John - യോഹന്നാൻ 3 | View All

1. പരീശന്മാരുടെ കൂട്ടത്തില് യെഹൂദന്മാരുടെ ഒരു പ്രമാണിയായി നിക്കോദേമൊസ് എന്നു പേരുള്ളോരു മനുഷ്യന് ഉണ്ടായിരുന്നു.

1. Ther was a man of the pharises named Nicodemus a ruler amonge ye Iewes.

2. അവന് രാത്രിയില് അവന്റെ അടുക്കല് വന്നു അവനോടുറബ്ബീ, നീ ദൈവത്തിന്റെ അടുക്കല് നിന്നു ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങള് അറിയുന്നു; ദൈവം തന്നോടു കൂടെ ഇല്ലെങ്കില് നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്വാന് ആര്ക്കും കഴികയില്ല എന്നു പറഞ്ഞു.

2. The same cam to Iesus by nyght and sayde vnto him: Rabbi we knowe that thou arte a teacher whiche arte come from God. For no man coulde do suche miracles as thou doest except God were with him.

3. യേശു അവനോടുആമേന് , ആമേന് , ഞാന് നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കില് ദൈവരാജ്യം കാണ്മാന് ആര്ക്കും കഴിയകയില്ല എന്നു ഉത്തരം പറഞ്ഞു.

3. Iesus answered and sayde vnto him: Verely verely I saye vnto the: except a man be boren a newe he cannot se the kyngdom of God.

4. നിക്കോദെമൊസ് അവനോടുമനുഷ്യന് വൃദ്ധനായശേഷം ജനിക്കുന്നതു എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തില് കടന്നു ജനിക്കാമോ എന്നു ചോദിച്ചു.

4. Nicodemus sayde vnto him: how can a man be boren when he is olde? can he enter into his moders wombe and be boren agayne?

5. അതിന്നു യേശുആമേന് , ആമേന് , ഞാന് നിന്നോടു പറയുന്നുവെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കില് ദൈവരാജ്യത്തില് കടപ്പാന് ആര്ക്കും കഴികയില്ല.

5. Iesus answered: verely verely I saye vnto the: except that a man be boren of water and of ye sprete he cannot enter into the kyngdome of god.

6. ജഡത്താല് ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാല് ജനിച്ചതു ആത്മാവു ആകുന്നു.

6. That which is boren of the flesshe is flesshe: and that which is boren of the sprete is sprete.

7. നിങ്ങള് പുതുതായി ജനിക്കേണം എന്നു ഞാന് നിന്നോടു പറകയാല് ആശ്ചര്യപ്പെടരുതു.

7. Marvayle not that I sayd to the ye must be boren a newe.

8. കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്റെ ശബ്ദം നീ കേള്ക്കുന്നു; എങ്കിലും അതു എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാല് ജനിച്ചവന് എല്ലാം അതുപോലെ ആകുന്നു എന്നു ഉത്തരം പറഞ്ഞു.
സഭാപ്രസംഗി 11:5

8. The wynde bloweth where he listeth and thou hearest his sounde: but canst not tell whence he cometh and whether he goeth. So is every man that is boren of the sprete.

9. നിക്കോദേമൊസ് അവനോടുഇതു എങ്ങനെ സംഭവിക്കും എന്നു ചോദിച്ചു.

9. And Nicodemus answered and sayde vnto him: how can these thinges be?

10. യേശു അവനോടു ഉത്തരം പറഞ്ഞതുനീ യിസ്രായേലിന്റെ ഉപദേഷ്ടാവായിരുന്നിട്ടും ഇതു അറിയുന്നില്ലയോ?

10. Iesus answered and sayde vnto him: arte thou a master in Israel and knowest not these thinges?

11. ആമേന് , ആമേന് , ഞാന് നിന്നോടു പറയുന്നുഞങ്ങള് അറിയുന്നതു പ്രസ്താവിക്കയും കണ്ടതു സാക്ഷീകരിക്കയും ചെയ്യുന്നുഞങ്ങളുടെ സാക്ഷ്യം നിങ്ങള് കൈക്കൊള്ളുന്നില്ലതാനും.
യെശയ്യാ 55:4

11. Verely verely I saye vnto the we speake that we knowe and testify that we have sene: and ye receave not oure witnes.

12. ഭൂമിയിലുള്ളതു നിങ്ങളോടു പറഞ്ഞിട്ടു നിങ്ങള് വിശ്വസിക്കുന്നില്ലെങ്കില് സ്വര്ഗ്ഗത്തിലുള്ളതു നിങ്ങളോടു പറഞ്ഞാല് എങ്ങനെ വിശ്വസിക്കും?

12. Yf when I tell you erthely thinges ye beleve not: how shuld ye beleve yf I shall tell you of hevenly thinges?

13. സ്വര്ഗ്ഗത്തില് നിന്നു ഇറങ്ങിവന്ന (വനായി സ്വര്ഗ്ഗത്തില് ഇരിക്കുന്നവനായ) മനുഷ്യപുത്രന് അല്ലാതെ ആരും സ്വര്ഗ്ഗത്തില് കയറീട്ടില്ല.
സദൃശ്യവാക്യങ്ങൾ 30:4

13. And no man ascendeth vp to heaven but he that came doune from heaven that is to saye the sonne of man which is in heaven.

14. മോശെ മരുഭൂമിയില് സര്പ്പത്തെ ഉയര്ത്തിയതുപോലെ മനുഷ്യപുത്രനെയും ഉയര്ത്തേണ്ടതാകുന്നു.
സംഖ്യാപുസ്തകം 21:9

14. And as Moses lifte vp the serpent in the wyldernes even so must the sonne of man be lifte vp

15. അവനില് വിശ്വസിക്കുന്ന ഏവനും നിത്യജീവന് പ്രാപിക്കേണ്ടതിന്നു തന്നേ.

15. that none that beleveth in him perisshe: but have eternall lyfe.

16. തന്റെ ഏകജാതനായ പുത്രനില് വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന് പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നലകുവാന് തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.

16. For God so loveth the worlde yt he hath geven his only sonne that none that beleve in him shuld perisshe: but shuld have everlastinge lyfe.

17. ദൈവം തന്റെ പുത്രനെ ലോകത്തില് അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാല് രക്ഷിക്കപ്പെടുവാനത്രേ.

17. For God sent not his sonne into the worlde to condepne the worlde: but that the worlde through him might be saved.

18. അവനില് വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജതാനായ പുത്രന്റെ നാമത്തില് വിശ്വസിക്കായ്കയാല് ന്യായവിധി വന്നുകഴിഞ്ഞു.

18. He that beleveth on him shall not be condepned. But he that beleveth not is condempned all redy be cause he beleveth not in the name of the only sonne of God.

19. ന്യായവിധി എന്നതോ, വെളിച്ചം ലോകത്തില് വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതു ആകയാല് അവര് വെളിച്ചത്തെക്കാള് ഇരുളിനെ സ്നേഹിച്ചതു തന്നേ.

19. And this is the condempnacion: that light is come into the worlde and the me loved darcknes more then light because their dedes were evill.

20. തിന്മ പ്രവര്ത്തിക്കുന്നവന് എല്ലാം വെളിച്ചത്തെ പകെക്കുന്നു; തന്റെ പ്രവൃത്തിക്കു ആക്ഷേപം വരാതിരിപ്പാന് വെളിച്ചത്തിങ്കലേക്കു വരുന്നതുമില്ല.

20. For every man that evyll doeth hateth the light: nether commeth to light lest his dedes shuld be reproved.

21. സത്യം പ്രവര്ത്തിക്കുന്നവനോ, തന്റെ പ്രവൃത്തി ദൈവത്തില് ചെയ്തിരിക്കയാല് അതു വെളിപ്പെടേണ്ടതിന്നു വെളിച്ചത്തിങ്കലേക്കു വരുന്നു.

21. But he that doth truth commeth to the light that his dedes might be knowen how that they are wrought in God.

22. അതിന്റെ ശേഷം യേശു ശിഷ്യന്മാരുമായി യെഹൂദ്യദേശത്തു വന്നു അവരോടുകൂടെ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു.

22. After these thinges cam Iesus and his disciples into the Iewes londe and ther he haunted with them and baptised.

23. യോഹന്നാനും ശലേമിന്നു അരികത്തു ഐനോനില് സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു; അവിടെ വളരെ വെള്ളം ഉണ്ടായിരുന്നു; ആളുകള് വന്നു സ്നാനം ഏറ്റു.

23. And Iohn also baptised in Enon besydes Salim because ther was moche water there and they came and were baptised.

24. അന്നു യോഹന്നാനെ തടവില് ആക്കിയിരുന്നില്ല.

24. For Iohn was not yet cast into preson.

25. യോഹന്നാന്റെ ശിഷ്യന്മാരില് ചിലര്ക്കും ഒരു യെഹൂദനുമായി ശുദ്ധീകരണത്തെക്കുറിച്ചു ഒരു വാദം ഉണ്ടായി;

25. And ther arose a questio bitwene Iohns disciples and the Iewes about purifiynge.

26. അവര് യോഹന്നാന്റെ അടുക്കല്വന്നു അവനോടുറബ്ബീ, യോര്ദ്ദാന്നക്കരെ നിന്നോടുകൂടെ ഇരുന്നവന് , നീ സാക്ഷീകരിച്ചുട്ടുള്ളവന് തന്നേ, ഇതാ, സ്നാനം കഴിപ്പിക്കുന്നു; എല്ലാവരും അവന്റെ അടുക്കല് ചെല്ലുന്നു എന്നു പറഞ്ഞു.

26. And they came vnto Iohn and sayde vnto him: Rabbi he that was with the beyonde Iordan to whom thou barest witnes. Beholde the same baptyseth and all me come to him.

27. അതിന്നു യോഹന്നാന് സ്വര്ഗ്ഗത്തില് നിന്നു കൊടുത്തിട്ടല്ലാതെ മനുഷ്യന്നു ഒന്നും ലഭിപ്പാന് കഴികയില്ല.

27. Iohn answered and sayde: a man can receave no thinge at all except it be geve him fro heaven.

28. ഞാന് ക്രിസ്തു അല്ല, അവന്നു മുമ്പായി അയക്കപ്പെട്ടവനത്രേ എന്നു ഞാന് പറഞ്ഞതിന്നു നിങ്ങള് തന്നേ എനിക്കു സാക്ഷികള് ആകുന്നു;
മലാഖി 3:1

28. Ye youre selves are witnesses how that I sayde: I am not Christ but am sent before him.

29. മണവാട്ടി ഉള്ളവന് മണവാളന് ആകുന്നു; മണവാളന്റെ സ്നേഹിതനോ നിന്നു മണവാളന്റെ സ്വരം കേട്ടിട്ടു അത്യന്തം സന്തോഷിക്കുന്നു; ഈ എന്റെ സന്തോഷം പൂര്ത്തിയായിരിക്കുന്നു.

29. He that hath the bryde is the brydegrome. But the frende of the brydegrome which stondeth by and heareth him reioyseth greately of the brydgromes voyce. Tis my ioye is fulfilled.

30. അവന് വളരേണം, ഞാനോ കുറയേണം എന്നു ഉത്തരം പറഞ്ഞു.

30. He must increace: and I muste decreace.

31. മേലില് നിന്നു വരുന്നവന് എല്ലാവര്ക്കും മീതെയുള്ളവന് ; ഭൂമിയില് നിന്നുള്ളവന് ഭൌമികന് ആകുന്നു; ഭൌമികമായതു സംസാരിക്കുന്നു; സ്വര്ഗ്ഗത്തില്നിന്നു വരുന്നവന് എല്ലാവര്ക്കും മീതെയുള്ളവനായി താന് കാണ്കെയും കേള്ക്കയും ചെയ്തതു സാക്ഷീകരിക്കുന്നു;
സങ്കീർത്തനങ്ങൾ 97:9

31. He that commeth from an hye is above all: He that is of ye erth is of the erth and speaketh of the erth. He that cometh from heaven is above all

32. അവന്റെ സാക്ഷ്യം ആരും കൈക്കൊള്ളുന്നില്ല.
യെശയ്യാ 55:4

32. and what he hath sene and hearde: that he testifieth: but no man receaveth his testimonye.

33. അവന്റെ സാക്ഷ്യം കൈക്കൊള്ളുന്നവന് ദൈവം സത്യവാന് എന്നുള്ളതിന്നു മുദ്രയിടുന്നു.

33. How be it he that hath receaved hys testimonye hath set to his seale that God is true.

34. ദൈവം അയച്ചവന് ദൈവത്തിന്റെ വചനം പ്രസ്താവിക്കുന്നു; അവന് ആത്മാവിനെ അളവുകൂടാതെയല്ലോ കൊടുക്കുന്നതു.

34. For he whom God hath sent speaketh the wordes of God. For God geveth not the sprete by measure.

35. പിതാവു പുത്രനെ സ്നേഹിക്കുന്നു; സകലവും അവന്റെ കയ്യില് കൊടുത്തുമിരിക്കുന്നു.

35. The father loveth the sonne and hath geven all thinges into his honde.

36. പുത്രനില് വിശ്വസിക്കുന്നവന്നു നിത്യജീവന് ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേല് വസിക്കുന്നതേയുള്ള.

36. He that beleveth on the sonne hath everlastynge lyfe: and he that beleveth not the sonne shall not se lyfe but the wrathe of God abydeth on him.



Shortcut Links
യോഹന്നാൻ - John : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |