Acts - പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 5 | View All

1. എന്നാല് അനന്യാസ് എന്നു പേരുള്ള ഒരു പുരുഷന് തന്റെ ഭാര്യയായ സഫീരയോടു കൂടെ ഒരു നിലം വിറ്റു.

1. There was also a man called Ananias. He and his wife, Sapphira, agreed to sell a property;

2. ഭാര്യയുടെ അറിവോടെ വിലയില് കുറെ എടുത്തുവെച്ചു ഒരംശം കൊണ്ടുവന്നു അപ്പൊസ്തലന്മാരുടെ കാല്കല് വെച്ചു.

2. but with his wife's connivance he kept back part of the price and brought the rest and presented it to the apostles.

3. അപ്പോള് പത്രൊസ്അനന്യാസേ, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയില് കുറെ എടുത്തുവെപ്പാനും സാത്താന് നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു?

3. Peter said, 'Ananias, how can Satan have so possessed you that you should lie to the Holy Spirit and keep back part of the price of the land?

4. അതു വിലക്കും മുമ്പെ നിന്റേതായിരുന്നില്ലെയോ? വിറ്റശേഷവും നിന്റെ കൈവശം അല്ലാഞ്ഞുവോ? ഈ കാര്യത്തിനു നീ മനസ്സുവെച്ചതു എന്തു? മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു എന്നു പറഞ്ഞു.

4. While you still owned the land, wasn't it yours to keep, and after you had sold it wasn't the money yours to do with as you liked? What put this scheme into your mind? You have been lying not to men, but to God.'

5. ഈ വാക്കു കേട്ടിട്ടു അനന്യാസ് വീണു പ്രാണനെ വിട്ടു; ഇതു കേട്ടവര്ക്കും എല്ലാവര്ക്കും മഹാഭയം ഉണ്ടായി.

5. When he heard this Ananias fell down dead. And a great fear came upon everyone present.

6. ബാല്യക്കാര് എഴുന്നേറ്റു അവനെ ശീലപൊതിഞ്ഞു പുറത്തു കൊണ്ടുപോയി കുഴിച്ചിട്ടു.

6. The younger men got up, wrapped up the body, carried it out and buried it.

7. ഏകദേശം മൂന്നു മണിനേരം കഴിഞ്ഞപ്പോള് അവന്റെ ഭാര്യ ഈ സംഭവിച്ചതു ഒന്നും അറിയാതെ അകത്തുവന്നു.

7. About three hours later his wife came in, not knowing what had taken place.

8. പത്രൊസ് അവളോടുഇത്രെക്കോ നിങ്ങള് നിലം വിറ്റതു? പറക എന്നു പറഞ്ഞു; അതേ, ഇത്രെക്കു തന്നെ എന്നു അവള് പറഞ്ഞു.

8. Peter challenged her, 'Tell me, was this the price you sold the land for?' 'Yes,' she said, 'that was the price.'

9. പത്രൊസ് അവളോടുകര്ത്താവിന്റെ ആത്മാവിനെ പരീക്ഷിപ്പാന് നിങ്ങള് തമ്മില് ഒത്തതു എന്തു? ഇതാ, നിന്റെ ഭര്ത്താവിനെ കുഴിച്ചിട്ടവരുടെ കാല് വാതില്ക്കല് ഉണ്ടു; അവര് നിന്നെയും പുറത്തു കൊണ്ടുപോകും എന്നു പറഞ്ഞു.

9. Peter then said, 'Why did you and your husband agree to put the Spirit of the Lord to the test? Listen! At the door are the footsteps of those who have buried your husband; they will carry you out, too.'

10. ഉടനെ അവള് അവന്റെ കാല്ക്കല് വീണു പ്രാണനെ വിട്ടു; ബാല്യക്കാര് അകത്തു വന്നു അവള് മരിച്ചു എന്നു കണ്ടു പുറത്തു കൊണ്ടുപോയി ഭര്ത്താവിന്റെ അരികെ കുഴിച്ചിട്ടു.

10. Instantly she dropped dead at his feet. When the young men came in they found she was dead, and they carried her out and buried her by the side of her husband.

11. സര്വസഭെക്കും ഇതു കേട്ടവര്ക്കും എല്ലാവര്ക്കും മഹാഭയം ഉണ്ടായി.

11. And a great fear came upon the whole church and on all who heard it.

12. അപ്പൊസ്തലന്മാരുടെ കയ്യാല് ജനത്തിന്റെ ഇടയില് പല അടയാളങ്ങളും അത്ഭുതങ്ങളും നടന്നു; അവര് എല്ലാവരും ഏകമനസ്സോടെ ശലോമോന്റെ മണ്ഡപത്തില് കൂടിവരിക പതിവായിരുന്നു.

12. The apostles worked many signs and miracles among the people. One in heart, they all used to meet in the Portico of Solomon.

13. മറ്റുള്ളവരില് ആരും അവരോടു ചേരുവാന് തുനിഞ്ഞില്ല; ജനമോ അവരെ പുകഴ്ത്തിപ്പോന്നു.

13. No one else dared to join them, but the people were loud in their praise

14. മേലക്കുമേല് അനവധി പുരുഷന്മാരും സ്ത്രീകളും കര്ത്താവില് വിശ്വസിച്ചു ചേര്ന്നുവന്നു.

14. and the numbers of men and women who came to believe in the Lord increased steadily. Many signs and wonders were worked among the people at the hands of the apostles

15. രോഗികളെ പുറത്തുകൊണ്ടുവന്നു, പത്രൊസ് കടന്നുപോകുമ്പോള് അവന്റെ നിഴല് എങ്കിലും അവരില് വല്ലവരുടെയുംമേല് വീഴേണ്ടതിന്നു വീഥികളില് വിരിപ്പിന്മേലും കിടക്കമേലും കിടത്തും.

15. so that the sick were even taken out into the streets and laid on beds and sleeping-mats in the hope that at least the shadow of Peter might fall across some of them as he went past.

16. അതുകൂടാതെ യെരൂശലേമിന്നു ചുറ്റുമുള്ള പട്ടണങ്ങളില്നിന്നു പുരുഷാരം വന്നുകൂടി രോഗികളെയും അശുദ്ധാത്മാക്കള് ബാധിച്ചവരെയും കൊണ്ടുവരികയും അവര് എല്ലാവരും സൌഖ്യം പ്രാപിക്കയും ചെയ്യും.

16. People even came crowding in from the towns round about Jerusalem, bringing with them their sick and those tormented by unclean spirits, and all of them were cured.

17. പിന്നെ മഹാപുരോഹിതനും സദൂക്യരുടെ മതക്കാരായ അവന്റെ പക്ഷക്കാരൊക്കെയും

17. Then the high priest intervened with all his supporters from the party of the Sadducees. Filled with jealousy,

18. അസൂയ നിറഞ്ഞു എഴുന്നേറ്റു അപ്പൊസ്തലന്മാരെ പിടിച്ചു പൊതു തടവില് ആക്കി.

18. they arrested the apostles and had them put in the public gaol.

19. രാത്രിയിലോ കര്ത്താവിന്റെ ദൂതന് കാരാഗൃഹവാതില് തുറന്നു അവരെ പുറത്തു കൊണ്ടു വന്നു

19. But at night the angel of the Lord opened the prison gates and said as he led them out,

20. നിങ്ങള് ദൈവാലയത്തില് ചെന്നു ഈ ജീവന്റെ വചനം എല്ലാം ജനത്തോടു പ്രസ്താവിപ്പിന് എന്നു പറഞ്ഞു.

20. 'Go and take up position in the Temple, and tell the people all about this new Life.'

21. അവര് കേട്ടു പുലര്ച്ചെക്കു ദൈവാലയത്തില് ചെന്നു ഉപദേശിച്ചുകൊണ്ടിരുന്നു; മഹാപുരോഹിതനും കൂടെയുള്ളവരും വന്നു ന്യായാധിപസംഘത്തെയും യിസ്രയേല്മക്കളുടെ മൂപ്പ്ന്മാരെയും എല്ലാം വിളിച്ചുകൂട്ടി, അവരെ കൊണ്ടുവരുവാന് തടവിലേക്കു ആളയച്ചു.

21. They did as they were told; they went into the Temple at dawn and began to preach. When the high priest arrived, he and his supporters convened the Sanhedrin -- this was the full Senate of Israel -- and sent to the gaol for them to be brought.

22. ചേവകര് ചെന്നപ്പോള് അവരെ കാരാഗൃഹത്തില് കാണാതെ മടങ്ങിവന്നുകാരാഗൃഹം നല്ല സൂക്ഷമത്തോടെ പൂട്ടിയിരിക്കുന്നതും കാവല്ക്കാര് വാതില്ക്കല് നിലക്കുന്നതും ഞങ്ങള് കണ്ടു;

22. But when the officials arrived at the prison they found they were not inside, so they went back and reported,

23. തുറന്നപ്പോഴോ അകത്തു ആരെയും കണ്ടില്ല എന്നു അറിയിച്ചു.

23. 'We found the gaol securely locked and the warders on duty at the gates, but when we unlocked the door we found no one inside.'

24. ഈ വാക്കു കേട്ടിട്ടു ദൈവാലയത്തിലെ പടനായകനും മഹാപുരോഹിതന്മാരും ഇതു എന്തായിത്തീരും എന്നു അവരെക്കുറിച്ചു ചഞ്ചലിച്ചു.

24. When the captain of the Temple and the chief priests heard this news they wondered what could be happening.

25. അപ്പോള് ഒരുത്തന് വന്നുനിങ്ങള് തടവില് ആക്കിയ പുരുഷന്മാര് ദൈവാലയത്തില് നിന്നുകൊണ്ടു ജനത്തെ ഉപദേശിക്കുന്നു എന്നു ബോധിപ്പിച്ചു.

25. Then a man arrived with fresh news. 'Look!' he said, 'the men you imprisoned are in the Temple. They are standing there preaching to the people.'

26. പടനായകന് ചേവകരുമായി ചെന്നു, ജനം കല്ലെറിയും എന്നു ഭയപ്പെടുകയാല് ബലാല്ക്കാരം ചെയ്യാതെ അവരെ കൂട്ടിക്കൊണ്ടുവന്നു.

26. The captain went with his men and fetched them -- though not by force, for they were afraid that the people might stone them.

27. അങ്ങനെ അവരെ കൊണ്ടുവന്നു ന്യായാധിപസംഘത്തിന്മുമ്പാകെ നിറുത്തി; മഹാപുരോഹിതന് അവരോടു

27. When they had brought them in to face the Sanhedrin, the high priest demanded an explanation.

28. ഈ നാമത്തില് ഉപദേശിക്കരുതു എന്നു ഞങ്ങള് നിങ്ങളോടു അമര്ച്ചയായി കല്പിച്ചുവല്ലോ; നിങ്ങളോ യെരൂശലേമിനെ നിങ്ങളുടെ ഉപദേശംകൊണ്ടു നിറെച്ചിരിക്കുന്നു; ആ മനുഷ്യന്റെ രക്തം ഞങ്ങളുടെ മേല് വരുത്തുവാന് ഇച്ഛിക്കുന്നു. എന്നു പറഞ്ഞു.

28. 'We gave you a strong warning', he said, 'not to preach in this name, and what have you done? You have filled Jerusalem with your teaching, and seem determined to fix the guilt for this man's death on us.'

29. അതിന്നു പത്രൊസും ശേഷം അപ്പൊസ്തലന്മാരുംമനുഷ്യരെക്കാള് ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.

29. In reply Peter and the apostles said, 'Obedience to God comes before obedience to men;

30. നിങ്ങള് മരത്തില് തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിര്പ്പിച്ചു;
ആവർത്തനം 21:22-23

30. it was the God of our ancestors who raised up Jesus, whom you executed by hanging on a tree.

31. യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നലകുവാന് ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാല് ഉയര്ത്തിയിരിക്കുന്നു.

31. By his own right hand God has now raised him up to be leader and Saviour, to give repentance and forgiveness of sins through him to Israel.

32. ഈ വസ്തുതെക്കു ഞങ്ങളും ദൈവം തന്നെ അനുസരിക്കുന്നവര്ക്കും നല്കിയ പരിശുദ്ധാത്മാവും സാക്ഷികള് ആകുന്നു എന്നു ഉത്തരം പറഞ്ഞു.

32. We are witnesses to this, we and the Holy Spirit whom God has given to those who obey him.'

33. ഇതു കേട്ടപ്പോള് അവര് കോപപരവശരായി അവരെ ഒടുക്കിക്കളവാന് ഭാവിച്ചു.

33. This so infuriated them that they wanted to put them to death.

34. അപ്പോള് സര്വ്വ ജനത്തിനും ബഹുമാനമുള്ള ധര്മ്മോപദേഷ്ടാവായ ഗമാലീയേല് എന്നൊരു പരീശന് ന്യായധിപസംഘത്തില് എഴുന്നേറ്റു, അവരെ കുറെ നേരം പുറത്താക്കുവാന് കല്പിച്ചു.

34. One member of the Sanhedrin, however, a Pharisee called Gamaliel, who was a teacher of the Law respected by the whole people, stood up and asked to have the men taken outside for a time.

35. പിന്നെ അവന് അവരോടുയിസ്രായേല് പുരുഷന്മാരെ, ഈ മനുഷ്യരുടെ കാര്യത്തില് നിങ്ങള് എന്തു ചെയ്യാന് പോകുന്നു എന്നു സൂക്ഷിച്ചുകൊള്വിന് .

35. Then he addressed the Sanhedrin, 'Men of Israel, be careful how you deal with these people.

36. ഈ നാളുകള്ക്കു മുമ്പെ തദാസ് എന്നവന് എഴുന്നേറ്റു താന് മഹാന് എന്നു നടിച്ചു; ഏകദേശം നാനൂറു പുരുഷന്മാര് അവനോടു ചേന്നുകൂടി; എങ്കിലും അവന് നശിക്കയും അവനെ അനുസരിച്ചവര് എല്ലാവരും ചിന്നി ഒന്നുമില്ലാതാകയും ചെയ്തു.

36. Some time ago there arose Theudas. He claimed to be someone important, and collected about four hundred followers; but when he was killed, all his followers scattered and that was the end of them.

37. അവന്റെ ശേഷം ഗലീലക്കാരനായ യൂദാ ചാര്ത്തലിന്റെ കാലത്തു എഴുന്നേറ്റു ജനത്തേ തന്റെ പക്ഷം ചേരുവാന് വശീകരിച്ചു; അവനും നശിച്ചു, അവനെ അനുസരിച്ചവര് ഒക്കെയും ചിതറിപ്പോയി.

37. And then there was Judas the Galilean, at the time of the census, who attracted crowds of supporters; but he was killed too, and all his followers dispersed.

38. ആകയാല് ഈ മനുഷ്യരെ വിട്ടു ഒഴിഞ്ഞുകൊള്വിന് എന്നു ഞാന് നിങ്ങളോടു പറയുന്നു; ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികില് അതു നശിച്ചുപോകും;

38. What I suggest, therefore, is that you leave these men alone and let them go. If this enterprise, this movement of theirs, is of human origin it will break up of its own accord;

39. ദൈവികം എങ്കിലോ നിങ്ങള്ക്കു അതു നശിപ്പിപ്പാന് കഴികയില്ല; നിങ്ങള് ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ എന്നു പറഞ്ഞു.

39. but if it does in fact come from God you will be unable to destroy them. Take care not to find yourselves fighting against God.' His advice was accepted;

40. അവര് അവനെ അനുസരിച്ചുഅപ്പൊസ്തലന്മാരെ വരുത്തി അടിപ്പിച്ചു, ഇനി യേശുവിന്റെ നാമത്തില് സംസാരിക്കരുതു എന്നു കല്പിച്ചു അവരെ വിട്ടയച്ചു.

40. and they had the apostles called in, gave orders for them to be flogged, warned them not to speak in the name of Jesus and released them.

41. തിരുനാമത്തിന്നു വേണ്ടി അപമാനം സഹിപ്പാന് യോഗ്യരായി എണ്ണപ്പെടുകയാല് അവര് സന്തോഷിച്ചുകൊണ്ടു ന്യായാധിപസംഘത്തിന്റെ മുമ്പില് നിന്നു പുറപ്പെട്ടുപോയി.

41. And so they left the presence of the Sanhedrin, glad to have had the honour of suffering humiliation for the sake of the name.

42. പിന്നെ അവര് ദിനംപ്രതി ദൈവാലയത്തിലും വീടുതോറും വിടാതെ ഉപദേശിക്കയും യേശുവിനെ ക്രിസ്തു എന്നു സുവിശേഷിക്കയും ചെയ്തുകൊണ്ടിരുന്നു.

42. Every day they went on ceaselessly teaching and proclaiming the good news of Christ Jesus, both in the temple and in private houses.



Shortcut Links
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |