Acts - പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 8 | View All

1. അവനെ കുലചെയ്തതു ശൌലിന്നു സമ്മതമായിരുന്നു. അന്നു യെരൂശലേമിലെ സഭെക്കു ഒരു വലിയ ഉപദ്രവം നേരിട്ടു; അപ്പൊസ്തലന്മാര് ഒഴികെ എല്ലാവരും യെഹുദ്യ ശമര്യ ദേശങ്ങളില് ചിതറിപ്പോയി.

1. And Saul approved of his murder. That very day the church in Jerusalem began to suffer cruel persecution. All the believers, except the apostles, were scattered throughout the provinces of Judea and Samaria.

2. ഭക്തിയുള്ള പുരുഷന്മാര് സ്തെഫാനൊസിനെ അടക്കം ചെയ്തു. അവനെക്കുറിച്ചു വലിയൊരു പ്രലാപം കഴിച്ചു.

2. Some devout men buried Stephen, mourning for him with loud cries.

3. എന്നാല് ശൌല് വീടുതോറും ചെന്നു പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചിഴച്ചു തടവില് ഏല്പിച്ചുകൊണ്ടു സഭയെ മുടിച്ചു പോന്നു.

3. But Saul tried to destroy the church; going from house to house, he dragged out the believers, both men and women, and threw them into jail.

4. ചിതറിപ്പോയവര് വചനം സുവിശേഷിച്ചുംകൊണ്ടു അവിടവിടെ സഞ്ചരിച്ചു.

4. The believers who were scattered went everywhere, preaching the message.

5. ഫിലിപ്പൊസ് ശമര്യപട്ടണത്തില് ചെന്നു അവരോടു ക്രിസ്തുവിനെ പ്രസംഗിച്ചു.

5. Philip went to the principal city in Samaria and preached the Messiah to the people there.

6. ഫിലിപ്പൊസ് ചെയ്ത അടയാളങ്ങളെ പുരുഷാരങ്ങള് കേള്ക്കയും കാണ്കയും ചെയ്കയാല് അവന് പറയുന്നതു ഏകമനസ്സോടെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.

6. The crowds paid close attention to what Philip said, as they listened to him and saw the miracles that he performed.

7. അശുദ്ധാത്മാക്കള് ബാധിച്ച പലരില്നിന്നും അവ ഉറക്കെ നിലവിളിച്ചുകൊണ്ടു പുറപ്പെട്ടു; അനേകം പക്ഷവാത ക്കാരും മുടന്തരും സൌഖ്യം പ്രാപിച്ചു.

7. Evil spirits came out from many people with a loud cry, and many paralyzed and lame people were healed.

8. അങ്ങനെ ആ പട്ടണത്തില് വളരെ സന്തോഷം ഉണ്ടായി.

8. So there was great joy in that city.

9. എന്നാല് ശിമോന് എന്നു പേരുള്ളോരു പുരുഷന് ആ പട്ടണത്തില് ആഭിചാരം ചെയ്തു, താന് മഹാന് എന്നു പറഞ്ഞു ശമര്യ ജാതിയെ ഭ്രമിപ്പിച്ചുപോന്നു.

9. A man named Simon lived there, who for some time had astounded the Samaritans with his magic. He claimed that he was someone great,

10. ഇവന് മഹതി എന്ന ദൈവശക്തി ആകുന്നു എന്നും പറഞ്ഞു ആബാലവൃദ്ധം എല്ലാവരും അവനെ ശ്രദ്ധിച്ചുവന്നു.

10. and everyone in the city, from all classes of society, paid close attention to him. 'He is that power of God known as 'The Great Power,' ' they said.

11. ഇവന് ആഭിചാരംകൊണ്ടു ഏറിയ കാലം അവരെ ഭ്രമിപ്പിക്കയാല് അത്രേ അവര് അവനെ ശ്രദ്ധിച്ചതു.

11. They paid this attention to him because for such a long time he had astonished them with his magic.

12. എന്നാല് ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവര് വിശ്വസിച്ചപ്പോള് പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു.

12. But when they believed Philip's message about the good news of the Kingdom of God and about Jesus Christ, they were baptized, both men and women.

13. ശിമോന് താനും വിശ്വസിച്ചു സ്നാനം ഏറ്റു ഫിലിപ്പൊസിനോടു ചേര്ന്നു നിന്നു, വലിയ വീര്യപ്രവൃത്തികളും അടയാളങ്ങളും നടക്കുന്നതു കണ്ടു ഭ്രമിച്ചു.

13. Simon himself also believed; and after being baptized, he stayed close to Philip and was astounded when he saw the great wonders and miracles that were being performed.

14. അനന്തരം യെരൂശലേമിലുള്ള അപ്പൊസ്തലന്മാര്, ശമര്യര് ദൈവവചനം കൈക്കൊണ്ടു എന്നു കേട്ടു പത്രൊസിനെയും യോഹന്നാനെയും അവരുടെ അടുക്കല് അയച്ചു.

14. The apostles in Jerusalem heard that the people of Samaria had received the word of God, so they sent Peter and John to them.

15. അവര് ചെന്നു, അവര്ക്കും പരിശുദ്ധാത്മാവു ലഭിക്കേണ്ടതിന്നു അവര്ക്കായി പ്രാര്ത്ഥിച്ചു.

15. When they arrived, they prayed for the believers that they might receive the Holy Spirit.

16. അന്നുവരെ അവരില് ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവര് കര്ത്താവായ യേശുവിന്റെ നാമത്തില് സ്നാനം ഏറ്റിരുന്നതേയുള്ളു.

16. For the Holy Spirit had not yet come down on any of them; they had only been baptized in the name of the Lord Jesus.

17. അവര് അവരുടെമേല് കൈ വെച്ചപ്പോള് അവര്ക്കും പരിശുദ്ധാത്മാവു ലഭിച്ചു.

17. Then Peter and John placed their hands on them, and they received the Holy Spirit.

18. അപ്പൊസ്തലന്മാര് കൈ വെച്ചതിനാല് പരിശുദ്ധാത്മാവു ലഭിച്ചതു ശിമോന് കണ്ടാറെ അവര്ക്കും ദ്രവ്യം കൊണ്ടു വന്നു

18. Simon saw that the Spirit had been given to the believers when the apostles placed their hands on them. So he offered money to Peter and John,

19. ഞാന് ഒരുത്തന്റെ മേല് കൈ വെച്ചാല് അവന്നു പരിശുദ്ധാത്മാവു ലഭിപ്പാന് തക്കവണ്ണം ഈ അധികാരം എനിക്കും തരേണം എന്നു പറഞ്ഞു.

19. and said, 'Give this power to me too, so that anyone I place my hands on will receive the Holy Spirit.'

20. പത്രൊസ് അവനോടുദൈവത്തിന്റെ ദാനം പണത്തിന്നു വാങ്ങിക്കൊള്ളാം എന്നു നീ നിരൂപിക്കകൊണ്ടു നിന്റെ പണം നിന്നോടുകൂടെ നശിച്ചുപോകട്ടെ.

20. But Peter answered him, 'May you and your money go to hell, for thinking that you can buy God's gift with money!

21. നിന്റെ ഹൃദയം ദൈവ സന്നിധിയില് നേരുള്ളതല്ലായ്കകൊണ്ടു ഈ കാര്യത്തില് നിനക്കു പങ്കും ഔഹരിയുമില്ല.
സങ്കീർത്തനങ്ങൾ 78:37

21. You have no part or share in our work, because your heart is not right in God's sight.

22. നീ ഈ വഷളത്വം വിട്ടു മാനസാന്തരപ്പെട്ടു കര്ത്താവിനോടു പ്രാര്ത്ഥിക്ക; പക്ഷെ നിന്റെ ഹൃദയത്തിലെ നിരൂപണം ക്ഷമിച്ചുകിട്ടുമായിരിക്കും.

22. Repent, then, of this evil plan of yours, and pray to the Lord that he will forgive you for thinking such a thing as this.

23. നീ കൈപ്പുള്ള പകയിലും അനീതിയുടെ ബന്ധനത്തിലും അകപ്പെട്ടിരിക്കുന്നു.
ആവർത്തനം 29:18, യെശയ്യാ 58:6, വിലാപങ്ങൾ 3:15

23. For I see that you are full of bitter envy and are a prisoner of sin.'

24. എന്നു ഞാന് കാണുന്നു എന്നു പറഞ്ഞു. അതിന്നു ശിമോന് നിങ്ങള് പറഞ്ഞതു ഒന്നും എനിക്കു ഭവിക്കാതിരിപ്പാന് കര്ത്താവിനോടു എനിക്കുവേണ്ടി പ്രാര്ത്ഥിപ്പിന് എന്നു ഉത്തരം പറഞ്ഞു.
പുറപ്പാടു് 9:28

24. Simon said to Peter and John, 'Please pray to the Lord for me, so that none of these things you spoke of will happen to me.'

25. അവര് കര്ത്താവിന്റെ വചനം സാക്ഷീകരിച്ചു പ്രസംഗിച്ചശേഷം ശമര്യക്കാരുടെ അനേക ഗ്രാമങ്ങളില് സുവിശേഷം അറിയിച്ചുകൊണ്ടു യെരൂശലേമിലേക്കു മടങ്ങിപ്പോയി.

25. After they had given their testimony and proclaimed the Lord's message, Peter and John went back to Jerusalem. On their way they preached the Good News in many villages of Samaria.

26. അനന്തരം കര്ത്താവിന്റെ ദൂതന് ഫിലിപ്പൊസിനോടുനീ എഴുന്നേറ്റു തെക്കോട്ടു യെരൂശലേമില് നിന്നു ഗസെക്കുള്ള നിര്ജ്ജനമായ വഴിയിലേക്കു പോക എന്നു പറഞ്ഞു.

26. An angel of the Lord said to Philip, 'Get ready and go south to the road that goes from Jerusalem to Gaza.' (This road is not used nowadays.)

27. അവന് പുറപ്പെട്ടു ചെന്നപ്പോള് കന്ദക്ക എന്ന ഐത്യോപ്യാ രാജ്ഞിയുടെ ഒരു ഷണ്ഡനും മഹാനും അവളുടെ സകലഭണ്ഡാരത്തിന്നും മേല്വിചാരകനുമായ ഒരു ഐത്യോപ്യനെ കണ്ടു. അവന് യെരൂശലേമില് നമസ്കരിപ്പാന് വന്നിട്ടു മടങ്ങിപ്പോകയില്

27. So Philip got ready and went. Now an Ethiopian eunuch, who was an important official in charge of the treasury of the queen of Ethiopia, was on his way home. He had been to Jerusalem to worship God and was going back home in his carriage. As he rode along, he was reading from the book of the prophet Isaiah.

28. തേരില് ഇരുന്നു യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കയായിരുന്നു.

28. (SEE 8:27)

29. ആത്മാവു ഫിലിപ്പൊസിനോടുനീ അടുത്തുചെന്നു തേരിനോടു ചേര്ന്നുനടക്ക എന്നു പറഞ്ഞു.

29. The Holy Spirit said to Philip, 'Go over to that carriage and stay close to it.'

30. ഫിലിപ്പൊസ് ഔടിച്ചെല്ലുമ്പോള് യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കുന്നതു കേട്ടുനീ വായിക്കുന്നതു ഗ്രഹിക്കുന്നുവോ എന്നു ചോദിച്ചതിന്നു

30. Philip ran over and heard him reading from the book of the prophet Isaiah. He asked him, 'Do you understand what you are reading?'

31. ഒരുത്തന് പൊരുള് തിരിച്ചുതരാഞ്ഞാല് എങ്ങനെ ഗ്രഹിക്കും എന്നു അവന് പറഞ്ഞു, ഫിലിപ്പൊസ് കയറി തന്നോടുകൂടെ ഇരിക്കേണം എന്നു അപേക്ഷിച്ചു.

31. The official replied, 'How can I understand unless someone explains it to me?' And he invited Philip to climb up and sit in the carriage with him.

32. തിരുവെഴുത്തില് അവന് വായിച്ച ഭാഗമാവിതു
യെശയ്യാ 53:7-8

32. The passage of scripture which he was reading was this: 'He was like a sheep that is taken to be slaughtered, like a lamb that makes no sound when its wool is cut off. He did not say a word.

33. “അറുക്കുവാനുള്ള ആടിനെപ്പോലെ അവനെ കൊണ്ടുപോയി; രോമം കത്രിക്കുന്നവന്റെ മുമ്പാകെ മിണ്ടാതിരിക്കുന്ന കുഞ്ഞാടിനെപ്പോലെ അവന് വായ് തുറക്കാതിരുന്നു. അവന്റെ താഴ്ചയില് അവന്നു ന്യായം കിട്ടാതെ പോയി; അവന്റെ തലമുറയെ ആര് വിവരിക്കും? ഭൂമിയില് നിന്നു അവന്റെ ജീവനെ എടുത്തുകളയുന്നുവല്ലോ”
യെശയ്യാ 53:7-8

33. He was humiliated, and justice was denied him. No one will be able to tell about his descendants, because his life on earth has come to an end.'

34. ഷണ്ഡന് ഫിലിപ്പൊസിനോടുഇതു പ്രവാചകന് ആരെക്കുറിച്ചു പറയുന്നു? തന്നെക്കുറിച്ചോ മറ്റൊരുത്തനെക്കുറിച്ചോ.

34. The official asked Philip, 'Tell me, of whom is the prophet saying this? Of himself or of someone else?'

35. ഫിലിപ്പൊസ് ഈ തിരുവെഴുത്തു ആധാരമാക്കി അവനോടു യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിപ്പാന് തുടങ്ങി.

35. Then Philip began to speak; starting from this passage of scripture, he told him the Good News about Jesus.

36. അവര് ഇങ്ങനെ വഴിപോകയില് വെള്ളമുള്ളോരു സ്ഥലത്തു എത്തിയപ്പോള് ഷണ്ഡന് ഇതാ വെള്ളം ഞാന് സ്നാനം ഏലക്കുന്നതിന്നു എന്തു വിരോധം എന്നു പറഞ്ഞു.

36. As they traveled down the road, they came to a place where there was some water, and the official said, 'Here is some water. What is to keep me from being baptized?'

37. (അതിന്നു ഫിലിപ്പൊസ്നീ പൂര്ണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കില് ആകാം എന്നു പറഞ്ഞു. യേശു ക്രിസ്തു ദൈവപുത്രന് എന്നു ഞാന് വിശ്വസിക്കുന്നു എന്നു അവന് ഉത്തരം പറഞ്ഞു)

37. OMITTED TEXT

38. അങ്ങനെ അവന് തേര് നിര്ത്തുവാന് കല്പിച്ചു; ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തില് ഇറങ്ങി, അവന് അവനെ സ്നാനം കഴിപ്പിച്ചു;

38. The official ordered the carriage to stop, and both Philip and the official went down into the water, and Philip baptized him.

39. അവര് വെള്ളത്തില് നിന്നു കയറിയപ്പോള് കര്ത്താവിന്റെ ആത്മാവു ഫിലിപ്പൊസിനെ എടുത്തു കൊണ്ടുപോയി; ഷണ്ഡന് അവനെ പിന്നെ കണ്ടില്ല; അവന് സന്തോഷിച്ചുകൊണ്ടു തന്റെ വഴിക്കു പോയി.
1 രാജാക്കന്മാർ 18:12

39. When they came up out of the water, the Spirit of the Lord took Philip away. The official did not see him again, but continued on his way, full of joy.

40. ഫിലിപ്പൊസിനെ പിന്നെ അസ്തോദില് കണ്ടു; അവന് സഞ്ചരിച്ചു എല്ലാ പട്ടണങ്ങളിലും സുവിശേഷം അറിയിച്ചുകൊണ്ടു കൈസര്യയില് എത്തി.

40. Philip found himself in Azotus; he went on to Caesarea, and on the way he preached the Good News in every town.



Shortcut Links
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |