2 Corinthians - 2 കൊരിന്ത്യർ 7 | View All

1. പ്രിയമുള്ളവരേ, ഈ വാഗ്ദത്തങ്ങള് നമുക്കു ഉള്ളതുകൊണ്ടു നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നേ വെടിപ്പാക്കി ദൈവഭയത്തില് വിശുദ്ധിയെ തികെച്ചുകൊള്ക.

1. Therfor, most dereworthe britheren, we that han these biheestis, clense we vs fro al filthe of the fleische and of the spirit, doynge holynesse in the drede of God.

2. നിങ്ങളുടെ ഉള്ളില് ഞങ്ങള്ക്കു ഇടം തരുവിന് ; ഞങ്ങള് ആരോടും അന്യായം ചെയ്തിട്ടില്ല, ആരെയും കെടുത്തീട്ടില്ല; ആരോടും ഒന്നും വഞ്ചിച്ചെടുത്തിട്ടുമില്ല.

2. Take ye vs; we han hirt no man, we han apeirid no man, we han bigilid no man.

3. കുറ്റം വിധിപ്പാനല്ല ഞാന് ഇതു പറയുന്നതു; ഒരുമിച്ചു മരിപ്പാനും ഒരുമിച്ചു ജീവിപ്പാനും നിങ്ങള് ഞങ്ങളുടെ ഹൃദയങ്ങളില് ഇരിക്കുന്നു എന്നു ഞാന് മുമ്പുതന്നെ പറഞ്ഞിട്ടുണ്ടല്ലോ.

3. Y seie not to youre condempnyng; for Y seide bifor, that ye ben in youre hertis, to die togidere and to lyue togidere.

4. നിങ്ങളോടു എനിക്കുള്ള പ്രാഗത്ഭ്യം വലിയതു; നിങ്ങളെക്കുറിച്ചുള്ള എന്റെ പ്രശംസ വലിയതു; ഞാന് ആശ്വാസംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞങ്ങളുടെ സകല കഷ്ടതയിലും സന്തോഷം എനിക്കു കവിഞ്ഞിരിക്കുന്നു.

4. Myche trist is to me anentis you, myche gloriyng is to me for you. Y am fillid with coumfort, Y am plenteuouse in ioie in al oure tribulacioun.

5. ഞങ്ങള് മക്കെദോന്യയില് എത്തിയ ശേഷവും ഞങ്ങളുടെ ജഡത്തിന്നു ഒട്ടും സുഖമല്ല എല്ലാവിധത്തിലും കഷ്ടമത്രേ ഉണ്ടായതു; പുറത്തു യുദ്ധം, അകത്തു ഭയം.

5. For whanne we weren comun to Macedonye, oure fleisch hadde no reste, but we suffriden al tribulacioun; with outforth fiytingis, and dredis with ynne.

6. എങ്കിലും എളിയവരെ ആശ്വസിപ്പിക്കുന്ന ദൈവം തീതൊസിന്റെ വരവിനാല് ഞങ്ങളെ ആശ്വസിപ്പിച്ചു.
യെശയ്യാ 49:13

6. But God that coumfortith meke men, coumfortide vs in the comyng of Tite.

7. അവന്റെ വരവിനാല് മാത്രമല്ല, അവന്നു നിങ്ങളെക്കൊണ്ടു ലഭിച്ച ആശ്വാസത്താലുംകൂടെ; നിങ്ങളുടെ വാഞ്ഛയും നിങ്ങളുടെ വിലാപവും എനിക്കായുള്ള നിങ്ങളുടെ എരിവും ഞങ്ങളോടു അറിയിച്ചതിനാല് തന്നേ. അതുകൊണ്ടു ഞാന് അധികമായി സന്തോഷിച്ചു.

7. And not oneli in the comyng of him, but also in the coumfort bi which he was coumfortid in you, tellinge to vs youre desire, youre weping, youre loue for me, so that Y ioiede more.

8. ഞാന് ലേഖനത്താല് നിങ്ങളെ ദുഃഖിപ്പിച്ചു എന്നു വരികിലും ഞാന് അനുതപിക്കുന്നില്ല; ആ ലേഖനം നിങ്ങളെ കുറയനേരത്തേക്കെങ്കിലും ദുഃഖിപ്പിച്ചു എന്നു കാണുന്നതുകൊണ്ടു മുമ്പെ അനുതപിച്ചു എങ്കിലും ഇപ്പോള് ഞാന് സന്തോഷിക്കുന്നു;

8. For thouy Y made you sorie in a pistle, it rewith me not; thouy it rewide, seynge that thouy thilke pistle made you sori at an our, now Y haue ioie;

9. നിങ്ങള് ദുഃഖിച്ചതിനാലല്ല, മാനസാന്തരത്തിന്നായി ദുഃഖിച്ചതിനാല് അത്രേ. നിങ്ങള്ക്കു ഞങ്ങളാല് ഒന്നിലും ചേതം വരാതവണ്ണം ദൈവഹിതപ്രകാരമല്ലോ നിങ്ങള് ദുഃഖിച്ചതു.

9. not for ye weren maad soreuful, but for ye weren maad soreuful to penaunce. For whi ye ben maad sori aftir God, that in no thing ye suffre peirement of vs.

10. ദൈവഹിതപ്രകാരമുള്ള ദുഃഖം അനുതാപം വരാത്ത മാനസാന്തരത്തെ രക്ഷെക്കായി ഉളവാക്കുന്നു; ലോകത്തിന്റെ ദുഃഖമോ മരണത്തെ ഉളവാക്കുന്നു.

10. For the sorewe that is aftir God, worchith penaunce in to stidfast heelthe; but sorewe of the world worchith deth.

11. ദൈവഹിതപ്രകാരം നിങ്ങള്ക്കുണ്ടായ ഈ ദുഃഖം എത്ര ഉത്സാഹം, എത്ര പ്രതിവാദം, എത്ര നീരസം, എത്ര ഭയം, എത്ര വാഞ്ഛ, എത്ര എരിവു, എത്ര പ്രതികാരം നിങ്ങളില് ജനിപ്പിച്ചു; ഈ കാര്യ്യത്തില് നിങ്ങള് നിര്മ്മലന്മാര് എന്നു എല്ലാവിധത്തിലും കാണിച്ചിരിക്കുന്നു.

11. For lo! this same thing, that ye ben soreuful aftir God, hou myche bisynesse it worchith in you; but defendyng, but indignacioun, but drede, but desire, but loue, but veniaunce. In alle thingis ye han youun you silf to be vndefoulid in the cause.

12. ഞാന് നിങ്ങള്ക്കു എഴുതിയതു അന്യായം ചെയ്തവന് നിമിത്തം അല്ല, അന്യായം അനുഭവിച്ചവന് നിമിത്തവുമല്ല, ഞങ്ങള്ക്കു വേണ്ടിയുള്ള നിങ്ങളുടെ ഉത്സാഹം ദൈവത്തിന് മുമ്പാകെ നിങ്ങളുടെ ഇടയില് വെളിപ്പെടേണ്ടതിന്നു തന്നേ.

12. Therfor thouy Y wroot to you, Y wroot not for hym that dide the iniurie, nether for hym that suffride, but to schewe oure bisinesse, which we han for you bifor God.

13. അതുകൊണ്ടു ഞങ്ങള്ക്കു ആശ്വാസം വന്നിരിക്കുന്നു; ഞങ്ങളുടെ ആശ്വാസമൊഴികെ തീതൊസിന്റെ മനസ്സിന്നു നിങ്ങളെല്ലാവരാലും തണുപ്പു വന്നതുകൊണ്ടു അവന്നുണ്ടായ സന്തോഷംനിമിത്തം ഞങ്ങള് എത്രയും അധികം സന്തോഷിച്ചു.

13. Therfor we ben coumfortid, but in youre coumfort more plenteuousli we ioyeden more on the ioie of Tite, for his spirit is fulfillid of alle you.

14. അവനോടു നിങ്ങളെക്കുറിച്ചു വല്ലതും പ്രശംസിച്ചിട്ടുണ്ടെങ്കില് ഞാന് ലജ്ജിച്ചു പോയിട്ടില്ല; ഞങ്ങള് നിങ്ങളോടു സകലവും സത്യമായി പറഞ്ഞതുപോലെ തീതൊസിനോടു ഞങ്ങള് പ്രശംസിച്ചതും സത്യമായി വന്നു.

14. And if Y gloriede ony thing anentis hym of you, Y am not confoundid; but as we han spoke to you alle thingis, so also oure glorie that was at Tite, is maad treuthe.

15. അവനെ ഭയത്തോടും വിറയലോടും കൈക്കൊണ്ടതില് നിങ്ങളെല്ലാവരും കാണിച്ച അനുസരണം അവന് ഔര്ക്കുംമ്പോള് നിങ്ങളോടുള്ള അവന്റെ അനുരാഗം അത്യന്തം വര്ദ്ധിക്കുന്നു.

15. And the inwardnesse of hym be more plenteuousli in you, which hath in mynde the obedience of you alle, hou with drede and trembling ye resseyueden hym.

16. നിങ്ങളെ സംബന്ധിച്ചു എല്ലാ കാര്യ്യത്തിലും ധൈര്യ്യപ്പെടുവാന് ഇടയുള്ളതിനാല് ഞാന് സന്തോഷിക്കുന്നു.

16. Y haue ioye, that in alle thingis Y triste in you.



Shortcut Links
2 കൊരിന്ത്യർ - 2 Corinthians : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |