Acts - പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 18 | View All

1. അനന്തരം അവന് അഥേന വിട്ടു കൊരിന്തില് ചെന്നു.

1. After that departed Paul fro Athens, and came to Corinthum,

2. യെഹൂദന്മാര് എല്ലാവരും റോമനഗരം വിട്ടു പോകണം എന്നു ക്ളൌദ്യൊസ് കല്പിച്ചതു കൊണ്ടു ഇത്തല്യയില് നിന്നു ആ ഇടെക്കു വന്നവനായി പൊന്തൊസ്കാരന് അക്വിലാസ് എന്നു പേരുള്ളോരു യെഹൂദനെയും അവന്റെ ഭാര്യ പ്രിസ്കില്ലയെയും കണ്ടു അവരുടെ അടുക്കല് ചെന്നു.

2. and founde a Iewe named Aquila, borne in Potus, which was lately come out of Italy: and his wife Priscilla (because the Emperor Claudius had commaunded all Iewes to departe from Rome) and he drue vnto the.

3. തൊഴില് ഒന്നാകകൊണ്ടു അവന് അവരോടുകൂടെ പാര്ത്തു വേല ചെയ്തുപോന്നു; തൊഴിലോ കൂടാരപ്പണിയായിരുന്നു.

3. And because he was of the same crafte, he abode with the, and wroughte. Their crafte was to make tentes.

4. എന്നാല് ശബ്ബത്ത് തോറും അവന് പള്ളിയില് സംവാദിച്ചു യെഹൂദന്മാരെയും യവനന്മാരെയും സമ്മതിപ്പിച്ചു.

4. And he preached in the synagoge euery Sabbath daye, and exhorted the Iewes and the Grekes.

5. ശീലാസും തിമൊഥെയൊസും മക്കെദോന്യയില് നിന്നു വന്നാറെ പൌലൊസ് വചനഘോഷണത്തില് ശുഷ്കാന്തിപൂണ്ടു യേശു തന്നേ ക്രിസ്തു എന്നു യെഹൂദന്മാര്ക്കും സാക്ഷീകരിച്ചു.

5. Whan Sylas and Timotheus were come fro Macedonia, Paul was constrayned by the sprete to testifye vnto ye Iewes, that Iesus was very Christ.

6. അവര് എതിര് പറയുകയും ദുഷിക്കയും ചെയ്കയാല് അവന് വസ്ത്രം കുടഞ്ഞുനിങ്ങളുടെ നാശത്തിന്നു നിങ്ങള് തന്നേ ഉത്തരവാദികള്; ഞാന് നിര്മ്മലന് ഇനിമേല് ഞാന് ജാതികളുടെ അടുക്കല് പോകും എന്നു അവരോടു പറഞ്ഞു.

6. But wha they sayde cotrary and blasphemed, he shoke his rayment, and sayde vnto them: Youre bloude be vpon youre awne heade. From hence forth I go blamelesse vnto the Gentyles.

7. അവന് അവിടം വിട്ടു തീത്തൊസ് യുസ്കൊസ് എന്ന ഒരു ദൈവഭക്തന്റെ വീട്ടില് ചെന്നു; അവന്റെ വീടു പള്ളിയോടു തൊട്ടിരുന്നു.

7. And he departed thence, and came in to the house of a man named Iustus, which feared God, and his house was nexte vnto the synagoge.

8. പള്ളി പ്രമാണിയായ ക്രിസ്പൊസ് തന്റെ സകല കുടുംബത്തോടുംകൂടെ കര്ത്താവില് വിശ്വസിച്ചു; കൊരിന്ത്യരില് അനേകര് വചനം കേട്ടു വിശ്വസിച്ചു സ്നാനം ഏറ്റു.

8. Howbeit Crispus the chefe ruler of the synagoge, beleued on ye LORDE with all his housholde. And many of the Corinthians that gaue audience, beleued, and were baptysed.

9. രാത്രിയില് കര്ത്താവു ദര്ശനത്തില് പൌലൊസിനോടുനീ ഭയപ്പെടാതെ പ്രസംഗിക്ക; മിണ്ടാതിരിക്കരുത്; ഞാന് നിന്നോടുകൂടെ ഉണ്ടു; ആരും നിന്നെ കയ്യേറ്റം ചെയ്തു ദോഷപ്പെടുത്തുകയില്ല; ഈ പട്ടണത്തില് എനിക്കു വളരെ ജനം ഉണ്ടു എന്നു അരുളിച്ചെയ്തു.
യെശയ്യാ 41:10, യെശയ്യാ 43:5, യിരേമ്യാവു 1:8

9. The LORDE spake vnto Paul by a vision in ye nighte: Be not afrayed, but speake, and holde not thy peace,

10. അങ്ങനെ അവന് ഒരാണ്ടും ആറുമാസവും അവരുടെ ഇടയില് ദൈവവചനം ഉപദേശിച്ചുകൊണ്ടു താമസിച്ചു.
യെശയ്യാ 41:10, യെശയ്യാ 43:5, യിരേമ്യാവു 1:8

10. for I am with the: and no man shal inuade the that shal hurte the, for I haue moch people in this cite.

11. ഗല്ലിയോന് അഖായയില് ദേശഅധിപതിയായി വാഴുമ്പോള് യെഹൂദന്മാര് പൌലൊസിന്റെ നേരെ ഒരുമനപ്പെട്ടു എഴുന്നേറ്റു, അവനെ ന്യായാസനത്തിന്റെ മുമ്പാകെ കൊണ്ടു ചെന്നു

11. He contynued there a yeare and sixe monethes, and taught them the worde of God.

12. ഇവന് ന്യായപ്രമാണത്തിന്നു വിരോധമായി ദൈവത്തെ ഭജിപ്പാന് മനുഷ്യരെ സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു.

12. But whan Gallio was ruler of the countre of Achaia, the Iewes made insurreccion wt one acorde agaynst Paul, & broughte him before the iudgment seate,

13. പൌലൊസ് വായ്തുറപ്പാന് ഭാവിക്കുമ്പോള് ഗല്ലിയോന് യെഹൂദന്മാരോടുയെഹൂദന്മാരേ, വല്ല അന്യായമോ വല്ലാത്ത പാതകമോ ആയിരുന്നെങ്കില് ഞാന് ക്ഷമയോടെ നിങ്ങളുടെ സങ്കടം കേള്ക്കുമായിരുന്നു.

13. and sayde: This felowe counceleth men to worshipe God cotrary to the lawe.

14. വചനത്തെയും നാമങ്ങളെയും നിങ്ങളുടെ ന്യായപ്രമാണത്തെയും സംബന്ധിച്ചുള്ള തര്ക്കസംഗതികള് എങ്കിലോ നിങ്ങള് തന്നേ നോക്കിക്കൊള്വിന് ; ഈ വകെക്കു ന്യായാധിപതി ആകുവാന് എനിക്കു മനസ്സില്ല എന്നു പറഞ്ഞു

14. Whan Paul was aboute to open his mouth, Gallio sayde vnto ye Iewes: Yf it were a matter of wronge or an euell dede (O ye Iewes) reason wolde that I shulde heare you:

15. അവരെ ന്യായാസനത്തിങ്കല്നിന്നു പുറത്താക്കി.

15. but yf it be a question of wordes, and of names, and of ye lawe amoge you, loke ye to it youre selues, I thinke not to be iudge there ouer.

16. എല്ലാവരും പള്ളിപ്രമാണിയായ സോസ്ഥനേസിനെ പിടിച്ചു ന്യായാസനത്തിന്റെ മുമ്പില് വെച്ചു അടിച്ചു; ഇതു ഒന്നും ഗല്ലിയോന് കൂട്ടാക്കിയില്ല.

16. And he droue them from the iudgmet seate.

17. പൌലൊസ് പിന്നെയും കുറെനാള് പാര്ത്തശേഷം സഹോദരന്മാരോടു യാത്ര പറഞ്ഞിട്ടു, തനിക്കു ഒരു നേര്ച്ച ഉണ്ടായിരുന്നതിനാല് കെംക്രയയില് വെച്ചു തല ക്ഷൌരം ചെയ്യിച്ചിട്ടു പ്രിസ്കില്ലയോടും അക്വിലാസിനോടും കൂടെ കപ്പല് കയറി സുറിയയിലേക്കു പുറപ്പെട്ടു

17. Then all the Grekes toke Sosthenes the ruler of the Sinagoge, and smote him before the iudgment seate. And Gallio cared for none of tho thinges.

18. എഫെസോസില് എത്തി അവരെ അവിടെ വിട്ടു, അവന് പള്ളിയില് ചെന്നു യെഹൂദന്മാരോടു സംഭാഷിച്ചു.
സംഖ്യാപുസ്തകം 6:18

18. Paul after yt he had taried a good whyle, toke his leue of the brethren, and sayled in to Syria, Priscilla & Aquila bearinge him company. And he shore his heade at Cenchrea (for he had a vowe)

19. കുറെ കൂടെ താമസിക്കേണം എന്നു അവര് അപേക്ഷിച്ചിട്ടു അവന് സമ്മതിക്കാതെ

19. & came downe to Ephesus, & lefte them there. But he himselfe wete in to the synagoge, and reasoned with the Iewes.

20. ദൈവഹിതമുണ്ടെങ്കില് ഞാന് നിങ്ങളുടെ അടുക്കല് മടങ്ങിവരും എന്നു പറഞ്ഞു വിടവാങ്ങി എഫെസൊസില്നിന്നു കപ്പല് നീക്കി,

20. And they desyred him, that he wolde tary with them a longer season. And he cosented not,

21. കൈസര്യയില് വന്നിറങ്ങി, യെരൂശലേമിലേക്കു ചെന്നു, സഭയെ വന്ദനം ചെയ്തിട്ടു അന്തൊക്ക്യയിലേക്കു പോയി.

21. but bad them farwele, and sayde: I must nedes in eny wyse kepe this feast that commeth, at Ierusalem: but yf God wyl, I wil returne agayne vnto you. And he departed from Ephesus,

22. അവിടെ കുറെനാള് താമസിച്ച ശേഷം പുറപ്പെട്ടു, ക്രമത്താലെ ഗലാത്യദേശത്തിലും ഫ്രുഗ്യയിലും സഞ്ചരിച്ചു ശിഷ്യന്മാരെ ഒക്കെയും ഉറപ്പിച്ചു.

22. and came to Cesarea, and wente vp, and saluted ye congregacion, and toke his iourney downe to Antioche,

23. അലക്സാന്ത്രിയക്കാരനായി വാഗ്വൈഭവവും തിരുവെഴുത്തുകളില് സാമര്ത്ഥ്യവുമുള്ള അപ്പൊല്ലോസ് എന്നു പേരുള്ളോരു യെഹൂദന് എഫെസോസില് എത്തി.

23. and taried there a certayne tyme, and departed, and walked thorow all ye countre of Galatia and Phrigia by ordre, and strengthed all the disciples.

24. അവന് കര്ത്താവിന്റെ മാര്ഗ്ഗത്തില് ഉപദേശം ലഭിച്ചവന് ആയിരുന്നു; യോഹന്നാന്റെ സ്നാനത്തെക്കുറിച്ചു മാത്രം അറിഞ്ഞിരുന്നു എങ്കിലും ആത്മാവില് എരിവുള്ളവനാകയാല് അവന് യേശുവിന്റെ വസ്തുത സൂക്ഷമമായി പ്രസ്താവിക്കയും ഉപദേശിക്കയും ചെയ്തു.

24. There came vnto Ephesus a certayne Iewe, named Apollo (borne at Alexadria) an eloquent man, and mightie in the scriptures:

25. അവന് പള്ളിയില് പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചുതുടങ്ങി; അക്വിലാസും പ്രിസ്കില്ലയും അവന്റെ പ്രസംഗം കേട്ടാറെ അവനെ ചേര്ത്തുകൊണ്ടു ദൈവത്തിന്റെ മാര്ഗ്ഗം അധികം സ്പഷ്ടമായി അവന്നു തെളിയിച്ചുകൊടുത്തു.

25. the same was infourmed in the waye of the LORDE, and spake feruently in the sprete, and taughte diligently the thinges of the LORDE, and knewe but the baptyme off Ihon onely.

26. അവന് അഖായയിലേക്കു പോകുവാന് ഇച്ഛിച്ചപ്പോള് സഹോദരന്മാര് അവനെ ഉത്സാഹിപ്പിക്കയും അവനെ കൈക്കൊള്ളേണ്ടിതിന്നു ശിഷ്യന്മാര്ക്കും എഴുതുകയും ചെയ്തു; അവിടെ എത്തിയാറെ അവന് ദൈവകൃപയാല് വിശ്വസിച്ചവര്ക്കും വളരെ പ്രയോജനമായിത്തിര്ന്നു.

26. The same beganne to speake boldly in the synagoge. Whan Aquila and Priscilla herde him, they toke him vnto the, and expounded the waye of God vnto him more perfectly.

27. യേശു തന്നേ ക്രിസ്തു എന്നു അവന് തിരുവെഴുത്തുകളാല് തെളിയിച്ചു ബലത്തോടെ യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞു.

27. But whan he wolde go in to Achaia, the brethren wrote, and exorted the disciples to receaue him. And whan he was come thither, he helped them moch which beleued thorow grace.



Shortcut Links
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |