Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. യേശു ദൈവാലയം വിട്ടു പോകുമ്പോള് ശിഷ്യന്മാര് അവന്നു ദൈവാലയത്തിന്റെ പണി കാണിക്കേണ്ടതിന്നു അവന്റെ അടുക്കല് വന്നു.
1. As Jesus left and was going out of the temple complex, His disciples came up and called His attention to the temple buildings.
2. അവന് അവരോടു“ഇതെല്ലാം കാണുന്നില്ലയോ? ഇടിഞ്ഞുപോകാതെ കല്ലിന്മേല് കല്ലു ഇവിടെ ശേഷിക്കയില്ല എന്നു ഞാന് സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.
2. Then He replied to them, 'Don't you see all these things? I assure you: Not one stone will be left here on another that will not be thrown down!'
3. അവന് ഒലിവുമലയില് ഇരിക്കുമ്പോള് ശിഷ്യന്മാര് തനിച്ചു അവന്റെ അടുക്കല് വന്നുഅതു എപ്പോള് സംഭവിക്കും എന്നു നിന്റെ വരവിന്നും ലോകാവസാനത്തിന്നു അടയാളം എന്തു എന്നും പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു.
3. While He was sitting on the Mount of Olives, the disciples approached Him privately and said, 'Tell us, when will these things happen? And what is the sign of Your coming and of the end of the age?'
4. അതിന്നു യേശു ഉത്തരം പറഞ്ഞതു“ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാന് സൂക്ഷിച്ചുകൊള്വിന് .
4. Then Jesus replied to them: 'Watch out that no one deceives you.
5. ഞാന് ക്രിസ്തു എന്നു പറഞ്ഞു അനേകര് എന്റെ പേര് എടുത്തു വന്നു പലരെയും തെറ്റിക്കും.
5. For many will come in My name, saying, 'I am the Messiah,' and they will deceive many.
6. നിങ്ങള് യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചുകേള്ക്കും; ചഞ്ചലപ്പെടാതിരിപ്പാന് സൂക്ഷിച്ചുകൊള്വിന് ; അതു സംഭവിക്കേണ്ടതു തന്നേ;ദാനീയേൽ 2:28, ദാനീയേൽ 2:45
6. You are going to hear of wars and rumors of wars. See that you are not alarmed, because these things must take place, but the end is not yet.
7. എന്നാല് അതു അവസാനമല്ല; ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിര്ക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും.2 ദിനവൃത്താന്തം 15:6, യെശയ്യാ 19:2
7. For nation will rise up against nation, and kingdom against kingdom. There will be famines and earthquakes in various places.
8. എങ്കിലും ഇതു ഒക്കെയും ഈറ്റുനോവിന്റെ ആരംഭമത്രേ.
8. All these events are the beginning of birth pains.
9. അന്നു അവര് നിങ്ങളെ ഉപദ്രവത്തിന്നു ഏല്പിക്കയും കൊല്ലുകയും ചെയ്യും; എന്റെ നാമം നിമിത്തം സകലജാതികളും നിങ്ങളെ പകെക്കും.
9. 'Then they will hand you over for persecution, and they will kill you. You will be hated by all nations because of My name.
10. പലരും ഇടറി അന്യോന്യം ഏല്പിച്ചുകൊടുക്കയും അന്യോന്യം പകെക്കയും ചെയ്യുംദാനീയേൽ 11:41
10. Then many will take offense, betray one another and hate one another.
11. കള്ളപ്രവാചകന്മാര് പലരും വന്നു അനേകരെ തെറ്റിക്കും.
11. Many false prophets will rise up and deceive many.
12. അധര്മ്മം പെരുകുന്നതുകൊണ്ടു അനേകരുടെ സ്നേഹം തണുത്തുപോകും.
12. Because lawlessness will multiply, the love of many will grow cold.
13. എന്നാല് അവസാനത്തോളം സഹിച്ചു നിലക്കുന്നവന് രക്ഷിക്കപ്പെടും.
13. But the one who endures to the end will be delivered.
14. രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികള്ക്കും സാക്ഷ്യമായി ഭൂലോകത്തില് ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോള് അവസാനം വരും.
14. This good news of the kingdom will be proclaimed in all the world as a testimony to all nations. And then the end will come.
15. എന്നാല് ദാനീയേല്പ്രവാചകന് മുഖാന്തരം അരുളിച്ചെയ്തതുപോലെ ശൂന്യമാക്കുന്ന മ്ളേച്ഛത വിശുദ്ധസ്ഥലത്തില് നിലക്കുന്നതു നിങ്ങള് കാണുമ്പോള്” - വായിക്കുന്നവന് ചിന്തിച്ചു കൊള്ളട്ടെ -ദാനീയേൽ 9:27, ദാനീയേൽ 11:31, ദാനീയേൽ 12:11
15. 'So when you see the abomination that causes desolation, spoken of by the prophet Daniel, standing in the holy place' (let the reader understand),
16. “അന്നു യെഹൂദ്യയിലുള്ളവര് മലകളിലേക്കു ഔടിപ്പോകട്ടെ.
16. then those in Judea must flee to the mountains!
17. വീട്ടിന്മേല് ഇരിക്കുന്നവന് വീട്ടിലുള്ളതു എടുക്കേണ്ടതിന്നു ഇറങ്ങരുതു;
17. A man on the housetop must not come down to get things out of his house.
18. വയലിലുള്ളവന് വസ്ത്രം എടുപ്പാന് മടങ്ങിപ്പോകരുതു.
18. And a man in the field must not go back to get his clothes.
19. ആ കാലത്തു ഗര്ഭിണികള്ക്കും മുലകുടിപ്പിക്കുന്നവര്ക്കും അയ്യോ കഷ്ടം!
19. Woe to pregnant women and nursing mothers in those days!
20. എന്നാല് നിങ്ങളുടെ ഔടിപ്പോകൂ ശീതകാലത്തോ ശബ്ബത്തിലോ സംഭവിക്കാതിരിപ്പാന് പ്രാര്ത്ഥിപ്പിന് .
20. Pray that your escape may not be in winter or on a Sabbath.
21. ലോകാരംഭംമുതല് ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേല് സംഭവിക്കാത്തതും ആയ വലിയ കഷ്ടം അന്നു ഉണ്ടാകും.ദാനീയേൽ 12:1, യോവേൽ 2:2
21. For at that time there will be great tribulation, the kind that hasn't taken place from the beginning of the world until now and never will again!
22. ആ നാളുകള് ചുരുങ്ങാതിരുന്നാല് ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല; വൃതന്മാര് നിമിത്തമോ ആ നാളുകള് ചുരുങ്ങും.
22. Unless those days were limited, no one would survive. But those days will be limited because of the elect.
23. അന്നു ആരാനും നിങ്ങളോടുഇതാ, ക്രിസ്തു ഇവിടെ, അല്ല അവിടെ എന്നു പറഞ്ഞാല് വിശ്വസിക്കരുതു.
23. 'If anyone tells you then, 'Look, here is the Messiah!' or, 'Over here!' do not believe it!
24. കള്ളക്രിസ്തുക്കളും കള്ള പ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കില് വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും.ആവർത്തനം 13:1
24. False messiahs and false prophets will arise and perform great signs and wonders to lead astray, if possible, even the elect.
25. ഔര്ത്തുകൊള്വിന് ; ഞാന് മുമ്പുകൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു.
25. Take note: I have told you in advance.
26. ആകയാല് നിങ്ങളോടുഅതാ, അവന് മരുഭൂമിയില് എന്നു പറഞ്ഞാല് പുറപ്പെടരുതു; ഇതാ, അറകളില് എന്നു പറഞ്ഞാല് വിശ്വസിക്കരുതു.
26. So if they tell you, 'Look, he's in the wilderness!' don't go out; 'Look, he's in the inner rooms!' do not believe it.
27. മിന്നല് കിഴക്കു നിന്നു പുറപ്പെട്ടു പടിഞ്ഞാറോളം വിളങ്ങും പോലെ മനുഷ്യപുത്രന്റെ വരുവു ആകും.
27. For as the lightning comes from the east and flashes as far as the west, so will be the coming of the Son of Man.
28. ശവം ഉള്ളേടത്തു കഴുക്കള് കൂടും.
28. Wherever the carcass is, there the vultures will gather.
29. ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ സൂര്യന് ഇരുണ്ടുപോകും; ചന്ദ്രന് പ്രകാശം കൊടുക്കാതിരിക്കും; നക്ഷത്രങ്ങള് ആകാശത്തു നിന്നു വീഴും; ആകാശത്തിലെ ശക്തികള് ഇളകിപ്പോകും.യെശയ്യാ 13:10, യെശയ്യാ 34:4, യേഹേസ്കേൽ 32:7, യോവേൽ 2:10, യോവേൽ 2:31, യോവേൽ 3:15, ഹഗ്ഗായി 2:6, ഹഗ്ഗായി 2:21
29. 'Immediately after the tribulation of those days: The sun will be darkened, and the moon will not shed its light; the stars will fall from the sky, and the celestial powers will be shaken.
30. അപ്പോള് മനുഷ്യപുത്രന്റെ അടയാളം ആകാശത്തു വിളങ്ങും; അന്നു ഭൂമിയിലെ സകലഗോത്രങ്ങളും പ്രലാപിച്ചുംകൊണ്ടു, മനുഷ്യപുത്രന് ആകാശത്തിലെ മേഘങ്ങളിന്മേല് മഹാശക്തിയോടും തേജസ്സോടും കൂടെ വരുന്നതു കാണും.ദാനീയേൽ 7:13, ദാനീയേൽ 7:13-14, സെഖർയ്യാവു 12:10, സെഖർയ്യാവു 12:12
30. Then the sign of the Son of Man will appear in the sky, and then all the peoples of the earth will mourn; and they will see the Son of Man coming on the clouds of heaven with power and great glory.
31. അവന് തന്റെ ദൂതന്മാരെ മഹാ കാഹളധ്വനിയോടുംകൂടെ അയക്കും; അവര് അവന്റെ വൃതന്മാരെ ആകാശത്തിന്റെ അറുതിമുതല് അറുതിവരെയും നാലു ദിക്കില്നിന്നും കൂട്ടിച്ചേര്ക്കും.ആവർത്തനം 30:4, യെശയ്യാ 27:13, സെഖർയ്യാവു 2:6
31. He will send out His angels with a loud trumpet, and they will gather His elect from the four winds, from one end of the sky to the other.
32. അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിന് ; അതിന്റെ കൊമ്പു ഇളതായി ഇല തളിര്ക്കുംമ്പോള് വേനല് അടുത്തു എന്നു നിങ്ങള് അറിയുന്നുവല്ലോ.
32. 'Now learn this parable from the fig tree: As soon as its branch becomes tender and sprouts leaves, you know that summer is near.
33. അങ്ങനെ നിങ്ങള് ഇതു ഒക്കെയും കാണുമ്പോള് അവന് അടുക്കെ വാതില്ക്കല് തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊള്വിന് .
33. In the same way, when you see all these things, recognize that He is near-- at the door!
34. ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാന് സത്യമായിട്ടു നിങ്ങളോടു പറയുന്നു.
34. I assure you: This generation will certainly not pass away until all these things take place.
35. ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.
35. Heaven and earth will pass away, but My words will never pass away.
36. ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വര്ഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.
36. 'Now concerning that day and hour no one knows-- neither the angels in heaven, nor the Son-- except the Father only.
37. നോഹയുടെ കാലംപോലെ തന്നേ മനുഷ്യപുത്രന്റെ വരവും ആകുംഉല്പത്തി 6:9-12
37. As the days of Noah were, so the coming of the Son of Man will be.
38. ജലപ്രളയത്തിന്നു മുമ്പുള്ള കാലത്തു നോഹ പെട്ടകത്തില് കയറിയനാള്വരെ അവര് തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു;ഉല്പത്തി 6:13-724, ഉല്പത്തി 7:7
38. For in those days before the flood they were eating and drinking, marrying and giving in marriage, until the day Noah boarded the ark.
39. ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവര് അറിഞ്ഞതുമില്ല; മനുഷ്യപുത്രന്റെ വരവും അങ്ങനെ തന്നേ ആകും.ഉല്പത്തി 6:13-724
39. They didn't know until the flood came and swept them all away. So this is the way the coming of the Son of Man will be:
40. അന്നു രണ്ടുപേര് വയലില് ഇരിക്കും; ഒരുത്തനെ കൈക്കൊള്ളും, മറ്റവനെ ഉപേക്ഷിക്കും.
40. Then two men will be in the field: one will be taken and one left.
41. രണ്ടുപേര് ഒരു തിരിക്കല്ലില് പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും, മറ്റവളെ ഉപേക്ഷിക്കും.
41. Two women will be grinding at the mill: one will be taken and one left.
42. നിങ്ങളുടെ കര്ത്താവു ഏതു ദിവസത്തില് വരുന്നു എന്നു നിങ്ങള് അറിയായ്ക കൊണ്ടു ഉണര്ന്നിരിപ്പിന് .
42. Therefore be alert, since you don't know what day your Lord is coming.
43. കള്ളന് വരുന്നയാമം ഇന്നതെന്നു വീട്ടുടയവന് അറിഞ്ഞു എങ്കില് അവന് ഉണര്ന്നിരിക്കയും തന്റെ വീടു തുരക്കുവാന് സമ്മതിക്കാതിരിക്കയും ചെയ്യും എന്നു അറിയുന്നുവല്ലോ.
43. But know this: If the homeowner had known what time the thief was coming, he would have stayed alert and not let his house be broken into.
44. അങ്ങനെ നിങ്ങള് നിനെക്കാത്ത നാഴികയില് മനുഷ്യപുത്രന് വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിന് .
44. This is why you also must be ready, because the Son of Man is coming at an hour you do not expect.
45. എന്നാല് യജമാനന് തന്റെ വീട്ടുകാര്ക്കും തത്സമയത്തു ഭക്ഷണം കൊടുക്കേണ്ടതിന്നു അവരുടെ മേല് ആക്കിവെച്ച വിശ്വസ്തനും ബുദ്ധിമാനും ആയ ദാസന് ആര്?
45. 'Who then is a faithful and sensible slave, whom his master has put in charge of his household, to give them food at the proper time?
46. യജമാനന് വരുമ്പോള് അങ്ങനെ ചെയ്തു കാണുന്ന ദാസന് ഭാഗ്യവാന് .
46. That slave whose master finds him working when he comes will be rewarded.
47. അവന് അവനെ തനിക്കുള്ള സകലത്തിന്മേലും യജമാനന് ആക്കിവേക്കും എന്നു ഞാന് സത്യമായിട്ടു നിങ്ങളോടു പറയുന്നു.
47. I assure you: He will put him in charge of all his possessions.
48. എന്നാല് അവന് ദുഷ്ടദാസനായിയജമാനന് വരുവാന് താമസിക്കുന്നു എന്നു ഹൃദയംകൊണ്ടു പറഞ്ഞു,
48. But if that wicked slave says in his heart, 'My master is delayed,'
49. കൂട്ടു ദാസന്മാരെ അടിപ്പാനും കുടിയന്മാരോടുകൂടി തിന്നുകുടിപ്പാനും തുടങ്ങിയാല്
49. and starts to beat his fellow slaves, and eats and drinks with drunkards,
50. ആ ദാസന് നിരൂപിക്കാത്ത നാളിലും അറിയാത്ത നാഴികയിലും യജമാനന് വന്നു അവനെ ദണ്ഡിപ്പിച്ചു അവന്നു കപടഭക്തിക്കാരോടുകൂടെ പങ്കുകല്പിക്കും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും”
50. that slave's master will come on a day he does not expect and at an hour he does not know.