John - യോഹന്നാൻ 20 | View All

1. ആഴ്ചവട്ടത്തില് ഒന്നാം നാള് മഗ്ദലക്കാരത്തി മറിയ രാവിലെ ഇരുട്ടുള്ളപ്പോള് തന്നേ കല്ലറെക്കല് ചെന്നു കല്ലറവായ്ക്കല് നിന്നു കല്ലു നീങ്ങിയിരിക്കുന്നതു കണ്ടു.

1. The first day of the week cometh Mary Magdalene early, when it was yet dark, unto the sepulchre, and seeth the stone taken away from the sepulchre.

2. അവള് ഔടി ശിമോന് പത്രൊസിന്റെയും യേശുവിന്നു പ്രിയനായ മറ്റെ ശിഷ്യന്റെയും അടുക്കല് ചെന്നുകര്ത്താവിനെ കല്ലറയില് നിന്നു എടുത്തു കൊണ്ടുപോയി; അവനെ എവിടെ വെച്ചു എന്നു ഞങ്ങള് അറിയുന്നില്ല എന്നു അവരോടു പറഞ്ഞു;

2. Then she runneth, and cometh to Simon Peter, and to the other disciple, whom Jesus loved, and saith unto them, They have taken away the Lord out of the sepulchre, and we know not where they have laid him.

3. അതുകൊണ്ടു പത്രൊസും മറ്റെ ശിഷ്യനും പുറപ്പെട്ടു കല്ലറെക്കല് ചെന്നു.

3. Peter therefore went forth, and that other disciple, and came to the sepulchre.

4. ഇരുവരും ഒന്നിച്ചു ഔടി; മറ്റെ ശിഷ്യന് പത്രൊസിനെക്കാള് വേഗത്തില് ഔടി ആദ്യം കല്ലെറക്കല് എത്തി;

4. So they ran both together: and the other disciple did outrun Peter, and came first to the sepulchre.

5. കുനിഞ്ഞുനോക്കി ശീലകള് കിടക്കുന്നതു കണ്ടു; അകത്തു കടന്നില്ലതാനും.

5. And he stooping down, and looking in, saw the linen clothes lying; yet went he not in.

6. അവന്റെ പിന്നാലെ ശിമോന് പത്രൊസും വന്നു കല്ലറയില് കടന്നു

6. Then cometh Simon Peter following him, and went into the sepulchre, and seeth the linen clothes lie,

7. ശീലകള് കിടക്കുന്നതും അവന്റെ തലയില് ചുറ്റിയിരുന്നറൂമാല് ശീലകളോടുകൂടെ കിടക്കാതെ വേറിട്ടു ഒരിടത്തു ചുരുട്ടി വെച്ചിരിക്കുന്നതും കണ്ടു.

7. And the napkin, that was about his head, not lying with the linen clothes, but wrapped together in a place by itself.

8. ആദ്യം കല്ലെറക്കല് എത്തിയ മറ്റെ ശിഷ്യനും അപ്പോള് അകത്തു ചെന്നു കണ്ടു വിശ്വസിച്ചു.

8. Then went in also that other disciple, which came first to the sepulchre, and he saw, and believed.

9. അവന് മരിച്ചവരില് നിന്നു ഉയിര്ത്തെഴുന്നേല്ക്കേണ്ടതാകുന്നു എന്നുള്ള തിരുവെഴുത്തു അവര് അതുവരെ അറിഞ്ഞില്ല.
സങ്കീർത്തനങ്ങൾ 16:10

9. For as yet they knew not the scripture, that he must rise again from the dead.

10. അങ്ങനെ ശിഷ്യന്മാര് വീട്ടിലേക്കു മടങ്ങിപ്പോയി.

10. Then the disciples went away again unto their own home.

11. എന്നാല് മറിയ കല്ലെറക്കല് പുറത്തു കരഞ്ഞുകൊണ്ടു നിന്നു. കരയുന്നിടയില് അവള് കല്ലറയില് കുനിഞ്ഞുനോക്കി.

11. But Mary stood without at the sepulchre weeping: and as she wept, she stooped down, and looked into the sepulchre,

12. യേശുവിന്റെ ശരീരം കിടന്നിരുന്ന ഇടത്തു വെള്ളവസ്ത്രം ധരിച്ച രണ്ടു ദൂതന്മാര് ഒരുത്തന് തലെക്കലും ഒരുത്തന് കാല്ക്കലും ഇരിക്കുന്നതു കണ്ടു.

12. And seeth two angels in white sitting, the one at the head, and the other at the feet, where the body of Jesus had lain.

13. അവര് അവളോടുസ്ത്രീയേ, നീ കരയുന്നതു എന്തു എന്നു ചോദിച്ചു. എന്റെ കര്ത്താവിനെ എടുത്തു കൊണ്ടുപോയി; അവനെ എവിടെ വെച്ചു എന്നു ഞാന് അറിയുന്നില്ല എന്നു അവള് അവരോടു പറഞ്ഞു.

13. And they say unto her, Woman, why weepest thou? She saith unto them, Because they have taken away my Lord, and I know not where they have laid him.

14. ഇതു പറഞ്ഞിട്ടു അവള് പിന്നോക്കം തിരിഞ്ഞു, യേശു നിലക്കുന്നതു കണ്ടു; യേശു എന്നു അറിഞ്ഞില്ല താനും.

14. And when she had thus said, she turned herself back, and saw Jesus standing, and knew not that it was Jesus.

15. യേശു അവളോടുസ്ത്രീയേ, നീ കരയുന്നതു എന്തു? ആരെ തിരയുന്നു എന്നു ചോദിച്ചു. അവന് തോട്ടക്കാരന് എന്നു നിരൂപിച്ചിട്ടു അവള്യജമാനനേ, നീ അവനെ എടുത്തുകൊണ്ടു പോയി എങ്കില് അവനെ എവിടെ വെച്ചു എന്നു പറഞ്ഞുതരിക; ഞാന് അവനെ എടുത്തു കൊണ്ടുപൊയ്ക്കൊള്ളാം എന്നു അവനോടു പറഞ്ഞു.

15. Jesus saith unto her, Woman, why weepest thou? whom seekest thou? She, supposing him to be the gardener, saith unto him, Sir, if thou have borne him hence, tell me where thou hast laid him, and I will take him away.

16. യേശു അവളോടുമറിയയേ, എന്നു പറഞ്ഞു. അവള് തിരിഞ്ഞു എബ്രായഭാഷയില്റബ്ബൂനി എന്നു പറഞ്ഞു;

16. Jesus saith unto her, Mary. She turned herself, and saith unto him, Rabboni; which is to say, Master.

17. അതിന്നു ഗുരു എന്നര്ത്ഥം. യേശു അവളോടുഎന്നെ തൊടരുതു; ഞാന് ഇതുവരെ പിതാവിന്റെ അടുക്കല് കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കല് ചെന്നുഎന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കല് ഞാന് കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.

17. Jesus saith unto her, Touch me not; for I am not yet ascended to my Father: but go to my brethren, and say unto them, I ascend unto my Father, and your Father; and to my God, and your God.

18. മഗ്ദലക്കാരത്തി മറിയ വന്നു താന് കര്ത്താവിനെ കണ്ടു എന്നും അവന് ഇങ്ങനെ തന്നോടു പറഞ്ഞു എന്നും ശിഷ്യന്മാരോടു അറിയിച്ചു.

18. Mary Magdalene came and told the disciples that she had seen the Lord, and that he had spoken these things unto her.

19. ആഴ്ചവട്ടത്തിന്റെ ഒന്നാം നാള് ആയ ആ ദിവസം, നേരംവൈകിയപ്പോള് ശിഷ്യന്മാര് ഇരുന്ന സ്ഥലത്തു യെഹൂദന്മാരെ പേടിച്ചു വാതില് അടെച്ചിരിക്കെ യേശു വന്നു നടുവില് നിന്നുകൊണ്ടുനിങ്ങള്ക്കു സമാധാനം എന്നു അവരോടു പറഞ്ഞു.

19. Then the same day at evening, being the first day of the week, when the doors were shut where the disciples were assembled for fear of the Jews, came Jesus and stood in the midst, and saith unto them, Peace be unto you.

20. ഇതു പറഞ്ഞിട്ടു അവന് കയ്യും വിലാപ്പുറവും അവരെ കാണിച്ചു; കര്ത്താവിനെ കണ്ടിട്ടു ശിഷ്യന്മാര് സന്തോഷിച്ചു.

20. And when he had so said, he shewed unto them his hands and his side. Then were the disciples glad, when they saw the Lord.

21. യേശു പിന്നെയും അവരോടുനിങ്ങള്ക്കു സമാധാനം; പിതാവു എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു പറഞ്ഞു.

21. Then said Jesus to them again, Peace be unto you: as my Father hath sent me, even so send I you.

22. ഇങ്ങനെ പറഞ്ഞശേഷം അവന് അവരുടെമേല് ഊതി അവരോടുപരിശുദ്ധാത്മാവിനെ കൈക്കൊള്വിന് .

22. And when he had said this, he breathed on them, and saith unto them, Receive ye the Holy Ghost:

23. ആരുടെ പാപങ്ങള് നിങ്ങള് മോചിക്കുന്നവോ അവര്ക്കും മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങള് നിര്ത്തുന്നുവോ അവര്ക്കും നിര്ത്തിയിരിക്കുന്നു എന്നു പറഞ്ഞു.

23. Whose soever sins ye remit, they are remitted unto them; and whose soever sins ye retain, they are retained.

24. എന്നാല് യേശു വന്നപ്പോള് പന്തിരുവരില് ഒരുവനായ ദിദിമൊസ് എന്ന തോമാസ് അവരോടുകൂടെ ഉണ്ടായിരുന്നില്ല.

24. But Thomas, one of the twelve, called Didymus, was not with them when Jesus came.

25. മറ്റേ ശിഷ്യന്മാര് അവനോടുഞങ്ങള് കര്ത്താവിനെ കണ്ടു എന്നു പറഞ്ഞാറെഞാന് അവന്റെ കൈകളില് ആണിപ്പഴുതു കാണുകയും ആണിപ്പഴുതില് വിരല് ഇടുകയും അവന്റെ വിലാപ്പുറത്തു കൈ ഇടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു അവന് അവരോടു പറഞ്ഞു.

25. The other disciples therefore said unto him, We have seen the Lord. But he said unto them, Except I shall see in his hands the print of the nails, and put my finger into the print of the nails, and thrust my hand into his side, I will not believe.

26. എട്ടു ദിവസം കഴിഞ്ഞിട്ടു ശിഷ്യന്മാര് പിന്നെയും അകത്തു കൂടിയിരിക്കുമ്പോള് തോമാസും ഉണ്ടായിരുന്നു. വാതില് അടെച്ചിരിക്കെ യേശു വന്നു നടുവില് നിന്നുകൊണ്ടുനിങ്ങള്ക്കു സമാധാനം എന്നു പറഞ്ഞു.

26. And after eight days again his disciples were within, and Thomas with them: then came Jesus, the doors being shut, and stood in the midst, and said, Peace be unto you.

27. പിന്നെ തോമാസിനോടുനിന്റെ വിരല് ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാണ്ക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്തു ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്ക എന്നു പറഞ്ഞു.

27. Then saith he to Thomas, Reach hither thy finger, and behold my hands; and reach hither thy hand, and thrust it into my side: and be not faithless, but believing.

28. തോമാസ് അവനോടുഎന്റെ കര്ത്താവും എന്റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു.

28. And Thomas answered and said unto him, My Lord and my God.

29. യേശു അവനോടുനീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെ വിശ്വസിച്ചവര് ഭാഗ്യവാന്മാര് എന്നു പറഞ്ഞു.

29. Jesus saith unto him, Thomas, because thou hast seen me, thou hast believed: blessed are they that have not seen, and yet have believed.

30. ഈ പുസ്തകത്തില് എഴുതിയിരിക്കുന്നതല്ലാതെ മറ്റു അനേകം അടയാളങ്ങളും യേശു തന്റെ ശിഷ്യന്മാര് കാണ്കെ ചെയ്തു.

30. And many other signs truly did Jesus in the presence of his disciples, which are not written in this book:

31. എന്നാല് യേശു ദൈവപുത്രനായ ക്രിസ്തുഎന്നു നിങ്ങള് വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തില് നിങ്ങള്ക്കു ജീവന് ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.

31. But these are written, that ye might believe that Jesus is the Christ, the Son of God; and that believing ye might have life through his name.



Shortcut Links
യോഹന്നാൻ - John : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |