Acts - പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 10 | View All

1. കൈസര്യയില് ഇത്താലിക എന്ന പട്ടാളത്തില് കൊന്നേല്യൊസ് എന്നു പേരുള്ളോരു ശതാധിപന് ഉണ്ടായിരുന്നു.

1. And there was a certain man in Caesarea, named Cornelius, a centurion of that which is called the Italian band;

2. അവന് ഭക്തനും തന്റെ സകല ഗൃഹത്തോടും കൂടെ ദൈവത്തെ ഭയപ്പെടുന്നവനുമായി ജനത്തിന്നു വളരെ ധര്മ്മം കൊടുത്തും എപ്പോഴും ദൈവത്തോടു പ്രാര്ത്ഥിച്ചും പോന്നു.

2. A religious man, and fearing God with all his house, giving much alms to the people, and always praying to God.

3. അവന് പകല് ഏകദേശം ഒമ്പതാം മണിനേരത്തു ഒരു ദര്ശനത്തില് ഒരു ദൈവദൂതന് തന്റെ അടുക്കല് അകത്തു വരുന്നതു സ്പഷ്ടമായി കണ്ടു കൊര്ന്നേല്യെസേ, എന്നു തന്നോടു പറയുന്നതും കേട്ടു.

3. This man saw in a vision manifestly, about the ninth hour of the day, an angel of God coming in unto him, and saying to him: Cornelius.

4. അവന് അവനെ ഉറ്റു നോക്കി ഭയപരവശനായിഎന്താകുന്നു കര്ത്താവേ എന്നു ചോദിച്ചു. അവന് അവനോടുനിന്റെ പ്രാര്ത്ഥനയും ധര്മ്മവും ദൈവത്തിന്റെ മുമ്പില് എത്തിയിരിക്കുന്നു.

4. And he, beholding him, being seized with fear, said: What is it, Lord? And he said to him: Thy prayers and thy alms are ascended for a memorial in the sight of God.

5. ഇപ്പോള് യോപ്പയിലേക്കു ആളയച്ചു, പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വരുത്തുക.

5. And now send men to Joppe, and call hither one Simon, who is surnamed Peter:

6. അവന് തോല്ക്കൊല്ലനായ ശിമോന് എന്നൊരുവനോടു കൂടെ പാര്ക്കുംന്നു. അവന്റെ വീടു കടല്പുറത്തു ആകുന്നു എന്നു പറഞ്ഞു.

6. He lodgeth with one Simon a tanner, whose house is by the sea side. He will tell thee what thou must do.

7. അവനോടു സംസാരിച്ച ദൂതന് പോയ ശേഷം അവന് തന്റെ വേലക്കാരില് രണ്ടുപേരെയും തന്റെ അടുക്കല് അകമ്പടി നിലക്കുന്നവരില് ദൈവഭക്തനായോരു പടയാളിയേയും

7. And when the angel who spoke to him was departed, he called two of his household servants, and a soldier who feared the Lord, of them that were under him.

8. വിളിച്ചു സകലവും വിവരിച്ചുപറഞ്ഞു യോപ്പയിലേക്കു അയച്ചു

8. To whom when he had related all, he sent them to Joppe.

9. പിറ്റെന്നാള് അവര് യാത്രചെയ്തു പട്ടണത്തോടു സമീപിക്കുമ്പോള് പത്രൊസ് ആറാം മണിനേരത്തു പ്രാര്ത്ഥിപ്പാന് വെണ്മാടത്തില് കയറി.

9. And on the next day, whilst they were going on their journey, and drawing nigh to the city, Peter went up to the higher parts of the house to pray, about the sixth hour.

10. അവന് വളരെ വിശന്നിട്ടു ഭക്ഷിപ്പാന് ആഗ്രഹിച്ചു; അവര് ഒരുക്കുമ്പോഴേക്കു അവന്നു ഒരു വിവശത വന്നു.

10. And being hungry, he was desirous to taste somewhat. And as they were preparing, there came upon him an ecstasy of mind.

11. ആകാശം തുറന്നിരിക്കുന്നതും വലിയൊരു തൂപ്പട്ടിപോലെ നാലു കോണും കെട്ടീട്ടു ഭൂമിയിലേക്കു ഇറക്കിവിട്ടോരു പാത്രം വരുന്നതും അവന് കണ്ടു.

11. And he saw the heaven opened, and a certain vessel descending, as it were a great linen sheet let down by the four corners from heaven to the earth:

12. അതില് ഭൂമിയിലെ സകലവിധ നാല്ക്കാലിയും ഇഴജാതിയും ആകാശത്തിലെ പറവയും ഉണ്ടായിരുന്നു.

12. Wherein were all manner of fourfooted beasts, and creeping things of the earth, and fowls of the air.

13. പത്രൊസേ, എഴുന്നേറ്റു അറുത്തു തിന്നുക എന്നു ഒരു ശബ്ദം ഉണ്ടായി.

13. And there came a voice to him: Arise, Peter; kill and eat.

14. അതിന്നു പത്രൊസ്ഒരിക്കലും പാടില്ല, കര്ത്താവേ, മലിനമോ അശുദ്ധമോ ആയതൊന്നും ഞാന് ഒരുനാളും തിന്നിട്ടില്ലല്ലോ.
ലേവ്യപുസ്തകം 11:1-47, യേഹേസ്കേൽ 4:14

14. But Peter said: Far be it from me; for I never did eat any thing that is common and unclean.

15. ആ ശബ്ദം രണ്ടാംപ്രാവശ്യം അവനോടുദൈവം ശുദ്ധീകരിച്ചതു നീ മലിനമെന്നു വിചാരിക്കരുതു എന്നു പറഞ്ഞു.

15. And the voice spoke to him again the second time: That which God hath cleansed, do not thou call common.

16. ഇങ്ങനെ മൂന്നു പ്രാവശ്യം ഉണ്ടായി; ഉടനെ പാത്രം തിരികെ ആകാശത്തിലേക്കു വലിച്ചെടുത്തു.

16. And this was done thrice; and presently the vessel was taken up into heaven.

17. ഈ കണ്ട ദര്ശനം എന്തായിരിക്കും എന്നു പത്രൊസ് ഉള്ളില് ചഞ്ചലിച്ചു കൊണ്ടിരിക്കുമ്പോള് കൊര്ന്നേല്യൊസ് അയച്ച പുരുഷന്മാര് ശിമോന്റെ വീടു ചോദിച്ചുകൊണ്ടു പടിവാതില്ക്കല് നിന്നു

17. Now, whilst Peter was doubting within himself, what the vision that he had seen should mean, behold the men who were sent from Cornelius, inquiring for Simon's house, stood at the gate.

18. പത്രൊസ് എന്നു മറു പേരുള്ള ശിമോന് ഇവിടെ പാര്ക്കുംന്നുണ്ടോഎന്നു വിളിച്ചു ചോദിച്ചു.

18. And when they had called, they asked, if Simon, who is surnamed Peter, were lodged there.

19. പത്രൊസ് ദര്ശനത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുമ്പോള് ആത്മാവു അവനോടുമൂന്നു പുരുഷന്മാര് നിന്നെ അന്വേഷിക്കുന്നു;

19. And as Peter was thinking of the vision, the Spirit said to him: Behold three men seek thee.

20. നീ എഴുന്നേറ്റു ഇറങ്ങിച്ചെല്ലുക; ഞാന് അവരെ അയച്ചതാകകൊണ്ടു ഒന്നും സംശയിക്കാതെ അവരോടു കൂടെ പോക എന്നു പറഞ്ഞു.

20. Arise, therefore, get thee down and go with them, doubting nothing: for I have sent them.

21. പത്രൊസ് ആ പുരുഷന്മാരുടെ അടുക്കല് ഇറങ്ങിച്ചെന്നുനിങ്ങള് അന്വേഷിക്കുന്നവന് ഞാന് തന്നെ; നിങ്ങള് വന്ന സംഗതി എന്തു എന്നു ചോദിച്ചു.

21. Then Peter, going down to the men, said: Behold, I am he whom you seek; what is the cause for which you are come?

22. അതിന്നു അവര്നീതിമാനും ദൈവഭക്തനും യെഹൂദന്മാരുടെ സകലജാതിയാലും നല്ല സാക്ഷ്യംകൊണ്ടവനും ആയ കൊര്ന്നേല്യൊസ് എന്ന ശതാധിപന്നു നിന്നെ വീട്ടില് വരുത്തി നിന്റെ പ്രസംഗം കേള്ക്കേണം എന്നു ഒരു വിശുദ്ധദൂതനാല് അരുളപ്പാടുണ്ടായിരിക്കുന്നു എന്നു പറഞ്ഞു.

22. Who said: Cornelius, a centurion, a just man, and one that feareth God, and having good testimony from all the nation of the Jews, received an answer of an holy angel, to send for thee into his house, and to hear words of thee.

23. അവന് അവരെ അകത്തു വിളിച്ചു പാര്പ്പിച്ചു; പിറ്റെന്നാള് എഴുന്നേറ്റു അവരോടുകൂടെ പുറപ്പെട്ടു; യോപ്പയിലെ സഹോദരന്മാര് ചിലരും അവനോടുകൂടെ പോയി.

23. Then bringing them in, he lodged them. And the day following he arose, and went with them: and some of the brethren from Joppe accompanied him.

24. പിറ്റെന്നാള് കൈസര്യയില് എത്തി; അവിടെ കൊര്ന്നേല്യൊസ് ചാര്ച്ചക്കാരെയും അടുത്ത സ്നേഹിതന്മാരെയും കൂട്ടിവരുത്തി, അവര്ക്കായി കാത്തിരുന്നു.

24. And the morrow after, he entered into Caesarea. And Cornelius waited for them, having called together his kinsmen and special friends.

25. പത്രൊസ് അകത്തു കയറിയപ്പോള് കൊര്ന്നേല്യൊസ് എതിരേറ്റു അവന്റെ കാല്ക്കല് വീണു നമസ്കരിച്ചു.

25. And it came to pass, that when Peter was come in, Cornelius came to meet him, Cornelius came to meet him, and falling at his feet adored.

26. പത്രൊസോഎഴുന്നേല്ക്ക, ഞാനും ഒരു മനുഷ്യനാത്രെ എന്നു പറഞ്ഞു അവനെ എഴുന്നേല്പിച്ചു.

26. But Peter lifted him up, saying: Arise, I myself also am a man.

27. അവനോടു സംഭാഷിച്ചും കൊണ്ടു അകത്തു ചെന്നു, അനേകര് വന്നു കൂടിയിരിക്കുന്നതു കണ്ടു അവനോടു

27. And talking with him, he went in, and found many that were come together.

28. അന്യജാതിക്കാരന്റെ അടുക്കല് ചെല്ലുന്നതും അവനുമയീ പെരുമാറ്റം ചെയ്യുന്നതും യെഹൂദന്നു നിഷിദ്ധം എന്നു നിങ്ങള് അറിയുന്നുവല്ലോ. എങ്കിലും ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്നു പറയരുതെന്നു ദൈവം എനിക്കു കാണിച്ചു തന്നിരിക്കുന്നു.

28. And he said to them: You know how abominable it is for a man that is a Jew, to keep company or to come unto one of another nation: but God hath shewed to me, to call no man common or unclean.

29. അതുകൊണ്ടാകുന്നു നിങ്ങള് ആളയച്ചപ്പോള് ഞാന് എതിര് പറയാതെ വന്നതു; എന്നാല് എന്നെ വിളിപ്പിച്ച സംഗതി എന്തു എന്നു അറിഞ്ഞാല് കൊള്ളാം എന്നു പറഞ്ഞു.

29. For which cause, making no doubt, I came when I was sent for. I ask, therefore, for what cause you have sent for me?

30. അതിന്നു കൊര്ന്നോല്യൊസ്നാലാകുന്നാള് ഈ നേരത്തു ഞാന് വീട്ടില് ഒമ്പതാം മണിനേരത്തെ പ്രാര്ത്ഥന കഴിച്ചുകൊണ്ടിരിക്കുമ്പോള് ശുഭ്രവസ്ത്രം ധരിച്ചോരു പുരുഷന് എന്റെ മുമ്പില് നിന്നു

30. And Cornelius said: Four days ago, unto this hour, I was praying in my house, at the ninth hour, and behold a man stood before me in white apparel, and said:

31. കൊര്ന്നോല്യസേ, ദൈവം നിന്റെ പ്രാര്ത്ഥന കേട്ടു നിന്റെ ധര്മ്മം ഔര്ത്തിരിക്കുന്നു.

31. Cornelius, thy prayer is heard, and thy alms are had in remembrance in the sight of God.

32. യോപ്പയിലേക്കു ആളയച്ചു പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വിളിപ്പിക്ക; അവന് കടല്പുറത്തു തോല്ക്കൊല്ലനായ ശീമോന്റെ വീട്ടില് പാര്ക്കുംന്നു എന്നു പറഞ്ഞു.

32. Send therefore to Joppe, and call hither Simon, who is surnamed Peter: he lodgeth in the house of Simon a tanner, by the sea side.

33. ക്ഷണത്തില് ഞാന് നിന്റെ അടുക്കല് ആളയച്ചു; നീ വന്നതു ഉപകാരം. കര്ത്താവു നിന്നോടു കല്പിച്ചതൊക്കെയും കേള്പ്പാന് ഞങ്ങള് എല്ലാവരും ഇവിടെ ദൈവത്തിന്റെ മുമ്പാകെ കൂടിയിരിക്കുന്നു എന്നു പറഞ്ഞു.

33. Immediately therefore I sent to thee: and thou hast done well in coming. Now therefore all we are present in thy sight, to hear all things whatsoever are commanded thee by the Lord.

34. അപ്പോള് പത്രൊസ് വായി തുറന്നു പറഞ്ഞു തുടങ്ങിയതുദൈവത്തിന്നു മുഖപക്ഷമില്ല എന്നും
ആവർത്തനം 10:17, 2 ദിനവൃത്താന്തം 19:7

34. And Peter opening his mouth, said: In very deed I perceive, that God is not a respecter of persons.

35. ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവര്ത്തിക്കുന്നവനെ അവന് അംഗീകരിക്കുന്നു എന്നും ഞാന് ഇപ്പോള് യാഥാര്ത്ഥമായി ഗ്രഹിക്കുന്നു.
സങ്കീർത്തനങ്ങൾ 65:2

35. But in every nation, he that feareth him, and worketh justice, is acceptable to him.

36. അവന് എല്ലാവരുടെയും കര്ത്താവായ യേശുക്രിസ്തുമൂലം സമാധാനം സുവിശേഷിച്ചുകൊണ്ടു യിസ്രായേല് മക്കള്ക്കു അയച്ച വചനം,
സങ്കീർത്തനങ്ങൾ 107:20, സങ്കീർത്തനങ്ങൾ 145:18, സങ്കീർത്തനങ്ങൾ 147:18, യെശയ്യാ 52:7, നഹൂം 1:15

36. God sent the word to the children of Israel, preaching peace by Jesus Christ: (he is Lord of all.)

37. യോഹന്നാന് പ്രസംഗിച്ച സ്നാനത്തിന്റെശേഷം ഗലീലയില് തുടങ്ങി യെഹൂദ്യയില് ഒക്കെയും ഉണ്ടായ വര്ത്തമാനം,

37. You know the word which hath been published through all Judea: for it began from Galilee, after the baptism which John preached,

38. നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവന് നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങള് അറിയുന്നുവല്ലോ.
യെശയ്യാ 61:1

38. Jesus of Nazareth: how God anointed him with the Holy Ghost, and with power, who went about doing good, and healing all that were oppressed by the devil, for God was with him.

39. യെഹൂദ്യദേശത്തിലും യെരൂശലേമിലും അവന് ചെയ്ത സകലത്തിനും ഞങ്ങള് സാക്ഷികള് ആകുന്നു. അവനെ അവര് മരത്തിന്മേല് തൂക്കിക്കൊന്നു;
ആവർത്തനം 21:22-23

39. And we are witnesses of all things that he did in the land of the Jews and in Jerusalem, whom they killed, hanging him upon a tree.

40. ദൈവം അവനെ മൂന്നാം നാള് ഉയിര്ത്തെഴുന്നേല്പിച്ചു,

40. Him God raised up the third day, and gave him to be made manifest,

41. സകല ജനത്തിന്നുമല്ല, ദൈവം മുമ്പുകൂട്ടി നിയമിച്ച സാക്ഷികളായി, അവന് മരിച്ചവരില്നിന്നു ഉയിര്ത്തെഴുന്നേറ്റശേഷം അവനോടുകൂടെ തിന്നുകുടിച്ചവരായ ഞങ്ങള്ക്കു തന്നേ പ്രത്യക്ഷനാക്കിത്തന്നു.

41. Not to all the people, but to witnesses preordained by God, even to us, who did eat and drink with him after he arose again from the dead;

42. ജീവികള്ക്കും മരിച്ചവര്ക്കും ന്യായാധിപതിയായി ദൈവത്താല് നിയമിക്കപ്പെട്ടവന് അവന് തന്നേ എന്നു ജനത്തോടു പ്രസംഗിച്ചു സാക്ഷീകരിപ്പാന് അവന് ഞങ്ങളോടു കല്പിച്ചു.
സങ്കീർത്തനങ്ങൾ 72:2-4

42. And he commanded us to preach to the people, and to testify that it is he who was appointed by God, to be judge of the living and of the dead.

43. അവനില് വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.
യെശയ്യാ 33:24, യെശയ്യാ 53:5-6, യിരേമ്യാവു 31:34, ദാനീയേൽ 9:24

43. To him all the prophets give testimony, that by his name all receive remission of sins, who believe in him.

44. ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോള് തന്നേ വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവു വന്നു.

44. While Peter was yet speaking these words, the Holy Ghost fell on all them that heard the word.

45. അവര് അന്യഭാഷകളില് സംസാരിക്കുന്നതും ദൈവത്തെ മഹത്വീകരിക്കുന്നതും കേള്ക്കയാല്

45. And the faithful of the circumcision, who came with Peter, were astonished, for that the grace of the Holy Ghost was poured out upon the Gentiles also.

46. പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികള് പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെ മേലും പകര്ന്നതു കണ്ടു വിസ്മയിച്ചു.

46. For they heard them speaking with tongues, and magnifying God.

47. നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാന് ആര്ക്കും കഴിയും എന്നു പറഞ്ഞു.

47. Then Peter answered: Can any man forbid water, that these should not be baptized, who have received the Holy Ghost, as well as we?

48. പത്രൊസ് അവരെ യേശുക്രിസ്തുവിന്റെ നാമത്തില് സ്നാനം കഴിപ്പിപ്പാന് കല്പിച്ചു. അവന് ചില ദിവസം അവിടെ താമസിക്കേണം എന്നു അവര് അപേക്ഷിച്ചു.

48. And he commanded them to be baptized in the name of the Lord Jesus Christ. Then they desired him to tarry with them some days.



Shortcut Links
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |