Acts - പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 12 | View All

1. ആ കാലത്തു ഹെരോദാരാജാവു സഭയില് ചിലരെ പീഡിപ്പിക്കേണ്ടതിന്നു കൈ നീട്ടി.

1. And in the same tyme Eroude the king sente power, to turmente sum men of the chirche.

2. യോഹന്നാന്റെ സഹോദരനായ യാക്കോബിനെ അവന് വാള്കൊണ്ടു കൊന്നു.

2. And he slowe bi swerd James, the brothir of Joon.

3. അതു യെഹൂദന്മാര്ക്കും പ്രസാദമായി എന്നു കണ്ടു അവന് പത്രൊസിനെയും പിടിച്ചു. അപ്പോള് പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാള് ആയിരുന്നു.

3. And he siy that it pleside to Jewis, and keste to take also Petre; and the daies of therf looues weren.

4. അവനെ പിടിച്ചശേഷം പെസഹ കഴിഞ്ഞിട്ടു ജനത്തിന്റെ മുമ്പില് നിറുത്തുവാന് ഭാവിച്ചു തടവിലാക്കി അവനെ കാപ്പാന് നന്നാലു ചേവകര് ഉള്ള നാലു കൂട്ടത്തിന്നു ഏല്പിച്ചു.

4. And whanne he hadde cauyte Petre, he sente hym in to prisoun; and bitook to foure quaternyouns of knyytis, to kepe hym, and wolde aftir pask bringe hym forth to the puple.

5. ഇങ്ങനെ പത്രൊസിനെ തടവില് സൂക്ഷിച്ചുവരുമ്പോള് സഭ ശ്രദ്ധയോടെ അവന്നുവേണ്ടി ദൈവത്തോടു പ്രാര്ത്ഥന കഴിച്ചുപോന്നു.

5. And Petre was kept in prisoun; but preier was maad of the chirche with out ceessing to God for hym.

6. ഹെരോദാവു അവനെ ജനത്തിന്റെ മുമ്പില് നിറുത്തുവാന് ഭാവിച്ചതിന്റെ തലെരാത്രിയില് പത്രൊസ് രണ്ടു ചങ്ങലയാല് ബന്ധിക്കപ്പെട്ടവനായി രണ്ടു പടയാളികളുടെ നടുവില് ഉറങ്ങുകയായിരുന്നു; വാതിലിന്റെ മുമ്പില് കാവല്ക്കാര് കാരാഗൃഹം കാത്തുകൊണ്ടിരുന്നു.

6. But whanne Eroude schulde bringe hym forth, in that nyyt Petre was slepinge bitwixe twei knyytis, and was boundun with twei cheynes; and the keperis bifor the dore kepten the prisoun.

7. പെട്ടെന്നു കര്ത്താവിന്റെ ദൂതന് അവിടെ പ്രത്യക്ഷനായി, അറയില് ഒരു വെളിച്ചം പ്രകാശിച്ചു. അവന് പത്രൊസിനെ വിലാപ്പുറത്തു തട്ടിവേഗം എഴുന്നേല്ക്ക എന്നു പറഞ്ഞു അവനെ ഉണര്ത്തി; ഉടനെ അവന്റെ ചങ്ങല കൈമേല് നിന്നു വീണു പോയി.

7. And lo! an aungel of the Lord stoode nyy, and liyt schoon in the prisoun hous. And whanne he hadde smyte the side of Petre, he reiside hym, and seide, Rise thou swiftli. And anoon the cheynes felden doun fro hise hoondis.

8. ദൂതന് അവനോടുഅര കെട്ടി ചെരിപ്പു ഇട്ടു മുറുക്കുക എന്നു പറഞ്ഞു. അവന് അങ്ങനെ ചെയ്തു; നിന്റെ വസ്ത്രം പുതെച്ചു എന്റെ പിന്നാലെ വരിക എന്നു പറഞ്ഞു.

8. And the aungel seide to hym, Girde thee, and do on thin hoosis. And he dide so. And he seide to hym, Do aboute thee thi clothis, and sue me.

9. അവന് പിന്നാലെ ചെന്നു, ദൂതന് മുഖാന്തരം സംഭവിച്ചതു വാസ്തവം എന്നു അറിയാതെ താന് ഒരു ദര്ശനം കാണുന്നു എന്നു നിരൂപിച്ചു.

9. And he yede out, and suede hym; and he wiste not that it was soth, that was don bi the aungel; for he gesside hym silf to haue sey a visioun.

10. അവര് ഒന്നാം കാവലും രണ്ടാമത്തേതും കടന്നു പട്ടണത്തില് ചെല്ലുന്ന ഇരിമ്പു വാതില്ക്കല് എത്തി. അതു അവര്ക്കും സ്വതവെ തുറന്നു; അവര് പുറത്തിറങ്ങി ഒരു തെരുവു കടന്നു, ഉടനെ ദൂതന് അവനെ വിട്ടുപോയി.

10. And thei passiden the first and the secounde warde, and camen to the iren yate that ledith to the citee, which anoon was opened to hem. And thei yeden out, and camen in to o street, and anoon the aungel passide awei fro hym.

11. പത്രൊസിന്നു സുബോധം വന്നിട്ടു കര്ത്താവു തന്റെ ദൂതനെ അയച്ചു ഹെരോദാവിന്റെ കയ്യില്നിന്നും യെഹൂദജനത്തിന്റെ സകല പ്രതീക്ഷിയില്നിന്നും എന്നെ വിടുവിച്ചു എന്നു ഞാന് ഇപ്പോള് വാസ്തവമായി അറിയുന്നു എന്നു അവന് പറഞ്ഞു.

11. And Petre turnede ayen to hym silf, and seide, Now Y woot verili, that the Lord sente his aungel, `and delyueride me fro the hoond of Eroude, and fro al the abiding of the puple of Jewis.

12. ഇങ്ങനെ ഗ്രഹിച്ച ശേഷം അവന് മര്ക്കൊസ് എന്നു മറുപേരുള്ള യോഹന്നാന്റെ അമ്മ മറിയയുടെ വീട്ടില് ചെന്നു. അവിടെ അനേകര് ഒരുമിച്ചു കൂടി പ്രാര്ത്ഥിച്ചുകെണ്ടിരുന്നു.

12. And he bihelde, and cam to the hous of Marie, modir of Joon, that is named Marcus, where many weren gaderid togidre, and preiynge.

13. അവന് പടിപ്പുരവാതില്ക്കല് മുട്ടിയാറെ രോദാ എന്നൊരു ബാല്യക്കാരത്തി വിളികേള്പ്പാന് അടുത്തുവന്നു.

13. And whanne he knockid at the dore of the yate, a damysel, Rode bi name, cam forth to se.

14. പത്രൊസിന്റെ ശബ്ദം തിരിച്ചറിഞ്ഞു, സന്തോഷത്താല് പടിവാതില് തുറക്കാതെ അകത്തേക്കു ഔടി, പത്രൊസ് പടിപ്പുരെക്കല് നിലക്കുന്നുഎന്നു അറിയിച്ചു.

14. And whanne sche knewe the vois of Petre, for ioye sche openyde not the yate, but ran in, and telde, that Petre stood at the yate.

15. അവര് അവളോടുനിനക്കു ഭ്രാന്തുണ്ടു എന്നു പറഞ്ഞു; അവളോഅല്ല, ഉള്ളതു തന്നേ എന്നു ഉറപ്പിച്ചുപറയുമ്പോള് അവന്റെ ദൂതന് ആകുന്നു എന്നു അവര് പറഞ്ഞു.

15. And thei seiden `to hir, Thou maddist. But sche affermyde, that it was so. And thei seiden, It is his aungel.

16. പത്രൊസ് മുട്ടിക്കൊണ്ടിരുന്നു; അവര് തുറന്നപ്പോള് അവനെ കണ്ടു വിസ്മയിച്ചു.

16. But Petre abood stille, and knockide. And whanne thei hadden opened the dore, thei sayen hym, and wondriden.

17. അവര് മിണ്ടാതിരിപ്പാന് അവന് ആംഗ്യം കാട്ടി, കര്ത്താവു തന്നെ തടവില്നിന്നു പുറപ്പെടുവിച്ച വിവരം പറഞ്ഞു കേള്പ്പിച്ചു; ഇതു യാക്കോബിനോടും ശേഷം സഹോദരന്മാരോടും അറിയിപ്പിന് എന്നു പറഞ്ഞു; പിന്നെ അവന് പുറപ്പെട്ടു വേറൊരു സ്ഥലത്തേക്കു പോയി.

17. And he bekenyde to hem with his hoond to be stille, and telde hou the Lord hadde led hym out of the prisoun. And he seide, Telle ye to James and to the britheren these thingis. And he yede out, and wente in to an othere place.

18. നേരം വെളുത്തപ്പോള് പത്രൊസ് എവിടെ പോയി എന്നു പടയാളികള്ക്കു അല്പമല്ലാത്ത പരിഭ്രമം ഉണ്ടായി

18. And whanne the dai was come, ther was not lytil troubling among the knyytis, what was don of Petre.

19. ഹെരോദാവു അവനെ അന്വേഷിച്ചിട്ടു കാണായ്കയാല് കാവല്ക്കാരെ വിസ്തരിച്ചു അവരെ കൊല്ലുവാന് കല്പിച്ചു; പിന്നെ അവന് യെഹൂദ്യ വിട്ടു കൈസര്യയിലേക്കു പോയി അവിടെ പാര്ത്തു.

19. And whanne Eroude hadde souyt hym, and foonde not, aftir that he hadde made enqueryng of the keperis, he comaundide hem to be brouyt to hym. And he cam doun fro Judee in to Cesarie, and dwellide there.

20. അവന് സോര്യരുടെയും സിദോന്യരുടെയും നേരെ ക്രുദ്ധിച്ചിരിക്കുമ്പോള് രാജാവിന്റെ ദേശത്തുനിന്നു തങ്ങളുടെ ദേശത്തിന്നു ആഹാരം കിട്ടിവരികയാല് അവര് ഏകമനസ്സോടെ അവന്റെ അടുക്കല് ചെന്നു, രാജാവിന്റെ പള്ളിയറക്കാരനായ ബ്ളസ്തൊസിനെ വശത്താക്കി സന്ധിക്കായി അപേക്ഷിച്ചു.
1 രാജാക്കന്മാർ 5:11, യേഹേസ്കേൽ 27:17

20. And he was wroth to men of Tyre and of Sidon. And thei of oon acord camen to hym, whanne thei hadden counseilid with Bastus, that was the kingis chaumbirleyn, thei axiden pees, for as myche that her cuntrees weren vitailid of hym.

21. നിശ്ചയിച്ച ദിവസത്തില് ഹെരോദാവു രാജവസ്ത്രം ധരിച്ചു ഭദ്രാസനത്തില് ഇരുന്നു അവരോടു പ്രസംഗം കഴിച്ചു.

21. And in a dai that was ordeyned, Eroude was clothid with kyngis clothing, and sat for domesman, and spak to hem.

22. ഇതു മനുഷ്യന്റെ ശബ്ദമല്ല ഒരു ദേവന്റെ ശബ്ദം അത്രേ എന്നു ജനം ആര്ത്തു.
യേഹേസ്കേൽ 28:2

22. And the puple criede, The voicis of God, and not of man.

23. അവന് ദൈവത്തിന്നു മഹത്വം കൊടുക്കായ്കയാല് കര്ത്താവിന്റെ ദൂതന് ഉടനെ അവനെ അടിച്ചു, അവന് കൃമിക്കു ഇരയായി പ്രാണനെ വിട്ടു.
ദാനീയേൽ 5:20

23. And anoon an aungel of the Lord smoot hym, for he hadde not youun onour to God; and he was wastid of wormes, and diede.

24. എന്നാല് ദൈവ വചനം മേലക്കുമേല് പരന്നുകൊണ്ടിരുന്നു.

24. And the word of the Lord waxide, and was multiplied.

25. ബര്ന്നാബാസും ശൌലും ശുശ്രൂഷ നിവര്ത്തിച്ച ശേഷം മര്ക്കൊസ് എന്നു മറു പേരുള്ള യോഹന്നാനെയും കൂട്ടിക്കൊണ്ടു യെരൂശലേം വിട്ടു മടങ്ങിപ്പോന്നു.

25. And Barnabas and Saul turneden ayen fro Jerusalem, whanne the mynystrie was fillid, and token Joon, that was named Marcus.



Shortcut Links
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |