Mark - മർക്കൊസ് 14 | View All

1. രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹയുടെയും പുളിപ്പില്ലാത്ത അപ്പത്തിന്റെയും ഉത്സവം ആയിരുന്നു. അപ്പോള് മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ ഉപായത്താല് പിടിച്ചു കൊല്ലേണ്ടതു എങ്ങനെ എന്നു അനേഷിച്ചു

1. After two days it was the Passover and [the Feast] of Unleavened Bread. And the chief priests and the scribes sought how they might take Him by trickery and put [Him] to death.

2. ജനത്തില് കലഹം ഉണ്ടാകാതിരിപ്പാന് ഉത്സവത്തില് അരുതു എന്നു അവര് പറഞ്ഞു.

2. But they said, 'Not during the feast, lest there be an uproar of the people.'

3. അവന് ബേഥാന്യയില് കുഷ്ഠരോഗിയായ ശിമോന്റെ വീട്ടില് പന്തിയില് ഇരിക്കുമ്പോള് ഒരു സ്ത്രീ ഒരു വെണ്കല്ഭരണി വിലയേറിയ സ്വച്ഛജടാമാംസി തൈലുവുമായി വന്നു ഭരണി പൊട്ടിച്ചു അവന്റെ തലയില് ഒഴിച്ചു.

3. And being in Bethany at the house of Simon the leper, as He sat at the table, a woman came having an alabaster flask of very costly oil of spikenard. Then she broke the flask and poured [it] on His head.

4. അവിടെ ചിലര്തൈലത്തിന്റെ ഈ വെറും ചെലവു എന്തിന്നു?

4. But there were some who were indignant among themselves, and said, 'Why was this fragrant oil wasted?

5. ഇതു മുന്നൂറ്റില് അധികം വെള്ളിക്കാശിന്നു വിറ്റു ദരിദ്രര്ക്കും കൊടുപ്പാന് കഴിയുമായിരുന്നുവല്ലോ എന്നിങ്ങനെ ഉള്ളില് നീരസപ്പെട്ടു അവളെ ഭര്ത്സിച്ചു.

5. 'For it might have been sold for more than three hundred denarii and given to the poor.' And they criticized her sharply.

6. എന്നാല് യേശുഇവളെ വിടുവിന് ; അവളെ അസഹ്യപ്പെടുത്തുന്നതു എന്തു? അവള് എങ്കല് നല്ല പ്രവൃത്തിയല്ലോ ചെയ്തതു.

6. But Jesus said, 'Let her alone. Why do you trouble her? She has done a good work for Me.

7. ദരിദ്രര് നിങ്ങള്ക്കു എല്ലായ്പോഴും അടുക്കെ ഉണ്ടല്ലോ; ഇച്ഛിക്കുമ്പോള് അവര്ക്കും നന്മചെയ്വാന് നിങ്ങള്ക്കു കഴിയും; ഞാനോ എല്ലായ്പോഴും നിങ്ങളോടുകൂടെ ഇരിക്കയില്ല.
ആവർത്തനം 15:11

7. 'For you have the poor with you always, and whenever you wish you may do them good; but Me you do not have always.

8. അവള് തന്നാല് ആവതു ചെയ്തു; കല്ലറയിലെ അടക്കത്തിന്നായി എന്റെ ദേഹത്തിന്നു മുമ്പുകൂട്ടി തൈലം തേച്ചു.

8. 'She has done what she could. She has come beforehand to anoint My body for burial.

9. സുവിശേഷം ലോകത്തില് ഒക്കെയും പ്രസംഗിക്കുന്നേടത്തെല്ലാം അവള് ചെയ്തതും അവളുടെ ഔര്മ്മെക്കായി പ്രസ്താവിക്കും എന്നു ഞാന് സത്യമായിട്ടു നിങ്ങളോടു പറയുന്നു.

9. 'Assuredly, I say to you, wherever this gospel is preached in the whole world, what this woman has done will also be told as a memorial to her.'

10. പിന്നെ പന്തിരുവരില് ഒരുത്തനായി ഈസ്കര്യ്യോത്താവായ യൂദാ അവനെ മഹാപുരോഹിതന്മാര്ക്കും കാണിച്ചുകൊടുക്കേണ്ടതിന്നു അവരുടെ അടുക്കല് ചെന്നു.

10. Then Judas Iscariot, one of the twelve, went to the chief priests to betray Him to them.

11. അവര് അതു കേട്ടു സന്തോഷിച്ചു അവന്നു പണം കൊടുക്കാം എന്നു വാഗ്ദത്തം ചെയ്തു; അവനും അവനെ എങ്ങനെ കാണിച്ചുകൊടുക്കാം എന്നു തക്കം അന്വേഷിച്ചുപോന്നു.

11. And when they heard [it,] they were glad, and promised to give him money. So he sought how he might conveniently betray Him.

12. പെസഹകുഞ്ഞാടിനെ അറുക്കുന്നതായ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളില് ശിഷ്യന്മാര് അവനോടുനീ പെസഹ കഴിപ്പാന് ഞങ്ങള് എവിടെ ഒരുക്കേണം എന്നു ചോദിച്ചു.
പുറപ്പാടു് 12:6, പുറപ്പാടു് 12:15

12. Now on the first day of Unleavened Bread, when they killed the Passover [lamb,] His disciples said to Him, 'Where do You want us to go and prepare, that You may eat the Passover?'

13. അവന് ശിഷ്യന് മാരില് രണ്ടുപേരെ അയച്ചു; നഗരത്തില് ചെല്ലുവിന് ; അവിടെ ഒരു കുടം വെള്ളം ചുമന്നുകൊണ്ടു ഒരു മനുഷ്യന് നിങ്ങളെ എതിര്പെടും.

13. And He sent out two of His disciples and said to them, 'Go into the city, and a man will meet you carrying a pitcher of water; follow him.

14. അവന്റെ പിന്നാലെ ചെന്നു അവന് കടക്കുന്നേടത്തു ആ വിട്ടുടയവനോടുഞാന് എന്റെ ശിഷ്യന്മാരുമായി പെസഹ കഴിപ്പാനുള്ള ശാല എവിടെ എന്നു ഗുരു ചോദിക്കുന്നു എന്നു പറവിന് .

14. Wherever he goes in, say to the master of the house, 'The Teacher says, 'Where is the guest room in which I may eat the Passover with My disciples?' '

15. അവന് വിരിച്ചൊരുക്കിയ ഒരു വന്മാളിക കാണിച്ചുതരും; അവിടെ നമുക്കു ഒരുക്കുവിന് എന്നു പറഞ്ഞു.

15. 'Then he will show you a large upper room, furnished [and] prepared; there make ready for us.'

16. ശിഷ്യന്മാര് പുറപ്പെട്ടു നഗരത്തില് ചെന്നു അവന് തങ്ങളോടു പറഞ്ഞതു പോലെ കണ്ടു പെസഹ ഒരുക്കി.

16. So His disciples went out, and came into the city, and found it just as He had said to them; and they prepared the Passover.

17. സന്ധ്യയായപ്പോള് അവന് പന്തിരുവരോടും കൂടെ വന്നു.

17. In the evening He came with the twelve.

18. അവര് ഇരുന്നു ഭക്ഷിക്കുമ്പോള് യേശുനിങ്ങളില് ഒരുവന് എന്നോടുകൂടെ ഭക്ഷിക്കുന്നവന് തന്നേ, എന്നെ കാണിച്ചുകൊടുക്കും എന്നു ഞാന് സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
സങ്കീർത്തനങ്ങൾ 41:9

18. Now as they sat and ate, Jesus said, 'Assuredly, I say to you, one of you who eats with Me will betray Me.'

19. അവന് ദുഃഖിച്ചു, ഔരോരുത്തന് ഞാനോ, ഞാനോ എന്നു അവനോടു ചോദിച്ചു തുടങ്ങി.

19. And they began to be sorrowful, and to say to Him one by one, '[Is] it I?' And another [said,] '[Is] it I?'

20. അവന് അവരോടുപന്തിരുവരില് ഒരുവന് , എന്നോടുകൂടെ താലത്തില് കൈമുക്കുന്നവന് തന്നേ.

20. He answered and said to them, '[It is] one of the twelve, who dips with Me in the dish.

21. മനുഷ്യപുത്രന് പോകുന്നതു തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ തന്നേ സത്യം; മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യന്നോ അയ്യോ കഷ്ടം; ആ മനുഷ്യന് ജനിക്കാതിരുന്നു എങ്കില് അവന്നു കൊള്ളായിരുന്നു എന്നു പറഞ്ഞു.

21. 'The Son of Man indeed goes just as it is written of Him, but woe to that man by whom the Son of Man is betrayed! It would have been good for that man if he had never been born.'

22. അവര് ഭക്ഷിക്കുമ്പോള് അവന് അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവര്ക്കും കൊടുത്തുവാങ്ങുവിന് ; ഇതു എന്റെ ശരീരം എന്നു പറഞ്ഞു.

22. And as they were eating, Jesus took bread, blessed and broke [it,] and gave [it] to them and said, 'Take, eat; this is My body.'

23. പിന്നെ പാനപാത്രം എടുത്തു സ്തോത്രംചൊല്ലി അവര്ക്കും കൊടുത്തു; എല്ലാവരും അതില്നിന്നു കുടിച്ചു;

23. Then He took the cup, and when He had given thanks He gave [it] to them, and they all drank from it.

24. ഇതു അനേകര്ക്കും വേണ്ടി ചൊരിയുന്നതായി നിയമത്തിന്നുള്ള എന്റെ രക്തം.
പുറപ്പാടു് 24:8, സെഖർയ്യാവു 9:11

24. And He said to them, 'This is My blood of the new covenant, which is shed for many.

25. മുന്തിരിവള്ളിയുടെ അനുഭവം ദൈവരാജ്യത്തില് പുതുതായി അനുഭവിക്കുംനാള്വരെ ഞാന് അതു ഇനി അനുഭവിക്കയില്ല എന്നു ഞാന് സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അവരോടു പറഞ്ഞു.

25. 'Assuredly, I say to you, I will no longer drink of the fruit of the vine until that day when I drink it new in the kingdom of God.'

26. പിന്നെ അവര് സ്തോത്രം പാടിയശേഷം ഒലീവുമലകൂ പോയി.

26. And when they had sung a hymn, they went out to the Mount of Olives.

27. യേശു അവരോടുനിങ്ങള് എല്ലാവരും ഇടറിപ്പോകും; “ഞാന് ഇടയനെ വെട്ടും, ആടുകള് ചിതറിപ്പോകും” എന്നു എഴുതിയിരിക്കുന്നുവല്ലോ.
സെഖർയ്യാവു 13:7

27. Then Jesus said to them, 'All of you will be made to stumble because of Me this night, for it is written: 'I will strike the Shepherd, And the sheep will be scattered.'

28. എന്നാല് ഞാന് ഉയിര്ത്തെഴുന്നേറ്റശേഷം നിങ്ങള്ക്കു മുമ്പെ ഗലീലെക്കു പോകും എന്നു പറഞ്ഞു.

28. 'But after I have been raised, I will go before you to Galilee.'

29. പത്രൊസ് അവനോടുഎല്ലാവരും ഇടറിയാലും ഞാന് ഇടറുകയില്ല എന്നു പറഞ്ഞു.

29. Peter said to Him, 'Even if all are made to stumble, yet I [will] not [be.']

30. യേശു അവനോടുഇന്നു, ഈ രാത്രിയില് തന്നേ, കോഴി രണ്ടു വട്ടം ക്കുകും മുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു ഞാന് സത്യമായി നിന്നോടു പറയുന്നു എന്നു പറഞ്ഞു.

30. Jesus said to him, 'Assuredly, I say to you that today, [even] this night, before the rooster crows twice, you will deny Me three times.'

31. അവനോനീന്നോടുകൂടെ മരിക്കേണ്ടിവന്നാലും ഞാന് നിന്നെ തള്ളിപ്പറകയില്ല എന്നു അധികമായി പറഞ്ഞു; അങ്ങനെ തന്നേ എല്ലാവരും പറഞ്ഞു.

31. But he spoke more vehemently, 'If I have to die with You, I will not deny You!' And they all said likewise.

32. അവര് ഗെത്ത്ശേമന എന്നു പേരുള്ള തോട്ടത്തില് വന്നാറെ അവന് ശിഷ്യന്മാരോടുഞാന് പ്രാര്ത്ഥിച്ചുതീരുവോളം ഇവിടെ ഇരിപ്പിന് എന്നു പറഞ്ഞു.

32. Then they came to a place which was named Gethsemane; and He said to His disciples, 'Sit here while I pray.'

33. പിന്നെ അവന് പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ടു ഭ്രമിപ്പാനും വ്യകുലപ്പെടുവാനും തുടങ്ങി

33. And He took Peter, James, and John with Him, and He began to be troubled and deeply distressed.

34. എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ പാര്ത്തു ഉണര്ന്നിരിപ്പിന് എന്നു അവരോടു പറഞ്ഞു.
സങ്കീർത്തനങ്ങൾ 42:5, സങ്കീർത്തനങ്ങൾ 42:11, സങ്കീർത്തനങ്ങൾ 43:5, യോനാ 4:9

34. Then He said to them, 'My soul is exceedingly sorrowful, [even] to death. Stay here and watch.'

35. പിന്നെ അല്പം മുമ്പോട്ടു ചെന്നു നിലത്തു വീണു, കഴിയും എങ്കില് ആ നാഴിക നീങ്ങിപ്പോകേണം എന്നു പ്രാര്ത്ഥിച്ചു

35. He went a little farther, and fell on the ground, and prayed that if it were possible, the hour might pass from Him.

36. അബ്ബാ, പിതാവേ, നിനക്കു എല്ലാം കഴിയും; ഈ പാനപാത്രം എങ്കല് നിന്നു നീക്കേണമേ; എങ്കിലും ഞാന് ഇച്ഛിക്കുന്നതല്ല നീ ഇച്ഛിക്കുന്നതത്രേ ആകട്ടെ എന്നു പറഞ്ഞു.

36. And He said, 'Abba, Father, all things [are] possible for You. Take this cup away from Me; nevertheless, not what I will, but what You [will.']

37. പിന്നെ അവന് വന്നു അവര് ഉറങ്ങുന്നതു കണ്ടു പത്രൊസിനോടുശിമോനേ, നീ ഉറങ്ങുന്നുവേ? ഒരു നാഴിക ഉണര്ന്നിരിപ്പാന് നിനക്കു കഴിഞ്ഞില്ലയോ?

37. Then He came and found them sleeping, and said to Peter, 'Simon, are you sleeping? Could you not watch one hour?

38. പരീക്ഷയില് അകപ്പെടായ്വാന് ഉണര്ന്നിരുന്നു പ്രാര്ത്ഥിപ്പിന് ; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു.

38. 'Watch and pray, lest you enter into temptation. The spirit indeed [is] willing, but the flesh [is] weak.'

39. അവന് പിന്നെയും പോയി ആ വചനം തന്നെ ചൊല്ലി പ്രാര്ത്ഥിച്ചു.

39. Again He went away and prayed, and spoke the same words.

40. മടങ്ങിവന്നാറെ അവരുടെ കണ്ണുകള്ക്കു ഭാരമേറിയിരുന്നതുകൊണ്ടു അവര് ഉറങ്ങുന്നതു കണ്ടു; അവര് അവനോടു എന്തു ഉത്തരം പറയേണം എന്നു അറിഞ്ഞില്ല;

40. And when He returned, He found them asleep again, for their eyes were heavy; and they did not know what to answer Him.

41. അവന് മൂന്നാമതു വന്നു അവരോടുഇനി ഉറങ്ങി ആശ്വസിച്ചുകൊള്വിന് ; മതി, നാഴിക വന്നു; ഇതാ, മനുഷ്യ പുത്രന് പാപികളുടെ കയ്യില് ഏല്പിക്കപ്പെടുന്നു.

41. Then He came the third time and said to them, 'Are you still sleeping and resting? It is enough! The hour has come; behold, the Son of Man is being betrayed into the hands of sinners.

42. എഴുന്നേല്പിന് ; നാം പോക; ഇതാ, എന്നെ കാണിച്ചുകൊടുക്കുന്നവന് അടുത്തിരിക്കുന്നു എന്നു പറഞ്ഞു.

42. 'Rise, let us be going. See, My betrayer is at hand.'

43. ഉടനെ, അവന് സംസാരിച്ചുകൊണ്ടിരിക്കുമ്പോള് തന്നേ, പന്തിരുവരില് ഒരുത്തനായ യൂദയും അവനോടുകൂടെ മഹാപുരോഹിതന്മാര്, ശാസ്ത്രിമാര്, മൂപ്പന്മാര് എന്നവര് അയച്ച ഒരു പുരുഷാരവും വാളും വടിയുമായി വന്നു.

43. And immediately, while He was still speaking, Judas, one of the twelve, with a great multitude with swords and clubs, came from the chief priests and the scribes and the elders.

44. അവനെ കാണിച്ചുകൊടുക്കുന്നവന് ഞാന് ഏവനെ ചുംബിക്കുമോ അവന് തന്നേ ആകുന്നു; അവനെ പിടിച്ചു സൂക്ഷമതയോടെ കൊണ്ടു പോകുവിന് എന്നു അവര്ക്കും ഒരു അടയാളം പറഞ്ഞുകൊടുത്തിരുന്നു.

44. Now His betrayer had given them a signal, saying, 'Whomever I kiss, He is the One; seize Him and lead [Him] away safely.'

45. അവന് വന്നു ഉടനെ അടുത്തു ചെന്നുറബ്ബീ, എന്നു പറഞ്ഞു അവനെ ചുംബിച്ചു.

45. As soon as He had come, immediately he went up to Him and said to Him, 'Rabbi, Rabbi!' and kissed Him.

46. അവര് അവന്റെമേല് കൈവച്ചു അവനെ പിടിച്ചു.

46. Then they laid their hands on Him and took Him.

47. അരികെ നിലക്കുന്നവരില് ഒരുവന് വാള് ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി കാതു അറുത്തു.

47. And one of those who stood by drew his sword and struck the servant of the high priest, and cut off his ear.

48. യേശു അവരോടുഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങള് എന്നെ പിടിപ്പാന് വാളും വടിയുമായി പുറപ്പെട്ടു വന്നുവോ?

48. Then Jesus answered and said to them, 'Have you come out, as against a robber, with swords and clubs to take Me?

49. ഞാന് ദിവസേന ദൈവലായലയത്തില് ഉപദേശിച്ചുകൊണ്ടു നിങ്ങളോടുകൂടെ ഇരുന്നു; നിങ്ങള് എന്നെ പിടിച്ചില്ല; എങ്കിലും തിരുവെഴുതത്തുകള്ക്കു നിവൃത്തി വരേണ്ടിതിന്നു ഇങ്ങനെ സംഭവിക്കുന്നു എന്നു പറഞ്ഞു.

49. 'I was daily with you in the temple teaching, and you did not seize Me. But the Scriptures must be fulfilled.'

50. ശിഷ്യന്മാര് എല്ലാവരും അവനെ വിട്ടു ഔടിപ്പോയി.
സെഖർയ്യാവു 13:7

50. Then they all forsook Him and fled.

51. ഒരു ബാല്യക്കാരന് വെറും ശരീരത്തിന്മേല് പുതപ്പു പുതെച്ചും കൊണ്ടു അവനെ അനുഗമിച്ചു; അവര് അവനെ പിടിച്ചു.

