1 Corinthians - 1 കൊരിന്ത്യർ 4 | View All

1. ഞങ്ങളെ ക്രിസ്തുവിന്റെ ശുശ്രൂഷക്കാരും ദൈവമര്മ്മങ്ങളുടെ ഗൃഹവിചാരകന്മാരും എന്നിങ്ങനെ ഔരോരുത്തന് എണ്ണിക്കൊള്ളട്ടെ.

1. Think of us as servants of Christ who have been given the work of explaining God's mysterious ways.

2. ഗൃഹവിചാരകന്മാരില് അന്വേഷിക്കുന്നതോ അവര് വിശ്വസ്തരായിരിക്കേണം എന്നത്രേ.

2. And since our first duty is to be faithful to the one we work for,

3. നിങ്ങളോ മനുഷ്യര് കഴിക്കുന്ന വല്ല വിസ്താരത്തിലോ എന്നെ വിധിക്കുന്നതു എനിക്കു എത്രയും ലഘുകാര്യ്യം; ഞാന് എന്നെത്തന്നേ വിധിക്കുന്നതുമില്ല.

3. it doesn't matter to me if I am judged by you or even by a court of law. In fact, I don't judge myself.

4. എനിക്കു യാതൊരു കുറ്റത്തെക്കുറിച്ചും ബോധമില്ലെങ്കിലും അതിനാല് ഞാന് നീതിമാന് എന്നു വരികയില്ല; എന്നെ വിധിക്കുന്നതു കര്ത്താവു ആകുന്നു.
സങ്കീർത്തനങ്ങൾ 143:2

4. I don't know of anything against me, but that doesn't prove that I am right. The Lord is my judge.

5. ആകയാല് കര്ത്താവു വരുവോളം സമയത്തിന്നു മുമ്പെ ഒന്നും വിധിക്കരുതു; അവന് ഇരുട്ടില് മറഞ്ഞിരിക്കുന്നതു വെളിച്ചത്താക്കി ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തും; അന്നു ഔരോരുത്തന്നു ദൈവത്തിങ്കല്നിന്നു പുകഴ്ച ഉണ്ടാകും.

5. So don't judge anyone until the Lord returns. He will show what is hidden in the dark and what is in everyone's heart. Then God will be the one who praises each of us.

6. സഹോദരന്മാരേ, ഇതു ഞാന് നിങ്ങള്നിമിത്തം എന്നെയും അപ്പൊല്ലോസിനെയും ഉദ്ദേശിച്ചു പറഞ്ഞിരിക്കുന്നതുഎഴുതിയിരിക്കുന്നതിന്നു അപ്പുറം (ഭാവിക്കാതിരിപ്പാന് ) ഞങ്ങളുടെ ദൃഷ്ടാന്തം കണ്ടു പഠിക്കേണ്ടതിന്നും ആരും ഒരുത്തന്നു അനുകൂലമായും മറ്റൊരുവന്നു പ്രതിക്കുലമായും ചീര്ത്തുപോകാതിരിക്കേണ്ടതിന്നും തന്നേ.

6. Friends, I have used Apollos and myself as examples to teach you the meaning of the saying, 'Follow the rules.' I want you to stop saying that one of us is better than the other.

7. നിന്നെ വിശേഷിപ്പിക്കുന്നതു ആര്? ലഭിച്ചതല്ലാതെ നിനക്കു എന്തുള്ളു? ലഭിച്ചതെങ്കിലോ ലഭിച്ചതല്ല എന്നപോലെ പ്രശംസിക്കുന്നതു എന്തു? ഇത്ര ക്ഷണത്തില് നിങ്ങള് തൃപ്തന്മാരായി;

7. What is so special about you? What do you have that you were not given? And if it was given to you, how can you brag?

8. ഇത്ര ക്ഷണത്തില് നിങ്ങള് സമ്പന്നന്മാരായി; ഞങ്ങളെ കൂടാതെ വാഴുന്നവരായി; അയ്യോ, നിങ്ങളോടുകൂടെ ഞങ്ങളും വാഴേണ്ടതിന്നു നിങ്ങള് വാണു എങ്കില് കൊള്ളായിരുന്നു.

8. Are you already satisfied? Are you now rich? Have you become kings while we are still nobodies? I wish you were kings. Then we could have a share in your kingdom.

9. ഞങ്ങള് ലോകത്തിന്നു, ദൂതന്മാര്ക്കും മനുഷ്യര്ക്കും തന്നേ, കൂത്തുകാഴ്ചയായി തീര്ന്നിരിക്കയാല് ദൈവം അപ്പൊസ്തലന്മാരായ ഞങ്ങളെ ഒടുക്കത്തവരായി മരണവിധിയില് ഉള്പ്പെട്ടവരെപ്പോലെ നിറുത്തി എന്നു എനിക്കു തോന്നുന്നു.

9. It seems to me that God has put us apostles in the worst possible place. We are like prisoners on their way to death. Angels and the people of this world just laugh at us.

10. ഞങ്ങള് ക്രിസ്തുനിമിത്തം ഭോഷന്മാര്; നിങ്ങള് ക്രിസ്തുവില് വിവേകികള്; ഞങ്ങള് ബലഹീനര്, നിങ്ങള് ബലവാന്മാര്; നിങ്ങള് മഹത്തുക്കള്, ഞങ്ങള് മാനഹീനര് അത്രേ.

10. Because of Christ we are thought of as fools, but Christ has made you wise. We are weak and hated, but you are powerful and respected.

11. ഈ നാഴികവരെ ഞങ്ങള് വിശന്നും ദാഹിച്ചും ഉടുപ്പാന് ഇല്ലാതെയും കുത്തുകൊണ്ടും സ്ഥിരവാസം കൂടാതെയും ഇരിക്കുന്നു.

11. Even today we go hungry and thirsty and don't have anything to wear except rags. We are mistreated and don't have a place to live.

12. സ്വന്തകയ്യാല് വേലചെയ്തു അദ്ധ്വാനിക്കുന്നു; ശകാരം കേട്ടിട്ടു ആശീര്വ്വദിക്കുന്നു; ഉപദ്രവം ഏറ്റിട്ടു സഹിക്കുന്നു; ദൂഷണം കേട്ടിട്ടു നല്ലവാക്കു പറയുന്നു.
സങ്കീർത്തനങ്ങൾ 109:28

12. We work hard with our own hands, and when people abuse us, we wish them well. When we suffer, we are patient.

13. ഞങ്ങള് ലോകത്തിന്റെ ചവറുപോലെയും ഇന്നുവരെ സകലത്തിന്റെയും അഴുക്കായും തീര്ന്നിരിക്കുന്നു.
വിലാപങ്ങൾ 3:45

13. When someone curses us, we answer with kind words. Until now we are thought of as nothing more than the trash and garbage of this world.

14. നിങ്ങളെ നാണിപ്പിപ്പാനല്ല, എന്റെ പ്രിയ മക്കളോടു എന്നപോലെ ബുദ്ധിപറഞ്ഞുകൊണ്ടു ഇതു എഴുതുന്നു.

14. I am not writing to embarrass you. I want to help you, just as parents help their own dear children.

15. നിങ്ങള്ക്കു ക്രിസ്തുവില് പതിനായിരം ഗുരുക്കന്മാര് ഉണ്ടെങ്കിലും പിതാക്കന്മാര് ഏറെയില്ല; ക്രിസ്തുയേശുവില് ഞാനല്ലോ നിങ്ങളെ സുവിശേഷത്താല് ജനിപ്പിച്ചതു.

15. Ten thousand people may teach you about Christ, but I am your only father. You became my children when I told you about Christ Jesus,

16. ആകയാല് എന്റെ അനുകാരികള് ആകുവിന് എന്നു ഞാന് നിങ്ങളെ പ്രബോധിപ്പിക്കുന്നു.

16. and I want you to be like me.

17. ഇതുനിമിത്തം കര്ത്താവില് വിശ്വസ്തനും എന്റെ പ്രിയ മകനുമായ തിമൊഥെയോസിനെ നിങ്ങളുടെ അടുക്കല് അയച്ചിരിക്കുന്നു. ഞാന് എങ്ങും ഏതു സഭയിലും ഉപദേശിക്കുന്നതുപോലെ ക്രിസ്തുവിലുള്ള എന്റെ വഴികള് അവന് നിങ്ങളെ ഔര്പ്പിക്കും.

17. That's why I sent Timothy to you. I love him like a son, and he is a faithful servant of the Lord. Timothy will tell you what I do to follow Christ and how it agrees with what I always teach about Christ in every church.

18. എങ്കിലും ഞാന് നിങ്ങളുടെ അടുക്കല് വരികയില്ല എന്നുവെച്ചുചിലര് ചീര്ത്തിരിക്കുന്നു.

18. Some of you think I am not coming for a visit, and so you are bragging.

19. കര്ത്താവിന്നു ഇഷ്ടം എങ്കില് ഞാന് വേഗം നിങ്ങളുടെ അടുക്കല് വന്നു, ചീര്ത്തിരിക്കുന്നവരുടെ വാക്കല്ല ശക്തി തന്നേ കണ്ടറിയും.

19. But if the Lord lets me come, I will soon be there. Then I will find out if the ones who are doing all this bragging really have any power.

20. ദൈവരാജ്യം വചനത്തിലല്ല ശക്തിയിലത്രേ ആകുന്നു.

20. God's kingdom isn't just a lot of words. It is power.

21. നിങ്ങള്ക്കു ഏതു വേണം? ഞാന് വടിയോടുകൂടെയോ സ്നേഹത്തിലും സൌമ്യാത്മാവിലുമോ നിങ്ങളുടെ അടുക്കല് വരേണ്ടതു?

21. What do you want me to do when I arrive? Do you want me to be hard on you or to be kind and gentle?



Shortcut Links
1 കൊരിന്ത്യർ - 1 Corinthians : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |