Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. അനന്തരം അവന് തന്റെ പന്ത്രണ്ടു ശിഷ്യന്മാരെയും അടുക്കല്‍ വിളിച്ചു, അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധ ദീനവും വ്യാധിയും പൊറുപ്പിപ്പാനും അവര്‍ക്കും അധികാരം കൊടുത്തു.
1. Then Jesus summoned his twelve disciples and gave them authority over unclean spirits, to cast them out, and to cure every disease and every sickness.
2. പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതുഒന്നാമന് പത്രൊസ് എന്നു പേരുള്ള ശിമോന് , അവന്റെ സഹോദരന് അന്ത്രെയാസ്, സെബെദിയുടെ മകന് യാക്കോബ്,
2. These are the names of the twelve apostles: first, Simon, also known as Peter, and his brother Andrew; James son of Zebedee, and his brother John;
3. അവന്റെ സഹോദരന് യോഹന്നാന് , ഫിലിപ്പൊസ്, ബര്‍ത്തൊലൊമായി, തോമസ്, ചുങ്കക്കാരന് മത്തായി, അല്ഫായുടെ മകന് യാക്കോബ്,മീഖാ 7:6
3. Philip and Bartholomew; Thomas and Matthew the tax collector; James son of Alphaeus, and Thaddaeus;
4. തദ്ദായി, ശിമോന് , യേശുവിനെ കാണിച്ചുകൊടുത്ത ഈസ്കര്യോത്താ യൂദാ.
4. Simon the Cananaean, and Judas Iscariot, the one who betrayed him.
5. ഈ പന്ത്രണ്ടുപേരെയും യേശു അയക്കുമ്പോള്‍ അവരോടു ആജ്ഞാപിച്ചതെന്തെന്നാല്“ജാതികളുടെ അടുക്കല്‍ പോകാതെയും ശമര്യരുടെ പട്ടണത്തില്‍ കടക്കാതെയും
5. These twelve Jesus sent out with the following instructions: Go nowhere among the Gentiles, and enter no town of the Samaritans,
6. യിസ്രായേല്‍ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കല്‍ തന്നേ ചെല്ലുവിന്‍ .യിരേമ്യാവു 50:6
6. but go rather to the lost sheep of the house of Israel.
7. നിങ്ങള്‍ പോകുമ്പോള്സ്വര്ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു ഘോഷിപ്പിന്‍ .
7. As you go, proclaim the good news, 'The kingdom of heaven has come near.'
8. രോഗികളെ സൌഖ്യമാക്കുവിന് ; മരിച്ചവരെ ഉയിര്പ്പിപ്പിന് ; കുഷ്ഠരോഗികളെ ശുദ്ധമാക്കുവിന്‍ ; ഭൂതങ്ങളെ പുറത്താക്കുവിന്‍ ; സൌജന്യമായി നിങ്ങള്‍ക്കു ലഭിച്ചു സൌജന്യമായി കൊടുപ്പിന് .
8. Cure the sick, raise the dead, cleanse the lepers, cast out demons. You received without payment; give without payment.
9. മടിശ്ശീലയില്‍ പൊന്നും വെള്ളിയും ചെമ്പും
9. Take no gold, or silver, or copper in your belts,
10. വഴിക്കു പൊക്കണവും രണ്ടു ഉടുപ്പും ചെരിപ്പും വടിയും കരുതരുതു; വേലക്കാരന് തന്റെ ആഹാരത്തിന്നു യോഗ്യനല്ലോസംഖ്യാപുസ്തകം 18:31
10. no bag for your journey, or two tunics, or sandals, or a staff; for laborers deserve their food.
11. ഏതു പട്ടണത്തിലോ ഗ്രാമത്തിലോ കടക്കുമ്പോള്‍ അവിടെ യോഗ്യന്‍ ആര് എന്നു അന്വേഷിപ്പിന്‍ ; പുറപ്പെടുവോളം അവിടത്തന്നേ പാര്പ്പിന് .
11. Whatever town or village you enter, find out who in it is worthy, and stay there until you leave.
12. ആ വീട്ടില്‍ ചെല്ലുമ്പോള്‍ അതിന്നു വന്ദനം പറവിന്‍ .
12. As you enter the house, greet it.
13. വീട്ടിന്നു യോഗ്യതയുണ്ടെങ്കില്‍ നിങ്ങളുടെ സമാധാനം അതിന്മേല് വരട്ടെ; യോഗ്യതയില്ല എന്നു വരികില്‍ സമാധാനം നിങ്ങളിലേക്കു മടങ്ങിപ്പോരട്ടെ.
13. If the house is worthy, let your peace come upon it; but if it is not worthy, let your peace return to you.
14. ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വചനങ്ങളെ കേള്‍ക്കാതെയുമിരുന്നാല്‍ ആ വീടോ പട്ടണമോ വിട്ടു പോകുമ്പോള്‍ നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളവിന്‍ .
14. If anyone will not welcome you or listen to your words, shake off the dust from your feet as you leave that house or town.
15. ന്യായവിധിദിവസത്തില്‍ ആ പട്ടണത്തെക്കാള് സൊദോമ്യരുടേയും ഗമോര്യരുടെയും ദേശത്തിന്നു സഹിക്കാവതാകും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.ഉല്പത്തി 18:20-192
15. Truly I tell you, it will be more tolerable for the land of Sodom and Gomorrah on the day of judgment than for that town.
16. ചെന്നായ്ക്കളുടെ നടുവില്‍ ആടിനെപ്പോലെ ഞാന്‍ നിങ്ങളെ അയക്കുന്നു. ആകയാല്‍ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിന്‍ .
16. See, I am sending you out like sheep into the midst of wolves; so be wise as serpents and innocent as doves.
17. മനുഷ്യരെ സൂക്ഷിച്ചുകൊള്വിന് ; അവര്‍ നിങ്ങളെ ന്യായാധിപസഭകളില്‍ ഏല്പിക്കയും തങ്ങളുടെ പള്ളികളില്‍വെച്ചു ചമ്മട്ടികൊണ്ടു അടിക്കയും
17. Beware of them, for they will hand you over to councils and flog you in their synagogues;
18. എന്റെ നിമിത്തം നാടുവാഴികള്‍ക്കും രാജാക്കന്മാര്ക്കും മുമ്പില്‍ കൊണ്ടുപോകയും ചെയ്യും; അതു അവര്‍ക്കും ജാതികള്‍ക്കും ഒരു സാക്ഷ്യം ആയിരിക്കും.
18. and you will be dragged before governors and kings because of me, as a testimony to them and the Gentiles.
19. എന്നാല്‍ നിങ്ങളെ ഏല്പിക്കുമ്പോള് എങ്ങനെയോ എന്തോ പറയേണ്ടു എന്നു വിചാരപ്പെടേണ്ടാ; പറവാനുള്ളതു ആ നാഴികയില്‍ തന്നേ നിങ്ങള്‍ക്കു ലഭിക്കും.
19. When they hand you over, do not worry about how you are to speak or what you are to say; for what you are to say will be given to you at that time;
20. പറയുന്നതു നിങ്ങള്‍ അല്ല, നിങ്ങളില്‍ പറയുന്ന നിങ്ങളുടെ പിതാവിന്റെ ആത്മാവത്രേ.
20. for it is not you who speak, but the Spirit of your Father speaking through you.
21. സഹോദരന് സഹോദരനെയും അപ്പന് മകനെയും മരണത്തിന്നു ഏല്പിക്കും; അമ്മയപ്പന്മാര്ക്കും എതിരായി മക്കള്‍ എഴുന്നേറ്റു അവരെ കൊല്ലിക്കും.മീഖാ 7:6
21. Brother will betray brother to death, and a father his child, and children will rise against parents and have them put to death;
22. എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും; അവസാനത്തോളം സഹിച്ചുനിലക്കുന്നവനോ രക്ഷിക്കപ്പെടും.
22. and you will be hated by all because of my name. But the one who endures to the end will be saved.
23. എന്നാല്‍ ഒരു പട്ടണത്തില്‍ നിങ്ങളെ ഉപദ്രവിച്ചാല്‍ മറ്റൊന്നിലേക്കു ഔടിപ്പോകുവിന്‍ . മനുഷ്യപുത്രന് വരുവോളം നിങ്ങള്‍ യിസ്രായേല്‍ പട്ടണങ്ങളെ സഞചരിച്ചു തീരുകയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
23. When they persecute you in one town, flee to the next; for truly I tell you, you will not have gone through all the towns of Israel before the Son of Man comes.
24. ശിഷ്യന് ഗുരുവിന്മീതെയല്ല; ദാസന് യജമാനന്നു മീതെയുമല്ല;
24. A disciple is not above the teacher, nor a slave above the master;
25. ഗുരുവിനെപ്പോലെയാകുന്നതു ശിഷ്യന്നു മതി; യജമാനനെപ്പോലെയാകുന്നതു ദാസന്നും മതി. അവര്‍ വീട്ടുടയവനെ ബെയെത്സെബൂല്‍ എന്നു വിളിച്ചു എങ്കില്‍ വീട്ടുകാരെ എത്ര അധികം?
25. it is enough for the disciple to be like the teacher, and the slave like the master. If they have called the master of the house Beelzebul, how much more will they malign those of his household!
26. അതു കൊണ്ടു അവരെ ഭയപ്പെടേണ്ടാ; മറെച്ചുവെച്ചതു ഒന്നും വെളിപ്പെടാതെയും ഗൂഢമായതു ഒന്നും അറിയാതെയും ഇരിക്കുകയില്ല.
26. So have no fear of them; for nothing is covered up that will not be uncovered, and nothing secret that will not become known.
27. ഞാന്‍ ഇരുട്ടത്തു നിങ്ങളോടു പറയുന്നതു വെളിച്ചത്തു പറവിന്‍ ; ചെവിയില്‍ പറഞ്ഞുകേള്‍ക്കുന്നതു പുരമുകളില്‍നിന്നു ഘോഷിപ്പിന്‍ .
27. What I say to you in the dark, tell in the light; and what you hear whispered, proclaim from the housetops.
28. ദേഹിയെ കൊല്ലുവാന്‍ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും ദേഹത്തെയും നരകത്തില്‍ നശിപ്പിപ്പാന്‍ കഴിയുന്നവനെ തന്നേ ഭയപ്പെടുവിന്‍ .
28. Do not fear those who kill the body but cannot kill the soul; rather fear him who can destroy both soul and body in hell.
29. കാശിന്നു രണ്ടു കുരികില്‍ വില്ക്കുന്നില്ലയോ? അവയില്‍ ഒന്നുപോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുകയില്ല.
29. Are not two sparrows sold for a penny? Yet not one of them will fall to the ground apart from your Father.
30. എന്നാല്‍ നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു.1 ശമൂവേൽ 14:45
30. And even the hairs of your head are all counted.
31. ആകയാല്‍ ഭയപ്പെടേണ്ടാ; ഏറിയ കുരികിലുകളെക്കാളും നിങ്ങള്‍ വിശേഷതയുള്ളവരല്ലോ.
31. So do not be afraid; you are of more value than many sparrows.
32. മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്ന ഏവനെയും സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന് മുമ്പില്‍ ഞാനും ഏറ്റുപറയും.
32. Everyone therefore who acknowledges me before others, I also will acknowledge before my Father in heaven;
33. മനുഷ്യരുടെ മുമ്പില്‍ എന്നെ തള്ളിപ്പറയുന്നവനെയോ എന്റെ പിതാവിന് മുമ്പില്‍ ഞാനും തള്ളിപ്പറയും.
33. but whoever denies me before others, I also will deny before my Father in heaven.
34. ഞാന്‍ ഭൂമിയില്‍ സമാധാനം വരുത്തുവാന്‍ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല വാള് അത്രേ വരുത്തുവാന്‍ ഞാന്‍ വന്നതു.
34. Do not think that I have come to bring peace to the earth; I have not come to bring peace, but a sword.
35. മനുഷ്യനെ തന്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭേദിപ്പിപ്പാനത്രേ ഞാന്‍ വന്നതു.മീഖാ 7:6
35. For I have come to set a man against his father, and a daughter against her mother, and a daughter-in-law against her mother-in-law;
36. മനുഷ്യന്റെ വീട്ടുകാര്‍ തന്നേ അവന്റെ ശത്രുക്കള്‍ ആകും.
36. and one's foes will be members of one's own household.
37. എന്നെക്കാള്‍ അധികം അപ്പനേയോ അമ്മയേയോ പ്രിയപ്പെടുന്നവന്‍ എനിക്കു യോഗ്യനല്ല; എന്നെക്കാള്‍ അധികം മകനെയോ മകളെയോ പ്രിയപ്പെടുന്നവന്‍ എനിക്കു യോഗ്യനല്ല.ആവർത്തനം 33:9
37. Whoever loves father or mother more than me is not worthy of me; and whoever loves son or daughter more than me is not worthy of me;
38. തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കാത്തവനും എനിക്കു യോഗ്യനല്ല.
38. and whoever does not take up the cross and follow me is not worthy of me.
39. തന്റെ ജീവനെ കണ്ടെത്തിയവന് അതിനെ കളയും; എന്റെ നിമിത്തം തന്റെ ജീവനെ കളഞ്ഞവന് അതിനെ കണ്ടെത്തും.
39. Those who find their life will lose it, and those who lose their life for my sake will find it.
40. നിങ്ങളെ കൈക്കൊള്ളുന്നവന് എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവന് എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.
40. Whoever welcomes you welcomes me, and whoever welcomes me welcomes the one who sent me.
41. പ്രവാചകന് എന്നുവെച്ചു പ്രവാചകനെ കൈക്കൊള്ളുന്നവന്നു പ്രവാചകന്റെ പ്രതിഫലം ലഭിക്കും. നീതിമാന് എന്നുവെച്ചു നീതിമാനെ കൈക്കൊള്ളുന്നവന്നു നീതിമാന്റെ പ്രതിഫലം ലഭിക്കും.1 രാജാക്കന്മാർ 17:9-24, 2 രാജാക്കന്മാർ 4:8-37
41. Whoever welcomes a prophet in the name of a prophet will receive a prophet's reward; and whoever welcomes a righteous person in the name of a righteous person will receive the reward of the righteous;
42. ശിഷ്യന് എന്നു വെച്ചു ഈ ചെറിയവരില്‍ ഒരുത്തന്നു ഒരു പാനപാത്രം തണ്ണീര്‍ മാത്രം കുടിപ്പാന്‍ കൊടുക്കുന്നവന്നു പ്രതിഫലം കിട്ടാതെ പോകയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”
42. and whoever gives even a cup of cold water to one of these little ones in the name of a disciple-- truly I tell you, none of these will lose their reward.