51. Now a certain young man followed Him, having a linen cloth thrown around [his] naked [body.] And the young men laid hold of him,

52. അവനോ പുതപ്പു വിട്ടു നഗ്നനായി ഔടിപ്പോയി.

52. and he left the linen cloth and fled from them naked.

53. അവര് യേശുവിനെ മഹാപുരോഹിതന്റെ അടുക്കല് കൊണ്ടുപോയി. അവന്റെ അടുക്കല് മഹാപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരും എല്ലാം വന്നു കൂടിയിരുന്നു.

53. And they led Jesus away to the high priest; and with him were assembled all the chief priests, the elders, and the scribes.

54. പത്രൊസ് മഹാപുരോഹിതന്റെ അരമനെക്കകത്തോളവും അവനെ ദൂരവേ അനുഗമിച്ചു, ഭൃത്യന്മാരോടു ചേര്ന്നു തീ കാഞ്ഞുകൊണ്ടിരുന്നു.

54. But Peter followed Him at a distance, right into the courtyard of the high priest. And he sat with the servants and warmed himself at the fire.

55. മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്റെ നേരെ സാക്ഷ്യം അന്വേഷിച്ചു കണ്ടില്ലതാനും.

55. Now the chief priests and all the council sought testimony against Jesus to put Him to death, but found none.

56. അനേകര് അവന്റെ നേരെ കള്ളസ്സാക്ഷ്യം പറഞ്ഞിട്ടും സ്സാക്ഷ്യം ഒത്തുവന്നില്ല.

56. For many bore false witness against Him, but their testimonies did not agree.

57. ചിലര് എഴുന്നേറ്റു അവന്റെ നേരെ

57. Then some rose up and bore false witness against Him, saying,

58. ഞാന് കൈപ്പണിയായ ഈ മന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു കൈപ്പണിയല്ലാത്ത മറ്റൊന്നു പണിയും എന്നു ഇവന് പറഞ്ഞതു ഞങ്ങള് കേട്ടു എന്നു കള്ളസ്സാക്ഷ്യം പറഞ്ഞു.

58. 'We heard Him say, 'I will destroy this temple made with hands, and within three days I will build another made without hands.' '

59. എന്നിട്ടും അവരുടെ സാക്ഷ്യം ഒത്തുവന്നില്ല.

59. But not even then did their testimony agree.

60. മഹാപുരോഹിതന് നടുവില് നിന്നുകൊണ്ടു യേശുവിനോടുനീ ഒന്നും ഉത്തരം പറയുന്നില്ലയോ? ഇവര് നിന്റെ നേരെ സാക്ഷ്യം പറയുന്നതു എന്തു എന്നു ചോദിച്ചു.
യെശയ്യാ 53:7

60. And the high priest stood up in the midst and asked Jesus, saying, 'Do You answer nothing? What [is it] these men testify against You?'

61. അവനോ മിണ്ടാതെയും ഉത്തരം പറയാതെയും ഇരുന്നു. മഹാപുരോഹിതന് പിന്നെയും അവനോടുനീ വന്ദ്യനായവന്റെ പുത്രനായ ക്രിസ്തുവോ എന്നു ചോദിച്ചു.
യെശയ്യാ 53:7

61. But He kept silent and answered nothing. Again the high priest asked Him, saying to Him, 'Are You the Christ, the Son of the Blessed?'

62. ഞാന് ആകുന്നു; മുനഷ്യപുത്രന് സര്വ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങള് കാണും എന്നു യേശു പറഞ്ഞു.
സങ്കീർത്തനങ്ങൾ 110:1-2, ദാനീയേൽ 7:13

62. Jesus said, 'I am. And you will see the Son of Man sitting at the right hand of the Power, and coming with the clouds of heaven.'

63. അപ്പോള് മഹാപുരോഹിതന് വസ്ത്രം കീറി
സംഖ്യാപുസ്തകം 14:6

63. Then the high priest tore his clothes and said, 'What further need do we have of witnesses?

64. ഇനി സാക്ഷികളെകൊണ്ടു നമുക്കു എന്തു ആവശ്യം? ദൈവദൂഷണം നിങ്ങള് കേട്ടുവല്ലോ; നിങ്ങള്ക്കു എന്തു തോന്നുന്നു എന്നു ചോദിച്ചു. അവന് മരണയോഗ്യന് എന്നു എല്ലാവരും വിധിച്ചു.
ലേവ്യപുസ്തകം 24:16

64. 'You have heard the blasphemy! What do you think?' And they all condemned Him to be deserving of death.

65. ചിലര് അവനെ തുപ്പുകയും അവന്റെ മുഖം മൂടി അവനെ മുഷ്ടി ചുരുട്ടി കുത്തുകയും പ്രവചിക്ക എന്നു അവനോടു പറകയും ചെയ്തു തുടങ്ങി; ചേവകര് അവനെ അടിച്ചുംകൊണ്ടു കയ്യേറ്റു.

65. Then some began to spit on Him, and to blindfold Him, and to beat Him, and to say to Him, 'Prophesy!' And the officers struck Him with the palms of their hands.

66. പത്രൊസ് താഴെ നടുമുറ്റത്തു ഇരിക്കുമ്പോള് മഹാപുരോഹിതന്റെ ബാല്യക്കാരത്തികളില് ഒരുത്തി വന്നു,

66. Now as Peter was below in the courtyard, one of the servant girls of the high priest came.

67. പത്രൊസ് തീ കായുന്നതു കണ്ടു അവനെ നോക്കിനീയും ആ നസറായനായ യേശുവിനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു.

67. And when she saw Peter warming himself, she looked at him and said, 'You also were with Jesus of Nazareth.'

68. നീ പറയുന്നതു തിരിയുന്നില്ല, ബോദ്ധ്യമാകുന്നതുമില്ല എന്നിങ്ങനെ അവന് തള്ളിപ്പറഞ്ഞു; പടിപ്പുരയിലേക്കു പുറപ്പെട്ടപ്പോള് കോഴി ക്കുകി.

68. But he denied it, saying, 'I neither know nor understand what you are saying.' And he went out on the porch, and a rooster crowed.

69. ആ ബാല്യക്കാരത്തി അവനെ പിന്നെയും കണ്ടു സമീപത്തു നിലക്കുന്നവരോടുഇവന് ആ കൂട്ടരില് ഉള്ളവന് തന്നേ എന്നു പറഞ്ഞു തുടങ്ങി. അവന് പിന്നെയും തള്ളിപ്പറഞ്ഞു.

69. And the servant girl saw him again, and began to say to those who stood by, 'This is one of them.'

70. കുറയനേരം കഴിഞ്ഞിട്ടു അരികെ നിന്നവര് പത്രൊസിനോടുനീ ആ കൂട്ടരില് ഉള്ളവന് സത്യം; ഗലീലക്കാരനല്ലോ എന്നു പറഞ്ഞു.

70. But he denied it again. And a little later those who stood by said to Peter again, 'Surely you are [one] of them; for you are a Galilean, and your speech shows [it.']

71. നിങ്ങള് പറയുന്ന മനുഷ്യനെ ഞാന് അറിയുന്നില്ല എന്നു അവന് പ്രാകുവാനും ആണയിടുവാനും തുടങ്ങി.

71. Then he began to curse and swear, 'I do not know this Man of whom you speak!'

72. ഉടനെ കോഴി രണ്ടാമതും ക്കുകി; കോഴി രണ്ടുവട്ടം ക്കുകുംമുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു തന്നോടു പറഞ്ഞ വാക്കു പത്രൊസ് ഔര്ത്തു അതിനെക്കുറിച്ചു വിചാരിച്ചു കരഞ്ഞു.

72. A second time [the] rooster crowed. Then Peter called to mind the word that Jesus had said to him, 'Before the rooster crows twice, you will deny Me three times.' And when he thought about it, he wept.



Shortcut Links
മർക്കൊസ് - Mark : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |