Mark - മർക്കൊസ് 3 | View All

1. അവന് പിന്നെയും പള്ളിയില് ചെന്നുഅവിടെ വരണ്ട കയ്യുള്ള ഒരു മനുഷ്യന് ഉണ്ടായിരുന്നു.

1. Then Jesus went back to the synagogue, where there was a man who had a paralyzed hand.

2. അവര് അവനെ കുറ്റം ചുമത്തേണ്ടതിന്നു ശബ്ബത്തില് അവനെ സൌഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു.

2. Some people were there who wanted to accuse Jesus of doing wrong; so they watched him closely to see whether he would cure the man on the Sabbath.

3. വരണ്ടകയ്യുള്ള മനുഷ്യനോടു അവന് നടുവില് എഴുന്നേറ്റു നില്ക്ക എന്നു പറഞ്ഞു.

3. Jesus said to the man, 'Come up here to the front.'

4. പിന്നെ അവരോടുശബ്ബത്തില് നന്മ ചെയ്കയോ, തിന്മചെയ്കയോ, ജീവനെ രക്ഷിക്കയോ, കൊല്ലുകയോ, ഏതു വിഹിതം എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു.

4. Then he asked the people, 'What does our Law allow us to do on the Sabbath? To help or to harm? To save someone's life or to destroy it?' But they did not say a thing.

5. അവരുടെ ഹൃദയകാഠിന്യം നിമിത്തം അവന് ദുഃഖിച്ചുകൊണ്ടു കോപത്തോടെ അവരെ ചുറ്റും നോക്കി, ആ മനുഷ്യനോടുകൈ നീട്ടുക എന്നു പറഞ്ഞുഅവന് നീട്ടി, അവന്റെ കൈ സൌഖ്യമായി.

5. Jesus was angry as he looked around at them, but at the same time he felt sorry for them, because they were so stubborn and wrong. Then he said to the man, 'Stretch out your hand.' He stretched it out, and it became well again.

6. ഉടനെ പരീശന്മാര് പുറപ്പെട്ടു, അവനെ നശിപ്പിക്കേണ്ടതിന്നു ഹെരോദ്യരുമായി ആലോചന കഴിച്ചു.

6. So the Pharisees left the synagogue and met at once with some members of Herod's party, and they made plans to kill Jesus.

7. യേശു ശിഷ്യന്മാരുമായി കടല്ക്കരകൂ വാങ്ങിപ്പോയി; ഗലീലയില്നിന്നു വലിയോരു പുരുഷാരം അവനെ അനുഗമിച്ചു;

7. Jesus and his disciples went away to Lake Galilee, and a large crowd followed him. They had come from Galilee, from Judea,

8. യെഹൂദ്യയില് നിന്നും യെരൂശലേമില്നിന്നും എദോമില് നിന്നും യോര്ദാന്നക്കരെ നിന്നും സോരിന്റെയും സിദോന്റെയും ചുറ്റുപാട്ടില്നിന്നും വലിയോരു കൂട്ടം അവന് ചെയ്തതു ഒക്കെയും കേട്ടിട്ടു അവന്റെ അടുക്കല് വന്നു.

8. from Jerusalem, from the territory of Idumea, from the territory on the east side of the Jordan, and from the region around the cities of Tyre and Sidon. All these people came to Jesus because they had heard of the things he was doing.

9. പുരുഷാരം തന്നെ ഞെരുക്കാതിരിക്കേണ്ടതിന്നു അവരുടെ നിമിത്തം ഒരു ചെറു പടകു തനിക്കു ഒരുക്കി നിറുത്തുവാന് അവന് ശിഷ്യന്മാരോടു പറഞ്ഞു.

9. The crowd was so large that Jesus told his disciples to get a boat ready for him, so that the people would not crush him.

10. അവന് അനേകരെ സൌഖ്യമാക്കുകയാല് ബാധകള് ഉള്ളവര് ഒക്കെയും അവനെ തൊടേണ്ടതിന്നു തിക്കിത്തിരക്കി വന്നു.

10. He had healed many people, and all the sick kept pushing their way to him in order to touch him.

11. അശുദ്ധാത്മാക്കളും അവനെ കാണുമ്പോള് ഒക്കെയും അവന്റെ മുമ്പില് വീണുനീ ദൈവ പുത്രന് എന്നു നിലവിളിച്ചു പറയും.

11. And whenever the people who had evil spirits in them saw him, they would fall down before him and scream, 'You are the Son of God!'

12. തന്നെ പ്രസിദ്ധമാക്കാതിരിക്കേണ്ടതിന്നു അവന് അവരെ വളരെ ശാസിച്ചുപോന്നു.

12. Jesus sternly ordered the evil spirits not to tell anyone who he was.

13. പിന്നെ അവന് മലയില് കയറി തനിക്കു ബോധിച്ചവരെ അടുക്കല് വിളിച്ചു; അവര് അവന്റെ അരികെ വന്നു.

13. Then Jesus went up a hill and called to himself the men he wanted. They came to him,

14. അവന് തന്നോടുകൂടെ ഇരിപ്പാനും പ്രസംഗിക്കേണ്ടതിന്നു അയപ്പാനും

14. and he chose twelve, whom he named apostles. 'I have chosen you to be with me,' he told them. 'I will also send you out to preach,

15. ഭൂതങ്ങളെ പുറത്താക്കേണ്ടതിന്നു അധികാരം ഉണ്ടാകുവാനും പന്തിരുവരെ നിയമിച്ചു;

15. and you will have authority to drive out demons.'

16. ശിമോന്നു പത്രൊസ് എന്നു പേരിട്ടു;

16. These are the twelve he chose: Simon (Jesus gave him the name Peter);

17. സെബെദിയുടെ മകനായ യാക്കോബു, യക്കോബിന്റെ സഹോദരനായ യോഹന്നാന് ഇവര്ക്കും ഇടിമക്കള് എന്നര്ത്ഥമുള്ള ബൊവനേര്ഗ്ഗെസ് എന്നു പേരിട്ടു —

17. James and his brother John, the sons of Zebedee (Jesus gave them the name Boanerges, which means 'Men of Thunder');

18. അന്ത്രെയാസ്, ഫിലിപ്പൊസ്, ബര്ത്തൊലോമായി, മത്തായി, തോമാസ്, അല്ഫായിയുടെ മകനായ യാക്കോബ്, തദ്ദായി, കനാന്യനായ ശിമോന് ,

18. Andrew, Philip, Bartholomew, Matthew, Thomas, James son of Alphaeus, Thaddaeus, Simon the Patriot,

19. തന്നെ കാണിച്ചുകൊടുത്ത ഈസ്കായ്യോര്ത്ത് യൂദാ എന്നിവരെ തന്നേ.

19. and Judas Iscariot, who betrayed Jesus.

20. അവന് വീട്ടില് വന്നു; അവര്ക്കും ഭക്ഷണം കഴിപ്പാന് പോലും വഹിയാതവണ്ണം പുരുഷാരം പിന്നെയും തിങ്ങി കൂടി വന്നു.

20. Then Jesus went home. Again such a large crowd gathered that Jesus and his disciples had no time to eat.

21. അവന്റെ ചാര്ച്ചക്കാര് അതു കേട്ടു, അവന്നു ബുദ്ധിഭ്രമം ഉണ്ടു എന്നു പറഞ്ഞു അവനെ പിടിപ്പാന് വന്നു.

21. When his family heard about it, they set out to take charge of him, because people were saying, 'He's gone mad!'

22. യെരൂശലേമില് നിന്നു വന്ന ശാസ്ത്രിമാരുംഅവന്നു ബെയെത്സെബൂല് ഉണ്ടു, ഭൂതങ്ങളുടെ തലവനെ കൊണ്ടു അവന് ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു.

22. Some teachers of the Law who had come from Jerusalem were saying, 'He has Beelzebul in him! It is the chief of the demons who gives him the power to drive them out.'

23. അവന് അവരെ അടുക്കെ വിളിച്ചു ഉപമകളാല് അവരോടു പറഞ്ഞതുസാത്താന്നു സാത്താനെ എങ്ങനെ പുറത്താക്കുവാന് കഴിയും?

23. So Jesus called them to him and spoke to them in parables: 'How can Satan drive out Satan?

24. ഒരു രാജ്യം തന്നില്തന്നേ ഛിദ്രിച്ചു എങ്കില് ആ രാജ്യത്തിനു നിലനില്പാന് കഴികയില്ല.

24. If a country divides itself into groups which fight each other, that country will fall apart.

25. ഒരു വീടു തന്നില് തന്നേ ഛിദ്രിച്ചു എങ്കില് ആ വീട്ടിന്നു നിലനില്പാന് കഴികയില്ല.

25. If a family divides itself into groups which fight each other, that family will fall apart.

26. സാത്താന് തന്നോടുതന്നേ എതിര്ത്തു ഛിദ്രിച്ചു എങകില് അവന്നു നിലനില്പാന് കഴിവില്ല; അവന്റെ അവസാനം വന്നു.

26. So if Satan's kingdom divides into groups, it cannot last, but will fall apart and come to an end.

27. ബലവാനെ പിടിച്ചുകെട്ടീട്ടല്ലാതെ അവന്റെ വീട്ടില് കടന്നു അവന്റെ കോപ്പു കവര്ന്നുകളവാന് ആര്ക്കും കഴികയില്ല; പിടിച്ചു കെട്ടിയാല് പിന്നെ അവന്റെ വീടു കവര്ച്ച ചെയ്യാം.

27. 'No one can break into a strong man's house and take away his belongings unless he first ties up the strong man; then he can plunder his house.

28. മനുഷ്യരോടു സകല പാപങ്ങളും അവര് ദുഷിച്ചു പറയുന്ന സകല ദൂഷണങ്ങളും ക്ഷമിക്കും;

28. 'I assure you that people can be forgiven all their sins and all the evil things they may say.

29. പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷെക്കു യോഗ്യനാകും എന്നു ഞാന് സത്യമായിട്ടു നിങ്ങളോടു പറയുന്നു.

29. But whoever says evil things against the Holy Spirit will never be forgiven, because he has committed an eternal sin.'

30. അവന്നു ഒരു അശുദ്ധാത്മാവു ഉണ്ടു എന്നു അവര് പറഞ്ഞിരുന്നു.

30. (Jesus said this because some people were saying, 'He has an evil spirit in him.')

31. അനന്തരം അവന്റെ അമ്മയും സഹോദരന്മാരും വന്നു പുറത്തു നിന്നു അവനെ വിളപ്പാന് ആളയച്ചു.

31. Then Jesus' mother and brothers arrived. They stood outside the house and sent in a message, asking for him.

32. പുരുഷാരം അവന്റെ ചുറ്റും ഇരുന്നിരുന്നു; അവര് അവനോടുനിന്റെ അമ്മയും സഹോദരന്മാരും പുറത്തു നിന്നു നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു അവന് അവരോടു

32. A crowd was sitting around Jesus, and they said to him, 'Look, your mother and your brothers and sisters are outside, and they want you.'

33. എന്റെ അമ്മയും സഹോദരന്മാരും ആര് എന്നു പറഞ്ഞിട്ടു ചുറ്റിലും ഇരിക്കുന്നവരെ നോക്കിക്കൊണ്ടു

33. Jesus answered, 'Who is my mother? Who are my brothers?'

34. എന്റെ അമ്മയും സഹോദരന്മാരും ഇതാ.

34. He looked at the people sitting around him and said, 'Look! Here are my mother and my brothers!

35. ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവന് തന്നേ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു.

35. Whoever does what God wants is my brother, my sister, my mother.'



Shortcut Links
മർക്കൊസ് - Mark : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |