And the vtmost border of the south syde: two thousande cubetes And the vtmost border of the west syde: two thousande cubetes: and the vtmost border of the north syde: two thousande cubetes also: and the citie shalbe in the myddes. And these shall be the suburbes of their cities.
6. നിങ്ങള് ലേവ്യര്ക്കും കൊടുക്കുന്ന പട്ടണങ്ങളില് ആറു സങ്കേതനഗരങ്ങളായിരിക്കേണം; കുലചെയ്തവന് അവിടേക്കു ഔടിപ്പോകേണ്ടതിന്നു നിങ്ങള് അവയെ അവന്നു വേണ്ടി വേറുതിരിക്കേണം; ഇവകൂടാതെ നിങ്ങള് വേറെയും നാല്പത്തുരണ്ടു പട്ടണങ്ങളെ കൊടുക്കേണം.
6. And amonge the cities which ye shall geue vnto the leuites there shall be sixe cities of fraunches which ye shall geue to that intent that he which killeth maye flye thyder. And to them ye shall adde .xlij. cities mo:
7. അങ്ങനെ നിങ്ങള് ലേവ്യര്ക്കും കൊടുക്കുന്ന പട്ടണങ്ങള് എല്ലാംകൂടെ നാല്പത്തെട്ടു ആയിരിക്കേണം; അവയും അവയുടെ പുല്പുറങ്ങളും കൊടുക്കേണം.
7. so that all the cities which ye shall geue the leuites shalbe .xlviij. with their suburbes.
8. യിസ്രായേല്മക്കളുടെ അവകാശത്തില്നിന്നു ജനമേറിയവര് ഏറെയും ജനം കുറഞ്ഞവര് കുറെയും പട്ടണങ്ങള് കൊടുക്കേണം; ഔരോ ഗോത്രം തനിക്കു ലഭിക്കുന്ന അവകാശത്തിന്നു ഒത്തവണ്ണം ലേവ്യര്ക്കും പട്ടണങ്ങളെ കൊടുക്കേണം.
8. And of the cities which ye shall geue oute of the possessyons of the childern of Israel ye shall geue many out of their possessions that haue moche and fewe out of their possessios that haue litle: so that euery tribe shall geue of his cities vnto the leuites acordinge to the enheritaunce which he enhereteth.
9. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
9. And the Lorde spake vnto Moses sayenge:
10. നീ യിസ്രായേല്മക്കളോടു പറയേണ്ടതെന്തെന്നാല്നിങ്ങള് യോര്ദ്ദാന് കടന്നു കനാന് ദേശത്തു എത്തിയശേഷം
10. speake vnto the childern of Israel and saye vnto them: when ye be come ouer Iordayne in to the londe of Canaan
11. ചില പട്ടണങ്ങള് സങ്കേതനഗരങ്ങളായി വേറുതിരിക്കേണം; അബദ്ധവശാല് ഒരുത്തനെ കൊന്നുപോയവന് അവിടേക്കു ഔടിപ്പോകേണം.
11. ye shall bylde cities whiche shalbe preuyleged townes for you: that he whiche sleeth a man vnwares maye flye thither.
12. കുലചെയ്തവന് സഭയുടെ മുമ്പാകെ വിസ്താരത്തിന്നു നിലക്കുംവരെ അവന് പ്രതികാരകന്റെ കയ്യാല് മരിക്കാതിരിക്കേണ്ടതിന്നു അവ സങ്കേതനഗരങ്ങള് ആയിരിക്കേണം.
12. And the cities shalbe to flee from the executer of bloude that he whyche kylled dye not vntill he stonde before the congregacion in iudgement.
13. നിങ്ങള് കൊടുക്കുന്ന പട്ടണങ്ങളില് ആറെണ്ണം സങ്കേതനഗരം ആയിരിക്കേണം.
13. And of these vi. fre cities
14. യോര്ദ്ദാന്നക്കരെ മൂന്നുപട്ടണവും കനാന് ദേശത്തു മൂന്നു പട്ടണവും കൊടുക്കേണം; അവ സങ്കേതനഗരങ്ങള് ആയിരിക്കേണം.
14. which ye shall geue .iij. ye shall geue on this syde Iordayne and .iij. in ye londe of Canaan.
15. അബദ്ധവശാല് ഒരുത്തനെ കൊല്ലുന്നവന് ഏവനും അവിടേക്കു ഔടിപ്പോകേണ്ടതിന്നു ഈ ആറുപട്ടണം യിസ്രായേല്മക്കള്ക്കും പരദേശിക്കും വന്നുപാര്ക്കുംന്നവന്നും സങ്കേതം ആയിരിക്കേണം.
15. And these sixe fre cities shalbe for the childern of Israel and for the straunger and for him that dwelleth amonge you yt all thei which kill any persone vnwares maye flee thither.
16. എന്നാല് ആരെങ്കിലും ഇരുമ്പായുധംകൊണ്ടു ഒരുത്തനെ അടിച്ചിട്ടു അവന് മരിച്ചുപോയാല് അവന് കുലപാതകന് ; കുലപാതകന് മരണശിക്ഷ അനുഭവിക്കേണം.
16. Yf any man smyte another with a wepo of yerne that he dye than he is a murtherer and shall dye for it.
17. മരിപ്പാന് തക്കവണ്ണം ആരെങ്കിലും ഒരുത്തനെ കല്ലെറിഞ്ഞിട്ടു അവന് മരിച്ചുപോയാല് അവന് കുലപാതകന് ; കുലപാതകന് മരണ ശിക്ഷ അനുഭവിക്കേണം.
17. Yf he smyte him with a throwinge stone that he dye therwith then he shall dye: for he is a murtherer and shalbe slayne therfore.
18. അല്ലെങ്കില് മരിപ്പാന് തക്കവണ്ണം ആരെങ്കിലും കയ്യിലിരുന്ന മരയായുധംകൊണ്ടു ഒരുത്തനെ അടിച്ചിട്ടു അവന് മരിച്ചുപോയാല് അവന് കുലപാതകന് ; കുലപാതകന് മരണശിക്ഷ അനുഭവിക്കേണം.
18. Yf he smyte him with a handwepon of wodd that he dye therwith then he shall dye: for he is a murtherer and shalbe slayne therfore.
19. രക്തപ്രതികാരകന് തന്നേ കുലപാതകനെ കൊല്ലേണം; അവനെ കണ്ടുകൂടുമ്പോള് അവനെ കൊല്ലേണം.
19. The iudge of bloude shall slee the murtherer as sone as he fyndeth him:
20. ആരെങ്കിലും ദ്വേഷംനിമിത്തം ഒരുത്തനെ കുത്തുകയോ കരുതിക്കൂട്ടി അവന്റെമേല് വല്ലതും എറികയോ ചെയ്തിട്ടു അവന് മരിച്ചുപോയാല്,
20. Yf he thrust him of hate or hourle at him with layenge of wayte that he dye
21. അല്ലെങ്കില് ശത്രുതയാല് കൈകൊണ്ടു അവനെ അടിച്ചിട്ടു അവന് മരിച്ചുപോയാല് അവനെ കൊന്നവന് മരണശിക്ഷ അനുഭവിക്കേണം. അവന് കുലപാതകന് ; രക്തപ്രതികാരകന് കുലപാതകനെ കണ്ടുകൂടുമ്പോള് കൊന്നുകളയേണം.
21. or smyte him with his hande of enuye that he dye he that smote him shall dye for he is a murtherer. The iustice of bloude shall slee him as soone as he fyndeth him.
22. എന്നാല് ആരെങ്കിലും ശത്രുതകൂടാതെ പെട്ടെന്നു ഒരുത്തനെ കുത്തുകയോ കരുതാതെ വല്ലതും അവന്റെ മേല് എറിഞ്ഞുപോകയോ,
22. But and yf he pusshed him by chaunce and not of hate or cast at him with any maner of thynge and not of layenge of wayte:
23. അവന്നു ശത്രുവായിരിക്കാതെയും അവന്നു ദോഷം വിചാരിക്കാതെയും അവന് മരിപ്പാന് തക്കവണ്ണം അവനെ കാണാതെ കല്ലു എറികയോ ചെയ്തിട്ടു അവന് മരിച്ചു പോയാല്
23. or cast any maner of stone at him that he dye therewith and sawe him not: And he cast it apon him and he dyed but was not his enemye nether soughte him ony harme:
24. കുലചെയ്തവന്നും രക്തപ്രതികാരകന്നും മദ്ധ്യേ ഈ ന്യായങ്ങളെ അനുസരിച്ചു സഭ വിധിക്കേണം.
24. Then the cogregacion shall iudge betwene the sleer ad the executer of bloude in soche cases.
25. കുലചെയ്തവനെ സഭ രക്തപ്രതികാരകന്റെ കയ്യില്നിന്നു രക്ഷിക്കേണം; അവന് ഔടിപ്പോയിരുന്ന സങ്കേതനഗരത്തിലേക്കു അവനെ മടക്കി അയക്കേണം; വിശുദ്ധതൈലത്താല് അഭിഷിക്തനായ മഹാപുരോഹിതന്റെ മരണംവരെ അവന് അവിടെ പാര്ക്കേണം.
25. And the congregacion shall delyuer the sleer out of the hande of the iudge of bloude and shall restore him agayne vnto the fraunchesed cytye whother he was fleed. And he shall byde there vnto the dethe off the hye preaste whiche was anoynted with holy oyle.
26. എന്നാല് കുലചെയ്തവന് ഔടിപ്പോയിരുന്ന സങ്കേതനഗരത്തിന്റെ അതിര് വിട്ടു പുറത്തു വരികയും
26. But and yf he came without the borders of his preuyleged citie whether he was fled
27. അവനെ അവന്റെ സങ്കേതനഗരത്തിന്റെ അതിരിന്നു പുറത്തുവെച്ചു കണ്ടു രക്തപ്രതികാരകന് കുലചെയ്തവനെ കൊല്ലുകയും ചെയ്താല് അവന്നു രക്തപാതകം ഇല്ല.
27. yf the bloudvenger fynde him without the borders of his fre towne he shall flee the murtherer and be giltlesse
28. അവന് മഹാപുരോഹിതന്റെ മരണംവരെ തന്റെ സങ്കേതനഗരത്തില് പാര്ക്കേണ്ടിയിരുന്നു; എന്നാല് കുലചെയ്തവന്നു മഹാപുരോഹിതന്റെ മരണശേഷം തന്റെ അവകാശഭൂമിയിലേക്കു മടങ്ങിപ്പോകാം.
28. because he shulde haue hidden in his fre towne vntyll the deth of the hye preaste and after the deth of the hye preast he shall returne agayne vnto the londe of his possessyon.
29. ഇതു നിങ്ങള്ക്കു തലമുറതലമുറയായി നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും ന്യായവിധിക്കുള്ള പ്രമാണം ആയിരിക്കേണം.
29. And this shalbe an ordinaunce and a lawe vnto you amonge youre childern after you in all youre habitacions.
30. ആരെങ്കിലും ഒരുത്തനെ കൊന്നാല് കുലപാതകന് സാക്ഷികളുടെ വാമൊഴിപ്രകാരം മരണശിക്ഷ അനുഭവിക്കേണം; എന്നാല് ഒരു മനുഷ്യന്റെ നേരെ മരണശിക്ഷെക്കു ഏകസാക്ഷിയുടെ മൊഴി മതിയാകുന്നതല്ല.
30. Whosoeuer sleeth shalbe slaine at ye mouthe of witnesses. For one witnesse shall not answere agenste one persone to put him to deeth.
31. മരണയോഗ്യനായ കുലപാതകന്റെ ജീവന്നുവേണ്ടി നിങ്ങള് വീണ്ടെടുപ്പു വില വാങ്ങരുതു; അവന് മരണശിക്ഷ തന്നേ അനുഭവിക്കേണം.
31. Moreouer ye shall take none amendes for the lyfe of the murtherer whiche is worthy to dye: But he shall be put to deeth.
32. സങ്കേതനഗരത്തിലേക്കു ഔടിപ്പോയവന് പുരോഹിതന്റെ മരണത്തിന്നു മുമ്പെ നാട്ടില് മടങ്ങിവന്നു പാര്ക്കേണ്ടതിന്നും നിങ്ങള് വീണ്ടെടുപ്പുവില വാങ്ങരുതു.
32. Also ye shall take none atonement for him yt is fled to a fre citie that he shulde come agayne and dwell in the londe before the deeth of the hye preast.
33. നിങ്ങള് പാര്ക്കുംന്ന ദേശം അങ്ങനെ അശുദ്ധമാക്കരുതു; രക്തം ദേശത്തെ അശുദ്ധമാക്കുന്നു; ദേശത്തില് ചൊരിഞ്ഞ രക്തത്തിന്നുവേണ്ടി രക്തം ചൊരിയിച്ചവന്റെ രക്തത്താല് അല്ലാതെ ദേശത്തിന്നു പ്രായശ്ചിത്തം സാദ്ധമല്ല.
33. And se that ye polute not the londe which ye are in for bloude defyleth the londe. And the londe can none other wyse be clensed of ye bloude that is shed therein but by the bloude of it that shed it.
34. അതു കൊണ്ടു ഞാന് അധിവസിക്കുന്ന നിങ്ങളുടെ പാര്പ്പിടമായ ദേശം അശുദ്ധമാക്കരുതു; യിസ്രായേല്മക്കളുടെ മദ്ധ്യേ യഹോവയായ ഞാന് അധിവസിക്കുന്നു.
34. Defyle not therfore the londe which ye inhabitt and in the myddes of which I also dwell for I am ye Lorde which dwell amonge the childern of Israel.